Wednesday, 24 October 2012

മലാല തിരിച്ചു വരുമ്പോള്‍

മലാല ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ്. അവളുടെ തലയിലേക്ക് തുളച്ചു കയറ്റിയ വെടിയുണ്ടക്ക് താലിബാന്‍ ഏല്പിച്ചു വിട്ട ദൗത്യം ഏറെക്കുറെ പരാജയപ്പെട്ടിരിക്കുന്നു. ആ കൗമാരക്കാരിയുടെ ജീവന്‍ പൂര്‍ണമായി തിരിച്ചു കിട്ടാനും അവള്‍ ചുറുചുറുക്കോടെ സ്വാത് താഴ്വരയിലേക്ക് തിരിച്ചെത്തുവാനും പതിനായിരങ്ങള്‍ ഹൃദയപൂര്‍വം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് ലഭ്യമായ ഏറ്റവും വിദഗ്ദ ചികിത്സയാണ് മലാലയെ സുബോധത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ വേണ്ടി വൈദ്യലോകം നല്‍കുന്നത്. ഹോളിവുഡ് താരങ്ങളെ വെല്ലുന്ന രൂപത്തില്‍ ഒരു ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയുടെ താരപദവിയിലേക്ക് മലാല ഉയര്‍ന്നു കഴിഞ്ഞു. ഈ പതിനഞ്ചുകാരിയുടെ വാര്‍ത്തകളും ചിത്രങ്ങളും ഗൂഗിളിന്റെ ടോപ്പ് സേര്‍ച്ചുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന വിക്കിപീഡിയ അവളുടെ മുഴുനീള ജീവചരിത്രം തന്നെ ലോകത്തിനു മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. മലാല ഒരു തരംഗമാവുകയാണ്!.
യുദ്ധങ്ങള്‍ക്കും ഭരണകൂട ഭീകരതകള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിധേയരായി ജീവന്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ലോകത്തുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിനു കുട്ടികളുണ്ട്. പ്രാഥമിക ചികിത്സ ലഭിക്കാതെ ഓരോ നിമിഷവും മരിച്ചു കൊണ്ടേയിരിക്കുന്ന എണ്ണമറ്റ കുഞ്ഞുങ്ങളുണ്ട്. പക്ഷെ അവര്‍ക്കൊന്നും ലഭിക്കാത്ത വാര്‍ത്താ പ്രാധാന്യം മലാലക്ക് ലഭിച്ചതില്‍ 'മാധ്യമങ്ങളുടെ രാഷ്ട്രീയം' ഇല്ല എന്ന് പറഞ്ഞു കൂട. പതിനഞ്ചുകാരി, പാകിസ്ഥാനി സുന്ദരി, താലിബാന്‍ , ഇസ്ലാമിക തീവ്രവാദം തുടങ്ങി മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായ ചേരുവകളെല്ലാം കൃത്യമായ അളവില്‍ മലാലയുടെ സംഭവ പരമ്പരകളില്‍ ഒത്തുചേര്‍ന്നു വന്നിട്ടുണ്ട്. അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ അവള്‍ ജ്വലിച്ചു നില്‍ക്കാനുള്ള പ്രധാന കാരണവും അത് തന്നെയായിരിക്കാം. എന്നിരുന്നാലും മലാലയില്‍ നിന്ന് ആധുനിക സമൂഹം പൊതുവിലും പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും മുസ്ലിം സമൂഹം പ്രത്യേകിച്ചും ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ.
മതബോധമോ സാമൂഹ്യബോധമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത താലിബാന്‍ പോലെയുള്ള അതിതീവ്ര ചിന്താധാരകളെ എത്ര അകലത്തില്‍ മാറ്റി നിര്‍ത്തണമെന്നതിനെക്കുറിച്ച ഒരു തിരിച്ചറിവാണ് മലാല മുസ്ലിം സമൂഹത്തിനു നല്‍കേണ്ടത്. പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും ജനതയെ ആധുനിക ലോകത്തിന്റെ പുറംപോക്കിലേക്ക് മാറ്റിനിര്‍ത്തിയതില്‍ മതത്തിന്റെ തെറ്റായ വായനകള്‍ക്ക് എത്രമാത്രം പങ്കുണ്ടെന്ന് സ്വയം തിരിച്ചറിയാനുള്ള ഒരവസരം. ഒരു സമൂഹത്തിന്റെ വര്‍ത്തമാനത്തെയും അതിന്റെ ഭാവിയെയും ഇത്തരം ഭ്രാന്തമായ ചിന്താധാരകള്‍ എത്രകാതം പിറകോട്ടു വലിച്ചു എന്ന് ഞെട്ടലോടെ കണ്ടെത്താനുള്ള ഒരു 'മലാലി'യന്‍ നിരീക്ഷണ മാപിനി.
സമൂഹത്തെ പിറകോട്ടു പിടിച്ചു വലിക്കുന്ന ശക്തികള്‍ ആഴത്തില്‍ വേരുറച്ചു തുടങ്ങുമ്പോഴാണ് ശൂന്യതയില്‍ നിന്നെന്ന പോലെ നവോത്ഥാനത്തിന്റെ നാമ്പുകള്‍ മുളപൊട്ടി വരാറുള്ളത്. ചരിത്രത്തിന്റെ ഒരനിവാര്യതയാണത്. മലാലയും അത്തരമൊരു നാമ്പ് പൊട്ടലിന്റെ തുടക്കമാവാം. പാക്കിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അഫ്ഘാനിസ്ഥാനിലും മാറ്റത്തിന്റെ കാറ്റ് വീശേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു. ഒരു സമൂഹത്തിനും അതിന്റെ ഇരുണ്ട ഭൂതകാലത്തെ തിന്നു ജീവിക്കാനാവില്ല. ഭാസുരമായ ഒരു ഭാവിയിലേക്കുള്ള പ്രതീക്ഷകളാണ് അവരുടെ അന്നവും വെള്ളവുമാകേണ്ടത്.
പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ മാറ്റത്തിന്റെ വിചിത്രമായ വഴികളിലൂടെ നവോത്ഥാന പാതയിലേക്ക് എത്തിപ്പെടുന്നതിനു കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ചരിത്രം തന്നെ വലിയ ഉദാഹരണമാണ്. പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കരുതെന്നു ശക്തമായി വാദിച്ചിരുന്ന ഒരു പുരോഹിത വൃത്തം കേരളത്തിലും ഉണ്ടായിരുന്നു. എ കെ ഫോര്‍ട്ടി സെവന്‍ തോളിലിട്ടു നടക്കുന്ന താലിബാനികളെപ്പോലെ അവര്‍ അക്രമോത്സുകരായിരുന്നില്ല എന്ന് മാത്രം. വീട്ടിന്റെ ഇരുണ്ട മുറികള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടവരാണ് പെണ്‍കുട്ടികളെന്നു അവര്‍ പാതിരാ പ്രഭാഷണങ്ങള്‍ നടത്തി. ദൈവത്തെ ആരാധിക്കാന്‍ പണിത പള്ളികളില്‍ പോലും അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. മലയാളം ആര്യനെഴുത്താണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അവര്‍ ജനങ്ങളെ 'പഠിപ്പിച്ചു'. അന്ധശാസനകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ തലമുറകള്‍ അവരുടെ ജീവിതം ഹോമിച്ചു. പതിനായിരക്കണക്കിനു മലാലമാര്‍ക്ക് സ്കൂളിന്റെ വരാന്ത പോലും കാണാന്‍ സാധിച്ചില്ല. എന്നാല്‍ ചരിത്രം അതിന്റെ അനിവാര്യതയെന്നോണം ചുരുക്കം ചില സാമുദായിക പരിഷ്കര്‍ത്താക്കളെ വിത്തിട്ടു മുളപ്പിച്ചു ഈ മണ്ണിനു നല്‍കി. അവരിലൂടെ ഒരു നവോത്ഥാനം പടികടന്നെത്തി. നരകത്തിലെ ഭാഷക്ക് നിര്‍വചനം രചിച്ച അതേ പുരോഹിത വര്‍ഗ്ഗം തന്നെ ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ മുഖ്യനടത്തിപ്പുകാരും ഗുണഭോക്താക്കളുമായി മാറി!!. ചരിത്രം അതിന്റെ വിചിത്രമായ വഴികളിലൂടെയുള്ള സഞ്ചാരം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും താഴ്വാരങ്ങള്‍ മാത്രം അതിനൊരപവാദമായി നിലനില്‍ക്കില്ല.
വര്‍ത്തമാനം 22 Oct 2012
ഈ നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ അല്ല, താലിബാനും അത്തരം അസംബന്ധ തത്വശാസ്ത്രങ്ങളുടെ പ്രചാരകരുമാണ്. പ്രവാചകനെ അവഹേളിച്ചു സിനിമ നിര്‍മിക്കുന്ന സംവിധായകരോ കാര്‍ട്ടൂണിസ്റ്റുകളോ അല്ല ഇസ്ലാമിന്റെ മുഖ്യ ശത്രുക്കള്‍, പ്രവാചക അധ്യാപനങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിപ്പിക്കുന്ന വിവരദോഷികളാണ്. പെണ്‍കുട്ടികള്‍ വിദ്യ നേടരുതെന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല, അങ്ങനെ പറയുന്നത് താലിബാനാണ്. അതുകൊണ്ട് തന്നെ താലിബാനെതിരെ പൊരുതേണ്ടത്‌ മലാല ഒറ്റക്കല്ല, മുസ്ലിം സമൂഹം ഒന്നടങ്കമാണ്. "വായിക്കുക" എന്നാണ് വിശുദ്ധ ഖുര്‍ആന്റെ ആദ്യ കല്പന. ഹിറാ ഗുഹയില്‍ ധ്യാന നിമഗ്നനായിരുന്ന പ്രവാചകന്റെ മുന്നില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ വചനവുമായി എത്തിയ ജിബ്രീല്‍ മാലാഖ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ആദ്യ സന്ദേശം നല്‍കിയത് ഇപ്രകാരമാണ്. ('വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ രേതസ്കണത്തില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാതിരുന്നത് അവന്‍ പഠിപ്പിച്ചു' (96:1-5). 'വായിക്കുക' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ ദൈവ ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന പമ്പര വിഡ്ഢികളാണ് മലാലയോട് "വായിക്കരുത്" എന്ന് പറഞ്ഞത്!!!.
മലാല ഒരു പ്രതീകമാണ്. അവള്‍ ഒരു പ്രതീക്ഷയുമാണ്. മതം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ തട്ടിത്തെറിപ്പിക്കുന്ന മതവൈരികളുടെ തത്വശാസ്ത്രങ്ങള്‍ക്കെതിരില്‍ പുതുതലമുറയുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകം. ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവനും അവളുടെ ബ്ലോഗും തങ്ങളുടെ ആയുധപ്പുരകള്‍ക്കും ആത്മഹത്യാ സ്ക്വാഡുകള്‍ക്കും ഭീഷണിയുയര്‍ത്താന്‍ മാത്രം വലുതാണെന്ന് താലിബാന് തോന്നിയിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ആ പെണ്‍കുട്ടി ഉയര്‍ത്തിയ സാമൂഹിക സന്ദേശത്തിന്റെ കാതല്‍.
പാകിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങളേയും തന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു വികാരതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിഞ്ഞതും താലിബാന്‍ എന്ന് കേള്‍ക്കുമ്പോള്‍ കാര്‍ക്കിച്ചു തുപ്പുന്ന അവസ്ഥയിലേക്ക് അവരുടെ മനസ്സുകളെ എത്തിക്കാന്‍ കഴിഞ്ഞു എന്നതുമാണ്‌ മലാലയുടെ ചരിത്ര ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടത്. അവള്‍ പൂര്‍വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ഒരു മാലാഖയായിത്തന്നെ.

Tuesday, 2 October 2012

ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു

ചെലവ്ചുരുക്കലിനുള്ള യൂറോപ്യന്‍ സാമ്പത്തിക കരാറിനെതിരെ ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ സംഘടിപ്പിച്ച റാലിയില്‍ ഇടതുകക്ഷികളും ട്രേഡ് യൂണിയനുകളും ഭരണസഖ്യത്തിലെ ഗ്രീന്‍സ് യൂറോപ് എക്കോളജി പാര്‍ട്ടിയും പങ്കെടുത്തു.

സാമ്പത്തിക കരാറിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് റാലിനടന്നത്. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയവരാണ് റാലിയില്‍ പങ്കെടുത്തത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ 25 രാഷ്ട്രങ്ങള്‍ ഒപ്പുവച്ചകരാര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് അംഗീകരിച്ചത്. ബ്രിട്ടനും ചെക്ക് റിപ്പബ്ലിക്കും കരാറില്‍ ഒപ്പുവച്ചിരുന്നില്ല. കരാറില്‍ ഒപ്പുവച്ച രാഷ്ട്രങ്ങളുടെ ദേശീയ പാര്‍ലമെന്റുകള്‍ കരാറിനെ അംഗീകരിക്കേണ്ടതുണ്ട്.

യൂറോപ്പിനെയാകെ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിനും രണ്ടാം ലോക യുദ്ധത്തിനുമുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങിപ്പോകുന്നതിനും ഇടയാക്കുന്നതാണ് യൂറോപ്യന്‍ സാമ്പത്തിക കരാറെന്ന് റാലി അംഗീകരിച്ച ഒരു പ്രമേയത്തില്‍ പറഞ്ഞു. ''ചെലവ് ചുരുക്കലിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിനെതിരെ ഫ്രഞ്ച് ജനതയുടെ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ദിനമാണിതെ''ന്ന് റാലിയിലെ മുഖ്യപ്രസംഗകനായിരുന്ന ഴാന്‍ ലുക് മെലന്‍കന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫ്രഞ്ച് പ്രസഡന്റ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുന്‍മന്ത്രികൂടിയായ മെലന്‍കന്‍.

കരാര്‍ തള്ളിക്കളയുകയെന്നത് മാത്രമാണ് പരിഹാരമെന്ന് ഗ്രീന്‍സ് യൂറോപ്പ് എക്കോളജി പാര്‍ട്ടിയുടെ നേതാവും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഇവാജോളി പറഞ്ഞു.

റാലിക്കുണ്ടായ വന്‍പ്രതികരണം ഫ്രാന്‍സിലെ രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സാമ്പത്തികസ്ഥിതിയില്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തിയും രോഷവും മുതലെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണര്‍ സ്ട്രാറ്റജിക് റിലേഷന്‍സിലെ ഗവേഷകനായ എഡ്ഡി ഫൗഗിയര്‍ അഭിപ്രായപ്പെട്ടു.

വിദേശനിക്ഷേപം യുഎസ് കുറിപ്പടി തന്നെ

സാമ്പത്തിക പരിഷ്ക്കാരങ്ങള്‍, പ്രത്യേകിച്ചും ചില്ലറ വില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം അമേരിക്കന്‍ നിര്‍ദേശപ്രകാരമല്ലെന്ന പ്രധാനമന്ത്രിയുടെ വാദം കള്ളം. മറ്റുരാജ്യങ്ങളുടെ ശാസനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അമേരിക്കയ്ക്ക് ഈ തീരുമാനത്തിലെന്താണ് കാര്യമെന്നുമുള്ള മന്‍മോഹന്‍സിങ്ങിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് യഥാര്‍ഥ കണക്കുകള്‍. അമേരിക്ക കുനിയാന്‍ പറയുമ്പോള്‍ പ്രധാനമന്ത്രി മുട്ടിട്ടിഴയുകയാണെന്ന് വ്യക്തം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈ 15ന് വ്യാപാരസമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുമായ ബറാക് ഒബാമ പറഞ്ഞതിങ്ങനെ: ""ചില്ലറവില്‍പ്പന ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യ പ്രത്യക്ഷ വിദേശനിക്ഷേപം നിരോധിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഏഷ്യന്‍ രാജ്യത്ത് നിക്ഷേപാന്തരീക്ഷം തകരുകയാണ്. ഇന്ത്യ പരിഷ്ക്കാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് സാമ്പത്തികഭാവി എങ്ങനെ രൂപീകരിക്കണം എന്നുപറയേണ്ടത് അമേരിക്കന്‍ രീതിയല്ല. അക്കാര്യം നിശ്ചയിക്കേണ്ടത് ഇന്ത്യയാണ്. എന്നാല്‍, ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സമവായം മറ്റൊരു സാമ്പത്തികപരിഷ്ക്കരണ തരംഗത്തിന് അനുകൂലമാണ്. മന്‍മോഹന്‍സിങ് സുഹൃത്തും പങ്കാളിയുമാണ്. അദ്ദേഹവുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്"".

സര്‍ക്കാരിനെ അസ്ഥിരമാക്കുമെന്നറിഞ്ഞിട്ടും ഒബാമ മുന്നോട്ടുവച്ച കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കുകയായിയിരുന്നു മന്‍മോഹന്‍. നിക്ഷേപാന്തരീക്ഷം തകരുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊണ്ടുവന്ന "ഗാര്‍ചട്ടങ്ങള്‍" പുനഃപരിശോധിക്കാന്‍ പുരുഷോത്തം ഷോം സമിതിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചക്കകം തന്നെ ഷോം സമിതി കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഗാര്‍ചട്ടങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് നടപ്പാക്കരുതെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. മൗറീഷ്യസ് പാതയിലൂടെയും മറ്റും ഇന്ത്യയിലെത്തി വന്‍ നികുതിവെട്ടിപ്പ് നടത്തി കോടികള്‍ കൊയ്യുന്ന വിദേശനിക്ഷേപകര്‍ക്ക് ഇതോടെ ആശ്വാസമായി. ഷോം സമിതിയുടെ അന്തിമറിപ്പോര്‍ട്ട് തിങ്കളാഴ്ച ധനമന്ത്രി പി ചിദംബരത്തിന് സമര്‍പ്പിക്കും. ഒബാമ ആവശ്യപ്പെട്ടപോലെ ആഗസ്ത് 14ന് ചില്ലറവില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. മറ്റുമേഖലകളില്‍ വിദേശനിക്ഷേപം നിരോധിക്കുന്നുവെന്ന പരാതി ഒഴിവാക്കാന്‍ വ്യോമമേഖലയില്‍ 49 ശതമാനവും പ്രക്ഷേപണരംഗത്ത് 74 ശതമാനവും വിദേശനിക്ഷേപം അനുവദിച്ചു. വൈദ്യുതി കൈമാറ്റ മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപവും അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ നാല്‍കോ, ഓയില്‍ ഇന്ത്യ, എന്‍എംഡിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നീ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും തീരുമാനിച്ചു.

സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് കെട്ടഴിക്കുമെന്ന് രണ്ടാഴ്ചക്കകം മൂന്നുതവണ പ്രധാനമന്ത്രി ആവര്‍ത്തിച്ചുപറഞ്ഞു. സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന വിജയ്കേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ടും സെപ്തംബര്‍ 28ന് പുറത്തിറ ക്കി. പ്രധാനമന്ത്രി നിശബ്ദ ദുരന്തനായകനെന്നും (വാഷിങ്ടണ്‍ പോസ്റ്റ്) പരാജിതനെന്നും (ടൈം) വിശേഷിപ്പിച്ച പാശ്ചാത്യമാസികകള്‍ ഇതോടെ സ്വരം മാറ്റി. മന്‍മോഹന്‍സിങ് ശക്തി വീണ്ടെടുത്തെന്നാണ് പിന്നീട് "ഇക്കോണമിസ്റ്റ്" വാരിക വാഴ്ത്തിയത്. രണ്ട് പതിറ്റാണ്ടിനിടയില്‍ കൈക്കൊണ്ട ധീരമായ നടപടിയെന്ന് "വാഷിങ്ടണ്‍ പോസ്റ്റും" "ന്യൂയോര്‍ക്ക് ടൈംസും" ഒരുപോലെ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ നടപടി ആരെസന്തോഷിപ്പിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഈ സ്തുതി ഗീതങ്ങള്‍.
(വി ബി പരമേശ്വരന്‍)

പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം, ഡീസല്‍വില വര്‍ധന എന്നിവ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിഭവനിലെത്തിയതായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന് ഗുണകരമെന്നു തോന്നുന്നവയാണ് ചെയ്യുന്നത്. അത് തുടരും. എന്നാല്‍, എഫ്ഡിഐപോലുള്ള കാര്യങ്ങളില്‍ യുപിഎ സഖ്യകക്ഷികളുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. യുപിഎ സഖ്യകക്ഷികള്‍പോലും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ എന്നു ചോദിച്ചപ്പോള്‍, തെരഞ്ഞെടുപ്പ് വളരെ ദൂരെയാണെന്നായിരുന്നു മറുപടി.ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം അമേരിക്കയെ പ്രീണിപ്പിക്കാനാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതുകൊണ്ട് അമേരിക്കയ്ക്ക് എന്താണ് പ്രയോജനമെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. മറ്റുള്ളവരുടെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യ. പ്രകൃതിവിഭവങ്ങള്‍ വിതരണംചെയ്യുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.