Wednesday 12 December, 2012

പിണറായി വിജയന്‍ പുട്ട് തിന്നുന്നു .

ഇന്നത്തെ ചോദ്യം ഇതാണ് ,

"സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ,വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ഇന്ത്യയില്‍ ,ഒരു തൊഴിലാളി പാര്‍ടിയുടെ നേതാവ് വരേണ്യ വര്‍ഗ്ഗത്തിന്റെ ആഹാരമായ പുട്ട് തിന്നുന്നത് ശരിയാണോ?""


ട്വിട്ടെരിലും ,ഫേസ് ബൂകിലും നിങ്ങളുടെ അഭിപ്രായം രേഖപെടുതാം .
കൂടാതെ ഞങ്ങളുടെ നമ്പറില്‍ നേരിട്ട് വിളിച്ചും അഭിപ്രായം അറിയിക്കാവുന്നതാണ് ..

ഈ വിഷയത്തില്‍ പ്രതികരിക്കുവാന്‍ നമ്മോടൊപ്പം അഡ്വക്കേറ്റു:ശശി ശങ്കര്‍ ,തിരുവനതപുരം സ്റ്റുഡിയോ യിലും,സുമേഷ്‌ ബാബു കണ്ണൂര്‍ സ്റ്റുഡിയോ യിലും ,ശരി ഹരന്‍ കൊച്ചിന്‍ സ്റ്റുഡിയോ യിലും ചേരുന്നു ..

ആദ്യം അഡ്വക്കേറ്റു:ശശി ശങ്കര്‍:,താങ്കള്‍ ഇതിനെ എങ്ങനെ നോക്കി കാണുന്നു ..
ഒരു ചെത്ത്‌ കാരന്റെ മകനും സര്‍വോപരി ഈഴവനും ,കണ്ണൂര്‍ ഭാഗങ്ങളില്‍ തീയ്യാന്‍ എന്നും പറയും, ആയ പിണറായി "മുതലാളി " നായന്മാരും നമ്പൂതിരിമാരും കഴിക്കുന്ന പുട്ട് കഴിക്കുന്നു എന്ന് ഉള്ളത് തന്നെ എന്നെ വല്ലാതെ ചിന്തിപികുന്ന ഒന്നാണ് ..പിണറായി പണ്ടും ഇങ്ങനെ ആണ് , ഇതിലൊന്നും ഒരു പുതുമയും എനിക്ക് തോന്നുന്നില്ല ..

ഓക്കേ മടങ്ങി വരാം തന്കളിലെയ്ക്ക് ,ശ്രീ സുമേഷ്‌ ബാബു ,തന്റെ നില മറന്നു പുട്ട് പോലെ ഉള്ള വരേണ്യ വര്‍ഗ ഭക്ഷണം കഴിക്കുന്ന പിണറായി കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളില്‍ നിന്നും വ്യതിചലിച്ചു എന്ന് സാധാരണ ജനങള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയുവാന്‍ കഴിയുമോ.?

ഞങ്ങള്‍ വളരെ നാളുകളായി പറയുന്ന ഒരു കാര്യം ആണിത് ......വലതു വല്കരണവും .വലതു വ്യതിയാനവും കൂടുന്നതിന്റെ ഭലം ആയുള്ള ഈ മാറ്റങ്ങള്‍ "യദാര്‍ത്ഥ " കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക് ചേര്‍ന്നതല്ല ..വി എസ് എടുത്തു വരുന്ന പല നിലപാടുകള്‍ക്കും എതിരാണ് ഈ പുട്ട് തീറ്റി ...പാലക്കാടു സമ്മേളനത്തില്‍ പ്രഭാത ഭക്ഷണമായി പുട്ട് എര്പെടുതിയത്നു എതിരെ ഞാന്‍ ഉള്‍പ്പടെ ഉള്ളവര്‍ ഒരു പ്രമേയം കൊണ്ട് വന്നിരുന്നു..എന്നാല്‍ ഇതിനെ അടിച്ചമാര്തുകയാണ് ചെയ്തത് ...
ഓക്കേ ,ശരി ഹരന്‍ ,താങ്കള്‍ ഉള്‍പടെ ഉള്ളവര്‍ സി പി എം ഇല നിന്നും വിട്ടു പോന്നു കെ എം പി രൂപീകരിച്ചതിനു പിന്നില്‍ ഉള്ള കാരണങ്ങള്‍ ഈ വലതു വ്യതിയാനവും ബൂര്‍ഷ്വാ ജീവിതവും അല്ലെ ..

തീര്‍ച്ചയായും മനീഷ്‌ ,പിണറായിയുടെ വീട് കാണാന്‍ പോയ രണ്ടു സഖാക്കള്‍ കണ്ട കാഴ്ച ആണ് ഒരു കാരണം ...ഗേറ്റ് വഴി ഉളിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് അകത്തു ഒരു സപ്രമാന്ച്ചതില്‍ ഇരുന്നു പിണറായി പുട്ടും പഴവും കഴിക്കുന്നു ..തിരിച്ചു വന്ന സഖാക്കള്‍ അത് സി പി യോട് പറയുകയും ചെയ്തു ...ഇതൊക്കെ ആണ് കെ എം പി രൂപീകരിക്കുവാന്‍ ഉണ്ടായ മൂല കാരണം ..പിന്നേ വലതു വ്യതിയാനത്തിന്റെ ....

ക്ഷമിക്കണം ശരി ഹരന്‍ ,സമയകുരവ് മൂലം ഞാന്‍ ഇടപെടുന്നു,,
,
ചര്‍ച്ചയില്‍ പങ്കെടുത്തതിന് നന്ദി

Thursday 6 December, 2012

ഗുജറാത്ത് വികസനത്തിന് പിന്നിലെ കള്ളക്കണക്കുകള്‍



ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട അതുല്‍ സൂദ് ദി ഹിന്ദുവില്‍ എഴുതിയ ലേഖനം. ഗുജറാത്തിലെ ആഘോഷിക്കപ്പെടുന്ന വികസനത്തിന് പിന്നിലെ പൊള്ളത്തരം വെളിപ്പെടുത്തുകയാണ് ജെഎന്‍യുവില്‍ അദ്ധ്യാപകനായ ലേഖകന്‍. ഗുജറാത്ത് കൂട്ടക്കൊല ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നവരെയെല്ലാം വിലക്കുന്ന ഒരു കാര്യമാണ് ഗുജറാത്തിലെ വികസനം. എന്നാല്‍ വികസനം കള്ളത്തരമാണെന്ന് വാദിക്കുകയാണ് ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പത്തംഗ കമ്മറ്റിയുടെ അംഗം അതുല്‍ സൂദ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കണക്കെടുത്താല്‍ മൊത്ത ആഭ്യന്തര ഉത്പാദനം കുത്തനെ കൂടിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്തിലെ വികസനത്തെക്കുറിച്ച് വാചലരാകുന്നത്.

എന്നാല്‍ അതിനമപ്പുറമാണ് യഥാര്‍ത്ഥ പ്രശ്നങ്ങളെന്നാണ് അതുല്‍ സൂദ് പറയുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ചയുടെ ഒരംശംപോലും വിഭ്യാഭ്യാസ മേഖലയിലോ തൊഴില്‍ മേഖലയിലോ കാണുന്നില്ല. ശമ്പളത്തിന്റെ കാര്യത്തിലും ഗുജറാത്തിലെ തൊഴില്‍ മേഖലകള്‍ മോശം സ്ഥിതിയിലാണെന്ന് പഠനം തെളിയിക്കുന്നു. ഗുജറാത്തില്‍ നടപ്പിലാക്കിയ വികസനത്തിന്റെ പേരിലാണ് മോഡിയെ എല്ലാവരും പാടി പുകഴ്ത്തുന്നത്. സാമൂഹിക സുരക്ഷ, ഭക്ഷ്യ സാധനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, നീതി, സമാധാനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഗുജറാത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് പത്തംഗ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഇതെല്ലാം മാറ്റിവെച്ചിട്ടാണ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പിന്നാലെ മോഡിയും കുട്ടരും പായുന്നത്. ജി.ഡി.പിയുടെ കാര്യമെടുത്താല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാളും ഉയരെയാണ് ഗുജറാത്തിന്റെ സ്ഥാനം. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയില്‍ മറ്റേത് സംസ്ഥാനം കൈവരിച്ചതിനെക്കാളും വലിയ നേട്ടങ്ങളാണ് ഗുജറാത്ത് ഇക്കാര്യത്തില്‍ നേടിയത്.

മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജി.ഡി.പിയും ഇതിന് സമാനമായിട്ട് ഉയരുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ ഗുജറാത്തിന് കൈവരിച്ച നേട്ടം സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല.

ഗുജറാത്തിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ ദുരന്തം നേരിടുന്നത് തൊഴില്‍ മേഖലയാണ്. 1993-94 മുതല്‍ 2004-05 കാലഘട്ടം വരെയുള്ള തൊഴില്‍നിരക്കില്‍ 2.69 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അത് 2004-05 മുതല്‍ 2009-10 കാലമെത്തിയപ്പോള്‍ പൂജ്യം ശതമാനമായി കുറഞ്ഞിട്ടുണ്ട്. പതിനേഴ് വര്‍ഷത്തെ (1993- 2010) തൊഴില്‍നിരക്ക് നോക്കുമ്പോള്‍ ഗ്രാമീണ ഇന്ത്യയിലെ തൊഴില്‍ നിരക്കിന് സമാനമാണ് ഗുജറാത്തിലെ ഗ്രാമങ്ങളിലെ തൊഴില്‍നിരക്കും. നഗരത്തിലെ തൊഴില്‍നിരക്കും ഇന്ത്യയിലെ നഗരങ്ങളിലെ തൊഴില്‍ നിരക്കിന് സമാനമാണ്. കൃഷിഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിച്ചതുമൂലം അത് വില്‍ക്കാന്‍ സാധിക്കില്ല. ഇതാണ് കൃഷി വര്‍ദ്ധിക്കുന്നതിന് കാരണമായത്. നിയമങ്ങള്‍ മാറ്റി കൃഷിഭൂമി വില്‍ക്കുന്നത് തടഞ്ഞതിനോടൊപ്പം ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില കിട്ടാന്‍ തുടങ്ങിയതും കൃഷി വര്‍ദ്ധിക്കാന്‍ കാരണമായി.

സേവന മേഖലയിലാണ് പ്രധാനമായും തൊഴില്‍ നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാംതന്നെ കുറഞ്ഞ ശമ്പളനിരക്കാണുള്ളത്. ശമ്പളവര്‍ദ്ധനവിന്റെ കാര്യമെടുത്താല്‍ 2000 മുതല്‍ 1.5 ശതമാനം മാത്രമാണ് ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. ബാക്കിയുള്ള എല്ലായിടത്തും 3.7 ശമതാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോഴാണ് ഗുജറാത്തില്‍ ഇത്രയും കുറഞ്ഞ ശമ്പളനിരക്ക് രേഖപ്പെടുത്തുന്നത്. കരാര്‍ തൊഴിലാളികളെ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് മറ്റൊരു പ്രശ്നം. 2001 മുതല്‍ 2008 വരെയുള്ള കണക്ക് നോക്കിയാല്‍ കരാര്‍ വ്യവസ്ഥയില്‍ ഉപയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ 19 ശതമാനം മുതല്‍ 34 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

നിര്‍മ്മാണ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ. മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറഞ്ഞ ശമ്പളനിരക്കാണ് ഇവിടങ്ങളില്‍ എല്ലായിടത്തുമുള്ളത്. നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നതിനും ലാഭം കൂടുന്നതിനും അനുസരിച്ച് തൊഴിലാളികളുടെ അവസ്ഥ ദുരിതപൂര്‍ണ്ണമാകുന്ന കഥയാണ് ഗുജറാത്തില്‍നിന്ന് പുറത്തുവരുന്നത്. കൃഷിയെ ആശ്രയിക്കുന്ന ആദിവാസികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കൃഷിയെ ആശ്രയിക്കുന്ന മുസ്ലീങ്ങളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. 1993-94 കാലഘട്ടത്തില്‍ 15 ശതമാനമായിരുന്നത് ഇപ്പോള്‍ 14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ദ്ധിക്കുമ്പോഴും ആളോഹരി വരുമാനത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളെ നോക്കുമ്പോള്‍ ആളോഹരി വരുമാനത്തില്‍ ഗുജറാത്ത് വളരെ പുറകിലാണ്. 2009-10 വര്‍ഷത്തില്‍ ഗുജറാത്തിലെ ആളോഹരി വാര്‍ഷിക വരുമാനം 1388 രൂപയാണ്. ഹരിയാനയില്‍ ഇത് 1598 രൂപയും മഹാരാഷ്ട്രയില്‍ ഇത് 1549 രൂപയുമാണ്. ഇതു പക്ഷേ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഗ്രാമങ്ങളിലെ ദാരിദ്ര്യം

ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ കണക്ക് നോക്കുമ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് (2.5) ഗുജറാത്തിലേത്. എന്നാല്‍ ഇതിനെക്കാള്‍ മികച്ച രീതിയിലാണ് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഗ്രാമങ്ങളിലെ ദാരിദ്ര്യനിരക്ക് കൈകാര്യം ചെയ്യുന്നത്. 2009-10 വര്‍ഷത്തെ കണക്ക് മാത്രം നോക്കിയാല്‍ തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ദരിദ്രരാണ് ഗുജറാത്തിലുള്ളത്. ഇനി സംസ്ഥാനങ്ങളുടെ ശരാശരിയാണ് നോക്കുന്നതെങ്കില്‍ തൊണ്ണൂറുകളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഒട്ടും മികച്ച തരത്തിലല്ല ഗുജറാത്തിലെ അവസ്ഥ.

ഇന്ത്യയിലെ നഗരങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് 1993-2005 കാലഘട്ടത്തിലും 2005-10 കാലഘട്ടത്തിലും ഉണ്ടായിരുന്നതിനാല്‍ അധികമൊന്നും മെച്ചമായിട്ടില്ല. അസുന്തുലിതാവസ്ഥ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെയാണുള്ളത്. ഗ്രാമങ്ങളിലെ അസുന്തുലിതാവസ്ഥ കുറയുന്നതിന്റെ കണക്ക് നോക്കിയാല്‍ ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കണക്കുമായി ഏറെയൊന്നും വ്യത്യാസമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഗുജറാത്ത് ഇപ്പോള്‍ ഒരു സമ്പന്ന സംസ്ഥാനമാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും സംസ്ഥാനം ഏറെ പിന്നിലാണ്. സാക്ഷരത നിരക്കിനെക്കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കാണ് ഗുജറാത്തിലേതെന്ന് പറയേണ്ടിവരും. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരുടെ കണക്ക് നോക്കിയാല്‍ ഗുജറാത്ത് ഏഴാം സ്ഥാനത്താണ് എത്തുക. രാജ്യത്തെ പ്രധാനപ്പെട്ട 15 സംസ്ഥാനങ്ങളെ എടുക്കുമ്പോഴാണ് ഗുജറാത്ത് ഇത്ര പിന്നിലെത്തുന്നത്. ആറ് വര്‍ഷം മുമ്പത്തെ കണക്കില്‍ ഗുജറാത്ത് ആറാം സ്ഥാനത്തായിരുന്നു. എന്തെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസം നേടിയവരുടെ കണക്കെടുക്കുമ്പോള്‍ ഗുജറാത്ത് 21ആം സ്ഥാനത്തുനിന്നും 26ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു.

ആരോഗ്യം

ശിശുമരണ നിരക്ക് നോക്കിയാല്‍ രാജ്യത്ത് പത്താം സ്ഥാനത്തെത്തും ഗുജറാത്ത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും ശിശുമരണ നിരക്ക് പരിശോധിച്ചാല്‍ 2000-10 കാലഘട്ടത്തിലെ അതേ നിരക്ക് തന്നെയാണ് തുടരുന്നത്. ശിശുമരണ നിരക്കിലെ ലിംഗവ്യത്യാസം ഇപ്പോഴും രൂക്ഷമായ നിലയില്‍തന്നെ തുടരുന്നു. അതില്‍തന്നെ എസ്.ടി, എസ്.സി എന്നിവ ഉള്‍പ്പെടെയുള്ള സമൂഹത്തില്‍ ശിശുമരണ നിരക്ക് കാര്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. പോഷകാഹാരങ്ങളുടെ ലഭ്യത നോക്കിയാല്‍ ദേശീയ ശരാശരിയിലും താഴെയാണ് ഗുജറാത്തിന്റെ സ്ഥാനം.

ഇതൊക്കെയാണ് ഗുജറാത്തിലെ വികസനത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍. മൊത്ത ആഭ്യന്ത ഉത്പാദനത്തിന് പിന്നിലെ കണക്കുകളാണ് ഗുജറാത്തിന് ഇത്രയേറെ വാര്‍ത്ത പ്രാധാന്യം കൊടുക്കുന്നത്.

Sunday 2 December, 2012

പലസ്തീന്‍ ഇനി രാഷ്ട്രം


ഐക്യരാഷ്ട്ര കേന്ദ്രം: പൂര്‍ണ പരമാധികാര രാഷ്ട്ര പദവിക്ക് പലസ്തീനുള്ള അനിഷേധ്യ അവകാശത്തിന് അടിവരയിട്ട് ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പലസ്തീന് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവി അനുവദിച്ചു. 193 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള പൊതുസഭയില്‍ അമേരിക്കയും ഇസ്രയേലും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങി ബഹുഭൂരിപക്ഷം വികസ്വര രാജ്യങ്ങളടക്കം138 രാജ്യങ്ങള്‍ പലസ്തീന്റെ പദവി ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. ബ്രിട്ടനും ജര്‍മനിയുമടക്കം 41 രാജ്യങ്ങള്‍ വിട്ടുനിന്നു. മൂന്നുരാജ്യങ്ങള്‍ പങ്കെടുത്തില്ല. പലസ്തീന്‍ പ്രദേശങ്ങളില്‍ ഫലമറിഞ്ഞ് ജനങ്ങളുടെ ആഹ്ലാദം അണപൊട്ടി.

കഴിഞ്ഞ വര്‍ഷം യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കന്‍ വീറ്റോ ഭീഷണി മൂലം പൂര്‍ണ അംഗ രാഷ്ട്ര പദവിയ്ക്കുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്ന പലസ്തീന് അതിന് വീണ്ടും ശ്രമിക്കാന്‍ കരുത്തുപകരുന്നതാണ് യുഎന്‍ പൊതുസഭയില്‍ നടന്ന ചരിത്രപ്രധാനമായ വോട്ടെടുപ്പ്. ഫ്രാന്‍സും ഇറ്റലിയുമടക്കം 17 യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമായി. ചെക് റിപബ്ലിക് ഒഴികെ മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും വിട്ടുനിന്നു. പലസ്തീന്റെ ആവശ്യത്തെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് ഇസ്രയേല്‍ കണക്കാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്യാനോ നിഷ്പക്ഷത പാലിച്ച് വിട്ടുനില്‍ക്കാനോ തയ്യാറായത് സയണിസ്റ്റ് ജൂത വംശീയ രാഷ്ട്രത്തിന് കനത്ത പ്രഹരമായി.

അവിഭക്ത പലസ്തീന്‍ പ്രദേശം വിഭജിച്ച് അറബ്, ജൂത രാജ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുഎന്‍ പൊതുസഭ 181ാം പ്രമേയത്തിലൂടെ തീരുമാനിച്ചതിന്റെ 65ാം വാര്‍ഷിക നാളിലാണ് ആ പ്രമേയത്തില്‍ പരാമര്‍ശിച്ച പലസ്തീന്‍ ജനതയ്ക്ക് നീതിയുടെ തരിമ്പെങ്കിലും ലഭ്യമാവുന്നത്. 181ാം പ്രമേയത്തില്‍ പലസ്തീന് നീക്കിവച്ച പ്രദേശത്തിന്റെ പകുതിയില്‍ താഴെ മാത്രം വരുന്നതാണ് ഇപ്പോള്‍ പലസ്തീന്‍ പ്രദേശങ്ങളായി അവശേഷിക്കുന്ന വെസ്റ്റ്ബാങ്കും ഗാസയും കിഴക്കന്‍ ജെറുസലെമും. എന്നാല്‍ അതുപോലും അനുവദിക്കാതെ പലസ്തീന്‍ രാഷ്ട്ര രൂപീകരണം തടയാന്‍ ഇസ്രയേല്‍ അമേരിക്കന്‍ സഹായത്തോടെ നടത്തിവന്ന ശ്രമത്തിനെതിരെയാണ് ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വോട്ട് ചെയ്തത്.

അന്താരാഷ്ട്ര പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി യുഎന്‍ ആചരിക്കുന്ന ദിനത്തിലാണ് ആ അറബ്ജനതയ്ക്ക് ഈ ചരിത്ര നേട്ടം എന്നതും ശ്രദ്ധേയമാണ്. പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് പലസ്തീന്‍ പ്രസിഡന്റ് നടത്തിയ പ്രസംഗത്തില്‍, 65 വര്‍ഷം മുമ്പുള്ള യുഎന്‍ പ്രമേയം ഇസ്രയേലിന്റെ ജനസര്‍ട്ടിഫിക്കറ്റായത് എടുത്തുപറഞ്ഞു. അതുപോലെ പലസ്തീന്‍ രാഷ്ട്രമെന്ന യാഥാര്‍ത്ഥ്യത്തിന്റെ ജന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അബ്ബാസ് ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഹര്‍ഷാരവത്തോടെയാണ് യുഎന്നിലെ പ്രൗഢസദസ് അബ്ബാസിനെ വരവേറ്റത്. പലസ്തീന്‍ ജനതയുടെ അനിഷേധ്യ അവകാശങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമിതിയ്ക്ക് വേണ്ടി യുഎന്നിലെ സുഡാന്റെ സ്ഥിരം പ്രതിനിധി ദഫാ അല്ലാ എല്‍ഹാഗ് അലി ഉസ്മാനാണ് പലസ്തീന്റെ പദവി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്ന കരട് പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്.

ചൈന, ക്യൂബ, വെനസ്വേല, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങി എഴുപതില്‍പരം രാജ്യങ്ങള്‍ പ്രമേയത്തിന്റെ സഹപ്രായോജകരായി. 67ാം യുഎന്‍ വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനായ വാക് ജെറെമിക് വോട്ടിങ്ങ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സഭാ ഹാളില്‍ നിന്ന് വന്‍കരഘോഷമുയര്‍ന്നു. പൂര്‍ണ അംഗരാഷ്ട്ര പദവിക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ യുഎന്‍ രക്ഷാസമിതി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രമേയത്തിലൂടെ പൊതുസഭ പ്രത്യാശ പ്രകടിപ്പിച്ചു. മധ്യപൗരസ്ത്യ സമാധാന പ്രക്രിയ പുനരാരംഭിക്കാന്‍ അടിയന്തിരമായി ചര്‍ച പുനരാരംഭിക്കുന്നതിനും പൊതുസഭ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രതിനിധികള്‍ക്ക് ഇനി യുഎന്‍ സംവാദങ്ങളില്‍ പങ്കെടുക്കുകയും ഐസിസി അടക്കമുള്ള യുഎന്‍ വേദികളില്‍ അംഗത്വം നേടുകയും ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച നിരീക്ഷക രാഷ്ട്ര പദവി. ഇസ്രലേുമായി ചര്‍ച്ചയിലൂടെ മാത്രമേ പലസ്തീന് രാഷ്ട്രപദവി ലഭിക്കൂ എന്ന് ശഠിക്കുന്ന ഇസ്രയേലും അമേരിക്കയും പൊതുസഭാ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

പലസ്തീന് നിരീക്ഷകരാഷ്ട്ര പദവി: ഭീഷണിയുമായി അമേരിക്ക

ഐക്യരാഷ്ട്രകേന്ദ്രം: ഐക്യരാഷ്ട്രസംഘടനയില്‍ വെറും "നിരീക്ഷക" പദവിയില്‍ നിന്ന് "അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര" പദവിയിലേക്ക് ഉയരുന്ന പലസ്തീനെ ഈ ചരിത്രനേട്ടത്തില്‍ നിന്ന് തടയാന്‍ അവസാനവേളയില്‍ അമേരിക്കയുടെ ഭീഷണി. പദവി ഉയര്‍ത്തുന്നതിന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ചാല്‍ പലസ്തീനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ഭീഷണി. പ്രമേയത്തിനെതിരെ വോട്ടുചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കി. പ്രമേയം പാസാക്കിയാല്‍ പലസ്തീന്‍കാരില്‍ നിന്നു പിരിക്കുന്ന നികുതിപ്പണം അബ്ബാസ് ഭരണകൂടത്തിന് കൈമാറില്ലെന്ന് ഇസ്രയേലിന്റെ ഭീഷണിയുമുണ്ട്.

വ്യാഴാഴ്ച പകല്‍ മൂന്ന് (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര) കഴിഞ്ഞേ പ്രമേയം വോട്ടിനിടൂ എന്നാണ് റിപ്പോര്‍ട്ട്. അവിഭക്ത പലസ്തീന്‍ അറബ്, ജൂതരാഷ്ട്രങ്ങളായി വിഭജിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭ പ്രമേയം പാസാക്കിയതിന്റെ 65-ാം വാര്‍ഷികനാളിലാണ് പലസ്തീന്‍ തങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്നത്. പലസ്തീന്‍ പ്രമേയം പാസാകാന്‍ 193 അംഗ പൊതുസഭയില്‍ കേവല ഭൂരിപക്ഷം മതിയെങ്കിലും കുറഞ്ഞത് 130 രാഷ്ട്രമെങ്കിലും പിന്തുണയ്ക്കുമെന്നാണ് സൂചന. പതിനഞ്ചോളം യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീന്‍ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചത് പലസ്തീന്‍ നീക്കത്തെ എതിര്‍ക്കുന്ന അമേരിക്കയെയും ഇസ്രയേലിനെയും തീര്‍ത്തും ഒറ്റപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെക് റിപ്പബ്ലിക് മാത്രമാണ് പ്രമേയത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്സ്, എസ്തോണിയ, ലിത്വാനിയ എന്നിവ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. ബ്രിട്ടന്‍, ഇപ്പോഴും നിഷ്ഠുരമായ വംശഹത്യ കേസുകളിലടക്കം അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍ വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ പലസ്തീനുമായി വിലപേശലിലാണ്. ഇസ്രയേലിനെ ഐസിസിയിലേക്ക് വലിച്ചിഴക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ പ്രമേയത്തെ അനുകൂലിക്കാമെന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പലസ്തീനും തമ്മില്‍ ചര്‍ച്ച ചെയ്താകണം പലസ്തീന്‍ രാഷ്ട്രപദവി നേടേണ്ടത് എന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, ലോകാഭിപ്രായം അവഗണിച്ച് പലസ്തീന്‍ പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിച്ച് ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇസ്രയേല്‍ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് പലസ്തീന്‍ യുഎന്‍ പൊതുസഭയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം പൂര്‍ണ രാഷ്ട്രപദവിക്ക് പലസ്തീന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷാസമിതിയില്‍ തടയുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. നിരീക്ഷക രാഷ്ട്രപദവിക്ക് അമേരിക്കന്‍ ഇടങ്കോല്‍ ഫലിക്കാത്ത പൊതുസഭയില്‍ ഭൂരിപക്ഷ പിന്തുണ മതി യെന്നതാണ് പലസ്തീന് കരുത്താകുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഒന്നടങ്കം എതിര്‍ത്താലും പൊതുസഭയില്‍ വികസ്വരരാജ്യങ്ങളുടെ വന്‍പിന്തുണയോടെ പ്രമേയം പാസാക്കാനാകും.

Tuesday 13 November, 2012


മീശക്കും, മുലക്കും, അലക്കു കല്ലിനും, തെങ്ങില്‍ കയറുന്ന തളപ്പിനും, ഏണിക്കും വരെ നികുതി പിരിച്ചിരുന്ന ലോകത്തെ ഏറ്റവും ജനവിരുദ്ധവും മാനുഷിക വിരുദ്ധവുമായ രാജഭാരനമായിരുന്നു തിരുവിതാംകൂറിലേത് .
ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും മാത്രമേ നികുതി ഇളവിന് അര്‍ഹതയുണ്ടായിരുന്നുള്ളു. അസഹ്യമായ ഭൂനികുതി ചുമത്തി, ജനങ്ങളെ വീര്‍പ്പുമുട്ടിച്ചതു കാരണം ഭൂവുടമകള്‍ ഭൂനികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി തങ്ങളുടെ ഭൂമി
ക്ഷേത്രങ്ങള്‍ക്കോ, ബ്രാഹ്മണര്‍ക്കോ ദാനം ചെയ്ത്, തങ്ങളുടെ തന്നെ ഭൂമിയില്‍ കുടിയാന്മാരായി മാറാന്‍ നിര്‍ബന്ധിതരായിരുന്നു. തന്ത്രപരമായി ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരുന്ന തിരുവിതാംകൂറിലെ നരാധമ രാജഭരണത്തിനെതിരെ ഒട്ടേറെ ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകളെ പുതിയ കാലത്തെ രാജ കിങ്കരന്മാര്‍ കാണാതെ പോകുന്നു . അവയില്‍ ധീരോജ്വലമായ ചരിത്രമായിത്തീര്‍ന്ന രക്തസാക്ഷിയാണ് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ “നഞ്ജേലി’. മാറുമറക്കാതെ ജീവിച്ചിരുന്ന ജനതയായിരുന്ന മലയാളികളില്‍ വിദേശഭരണത്തിന്റെ സ്വാധീനഫലമായി വന്ന പരിഷ്ക്കാരമായ “മാറുമറക്കല്‍” ഒരു നികുതിമാര്‍ഗ്ഗമായിക്കണ്ട് ‘മുലക്കരം’ ഈടക്കിയിരുന്ന രാജഭരണത്തിനെതിരെ നഞ്ജേലി പ്രതിഷേധിച്ചത് മുലക്കരം ഒടുക്കാതെയാണ്. മുലക്കരം നല്‍കാന്‍ വിസമ്മതിച്ച നഞ്ജേലിയെ അന്വേഷിച്ച് രാജഭരണത്തിന്‍ കീഴിലെ അധികാരിയായ(വില്ലേജാപ്പീസര്‍) പ്രവര്‍ത്തിയാര്‍ വീട്ടിലെത്തിയപ്പോള്‍ നഞ്ജേലി പതറാതെ നാക്കിലയുമിട്ട്(തൂശനില) അടുക്കളയിലേക്കു പോയി. തിരിച്ചുവന്ന് നിവര്‍ത്തിവച്ച് വാഴയിലയില്‍ തന്റെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത് രക്തത്തില്‍ കുളിച്ച് മറിഞ്ഞു വീണു. വൈകുന്നേരത്തോടെ നഞ്ജേലി രക്തം വാര്‍ന്ന് മരിച്ചു. നഞ്ജേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പന്‍ ധീര രക്തസാക്ഷിയായ തന്റെ ഭാ‍ര്യയോടൊപ്പം നരാധമന്മാരുടെ നരകതുല്യമായ രാജ്യത്തില്‍ നിന്നും മുക്തി നേടി.
ഇതാണ് ചരിത്രമെങ്കില്‍ കേരളത്തിലെ രാജ ഭക്തരായ കേരള കൌമുദിയും മനോരമയും മാതൃഭൂമിയും സവര്‍ണ്ണ വര്‍ഗ്ഗീയ വാദികളും രാജ കുടുംബവും അമിക്യസ് ക്യുറി യും ചേര്‍ന്ന് ജനങ്ങള്‍ക്ക്‌ അവകാശപ്പെട്ട മുതല്‍ കയ്യടക്കാനാണ് ശ്രമം . ജനാധിപത്യ കാലത്ത് രാജാവിനെ സ്തുതി പാടുന്നത് രാജ്യദ്രോഹമാനെങ്കില്‍ ഇവര്‍ രാജ്യ ദ്രോഹികള്‍ ആണ്.
ഈ മുതല്‍ കേരളത്തിലെ പൊതു ജനങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണ്...

Saturday 10 November, 2012

സിപിസി 18-ാം കോണ്‍ഗ്രസിന് ഉജ്വല തുടക്കം

ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) 18-ാം പാര്‍ടി കോണ്‍ഗ്രസിന് ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ ഉജ്വല തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2270 പ്രതിനിധികളാണ് ഒരാഴ്ച നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ മുന്‍ പ്രസിഡന്റും പാര്‍ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിയാങ് സെമിന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി ഹൂ ജിന്താവോ കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാഷ്ട്രീയ ജാഗ്രതയോടെ പാര്‍ടി അച്ചടക്കം മുറുകെപ്പിടിക്കാന്‍ മുഴുവന്‍ പാര്‍ടി അംഗങ്ങളും, വിശേഷിച്ച് ഉന്നത നേതാക്കള്‍, ബാധ്യസ്ഥരാണെന്ന് ഓര്‍മിപ്പിച്ച ഹൂ അഴിമതിക്കെതിരെ കര്‍ക്കശനിലപാട് കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു. നേതാക്കള്‍ ശുദ്ധഭരണത്തിനുള്ള പെരുമാറ്റച്ചട്ടവും സ്വയം അച്ചടക്കവും പാലിക്കണം. ബന്ധുക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും രാഷ്ട്രീയ വിദ്യാഭ്യാസവും അവര്‍ക്കുമേല്‍ ശ്രദ്ധയും ശക്തിപ്പെടുത്തണം. പാര്‍ടി അച്ചടക്കവും രാജ്യത്തിന്റെ നിയമങ്ങളും ലംഘിക്കുന്നവര്‍ എത്ര ഉന്നതരായാലും നിര്‍ദാക്ഷിണ്യം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഹൂ ആഹ്വാനംചെയ്തു.
പാശ്ചാത്യ മാതൃകയിലുള്ള ജനാധിപത്യം ചൈന അനുകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, രാഷ്ട്രീയഘടനയിലെ പരിഷ്കാര നടപടികള്‍ തുടരും. ജനകീയ ജനാധിപത്യം കൂടുതല്‍ വ്യാപകവും പൂര്‍ണവുമാക്കും. ജനങ്ങള്‍ നിയമപ്രകാരം ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകള്‍ നടത്തുകയും തീരുമാനങ്ങളെടുക്കുകയും ഭരണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇതിന് ജനാധിപത്യരൂപങ്ങള്‍ വികസിപ്പിക്കുകയും ജനാധിപത്യസംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഹൂ പറഞ്ഞു.

Wednesday 24 October, 2012

മലാല തിരിച്ചു വരുമ്പോള്‍



മലാല ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ്. അവളുടെ തലയിലേക്ക് തുളച്ചു കയറ്റിയ വെടിയുണ്ടക്ക് താലിബാന്‍ ഏല്പിച്ചു വിട്ട ദൗത്യം ഏറെക്കുറെ പരാജയപ്പെട്ടിരിക്കുന്നു. ആ കൗമാരക്കാരിയുടെ ജീവന്‍ പൂര്‍ണമായി തിരിച്ചു കിട്ടാനും അവള്‍ ചുറുചുറുക്കോടെ സ്വാത് താഴ്വരയിലേക്ക് തിരിച്ചെത്തുവാനും പതിനായിരങ്ങള്‍ ഹൃദയപൂര്‍വം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് ലഭ്യമായ ഏറ്റവും വിദഗ്ദ ചികിത്സയാണ് മലാലയെ സുബോധത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ വേണ്ടി വൈദ്യലോകം നല്‍കുന്നത്. ഹോളിവുഡ് താരങ്ങളെ വെല്ലുന്ന രൂപത്തില്‍ ഒരു ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയുടെ താരപദവിയിലേക്ക് മലാല ഉയര്‍ന്നു കഴിഞ്ഞു. ഈ പതിനഞ്ചുകാരിയുടെ വാര്‍ത്തകളും ചിത്രങ്ങളും ഗൂഗിളിന്റെ ടോപ്പ് സേര്‍ച്ചുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന വിക്കിപീഡിയ അവളുടെ മുഴുനീള ജീവചരിത്രം തന്നെ ലോകത്തിനു മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. മലാല ഒരു തരംഗമാവുകയാണ്!.
യുദ്ധങ്ങള്‍ക്കും ഭരണകൂട ഭീകരതകള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിധേയരായി ജീവന്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ലോകത്തുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിനു കുട്ടികളുണ്ട്. പ്രാഥമിക ചികിത്സ ലഭിക്കാതെ ഓരോ നിമിഷവും മരിച്ചു കൊണ്ടേയിരിക്കുന്ന എണ്ണമറ്റ കുഞ്ഞുങ്ങളുണ്ട്. പക്ഷെ അവര്‍ക്കൊന്നും ലഭിക്കാത്ത വാര്‍ത്താ പ്രാധാന്യം മലാലക്ക് ലഭിച്ചതില്‍ 'മാധ്യമങ്ങളുടെ രാഷ്ട്രീയം' ഇല്ല എന്ന് പറഞ്ഞു കൂട. പതിനഞ്ചുകാരി, പാകിസ്ഥാനി സുന്ദരി, താലിബാന്‍ , ഇസ്ലാമിക തീവ്രവാദം തുടങ്ങി മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായ ചേരുവകളെല്ലാം കൃത്യമായ അളവില്‍ മലാലയുടെ സംഭവ പരമ്പരകളില്‍ ഒത്തുചേര്‍ന്നു വന്നിട്ടുണ്ട്. അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ അവള്‍ ജ്വലിച്ചു നില്‍ക്കാനുള്ള പ്രധാന കാരണവും അത് തന്നെയായിരിക്കാം. എന്നിരുന്നാലും മലാലയില്‍ നിന്ന് ആധുനിക സമൂഹം പൊതുവിലും പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും മുസ്ലിം സമൂഹം പ്രത്യേകിച്ചും ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ.
മതബോധമോ സാമൂഹ്യബോധമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത താലിബാന്‍ പോലെയുള്ള അതിതീവ്ര ചിന്താധാരകളെ എത്ര അകലത്തില്‍ മാറ്റി നിര്‍ത്തണമെന്നതിനെക്കുറിച്ച ഒരു തിരിച്ചറിവാണ് മലാല മുസ്ലിം സമൂഹത്തിനു നല്‍കേണ്ടത്. പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും ജനതയെ ആധുനിക ലോകത്തിന്റെ പുറംപോക്കിലേക്ക് മാറ്റിനിര്‍ത്തിയതില്‍ മതത്തിന്റെ തെറ്റായ വായനകള്‍ക്ക് എത്രമാത്രം പങ്കുണ്ടെന്ന് സ്വയം തിരിച്ചറിയാനുള്ള ഒരവസരം. ഒരു സമൂഹത്തിന്റെ വര്‍ത്തമാനത്തെയും അതിന്റെ ഭാവിയെയും ഇത്തരം ഭ്രാന്തമായ ചിന്താധാരകള്‍ എത്രകാതം പിറകോട്ടു വലിച്ചു എന്ന് ഞെട്ടലോടെ കണ്ടെത്താനുള്ള ഒരു 'മലാലി'യന്‍ നിരീക്ഷണ മാപിനി.
സമൂഹത്തെ പിറകോട്ടു പിടിച്ചു വലിക്കുന്ന ശക്തികള്‍ ആഴത്തില്‍ വേരുറച്ചു തുടങ്ങുമ്പോഴാണ് ശൂന്യതയില്‍ നിന്നെന്ന പോലെ നവോത്ഥാനത്തിന്റെ നാമ്പുകള്‍ മുളപൊട്ടി വരാറുള്ളത്. ചരിത്രത്തിന്റെ ഒരനിവാര്യതയാണത്. മലാലയും അത്തരമൊരു നാമ്പ് പൊട്ടലിന്റെ തുടക്കമാവാം. പാക്കിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അഫ്ഘാനിസ്ഥാനിലും മാറ്റത്തിന്റെ കാറ്റ് വീശേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു. ഒരു സമൂഹത്തിനും അതിന്റെ ഇരുണ്ട ഭൂതകാലത്തെ തിന്നു ജീവിക്കാനാവില്ല. ഭാസുരമായ ഒരു ഭാവിയിലേക്കുള്ള പ്രതീക്ഷകളാണ് അവരുടെ അന്നവും വെള്ളവുമാകേണ്ടത്.
പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ മാറ്റത്തിന്റെ വിചിത്രമായ വഴികളിലൂടെ നവോത്ഥാന പാതയിലേക്ക് എത്തിപ്പെടുന്നതിനു കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ചരിത്രം തന്നെ വലിയ ഉദാഹരണമാണ്. പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കരുതെന്നു ശക്തമായി വാദിച്ചിരുന്ന ഒരു പുരോഹിത വൃത്തം കേരളത്തിലും ഉണ്ടായിരുന്നു. എ കെ ഫോര്‍ട്ടി സെവന്‍ തോളിലിട്ടു നടക്കുന്ന താലിബാനികളെപ്പോലെ അവര്‍ അക്രമോത്സുകരായിരുന്നില്ല എന്ന് മാത്രം. വീട്ടിന്റെ ഇരുണ്ട മുറികള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടവരാണ് പെണ്‍കുട്ടികളെന്നു അവര്‍ പാതിരാ പ്രഭാഷണങ്ങള്‍ നടത്തി. ദൈവത്തെ ആരാധിക്കാന്‍ പണിത പള്ളികളില്‍ പോലും അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. മലയാളം ആര്യനെഴുത്താണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അവര്‍ ജനങ്ങളെ 'പഠിപ്പിച്ചു'. അന്ധശാസനകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ തലമുറകള്‍ അവരുടെ ജീവിതം ഹോമിച്ചു. പതിനായിരക്കണക്കിനു മലാലമാര്‍ക്ക് സ്കൂളിന്റെ വരാന്ത പോലും കാണാന്‍ സാധിച്ചില്ല. എന്നാല്‍ ചരിത്രം അതിന്റെ അനിവാര്യതയെന്നോണം ചുരുക്കം ചില സാമുദായിക പരിഷ്കര്‍ത്താക്കളെ വിത്തിട്ടു മുളപ്പിച്ചു ഈ മണ്ണിനു നല്‍കി. അവരിലൂടെ ഒരു നവോത്ഥാനം പടികടന്നെത്തി. നരകത്തിലെ ഭാഷക്ക് നിര്‍വചനം രചിച്ച അതേ പുരോഹിത വര്‍ഗ്ഗം തന്നെ ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ മുഖ്യനടത്തിപ്പുകാരും ഗുണഭോക്താക്കളുമായി മാറി!!. ചരിത്രം അതിന്റെ വിചിത്രമായ വഴികളിലൂടെയുള്ള സഞ്ചാരം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും താഴ്വാരങ്ങള്‍ മാത്രം അതിനൊരപവാദമായി നിലനില്‍ക്കില്ല.
വര്‍ത്തമാനം 22 Oct 2012
ഈ നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ അല്ല, താലിബാനും അത്തരം അസംബന്ധ തത്വശാസ്ത്രങ്ങളുടെ പ്രചാരകരുമാണ്. പ്രവാചകനെ അവഹേളിച്ചു സിനിമ നിര്‍മിക്കുന്ന സംവിധായകരോ കാര്‍ട്ടൂണിസ്റ്റുകളോ അല്ല ഇസ്ലാമിന്റെ മുഖ്യ ശത്രുക്കള്‍, പ്രവാചക അധ്യാപനങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിപ്പിക്കുന്ന വിവരദോഷികളാണ്. പെണ്‍കുട്ടികള്‍ വിദ്യ നേടരുതെന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല, അങ്ങനെ പറയുന്നത് താലിബാനാണ്. അതുകൊണ്ട് തന്നെ താലിബാനെതിരെ പൊരുതേണ്ടത്‌ മലാല ഒറ്റക്കല്ല, മുസ്ലിം സമൂഹം ഒന്നടങ്കമാണ്. "വായിക്കുക" എന്നാണ് വിശുദ്ധ ഖുര്‍ആന്റെ ആദ്യ കല്പന. ഹിറാ ഗുഹയില്‍ ധ്യാന നിമഗ്നനായിരുന്ന പ്രവാചകന്റെ മുന്നില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ വചനവുമായി എത്തിയ ജിബ്രീല്‍ മാലാഖ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ആദ്യ സന്ദേശം നല്‍കിയത് ഇപ്രകാരമാണ്. ('വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ രേതസ്കണത്തില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാതിരുന്നത് അവന്‍ പഠിപ്പിച്ചു' (96:1-5). 'വായിക്കുക' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ ദൈവ ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന പമ്പര വിഡ്ഢികളാണ് മലാലയോട് "വായിക്കരുത്" എന്ന് പറഞ്ഞത്!!!.
മലാല ഒരു പ്രതീകമാണ്. അവള്‍ ഒരു പ്രതീക്ഷയുമാണ്. മതം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ തട്ടിത്തെറിപ്പിക്കുന്ന മതവൈരികളുടെ തത്വശാസ്ത്രങ്ങള്‍ക്കെതിരില്‍ പുതുതലമുറയുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകം. ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവനും അവളുടെ ബ്ലോഗും തങ്ങളുടെ ആയുധപ്പുരകള്‍ക്കും ആത്മഹത്യാ സ്ക്വാഡുകള്‍ക്കും ഭീഷണിയുയര്‍ത്താന്‍ മാത്രം വലുതാണെന്ന് താലിബാന് തോന്നിയിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ആ പെണ്‍കുട്ടി ഉയര്‍ത്തിയ സാമൂഹിക സന്ദേശത്തിന്റെ കാതല്‍.
പാകിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങളേയും തന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു വികാരതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിഞ്ഞതും താലിബാന്‍ എന്ന് കേള്‍ക്കുമ്പോള്‍ കാര്‍ക്കിച്ചു തുപ്പുന്ന അവസ്ഥയിലേക്ക് അവരുടെ മനസ്സുകളെ എത്തിക്കാന്‍ കഴിഞ്ഞു എന്നതുമാണ്‌ മലാലയുടെ ചരിത്ര ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടത്. അവള്‍ പൂര്‍വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ഒരു മാലാഖയായിത്തന്നെ.
പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ മാറ്റത്തിന്റെ വിചിത്രമായ വഴികളിലൂടെ നവോത്ഥാന പാതയിലേക്ക് എത്തിപ്പെടുന്നതിനു കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ചരിത്രം തന്നെ വലിയ ഉദാഹരണമാണ്. പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കരുതെന്നു ശക്തമായി വാദിച്ചിരുന്ന ഒരു പുരോഹിത വൃത്തം കേരളത്തിലും ഉണ്ടായിരുന്നു. എ കെ ഫോര്‍ട്ടി സെവന്‍ തോളിലിട്ടു നടക്കുന്ന താലിബാനികളെപ്പോലെ അവര്‍ അക്രമോത്സുകരായിരുന്നില്ല എന്ന് മാത്രം. വീട്ടിന്റെ ഇരുണ്ട മുറികള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടവരാണ് പെണ്‍കുട്ടികളെന്നു അവര്‍ പാതിരാ പ്രഭാഷണങ്ങള്‍ നടത്തി. ദൈവത്തെ ആരാധിക്കാന്‍ പണിത പള്ളികളില്‍ പോലും അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. മലയാളം ആര്യനെഴുത്താണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അവര്‍ ജനങ്ങളെ 'പഠിപ്പിച്ചു'. അന്ധശാസനകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ തലമുറകള്‍ അവരുടെ ജീവിതം ഹോമിച്ചു. പതിനായിരക്കണക്കിനു മലാലമാര്‍ക്ക് സ്കൂളിന്റെ വരാന്ത പോലും കാണാന്‍ സാധിച്ചില്ല. എന്നാല്‍ ചരിത്രം അതിന്റെ അനിവാര്യതയെന്നോണം ചുരുക്കം ചില സാമുദായിക പരിഷ്കര്‍ത്താക്കളെ വിത്തിട്ടു മുളപ്പിച്ചു ഈ മണ്ണിനു നല്‍കി. അവരിലൂടെ ഒരു നവോത്ഥാനം പടികടന്നെത്തി. നരകത്തിലെ ഭാഷക്ക് നിര്‍വചനം രചിച്ച അതേ പുരോഹിത വര്‍ഗ്ഗം തന്നെ ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ മുഖ്യനടത്തിപ്പുകാരും ഗുണഭോക്താക്കളുമായി മാറി!!. ചരിത്രം അതിന്റെ വിചിത്രമായ വഴികളിലൂടെയുള്ള സഞ്ചാരം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും താഴ്വാരങ്ങള്‍ മാത്രം അതിനൊരപവാദമായി നിലനില്‍ക്കില്ല.

വര്‍ത്തമാനം 22 Oct 2012
ഈ നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ അല്ല, താലിബാനും അത്തരം അസംബന്ധ തത്വശാസ്ത്രങ്ങളുടെ പ്രചാരകരുമാണ്. പ്രവാചകനെ അവഹേളിച്ചു സിനിമ നിര്‍മിക്കുന്ന സംവിധായകരോ കാര്‍ട്ടൂണിസ്റ്റുകളോ അല്ല ഇസ്ലാമിന്റെ മുഖ്യ ശത്രുക്കള്‍, പ്രവാചക അധ്യാപനങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിപ്പിക്കുന്ന വിവരദോഷികളാണ്. പെണ്‍കുട്ടികള്‍ വിദ്യ നേടരുതെന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല, അങ്ങനെ പറയുന്നത് താലിബാനാണ്. അതുകൊണ്ട് തന്നെ താലിബാനെതിരെ പൊരുതേണ്ടത്‌ മലാല ഒറ്റക്കല്ല, മുസ്ലിം സമൂഹം ഒന്നടങ്കമാണ്. "വായിക്കുക" എന്നാണ് വിശുദ്ധ ഖുര്‍ആന്റെ ആദ്യ കല്പന. ഹിറാ ഗുഹയില്‍ ധ്യാന നിമഗ്നനായിരുന്ന പ്രവാചകന്റെ മുന്നില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ വചനവുമായി എത്തിയ ജിബ്രീല്‍ മാലാഖ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ആദ്യ സന്ദേശം നല്‍കിയത് ഇപ്രകാരമാണ്. ('വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ രേതസ്കണത്തില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാതിരുന്നത് അവന്‍ പഠിപ്പിച്ചു' (96:1-5). 'വായിക്കുക' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ ദൈവ ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന പമ്പര വിഡ്ഢികളാണ് മലാലയോട് "വായിക്കരുത്" എന്ന് പറഞ്ഞത്!!!.
മലാല ഒരു പ്രതീകമാണ്. അവള്‍ ഒരു പ്രതീക്ഷയുമാണ്. മതം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ തട്ടിത്തെറിപ്പിക്കുന്ന മതവൈരികളുടെ തത്വശാസ്ത്രങ്ങള്‍ക്കെതിരില്‍ പുതുതലമുറയുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകം. ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവനും അവളുടെ ബ്ലോഗും തങ്ങളുടെ ആയുധപ്പുരകള്‍ക്കും ആത്മഹത്യാ സ്ക്വാഡുകള്‍ക്കും ഭീഷണിയുയര്‍ത്താന്‍ മാത്രം വലുതാണെന്ന് താലിബാന് തോന്നിയിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ആ പെണ്‍കുട്ടി ഉയര്‍ത്തിയ സാമൂഹിക സന്ദേശത്തിന്റെ കാതല്‍.
പാകിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങളേയും തന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു വികാരതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിഞ്ഞതും താലിബാന്‍ എന്ന് കേള്‍ക്കുമ്പോള്‍ കാര്‍ക്കിച്ചു തുപ്പുന്ന അവസ്ഥയിലേക്ക് അവരുടെ മനസ്സുകളെ എത്തിക്കാന്‍ കഴിഞ്ഞു എന്നതുമാണ്‌ മലാലയുടെ ചരിത്ര ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടത്. അവള്‍ പൂര്‍വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ഒരു മാലാഖയായിത്തന്നെ.
മലാല ഒരു പ്രതീകമാണ്. അവള്‍ ഒരു പ്രതീക്ഷയുമാണ്. മതം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ തട്ടിത്തെറിപ്പിക്കുന്ന മതവൈരികളുടെ തത്വശാസ്ത്രങ്ങള്‍ക്കെതിരില്‍ പുതുതലമുറയുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകം. ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവനും അവളുടെ ബ്ലോഗും തങ്ങളുടെ ആയുധപ്പുരകള്‍ക്കും ആത്മഹത്യാ സ്ക്വാഡുകള്‍ക്കും ഭീഷണിയുയര്‍ത്താന്‍ മാത്രം വലുതാണെന്ന് താലിബാന് തോന്നിയിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ആ പെണ്‍കുട്ടി ഉയര്‍ത്തിയ സാമൂഹിക സന്ദേശത്തിന്റെ കാതല്‍.
പാകിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങളേയും തന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു വികാരതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിഞ്ഞതും താലിബാന്‍ എന്ന് കേള്‍ക്കുമ്പോള്‍ കാര്‍ക്കിച്ചു തുപ്പുന്ന അവസ്ഥയിലേക്ക് അവരുടെ മനസ്സുകളെ എത്തിക്കാന്‍ കഴിഞ്ഞു എന്നതുമാണ്‌ മലാലയുടെ ചരിത്ര ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടത്. അവള്‍ പൂര്‍വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ഒരു മാലാഖയായിത്തന്നെ.

Tuesday 2 October, 2012

ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു


ചെലവ്ചുരുക്കലിനുള്ള യൂറോപ്യന്‍ സാമ്പത്തിക കരാറിനെതിരെ ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തു. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ സംഘടിപ്പിച്ച റാലിയില്‍ ഇടതുകക്ഷികളും ട്രേഡ് യൂണിയനുകളും ഭരണസഖ്യത്തിലെ ഗ്രീന്‍സ് യൂറോപ് എക്കോളജി പാര്‍ട്ടിയും പങ്കെടുത്തു.

സാമ്പത്തിക കരാറിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെയാണ് റാലിനടന്നത്. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയവരാണ് റാലിയില്‍ പങ്കെടുത്തത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ 25 രാഷ്ട്രങ്ങള്‍ ഒപ്പുവച്ചകരാര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് അംഗീകരിച്ചത്. ബ്രിട്ടനും ചെക്ക് റിപ്പബ്ലിക്കും കരാറില്‍ ഒപ്പുവച്ചിരുന്നില്ല. കരാറില്‍ ഒപ്പുവച്ച രാഷ്ട്രങ്ങളുടെ ദേശീയ പാര്‍ലമെന്റുകള്‍ കരാറിനെ അംഗീകരിക്കേണ്ടതുണ്ട്.

യൂറോപ്പിനെയാകെ കൊടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിനും രണ്ടാം ലോക യുദ്ധത്തിനുമുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് മടങ്ങിപ്പോകുന്നതിനും ഇടയാക്കുന്നതാണ് യൂറോപ്യന്‍ സാമ്പത്തിക കരാറെന്ന് റാലി അംഗീകരിച്ച ഒരു പ്രമേയത്തില്‍ പറഞ്ഞു. ''ചെലവ് ചുരുക്കലിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിനെതിരെ ഫ്രഞ്ച് ജനതയുടെ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ദിനമാണിതെ''ന്ന് റാലിയിലെ മുഖ്യപ്രസംഗകനായിരുന്ന ഴാന്‍ ലുക് മെലന്‍കന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫ്രഞ്ച് പ്രസഡന്റ് തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുന്‍മന്ത്രികൂടിയായ മെലന്‍കന്‍.

കരാര്‍ തള്ളിക്കളയുകയെന്നത് മാത്രമാണ് പരിഹാരമെന്ന് ഗ്രീന്‍സ് യൂറോപ്പ് എക്കോളജി പാര്‍ട്ടിയുടെ നേതാവും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഇവാജോളി പറഞ്ഞു.

റാലിക്കുണ്ടായ വന്‍പ്രതികരണം ഫ്രാന്‍സിലെ രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. നിലവിലുള്ള സാമ്പത്തികസ്ഥിതിയില്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തിയും രോഷവും മുതലെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണര്‍ സ്ട്രാറ്റജിക് റിലേഷന്‍സിലെ ഗവേഷകനായ എഡ്ഡി ഫൗഗിയര്‍ അഭിപ്രായപ്പെട്ടു.

വിദേശനിക്ഷേപം യുഎസ് കുറിപ്പടി തന്നെ



സാമ്പത്തിക പരിഷ്ക്കാരങ്ങള്‍, പ്രത്യേകിച്ചും ചില്ലറ വില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം അമേരിക്കന്‍ നിര്‍ദേശപ്രകാരമല്ലെന്ന പ്രധാനമന്ത്രിയുടെ വാദം കള്ളം. മറ്റുരാജ്യങ്ങളുടെ ശാസനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അമേരിക്കയ്ക്ക് ഈ തീരുമാനത്തിലെന്താണ് കാര്യമെന്നുമുള്ള മന്‍മോഹന്‍സിങ്ങിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് യഥാര്‍ഥ കണക്കുകള്‍. അമേരിക്ക കുനിയാന്‍ പറയുമ്പോള്‍ പ്രധാനമന്ത്രി മുട്ടിട്ടിഴയുകയാണെന്ന് വ്യക്തം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈ 15ന് വ്യാപാരസമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുമായ ബറാക് ഒബാമ പറഞ്ഞതിങ്ങനെ: ""ചില്ലറവില്‍പ്പന ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യ പ്രത്യക്ഷ വിദേശനിക്ഷേപം നിരോധിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഏഷ്യന്‍ രാജ്യത്ത് നിക്ഷേപാന്തരീക്ഷം തകരുകയാണ്. ഇന്ത്യ പരിഷ്ക്കാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് സാമ്പത്തികഭാവി എങ്ങനെ രൂപീകരിക്കണം എന്നുപറയേണ്ടത് അമേരിക്കന്‍ രീതിയല്ല. അക്കാര്യം നിശ്ചയിക്കേണ്ടത് ഇന്ത്യയാണ്. എന്നാല്‍, ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സമവായം മറ്റൊരു സാമ്പത്തികപരിഷ്ക്കരണ തരംഗത്തിന് അനുകൂലമാണ്. മന്‍മോഹന്‍സിങ് സുഹൃത്തും പങ്കാളിയുമാണ്. അദ്ദേഹവുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്"".

സര്‍ക്കാരിനെ അസ്ഥിരമാക്കുമെന്നറിഞ്ഞിട്ടും ഒബാമ മുന്നോട്ടുവച്ച കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കുകയായിയിരുന്നു മന്‍മോഹന്‍. നിക്ഷേപാന്തരീക്ഷം തകരുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊണ്ടുവന്ന "ഗാര്‍ചട്ടങ്ങള്‍" പുനഃപരിശോധിക്കാന്‍ പുരുഷോത്തം ഷോം സമിതിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചക്കകം തന്നെ ഷോം സമിതി കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഗാര്‍ചട്ടങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് നടപ്പാക്കരുതെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. മൗറീഷ്യസ് പാതയിലൂടെയും മറ്റും ഇന്ത്യയിലെത്തി വന്‍ നികുതിവെട്ടിപ്പ് നടത്തി കോടികള്‍ കൊയ്യുന്ന വിദേശനിക്ഷേപകര്‍ക്ക് ഇതോടെ ആശ്വാസമായി. ഷോം സമിതിയുടെ അന്തിമറിപ്പോര്‍ട്ട് തിങ്കളാഴ്ച ധനമന്ത്രി പി ചിദംബരത്തിന് സമര്‍പ്പിക്കും. ഒബാമ ആവശ്യപ്പെട്ടപോലെ ആഗസ്ത് 14ന് ചില്ലറവില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. മറ്റുമേഖലകളില്‍ വിദേശനിക്ഷേപം നിരോധിക്കുന്നുവെന്ന പരാതി ഒഴിവാക്കാന്‍ വ്യോമമേഖലയില്‍ 49 ശതമാനവും പ്രക്ഷേപണരംഗത്ത് 74 ശതമാനവും വിദേശനിക്ഷേപം അനുവദിച്ചു. വൈദ്യുതി കൈമാറ്റ മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപവും അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ നാല്‍കോ, ഓയില്‍ ഇന്ത്യ, എന്‍എംഡിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നീ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും തീരുമാനിച്ചു.

സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് കെട്ടഴിക്കുമെന്ന് രണ്ടാഴ്ചക്കകം മൂന്നുതവണ പ്രധാനമന്ത്രി ആവര്‍ത്തിച്ചുപറഞ്ഞു. സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന വിജയ്കേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ടും സെപ്തംബര്‍ 28ന് പുറത്തിറ ക്കി. പ്രധാനമന്ത്രി നിശബ്ദ ദുരന്തനായകനെന്നും (വാഷിങ്ടണ്‍ പോസ്റ്റ്) പരാജിതനെന്നും (ടൈം) വിശേഷിപ്പിച്ച പാശ്ചാത്യമാസികകള്‍ ഇതോടെ സ്വരം മാറ്റി. മന്‍മോഹന്‍സിങ് ശക്തി വീണ്ടെടുത്തെന്നാണ് പിന്നീട് "ഇക്കോണമിസ്റ്റ്" വാരിക വാഴ്ത്തിയത്. രണ്ട് പതിറ്റാണ്ടിനിടയില്‍ കൈക്കൊണ്ട ധീരമായ നടപടിയെന്ന് "വാഷിങ്ടണ്‍ പോസ്റ്റും" "ന്യൂയോര്‍ക്ക് ടൈംസും" ഒരുപോലെ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ നടപടി ആരെസന്തോഷിപ്പിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഈ സ്തുതി ഗീതങ്ങള്‍.
(വി ബി പരമേശ്വരന്‍)

പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം, ഡീസല്‍വില വര്‍ധന എന്നിവ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിഭവനിലെത്തിയതായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന് ഗുണകരമെന്നു തോന്നുന്നവയാണ് ചെയ്യുന്നത്. അത് തുടരും. എന്നാല്‍, എഫ്ഡിഐപോലുള്ള കാര്യങ്ങളില്‍ യുപിഎ സഖ്യകക്ഷികളുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. യുപിഎ സഖ്യകക്ഷികള്‍പോലും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ എന്നു ചോദിച്ചപ്പോള്‍, തെരഞ്ഞെടുപ്പ് വളരെ ദൂരെയാണെന്നായിരുന്നു മറുപടി.ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം അമേരിക്കയെ പ്രീണിപ്പിക്കാനാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതുകൊണ്ട് അമേരിക്കയ്ക്ക് എന്താണ് പ്രയോജനമെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. മറ്റുള്ളവരുടെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യ. പ്രകൃതിവിഭവങ്ങള്‍ വിതരണംചെയ്യുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Saturday 22 September, 2012

ന്യൂയോര്‍ക്കില്‍ വാള്‍മാര്‍ട്ടിന് നാട്ടുകാരുടെ വിലക്ക്


പ്രതിഷേധങ്ങള്‍ മറികടന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ കട തുറക്കാനൊരുങ്ങുന്ന കച്ചവട കുത്തക കമ്പനിയായ വാള്‍മാര്‍ട്ടിന് ന്യൂയോര്‍ക്കില്‍ പ്രവേശിക്കാനാകുന്നില്ല. പ്രാദേശിക കച്ചവടക്കാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ് മൂലമാണ് വാള്‍മാര്‍ട്ടിന്റെ ഒടുവിലത്തെ നീക്കവും പാളിയത്. പലവട്ടം പരാജയപ്പെട്ട ശേഷം ഇക്കുറി എന്തായാലും ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില്‍ സ്ഥാപനം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.

അമേരിക്കയില്‍ നാലായിരത്തിലേറെ വില്‍പ്പനശാലകള്‍ തുറക്കാനായെങ്കിലും ന്യുയോര്‍ക്ക് നഗരത്തിലും വാഷിങ്ടണ്‍ ഡിസിയിലും മാത്രം കടന്നുകയറാന്‍ നാട്ടുകാരുടെ എതിര്‍പ്പ്മൂലം കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ചെറുകിട കച്ചവടക്കാരും ചില സര്‍ക്കാരിതര സംഘടനകളും ചേര്‍ന്ന് രൂപം നല്‍കിയ "വാള്‍മാര്‍ട്ടില്ലാ ന്യുയോര്‍ക്ക്" പ്രസ്ഥാനമാണ് വാള്‍മാര്‍ട്ടിനെതിരെ ന്യൂയോര്‍ക്കില്‍ രംഗത്തുള്ളത്.

"ലോകത്തിലെ ഏറ്റവും വലിയ കുത്തകകളിലൊന്നായ വാള്‍മാര്‍ട്ടിനെ പോലും ചെറുത്തുതോല്‍പ്പിക്കാന്‍ ഒന്നിച്ച് നിന്നാല്‍ കഴിയുമെന്ന് നമ്മള്‍ തെളിയിച്ചു."-പ്രസ്ഥാനത്തിന്റെ വക്താവ് സ്റ്റെഫൈന്‍ യാസ്ഗി ന്യൂയോര്‍ക്ക് ടൈംസ് പത്രത്തോട് പറഞ്ഞു.

Saturday 19 May, 2012

മുതലാളിത്ത പ്രതിസന്ധിക്ക് ചൈനയുടെ 'മധുരമനോജ്ഞ'മറുപടി



ജാഫര്‍ എസ്. പുല്‍പള്ളി


സ്‌റ്റേറ്റ് കാപ്പിറ്റലിസം മുന്നോട്ടുള്ള ഒരു ചുവട് വെപ്പാണ് എന്നത് യഥാര്‍ഥ്യമാണ്. ചെറിയ ഒരു കാലയളവിനുള്ളില്‍ നമുക്ക് 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' നേടാന്‍ കഴിഞ്ഞാല്‍ അത് ഒരു വിജയമായിരിക്കും'-വി.ഐ.ലെനിന്‍(1918)

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അഫ്ഘാന്‍ അധിനിവേശം ഉച്ചസ്ഥായിയില്‍ എത്തിനിന്ന 2007 ലാണ് ലോകത്തേറ്റവും വലിയ ചെമ്പ് നിക്ഷേപം ഉണ്ടെന്ന് വിശ്വസിക്കുന്ന അഫ്ഘാനിസ്താനിലെ 'അയ്‌നക്' എന്ന പ്രദേശത്ത് ഖനനത്തിനുള്ള ആഗോള ടെണ്ടര്‍ നടന്നത്. യു.എസ്സ്., യൂറോപ്യന്‍ സാമ്പത്തിക ശക്തികള്‍, കാനഡ എന്നിവര്‍ രംഗത്തുണ്ട്. ടെണ്ടര്‍ കിട്ടാന്‍ എല്ലാവരും കിണഞ്ഞു ശ്രമിക്കുമ്പോള്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നത് പോല ആ അമൂല്യ നിധി കിട്ടിയത് ചൈനയ്ക്കായിരുന്നു. അഫ്ഘാന്‍ യുദ്ധത്തിനായി പത്തു കാശ് മുടക്കാത്ത, ഒരു തുള്ളി ചോര പോലും ചിന്താത്ത ചൈനയുടെ 'ചൈന മെറ്റലര്‍ജിക്കല്‍ കോര്‍പ്പറേഷന്‍' എന്ന സര്‍ക്കാര്‍ കമ്പനി കൊണ്ടു പോയി ഖനി. യു.എസ്സ് ഭടന്‍ കാവല്‍ നില്‍ക്കുന്ന ഖനിയില്‍ ചൈന 'കാശിട്ട് കാശ് വാരാന്‍' തുടങ്ങി. അങ്ങനെ ചൈനയുടെ 'ചെമ്പ്' പുറത്തായി. ഇത് ഒരു ഉദാഹരണം മാത്രം. ഇതേ പോലെ ആഫ്രിക്കയിലും യൂറോപ്പിലും ചൈന കാല്‍ വെച്ചു കഴിഞ്ഞു.
'സ്‌റ്റേറ്റ് കാപ്പിറ്റലിസം'
19 ാം നൂറ്റാണ്ടില്‍ നാമിന്നുകാണുന്ന സ്വതന്ത്ര മുതലാളിത്തവും, ഉത്പാദനത്തെ സ്‌റ്റേറ്റ് തന്നെ നിയന്ത്രിക്കുന്ന കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് വ്യവസ്ഥയും രൂപം കൊള്ളുന്ന കാലത്ത് തന്നെയാണ് കമ്പോള മുതലാളിത്തത്തെ ഗവണ്മന്റ് ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍
സാധാരണക്കാരിലെത്തിക്കാന്‍ സര്‍ക്കാര്‍ സേഫ്റ്റി നെറ്റ് സൃഷ്ടിക്കുന്ന വ്യവസ്ഥയും വിഭാവനം ചെയ്യപ്പെട്ടത്. 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന് വിളിക്കപ്പെട്ട ഈ വ്യവസ്ഥയില്‍ ഭരണകൂടം തന്നെയാണ് ലാഭാധിഷ്ഠിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്പാദനരൂപത്തിലും സേവനത്തിലും നടത്തുക. ഈ വ്യവസ്ഥയില്‍ ഉത്പാദന ശക്തികളെ തികഞ്ഞ മുതലാളിത്ത രൂപത്തിലും രീതിയിലും ആയിരിക്കും ഭരണകൂടം നിയന്ത്രിക്കുക, അത് നാമമാത്രമായ ഒരു സോഷ്യലിസ്റ്റ് ഭരണകൂടമാണെങ്കില്‍ പോലും. പൂര്‍ണമായല്ലെങ്കിലും ഈസ്റ്റിന്ത്യാ കമ്പനിയുടെ രൂപത്തിലും പ്രവര്‍ത്തനത്തിലും ഈ ആശയത്തിന്റെ സ്വാധീനം ഉണ്ടായിരുന്നു. ജപ്പാനും തെക്കന്‍ കൊറിയയും അവരുടെ വികസനത്തിന്റെ ആദ്യനാളുകളില്‍ ഭരണകൂടം നിയന്ത്രിക്കുന്ന മുതലാളിത്തത്തിന്റെ പ്രയോക്താക്കളായിരുന്നു.


മുതലാളിത്തം: ഒടുക്കത്തിന്റെ തുടക്കം?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യനാളുകള്‍ തൊട്ട് 1970കള്‍ വരെ പാശ്ചാത്യ സാമ്പത്തിക വിചാരധാരയില്‍ ഈ ആശയത്തിനു പ്രാധാന്യം ഉണ്ടായിരുന്നു. 1970 കളുടെ ഒടുക്കം മുതല്‍ മാര്‍ഗരറ്റ് താച്ചര്‍ ഇംഗ്ലണ്ടിലും എണ്‍പതുകളില്‍ റോണാള്‍ഡ് റീഗന്‍ അമേരിക്കയിലും സര്‍വതന്ത്ര സ്വതന്ത്രമായ, ഭരണകൂടത്തിന്റെ നിയന്ത്രണം ഏറ്റവും കുറവായ, 'ലൈസെ ഫെയര്‍' ആശയത്തില്‍ അധിഷ്ഠിതമായ കമ്പോള മുതലാളിത്തത്തിന് തുടക്കം കുറിച്ചതോടെ ചിത്രം മാറിമറിഞ്ഞു. പിന്നെ സ്വതന്ത്ര കമ്പോള മുതലാളിത്തത്തിന്റെ സുവര്‍ണകാലമായി. ഗാട്ട് കരാറും ലോകവ്യാപാരസംഘടനയുടെ രൂപീകരണവും അതിന്റെ വളര്‍ച്ചയ്ക്ക് വേഗം നല്‍കി. മുതലാളിത്ത ലോകത്തിന് ഏക ബദല്‍ എന്ന പ്രതീകമായിരുന്ന സോവിയറ്റ് യൂണിയന്റെയും പൂര്‍വ യൂറോപ്യന്‍ കമ്യൂണിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ച മുതലാളിത്ത ക്യാമ്പില്‍ സന്തുഷ്ടി വിളമ്പി.
തൊട്ടു മുമ്പത്തെ 30 വര്‍ഷമായി സ്‌റ്റേറ്റും വിപണിയും തമ്മില്‍ നടന്ന മത്സരം ഒടുങ്ങി, സ്‌റ്റേറ്റ് വിപണിക്ക് കീഴടങ്ങി. സ്‌റ്റേറ്റിന്റെ നിയന്ത്രണമില്ലായ്മയും സ്വതന്ത്രവ്യാപാരവും മൂലധനത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കും 'ആഗോളവത്കരണ'ത്തിനു വഴി തെളിച്ചു. എല്ലാം അങ്ങനെ സുന്ദരമായി
കടന്നു പോകെ ആദ്യ പൊട്ടിത്തെറി 2008 ല്‍ അമേരിക്കയില്‍ ആരംഭിച്ചു.റിയല്‍ എസ്‌റ്റേറ്റ് / ഹൗസിംഗ് മേഖലയില്‍ ആരംഭിച്ച ഇടിവ് 'ലിമാന്‍ ബ്രദേര്‍സ്' പോലുള്ള വമ്പന്‍ ബാങ്കുകളുടെ തകര്‍ച്ചയിലേക്കു വഴിമാറി. മറ്റ് യൂറോപ്യന്‍ മുതലാളിത്ത രാജ്യങ്ങളിലും പ്രതിസന്ധി പടര്‍ന്നു. അങ്ങനെ അജയ്യമായ മുതലാളിത്തം തോല്‍ക്കുമോ എന്ന ഭീതി പടര്‍ന്നു ലോകമെമ്പാടും. തൊഴിലില്ലായ്മ, ശമ്പളം വെട്ടിക്കുറയ്ക്കല്‍, ഭവന രഹിതര്‍...ഇവ എങ്ങും നിറഞ്ഞു. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ വലിയ പരീക്ഷണത്തില്‍, പ്രതിസന്ധിയില്‍ പെട്ടുലഞ്ഞു.


ചൈനീസ് പൂച്ചയുടെ വരവ്
തകര്‍ന്നടിഞ്ഞ മുതലാളിത്ത ലോകം അമ്പരപ്പോടെ നോക്കിക്കണ്ട ഒരു പ്രതിഭാസത്തിന്റെ പൂര്‍ണ രൂപം ദ്യശ്യമാവുകയായിരുന്നു പിന്നെ. കമ്യൂണിസത്തിന്റെ ചൈനീസ് മാത്യക മുതലാളിത്തത്തിന്റെ ചൈനീസ് മാത്യകയായ പരിണാമമാണ് സമകാലിക സാമ്പത്തിക, രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. 80 കളില്‍ തങ്ങളുടെ നയങ്ങളില്‍ കാതലായ മാറ്റം വരുത്തി, നിറമേതായാലും എലിയെപ്പിടിക്കുന്ന ആ ചൈനീസ് പൂച്ച. 90 കളില്‍ എല്ലാ അര്‍ഥത്തിലും ആധുനിക മുതലാളിത്തത്തിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ ചൈന 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' എന്ന വ്യവസ്ഥയ്ക്ക് സ്വന്തം വ്യാഖ്യാനം ചമയ്ക്കുകയായിരുന്നു. അതിന്റെ മകുടോദാഹരണമാണ് അഫ്ഘാനിലെ ചെമ്പ് ഖനി. 'ദ എന്‍ഡ് ഓഫ് ദ ഫ്രീ മാര്‍ക്കറ്റ് : ഹു വിന്‍സ് ദ വാര്‍ ബിറ്റ്വീന്‍ സ്‌റ്റേറ്റ്‌സ് ആന്റ് കോര്‍പ്പറേഷന്‍സ്' എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇയാന്‍ ബ്രെമ്മെര്‍ പറയുന്നു: സ്വതന്ത്ര കമ്പോള ഘടനയ്ക്കുള്ള വെല്ലുവിളിയെന്ന നിലയില്‍ സ്‌റ്റേറ്റ് കാപ്പിറ്റലിസത്തെ
ഉയര്‍ത്തിക്കൊണ്ട് വന്നത് ചൈനയാണ്, പ്രത്യേകിച്ച് മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍.
'ഒരായിരം മൊബൈലുകള്‍ വിരിയട്ടെ'
തങ്ങളുടെ മൊബൈല്‍ സെറ്റുകളെപ്പോലെ സര്‍വവ്യാപിയാണ് ചൈന ലോക സാമ്പത്തിക രംഗത്തിന്ന്. പുതിയ പ്രതിസന്ധിയില്‍ യൂറോപ്പിനും പണം കടം നല്‍കുന്നു അവര്‍. ചൈനീസ് കമ്പനികള്‍ വിദേശകമ്പനികളെ ഏറ്റെടുക്കുന്നത് ഇന്ന് വാര്‍ത്തയേ അല്ല. ചൈനയുടെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കമ്പനികള്‍ ലോകമെമ്പാടും കരാറുകള്‍ നേടുന്നു.'നൂറ് പൂക്കള്‍ വിടരട്ടെ' എന്നത് 'ഒരായിരം മൊബൈലുകള്‍ വിരിയട്ടെ' എന്നായി മാറുന്നു. ഒട്ടേറെ പണക്കാരുള്ള ഒരു പാവപ്പെട്ട രാജ്യമോ അതോ കുറേ പാവങ്ങളുള്ള സമ്പന്ന രാജ്യമോ ചൈന?

പുത്തന്‍ മുതലാളിത്തത്തിന്റെ ഘടനയും പ്രവര്‍ത്തനവും
സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ള ദേശീയ ബഹുരാഷ്ട്ര കമ്പനികള്‍ വഴിയാണ് ഈ പുത്തന്‍ മുതലാളിത്തം ചൈന പരീക്ഷിക്കുന്നത്. സ്വകാര്യ കുത്തക കമ്പനികളെപ്പോലെയാണ് അവ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് പകരം ബിസിനസ് എക്‌സിക്യൂട്ടിവുകളാണവയെ ഭരിക്കുക. ഗവണ്മന്റ് പിന്തുണ ഇവയ്ക്ക് സ്ഥിരതയും വളര്‍ച്ചയും നല്‍കുന്നു. 'സ്വകാര്യമേഖല പിന്‍വാങ്ങുമ്പോള്‍ സ്‌റ്റേറ്്് മുന്നേറുന്നു' എന്നതാണ് 'സ്‌റ്റേറ്റ് കാപ്പിറ്റലിസ'ത്തിന്റെ ചൈനീസ് വ്യാഖ്യാനം. അമ്പതുകളില്‍ ജപ്പാനിലും അതിനു മുന്‍പ് യൂറോപ്പിലും ഉപയോഗിച്ചതിനേക്കാള്‍ മികച്ച ആയുധങ്ങളു മായാണ് 'സ്‌റ്റേറ്റ് കാപ്പിറ്റലിസം ഇന്ന് പ്രവര്‍ത്തിക്കുന്നത്.
സ്വകാര്യകമ്പനികളെ പോലെ ഇവയും സ്‌റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു. ഏറ്റവും വലിയ ഷെയര്‍ ഹോള്‍ഡര്‍ സര്‍ക്കാര്‍ തന്നെയായിരിക്കും. വിപണിയെ രൂപപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും ഭരണകൂടം തന്നെ. ലോകത്തിലെ ഏറ്റവും വലിയ 13 എണ്ണക്കമ്പനികള്‍ അവരാണ്. മൊത്തം എണ്ണയുടെ ഭൂരിഭാഗവും കയ്യാളുന്നത് പൂര്‍ണ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അവര്‍ തന്നെ. 'ചൈന മൊബൈല്‍ ' എന്ന സര്‍ക്കാര്‍ ഗോലിയാത്തിനു 600 മില്യണ്‍ ഉപഭോക്താക്കളുണ്ട്. ആഫ്രിക്കയിലെ കണ്‍സ്ട്രക്ഷന്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ മേഖലയില്‍ ചൈന ശതകോടികളാണ് ഇറക്കിയിരിക്കുന്നത്.
ഒരു ജനകീയപ്രതിഷേധവ ും ഭയക്കാതെ ലക്ഷക്കണക്കിനു ജനങ്ങളെ
കുടിയിറക്കി പ്രക്യതിവിഭവങ്ങളെ ചൂഷണം ചെയ്യുന്ന വന്‍കിട പദ്ധതികള്‍ തുടങ്ങാന്‍ അവര്‍ക്ക് കഴിയും, ചുരുക്കത്തില്‍, ജനാധിപത്യം നിലനില്‍ക്കുന്ന അമേരിക്കയെക്കാളും മുതലാളിത്ത വ്യവസ്ഥ നടപ്പിലാക്ക 'കമ്യൂണിസ്റ്റ്' ചൈനയിലാണ് എന്ന് വരുന്നു. 'സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനയെ സഹായിച്ചത് സങ്കീര്‍ണവും ബ്യഹത്തായതുമായ തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാനുള്ള അതിന്റെ സര്‍വാധിപത്യ ഭരണകൂടത്തിന്റെ കഴിവാണ്. ചൈനയുടെ 'വിജയയത്തെ കുറിച്ച് ഫ്രാന്‍സിസ് ഫുകുയാമ പറയുന്നു.


ഇന്ന് 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' ലോകത്തിലെ ഏറ്റവും വിജയം കൈവരിച്ച വലിയ സമ്പദ്ഘടനയ്ക്കാണ് ഇഴ പാകിയിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തെ ചൈനയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 9.5 ശതമാനമാണ്. അഃിന്റെ അന്താരാഷ്ട്ര വ്യാപാരം 18 % വര്‍ദ്ധനയും രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥ എന്ന ജപ്പാന്റെ സ്ഥാനം ചൈന കൈയ്യടക്കി. ഓഹരി വിപണിയില്‍ 80 ശതമാനവും സര്‍ക്കാര്‍ കമ്പനികളുടെ ഓഹരികളാണ്. ബ്രസീലില്‍ ഇത് 38-ഉം റഷ്യയില്‍ 62-ഉം ശതമാനം മാത്രം. ചൈനയെ പോലെ 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' നിലവിലുള്ളത് ബ്രസീലിലും റഷ്യയിലും ആണെന്ന് ഓര്‍ക്കുക.

റഷ്യയും ബ്രസീലും പുറകെയുണ്ട്
റഷ്യയും ബ്രസീലും ഊര്‍ജ, പ്രക്യതിവിഭവ, അടിസ്ഥാനസൗകര്യ മേഖലകളില്‍ രാജ്യത്തിനകത്തും പുറത്തും വന്‍ തോതില്‍ പണം നിക്ഷേപിക്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ കമ്പനികളെ പ്രാപ്തമാക്കാനായി അവയെ ഘടനാപരമായി മാറ്റി. റഷ്യയില്‍ ബോറീസ് യെല്‍സ്തിന്‍ തുടങ്ങി വെച്ചത് പുട്ടിന്‍ ത്വരിതഗതിയില്‍ തുടരുന്നു. പുട്ടിന്റെയും മുന്‍ കെ.ജി.ബി സഖാക്കളുടെയും റഷ്യയും ചൈനയെ പോലെ ഏകാധിപത്യത്തില്‍ അമരുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയ സാഹചര്യത്തില്‍ പുതിയ ഒരു ചോദ്യം പ്രസക്തമായി വരുന്നു .മുന്‍പ് നാം പഠിച്ചു വെച്ചതില്‍ നിന്ന് വിഭിന്നമായി മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്ക്, അതിന്റെ നിലനില്‍പ്പിനു ജനാധിപത്യത്തേക്കാള്‍ മികച്ച ഭരണസംവിധാനം ഏകാധിപത്യം തന്നെയാണോ എന്ന ചോദ്യം.

വിമര്‍ശനങ്ങള്‍
ആരാണ 'സ്‌റ്റേറ്റ് കാപ്പിറ്റലിസ'ത്തിന്റെ ഏറ്റവും വലിയ ശത്രുക്കള്‍? സ്വാഭാവികമായും തങ്ങള്‍ക്ക് കിട്ടേണ്ടത് കൊത്തിക്കൊണ്ട് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്ന സ്വതന്ത്ര കമ്പോള വ്യവസ്ഥ തന്നെയാണ് സര്‍ക്കാര്‍ മുതലാളിത്തത്തിന്റെ മുഖ്യവിമര്‍ശകര്‍. സര്‍ക്കാരുകളുടെ പൂര്‍ണ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമായി മത്സരിക്കാന്‍ ഇന്ന് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്കാവുന്നില്ല. പലരും വലിയ നഷ്ടം പേറുന്നു, ഈ പ്രതിസന്ധി ഘട്ടത്തില്‍. സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടത്തില്‍ പെട്ടുഴലുന്ന രാജ്യങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ സമ്പൂര്‍ണ പിന്തുണയുമായി വരുന്ന ചൈനീസ് കമ്പനികളോട് മത്സരിക്കാന്‍ കഴിയുന്നില്ല എന്ന് ചുരുക്കം. ഇത് ആത്യന്തികമായി കമ്പോളമുതലാളിത്ത വ്യവസ്ഥയ്ക്ക് തന്നെയാണ് ദോഷം ചെയ്യുക എന്നതാണ് വിമര്‍ശനത്തിന്റെ സാരാംശം. വിപണി പരിഷ്‌കാരം, സ്‌റ്റേറ്റിന്റെ നിയന്ത്രണം നീക്കം ചെയ്യല്‍, നിക്ഷേപസൗഹ്യദ അന്തരീക്ഷം നിലനിര്‍ത്തല്‍ എന്നിവയാണ് മറിച്ച് 'സ്‌റ്റേറ്റ് കാപ്പിറ്റലിസ'മല്ല ഇന്ന് മുതലാളിത്തം എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം എന്നാണ് അവരുടെ വാദം.
ഇത്തരത്തില്‍ 'സ്‌റ്റേറ്റ് കാപ്പിറ്റലിസം' തങ്ങളുടെ രാജ്യത്തില്‍
പ്രയോഗിക്കുന്നതിനുള്ള ചൈനയുടെ ആത്യന്തിക ലക്ഷ്യം സാമ്പത്തികപരമല്ല
രാഷ്ട്രീയപരം ആണെന്ന് ഇയാന്‍ ബ്രെമ്മെര്‍ പറയുന്നു. ഭരണകൂടത്തിന്റെ അധികാരവും നേത്യത്വത്തിന്റെ നിലനില്പ്പിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുക എന്ന രാഷ്ട്രീയലക്ഷ്യം. ഭരണകൂടം ഒരു പ്രധാന സാമ്പത്തിക നിയന്ത്രിതാവ് ആകുന്നതും രാഷ്ട്രീയ ലക്ഷ്യത്തിനായി വിപണിയെ ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലുള്ള മുതലാളിത്തം ആണ് ചൈനയുടേതെന്ന് അദ്ദേഹം വിലയിരുത്തുന്നു.


ഒടുങ്ങാത്ത ചരിത്രം
'ജനാധിപത്യ മുതലാളിത്ത'ത്തിന്റെ വിജയത്തോടെ ചരിത്രം അവസാനിച്ചു എന്നാണ്
പ്രസിദ്ധ ചരിത്രകാരന്‍ ഫ്രാന്‍സിസ് ഫുക്കുയാമ പറഞ്ഞത്.അത് തെറ്റാണെന്നും
കമ്യൂണിസമാണ് മനുഷ്യസമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിലെത്താതെ ചരിത്രം ഒടുങ്ങില്ലെന്നും മാര്‍ക്‌സിസ്റ്റുകള്‍. ഇന്ന് കമ്യൂണിസത്തിന്റെ പേരില്‍ ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും വലിയ അധികാരഘടന പറയുന്നു , മുതലാളിത്തത്തിനും സ്‌റ്റേറ്റിനും കൈകോര്‍ക്കാനും ഭരണകൂടത്തിനു മുതലാളിത്തത്തെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ വെക്കാനും കഴിയും എന്ന്.

Thursday 10 May, 2012

കിഷന്‍ജി ചുവന്ന ഇന്ത്യ സ്വപ്നം കണ്ട പോരാളി



ചുവന്നഇന്ത്യയെ സ്വപ്നം കണ്ട ആന്ധ്രക്കാരനായിരുന്നു കിഷന്‍ജി. അടിയന്തരാവസ്ഥകാലത്ത് ഒളിവില്‍പോവേണ്ടിവന്നപ്പോഴാണ് കിഷന്‍ജി മാവോവാദി നേതാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്. 1980-ല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച അദ്ദേഹം ആന്ധ്രയിലെ തെലങ്കാന, ദണ്ഡകാരണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരനായി. തൊണ്ണൂറുകളില്‍ ബിഹാറിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റി. ശക്തമായ വിയോജിപ്പുകള്‍ക്കിടയിലും പീപ്പിള്‍സ് വാര്‍ഗ്രൂപ്പിനെയും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയെയും ലയിപ്പിച്ച് 2004-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സ്ഥാപിക്കുന്നതില്‍ വലിയ പങ്കാണ് കിഷന്‍ജിക്കുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ആദിവാസിമേഖലയിലേക്ക് പ്രവര്‍ത്തനം പറിച്ചുനട്ട കിഷന്‍ജി തന്റെ തീവ്രമുഖവും അധികാരാഭിമുഖ്യവും പ്രകടമാക്കാന്‍ തുടങ്ങി. തനിക്കിഷ്ടമില്ലാത്തവരെ സംഘടനയില്‍നിന്ന് പുറത്താക്കിയും ഒതുക്കിയും വിപ്ലവസംഘടനയെ സ്വന്തം വരുതിയിലാക്കിയെന്ന് ആരോപണമുയര്‍ന്നു. എങ്കിലും സൈന്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നേരെയുണ്ടായ രക്തരൂഷിത ആക്രമണങ്ങളില്‍ ഓരോ തവണ രാജ്യം ഞെട്ടുമ്പോഴും ലോകം കിഷന്‍ജിയുടെ വാക്കുകള്‍ക്കാണ് കാതോര്‍ത്തത്.

എന്തൊക്കെ വിമര്‍ശനമുണ്ടായാലും ഗണപതിക്കുപിന്നില്‍ സംഘടനയിലെ രണ്ടാമനായി, അനിഷേധ്യനേതാവായി മാറിയിരുന്നു കിഷന്‍ജി. 2010-ല്‍ 24 സൈനികര്‍ വധിക്കപ്പെട്ട ബംഗാളിലെ സില്‍ദക്യാമ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം കിഷന്‍ജി ഏറ്റെടുത്തു. ഇത് തങ്ങളുടെ സമാധാനവേട്ടയെന്ന് വിശേഷിപ്പിച്ച് മാവോവാദികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഹരിതവേട്ട' യെ വെല്ലുവിളിച്ചു. ഭീകരവാദികളേക്കാള്‍ അപകടകാരികളെന്ന് വിളിച്ച് സര്‍ക്കാര്‍ ആക്രമണം ശക്തമാക്കിയപ്പോഴും കിഷന്‍ജി പലകേന്ദ്രങ്ങളില്‍ നിന്നായി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. സൈന്യത്തിനും അധികൃതര്‍ക്കുമെതിരെ കുഴിബോംബ് പാകിയും ഒളിയാക്രമണം നടത്തിയും ഭീതി പരത്തിയ സംഘടനയുടെ യുദ്ധതന്ത്രം ആക്രമിച്ച് പിന്‍മാറുകയെന്നതായിരുന്നു. ആധുനിക ആയുധങ്ങളും പ്രയോഗത്തില്‍ വരുത്തിയതില്‍ മുമ്പിലാണ് ഇവര്‍. 22000-ത്തോളം പോരാളികളാണ് ഈ സൈനികത്തലവനുകീഴില്‍ ചുവന്ന പ്രഭാതം സ്വപ്നം കണ്ട് ജീവിതം നല്‍കി നിലയുറപ്പിച്ചിരിക്കുന്നത്.

സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് പ്രസ്താവന അടിക്കടിയിറക്കാറുണ്ടെങ്കിലും ആയുധം താഴെവെക്കില്ലെന്ന കിഷന്‍ജിയുടെ കര്‍ക്കശനിലപാട് ഇതിന് വിഘാതമായി. ബംഗാളിലെ ലാല്‍ഗഢ് പ്രവര്‍ത്തനകേന്ദ്രമാക്കി ചുരുക്കിയെങ്കിലും മാവോവാദികളുടെ ദേശീയ മുഖമായി നിലയുറപ്പിച്ചു.

കഴിഞ്ഞവര്‍ഷം ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും പരിക്കേറ്റെന്നുമുള്ള വാര്‍ത്ത പരന്നതിനു പിന്നാലെ കിഷന്‍ജി മുന്നേറ്റ നിരയില്‍ നിന്ന് അപ്രത്യക്ഷനായി. ഈ പിന്‍വാങ്ങല്‍പോലും മാവോവാദി സംഘടനയുടെ ഭാവി നിലനില്‍പ്പിനെച്ചൊല്ലി സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അത്രമേല്‍ അഭേദ്യമായിരുന്നു കിഷന്‍ജിയും സംഘടനയും തമ്മിലുള്ള ബന്ധം. കിഷന്‍ജിയുടെ അന്ത്യം പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പ്.
ആര്‍ക്കും മാപ്പുനല്‍കാന്‍ തയ്യാറുള്ള മൃദുല ഹൃദയനായാണ് കിഷന്‍ജി സ്വയം വിശേഷിപ്പിക്കാറ്.തന്നെ വധിക്കുക അത്ര എളുപ്പമല്ലെന്ന് എപ്പോഴും വീരവാദം മുഴക്കാറുണ്ട് കിഷന്‍ജി. തന്റെ മുഖം പരസ്യപ്പെടുത്താതെയുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ഒളിവുജീവിതവും കടുത്ത മാവോപ്രത്യയശാസ്ത്രത്തില്‍ അടിയുറച്ച് ജീവന്‍ പണയം വെച്ച് സുരക്ഷാകവചമൊരുക്കിയ സഖാക്കളുമാവാം ഈ അവകാശവാദത്തിനുപിന്നിലുണ്ടായിരുന്നത്. എന്നാല്‍, ലോകം കണ്ട പല സായുധവിപ്ലവകാരികളെയുംപോലെ മുന്നില്‍നിന്ന് വെടിയേറ്റ് വീഴാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും വിധി.

സ്വകാര്യ ധനം കണ്ടുകെട്ടും, മതങ്ങളെ പ്രോത്സാഹിപ്പിക്കില്ല മാവോവാദി നേതാവ് ഗോപാല്‍ജി സംസാരിക്കുന്നു




ഇന്ത്യയില്‍ മാവോവാദികളാണ് ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതെന്ന് യു പി എ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുകയുണ്ടായി. ഇന്ത്യന്‍ ജനാധിപത്യം ഇത്രയും കാലം അടിസ്ഥാന ജനവിഭാഗങ്ങളോട് അനീതി കാണിച്ചെന്നും സായുധ വിപ്ലവത്തിലൂടെ മാത്രമേ ഈ നീതി പിടിച്ചു വാങ്ങാന്‍ കഴിയുകയുള്ളൂവെന്നും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ മാവോവാദികള്‍ . ജനാധിപത്യമെന്നാല്‍ സമ്പന്ന ഭൂ രാഷ്ട്രീയ മാഫിയകളുടെ മാത്രം വികസനമാണെന്നാണ് തങ്ങളുടെ അനുഭവമെന്ന് അവര്‍ പറയുന്നു. പാര്‍ട്ടി ലക്ഷ്യത്തെക്കുറിച്ചും പരിപാടികളെക്കുറിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ മാവോയിസ്റ്റ് വാക്താവ് ഗോപാല്‍ജിയും മാധ്യമ പ്രവര്‍ത്തകന്‍ അല്‍പ ഷായും നടത്തിയ സംഭാഷണം. മന്ത്‌ലി റിവ്യൂപ്രസിദ്ധികരിച്ചതില്‍ നിന്ന്.


ലോകത്ത് എല്ലായിടത്തും കമ്മ്യൂണിസം തകര്‍ന്നു. ഇന്ത്യയില്‍ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ എങ്ങിനെ കൊണ്ടവരാനാവുമെന്നാണ് താങ്കള്‍ കരുതുന്നത്

സോഷ്യലിസം, കമ്മ്യൂണിസം എന്നിവ തകര്‍ന്നു, മരിച്ചു എന്നൊക്കെ പറയുന്നത് സാമാജ്യത്വ ശക്തികളുടെയും മുതലാളിത്ത ശക്തികളുടെയും വെറും കുപ്രചരണം മാത്രമാണ്. റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം, വിയറ്റ്‌നാം വിപ്ലവം തുടങ്ങി ലോകത്ത് തൊഴിലാളികളുടെയും അടച്ചിമര്‍ത്തപ്പെട്ടവരുടെയും നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് 20ാം നൂറ്റാണ്ടിലാണ്. 21ാം നൂറ്റാണ്ട് നമ്മുടേത് പോലുള്ള പുതിയ തരം വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനിരിക്കുന്നതേയുള്ളൂ.

വന്‍തോതിലുള്ള സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സമയമെടുക്കും. 400 വര്‍ഷമെടുത്താണ് ബൂര്‍ഷാസികള്‍ ഫ്യൂഡല്‍ പ്രഭുക്കളില്‍ നിന്ന് വിജയം നേടാന്‍. എന്നാല്‍ തൊഴിലാളിവര്‍ഗത്തെ തകര്‍ക്കാന്‍ അവരും ഫ്യൂഡല്‍ പ്രഭുക്കളും ഒന്നായി പ്രവര്‍ത്തിക്കുകയായിരുന്നു.

ആ അനാശാസ്യ കൂട്ടുകെട്ട് ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടുങ്ങിയയിടങ്ങളിലെ പല രാജ്യങ്ങളിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന വിപ്ലവങ്ങളെ അടിച്ചമര്‍ത്താന്‍ അവര്‍ ഒന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

അടുത്തിടെയുണ്ടായ സാമ്പത്തിക മാന്ദ്യത്തോടെ മുതലാളിത്തമല്ലാതെ ഇനി മറ്റു വഴികളില്ലെന്ന്, TINA( There is no alternative) ബൂര്‍ഷ തത്വശാസ്ത്രത്തിന് വളരെക്കുറച്ച് ആവശ്യക്കാരേയുള്ളൂവെന്ന് വ്യക്തമായി. വികസിത രാജ്യങ്ങളിലെയും മുതലാളിത്ത രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ മാര്‍ക്‌സിന്റെ മൂലധന(ദാസ് കാപ്പിറ്റല്‍)ത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.

ലോകത്ത് നിലവിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ ശരിവയ്ക്കുന്നതാണ്. സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ആവശ്യകതയും അനിവാര്യയതും സൂചിപ്പിക്കുന്നു. അവയ്ക്കു മാത്രമേ വിശപ്പിനെ അകറ്റാന്‍ സാധിക്കൂ.പട്ടിണി, അസമത്വം, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് സോഷ്യലിസം ഒരു പ്രതിവിധിയാണ്. ഇന്ത്യയില്‍ ഒരു പുതിയ ജനാധിപത്യ വിപ്ലവമാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ വിപ്ലവരംഗത്ത് ഏവിടെയാണ് നിങ്ങളുടെ പാര്‍ട്ടി നില്‍ക്കുന്നത്?

ഇപ്പോള്‍ ഞങ്ങള്‍ ഗറില്ലാ യുദ്ധത്തിലാണ്. ഞങ്ങള്‍ ഒരു സായുധ സംഘടനയാണ്. അതുകൊണ്ടുതന്നെ സായുധ സമരമാണ് ചെയ്യുന്നത്. ദണ്ഡകാര്യണയിലും ജാര്‍ഖണ്ഡിലെ ചില സ്ഥലങ്ങളിലും ബദല്‍ ജനകീയ അധികാരത്തിന്റെ ഭാഗമായി റെവലൂഷണറി പീപ്പിള്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നു പോവുകയാണെങ്കില്‍ അടിസ്ഥാനയിടങ്ങളില്‍ ഞങ്ങള്‍ക്ക് ശക്തമായ പിടിമുറുക്കാം.

ഭൂ ഉടമകളും ബൂര്‍ഷാസികളും തുടങ്ങിയ ശത്രുക്കള്‍ക്ക് വ്യക്തമായ സ്വാധീനമില്ലാത്ത സ്ഥലങ്ങളാണ് അടിസ്ഥാനയിടങ്ങള്‍. ഇവിടെ അവരെ സഹായിക്കാന്‍ പോലിസോ, പട്ടാളമോ, മറ്റു അധികാര കേന്ദ്രങ്ങളോ കാണില്ല എന്നതാണ് ഇത്തരം സ്ഥലങ്ങളുടെ പ്രത്യേകത. ഇത്തരം സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക ശക്തമായ ശബ്ദമുണ്ടാവും. അവര്‍ക്ക് പട്ടാളവും സ്വന്തമായ സാമ്പത്തികനയങ്ങള്‍ പോലുമുണ്ടാവും. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇത്തരം അടിസ്ഥാനയിടങ്ങല്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.

അടിസ്ഥാന പ്രദേശങ്ങള്‍ നേടാന്‍ എന്തൊക്കെ തന്ത്രങ്ങളാണ് നിങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നത്?

ഞങ്ങളെ നയിക്കുന്നത് മാര്‍ക്‌സിസം- ലെനിനിസം-സോഷ്യലിസം ചിന്തയാണ്. സുദീര്‍ഘമായ ജനകീയ യുദ്ധമാണ് ഞങ്ങളുടെ തന്ത്രം. പാവപ്പെട്ട രാജ്യങ്ങള്‍ കോളനിവല്‍കൃത സ്വഭാവത്തോടുകൂടിയ രാജ്യങ്ങള്‍, ഫ്യൂഡല്‍ സ്വഭാവത്തോടുകൂടിയ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ സുദീര്‍ഘമായ ജനകീയ യുദ്ധം നടത്തണമെന്നാണ് സഖാവ് മാവോ പറഞ്ഞിട്ടുള്ളത്.

അത് അടിസ്ഥാന പ്രദേശങ്ങളെ ശക്തിപ്പെടുത്തുകയാണങ്കില്‍ നഗരത്തെ വളയാന്‍ സാധിക്കും. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ തന്ത്രമാണ് പ്രയോഗിക്കുന്നത്. ലോകത്ത് മാവോവാദികള്‍ ഇതേ തന്ത്രമാണ് പ്രയോഗിക്കുന്നത്. വിപ്ലവാനന്തര ചൈനയിലേ പോലെയല്ല ഇന്ത്യയിലെ കാര്യങ്ങള്‍ , നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് യുദ്ധമുറയിലും മാറ്റമുണ്ട്.


വിപ്ലവ പൂര്‍വ ചൈനയിലെയും ഇന്ത്യയിലെയും സ്ഥിതി തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഏതൊക്കെയാണ്?

ആഗോളതലത്തില്‍ സഹായം തേടാനാവുന്ന ഒറ്റ സോഷ്യലിസറ്റ് രാഷ്ട്രങ്ങളും ഇന്ന് നിലവിലില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പല രാജ്യങ്ങളിലുമുണ്ടായ ദേശീയ സ്വാതന്ത്ര്യ സമരങ്ങള്‍ സാമ്രാജ്യത്വ ശക്തികളുടെ കോളനിവാഴ്ചയെ ഇല്ലായ്മ ചെയ്തു. എങ്കിലും അത് പുതിയതരം ചൂഷണത്തിനു വഴിവെക്കുകയായിരുന്നു.

ഇന്ത്യയിലുള്ളത് രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിപ്പെടാനാവുന്ന കേന്ദ്രീകൃത മിലിട്ടറിയാണ്. ഇവിടെ ഗതാഗതവും വാര്‍ത്താവിനിമയ സംവിധാനങ്ങളും മികച്ചതാണ്. ചൈനയുടെ ഉള്‍പ്രദേശങ്ങളില്‍ ഗ്രാമത്തലവന്‍മാര്‍ക്ക് സ്വന്തമായി സൈന്യങ്ങളുണ്ട്. ഇന്ത്യയില്‍ അങ്ങിനെയൊരവസ്ഥയില്ല. ഇവിടെയുള്ളത് വെറുപ്പുളവാക്കുന്ന ജാതിവ്യവസ്ഥയാണ്, അതിന്റെ നേത്യത്വം നയിക്കുന്നത് ഉന്നതകുലജാതരുമാണ്. സാമുഹിക സാമ്പത്തിക, സാംസ്‌ക്കാരിക രംഗത്ത് നിരവധി അസമത്വങ്ങളും നിലനില്‍ക്കുന്നുണ്ട്.

ജനാധിപത്യ ചട്ടക്കൂടില്‍ നിന്ന് 60 കൊല്ലത്തിലേറയായി ഇന്ത്യന്‍ ഭരണവര്‍ഗം ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുകയാണ്. നഗരവല്‍കൃത പെറ്റി ബൂര്‍ഷ്വാസികളും വലിയൊരു തൊഴിലാളി വര്‍ഗവും ഇവിടെ നിലനില്‍ക്കുന്നുണ്ട്. വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നില്‍ക്കുന്ന ഒരുപാടു ദേശിയതകളുള്ള രാജ്യമാണല്ലോ ഇന്ത്യ. രാജ്യത്തിന്റെ സ്ഥിതി അതതുസമയങ്ങളില്‍ പുനരാലോചന നടത്താറുണ്ടെങ്കിലും സ്ഥിതി എല്ലായ്‌പ്പോഴും പരിതാപകരമാണ്.

സൈനികരുടെയും ബെയ്‌സ് കേന്ദ്രങ്ങളുടെയും നിര്‍മിതിയിലും വലിയ വ്യത്യാസങ്ങളുണ്ട്. ചൈനയില്‍ അവര്‍ക്ക ബെയ്‌സ് ഏരിയയും സ്വന്തമായി സൈന്യവുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിനുമുമ്പേ സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനുമെതിരേ കുമിങ്താങ് വിപ്ലവം നടത്തിയിരുന്നു. നമ്മള്‍ തുടങ്ങിയ കാലത്ത് ഒരു വ്യക്തമായ ശക്തികേന്ദ്രമോ, സൈനികബലമോ ഉണ്ടായിരുന്നില്ല.

ഞങ്ങളുടേത് ഒരു ചെറിയ സ്‌ക്വാഡായിട്ടാണ് തുടക്കം. ചെറിയൊരു ഗറില്ലാ ആര്‍മിയുണ്ടാക്കാനും കഴിഞ്ഞു. അതുകൊണ്ടുതന്നെ ഞങ്ങളുടെ സമരം സുദീര്‍ഘവും വ്യത്യസ്തവുമായിരിക്കും. വനപ്രദേശങ്ങലെയും കുന്നിന്‍ പ്രദേശങ്ങളെയും അപേക്ഷിച്ച് ഞങ്ങള്‍ക്കുള്ളത് കുറച്ചുകൂടെ സമതല പ്രദേശങ്ങളാണ്. അവിടെയൊക്കെ വ്യത്യസ്ഥങ്ങളായ രീതിയാണ് അവലംബിക്കേണ്ടത്. നഗരങ്ങളിലെ തൊഴിലാളികളെ സംഘടിപ്പിക്കേണ്ടതുണ്ട്. കൂടാതെ ആദിവാസികളെയും സ്ത്രീകളെയും, ന്യൂനപക്ഷങ്ങളെയും, വ്യത്യസ്ത ദേശിയതകളെയും ഒന്നിപ്പിക്കേണ്ടതുണ്ട്.

രാജ്യത്തിന്റെ ഏറ്റലും ഉള്‍പ്രദേശങ്ങളില്‍ പോലും ബൂര്‍ഷ്വാസികളുണ്ട്. മുതലാളിത്തത്തിന്റെ തിക്തഫലങ്ങല്‍ നാം കണുന്നില്ലേ, എല്ലാവര്‍ക്കും മൊബൈല്‍ ഫോണുകള്‍ വേണം, മോട്ടോര്‍ ബൈക്കുകള്‍ വേണം. ഇതിനെയാക്കെ മറികടന്ന് എങ്ങിനെയാണ് ഒരു ബദല്‍ മൂല്യങ്ങള്‍ നാം കെട്ടിപ്പടുക്കുക.

സമത്വത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മറ്റുള്ളവരെ പട്ടിണിക്കിട്ട് ജനങ്ങള്‍ സമ്പത്ത് കുന്നുകൂട്ടാന്‍ പാടില്ലെന്നാണ് ഞങ്ങള്‍ പറയുന്നത്. അഴിമതി രഹിതമായ ഒരു ഇന്ത്യക്ക വേണ്ടിയാണ് നിലകൊള്ളേണ്ടത്. ലിംഗം, ജാതി, സമ്പത്ത് എന്നിവയുടെ പേരില്‍ ആരും വിവേചനം അനുഭവിക്കരുത്.

ഞങ്ങളുടെ വിമോചനസമരത്തിന് കര്‍ഷകരുടെ പൂര്‍ണ പിന്തുണയുണ്ട്. അവര്‍ സമരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഞങ്ങളുടെ സാംസ്‌ക്കാരിക ട്രൂപ്പുകളുമായി സഹകരിക്കുകയും, ഞങ്ങളുടെ മാഗസീനുകള്‍ വായിക്കുകയും ഓഡിയോ കാസറ്റുകള്‍ കേള്‍ക്കുകയും ചെയ്യാറുണ്ട്. ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ജാതിയതയില്ല, ജോലികള്‍ ജാതിമതഭേദമന്യേ എല്ലാവരും ചെയ്യുന്നു. രാജ്യത്ത് എവിടെയും അത് അചിന്തനീയമാണ്. ഞങ്ങളുടെ കേഡറ്റുകള്‍ക്ക് ശമ്പളം നല്‍കുന്നില്ല. അനാവശ്യമായ ആഡംബരങ്ങളില്ലാതെ വളരെ ലളിതമായ ജീവിതമാണ് എല്ലാവരും നയിക്കുന്നത്.


നിങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ എന്തിനാണ് തിരഞ്ഞെടുപ്പു ബഹിഷ്‌ക്കരിക്കുന്നത്?

ഇന്ത്യന്‍ പാര്‍ലമെന്റും നിയമവ്യവസ്ഥയും കയ്യാളുന്നത് യതാര്‍ത്ഥത്തില്‍ ജനങ്ങളല്ല മറിച്ച് വലിയ ഭൂവുടമകളും ബൂര്‍ഷ്വാസികളുമാണ്. പാവങ്ങളുടെ ഏതൊരു മാറ്റത്തിനും ആദ്യം വേണ്ടത് നിയമവ്യവസ്ഥയിലുള്ള മാറ്റമാണ്. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ അതു പിന്നെയും നിലവിലുള്ള നിയമവ്യവസ്ഥയെയും ശക്തിപ്പെടുത്തുകയേയുള്ളൂ. അതുകൊണ്ടാണ് തിരഞ്ഞെടുപ്പു ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ് ഇന്ത്യ. എന്നാല്‍ നിങ്ങള്‍ വിയോജിക്കുന്നു

ഇന്ത്യ ഒരു ബൂര്‍ഷ്വാ ജനാധിപത്യം കൂടിയാവുന്നില്ല. ഇതൊരു അര്‍ധ കോളനീവല്‍കൃത-ഫ്യൂഡല്‍ രാഷ്ട്രമാണ്. ഇന്ത്യയിലെ മുക്കാല്‍ ഭാഗം ജനതയ്ക്കും ജനാധിപത്യ അവകാശങ്ങള്‍ ലഭ്യമല്ല. 1947ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഭരണം നേരെ പോയത് സാമ്രാജ്യത്വ ഭൂ ഉടമകളുടെ കൈകളിലേക്കാണ്. ജനങ്ങള്‍ക്ക് യാതൊരു അവകാശവും ലഭിക്കുന്നില്ല. പുതിയ സര്‍ക്കാര്‍ ഭൂപരിഷ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ കര്‍ഷര്‍ക്ക് ഒരു തുണ്ടു ഭൂമിപോലും കിട്ടിയിട്ടില്ലാ എന്നതാണ് വാസ്തവം. തൊഴിലവസരങ്ങളോ, ആരോഗ്യകേന്ദ്രങ്ങളോ, വിദ്യാഭ്യാസ അവസരങ്ങളോ പാവങ്ങള്‍ക്ക ലഭിക്കുന്നില്ല. ഭക്ഷമമില്ലാതെ കോടിക്കണക്കിന് ജനങ്ങളാണ് മരിച്ചു വീഴുന്നത്. ജനങ്ങള്‍ക്ക് എന്തെങ്കിലും തുറന്നു പറയാനോ സംഘടിക്കാനേ ഇന്ന് സാധ്യമല്ല.

ഇന്നലെ വരെ കോളനിവല്‍കൃത രീതി സ്വീകരിച്ചവര്‍ ഇന്ന് എങ്ങിനെയാണ് ജനാധിപത്യത്തിന്റെ വക്താക്കളാവുന്നത്. ഇന്ന് ഇന്ത്യ വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷന്റെയും ലോകബാങ്കിന്റെയും ചട്ടുകമായി പ്രവര്‍ക്കിക്കുകയാണ്. അവര്‍ സത്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ നിര്‍ദേശങ്ങളെ ശിരാസാവഹിക്കുകയാണ്. അങ്ങിനെ ഒരു രാജ്യത്തിന് എങ്ങിനെ ദേശത്തിനോ, ജനരക്ഷക്കോ വേണ്ടി പ്രവര്‍ത്തിക്കാനാവുക.

കശ്മീരിനോടും, നോര്‍ത്ത് ഈസ്റ്റിനോടും രാജ്യം ചെയ്യുന്നത് നാം കാണുന്നില്ലേ, എത്ര ക്രൂരമാണ് അവരുടെ ചെയ്തികള്‍. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ബന്ധം നോക്കു. ഒരു ഫ്യൂഡല്‍ മനസ്ഥിതിയോടെയാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് പെരുമാറുന്നത്. ജനാധിപത്യ, ഫെഡറല്‍, സെക്യുലര്‍ റിപബ്ലിക്ക് എന്നൊക്ക പറയുന്നത് ശുദ്ധ അസംബന്ധമാണ്.

ജനാതിപത്യമെന്നാല്‍ നിങ്ങള്‍ക്കെന്താണ് ?

ഞങ്ങളുടെ പ്രധാന ലക്ഷ്യം പുതിയൊരു ജനാധിപത്യ വ്യവസ്ഥയുണ്ടാക്കലാണ്. പുതിയ ഇന്ത്യയില്‍ തൊഴിലാളികള്‍ , കര്‍ഷകര്‍ , പെറ്റി ബൂര്‍ഷ, ദേശീയ ബൂര്‍ഷ്വാസികള്‍ തുടങ്ങി നാലു വര്‍ഗത്തില്‍പ്പെട്ടവരുടെ സഖ്യമായിരിക്കും ഭരണം കൈയാളുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കും, മൂലധനം സ്വതന്ത്രമായിരിക്കും. സ്വകാര്യമൂലധനം കണ്ടുകെട്ടും.

സമ്പത്തിലും,സംസ്‌ക്കാരത്തിലും,രാഷ്ട്രീയത്തിലും ഒന്നിലും സാമ്രാജ്യത്വത്തിന്റേയോ, ഫ്യൂഡലിസത്തിന്റേയോ യാതൊന്നും ഉണ്ടാവില്ല. പുതിയ വിപ്ലവം യഥാര്‍ഥത്തില്‍ ശരിയായ ഫെഡറല്‍ സെക്യുലര്‍ ജനാധിപത്യ റിപബ്ലിക്ക് ഉണ്ടാവും. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന മറ്റൊന്ന് ഇതെല്ലാതെ മറ്റെന്താണ്. ജാതി മതം എല്ലാം സ്വകാര്യമാവും. രാജ്യം ഒറ്റ മതത്തെയും പ്രോല്‍സാഹിപ്പിക്കില്ല. തൊഴിലില്‍ , ആരോഗ്യം, വിദ്യാഭ്യാസം എന്നാ മേഖലയിലെല്ലാം സമ്പൂര്‍ണ തുല്യത. റെവലൂഷണറി
പീപ്പിള്‍സ് കമ്മിറ്റിയുടെ കീഴിലുള്ള ജനങ്ങളുടെ വികേന്ദ്രീകൃത അധികാര സ്ഥാപനങ്ങളായിരിക്കും നാലുതട്ടിലുള്ള ഭരണസഖ്യത്തെ തിരഞ്ഞെടുക്കുന്നത്.

തിഞ്ഞെടുപ്പിലൂടെയായിരിക്കും കമ്മിറ്റിയിലേക്ക് ജനങ്ങളെ തിരഞ്ഞെടുക്കുന്നത്. ജാര്‍ഖണ്ഡിലും ദണ്ഡകാരണ്യയിലും ഇപ്പോള്‍ തന്നെ റെവലൂഷണറി പീപ്പിള്‍സ് കമ്മിറ്റിയില്‍ ജനങ്ങളെ സംഘടിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും ഇത്തരത്തില്‍ ഭരണം നടത്തുന്നുണ്ട്. അത് ഇനിയും മുന്നോട്ടു പോണം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വ്യക്തമായ സ്വാധിനമുള്ളയിടങ്ങളിലെ സ്‌കൂളുകളും വിദ്യാലയങ്ങളും സ്‌ഫോടനത്തില്‍ തകര്‍ത്തു, എന്തിനായിരുന്നു അതൊക്കെ?

ഞങ്ങള്‍ സമരം ചെയ്യുന്നയിടത്തെ സ്‌കൂളുകളില്‍ പാരാമിലിറ്ററി സേനകള്‍ ക്യാംപ് ചെയ്യുകയായിരുന്നു. ആ പ്രദേശത്തെ നൂറുകണക്കിന് സ്‌കൂളുകളില്‍ സേനയുടെ ക്യാംപുകള്‍ കാണാം. പട്ടാളം സ്ഥിരം ക്യാംപു ചെയ്യുന്ന സ്‌കൂളുകള്‍ മാത്രമാണ് ഞങ്ങള്‍ തകര്‍ത്തത്. ആശുപത്രികള്‍ തകര്‍ക്കുന്നത് കുറവായിരുന്നു. ഉള്‍പ്രദേശങ്ങളില്‍ എവിടെയാണ് ആശുപത്രി കെട്ടിടങ്ങള്‍, ഉണ്ടെങ്കില്‍ തന്നെ അവയൊന്നും ആശുപത്രികളായി പ്രവര്‍ത്തിക്കുന്നില്ല. ഡോക്ടര്‍മാര്‍ ആരും വരാറില്ല. ഇവിടെ മരുന്നുകളുമില്ല.

സ്‌കൂളുകളെ സംബന്ധിച്ചാണെങ്കില്‍ താഴെ തട്ടിലുള്ളവരുടെ മക്കളെ പഠിപ്പിക്കാന്‍ സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ല. വിദ്യാഭ്യാസരംഗം സ്വകാര്യവല്‍ക്കരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയല്ലേ. ഉയര്‍ന്ന വിദ്യാഭ്യാസം താഴെക്കിടയിലുള്ളവര്‍ക്ക് മരീചികയാണ്. സ്‌കൂളുകള്‍ തകര്‍ക്കുമ്പോള്‍ ഞങ്ങള്‍ ഗ്രാമീണരെ പറഞ്ഞു മനസിലാക്കിയിരുന്നു. ചിലയിടങ്ങളില്‍ ഞങ്ങള്‍ സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കുന്നുണ്ട്. ഒരു കാര്യം നിങ്ങള്‍ പ്രത്യേകം അറിയേണ്ടത് ഞങ്ങള്‍ സ്‌കൂളുകള്‍ തകര്‍ക്കുമ്പോള്‍ അവിടെയൊന്നും ഒരു കുഞ്ഞുപോലുമുണ്ടാവില്ല.

ഉള്‍പ്രദേശങ്ങളില്‍ ഞങ്ങള്‍ സ്‌കൂളുകള്‍ നടത്തുന്നുണ്ട്. സ്‌കൂളുകളെ മിലിറ്ററി ക്യാംപുകളായി സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെ ചെയേണ്ടിവരില്ലലോ. ഹൈക്കോടതിയുടെ ഉത്തരവ് വകവയ്ക്കാതെയാണ് സുരക്ഷാ സേനകള്‍ സകൂളുകളെ ദുരുപയോഗപ്പെടുത്തുന്നത്. മാത്രമല്ല പോലിസ് വിദ്യാര്‍ഥികളെ ശല്യപ്പെടുത്തുകയും പഠനം തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്തിനാണ് അപ്പോള്‍ അത്തരം സ്‌കൂളുകള്‍.

രാജ്യപുരോഗതിക്കായി ഇന്ത്യ നിരവധി മൂലധന നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. നിങ്ങള്‍ എന്തിനാണ് ഇതിനെയൊക്കെ എതിര്‍ക്കുന്നത്?

എല്ല വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ് ഒന്നും പാവപ്പെട്ടവര്‍ക്കു വേണ്ടിയല്ല. സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പരിശോധിച്ചാല്‍ 77ശതമാനം ഇന്ത്യക്കാര്‍ ഒരു ദിവസം 20 രൂപ പോലും സമ്പാദിക്കുന്നില്ലെന്നാണ്. അതിനര്‍ത്ഥം 800 ദശലക്ഷം ജനങ്ങളുടെ സ്ഥിതി പരിതാപകരമാണ്. അവരാണ് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍. കഴിഞ്ഞ 62 വര്‍ഷമായി ഇതാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. മാത്രമല്ല സമൂഹത്തിലെ ചിലര്‍ മാത്രം കോടിപതികളാവുന്ന പ്രതിഭാസത്തെ സംസ്ഥാനങ്ങള്‍ കൊണ്ടാടുന്നു. വിപ്ലവത്തിലേക്ക് വരുന്ന യുവജനങ്ങളുടെ ആര്‍ജവത്തെ കെടുത്തും വിധമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. യുവാക്കളെ സര്‍ക്കാര്‍ വിലക്കെടുക്കുന്നുണ്ട്.

രാജ്യത്തെ 65ശതമാനം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. പക്ഷെ എന്താണ് കൃഷിയുടെ ഇപ്പോഴത്തെ സ്ഥിതി. ഭൂപരിഷ്‌ക്കാരനിയമത്തെക്കുറിച്ച്് ഇപ്പോള്‍ ആരും സംസാരിക്കാറില്ല. ഭൂപരിഷ്‌ക്കാരണനിയമത്തിന്റെ നടത്തിപ്പിനായി ഒന്നും ചെയ്യുന്നില്ല മറിച്ച്. സുരക്ഷാ സേനയുടെ സുഗമമായ പോക്കുവരവിനായി റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിനാണ് വികസനമെന്നു പറയുന്നത്. ദേശീയതൊഴിലുറപ്പു പദ്ധതി പോലും പരാജയമാണല്ലൊ. എല്ലായിടത്തും അഴിമതിയാണ്. തൊഴിലാളികല്‍ക്ക് വേതനം ലഭിക്കുന്നില്ല, എന്നാല്‍ 100 ദിവസം ജോലിനല്‍കിയെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

രാജ്യത്തെ ജനങ്ങളുമായി യുദ്ധം നടത്താനുള്ള സജ്ജീകരണമാണ് വികസനമെന്ന പേരില്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സെന്‍സക്‌സിനെയും മൊത്ത ആളോഹരി ഉല്‍പ്പാദനത്തെയും ആശ്രയിച്ചായിരിക്കരുത് രാജ്യത്തിന്റെ വികസന അജണ്ട പോവേണ്ടത്. ജനങ്ങളുടെ വികസമാണ് യാഥാര്‍ത്ഥ വികസനം. നമ്മുടെ പ്രകൃതി വിഭവങ്ങളെയും, ഭൂമിയെയും, കാടുകളെയും ആഗോള കുത്തകകള്‍ക്ക് മന്ത്രിമാര്‍ വില്‍ക്കുകയാണ്.

ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍ ഒറീസ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ ഉള്ളത്, 80 ശതമാനം. ഞങ്ങളുടെ ശക്തി കേന്ദ്രങ്ങളും ഈ സംസ്ഥാനങ്ങളിലാണ്. മാവോവാദികളെ ഈ പ്രദേശങ്ങളില്‍ നിന്ന് തുടച്ചുനീക്കാതെ ഇവിടെയുള്ള പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനാവില്ലെന്ന് ഇക്കൂട്ടര്‍ക്കറിയാം. സിംഗൂരില്‍ ടാറ്റയ്ക്കും, നന്ദിഗ്രാമില്‍ ഇന്തോനേഷ്യന്‍ ഗ്രൂപ്പായ സലീം ഗ്രൂപ്പിനും, ലാല്‍ഘറില്‍ ജിന്ദാള്‍സിനും അവര്‍ ഭൂമി വിറ്റത് നാം കണ്ടതാണ്. ഈ മൂന്നിടങ്ങളിലും ഇത്തരം ചൂഷണത്തിനെതിരേ സമരം സംഘടിപ്പിച്ച് അവരെ പുറത്ത് ചാടിക്കാനായല്ലോ. വികസനത്തിന്റെ പേരില്‍ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരാണ് ഇവിടങ്ങളിലെ സാധാരണക്കാര്‍.


ഖനികളുടെ വികസനത്തിനും നിങ്ങള്‍ എതിരാണോ?

ഘനികളുടെ വികസം, ഫക്ടറികളുടെ നിര്‍മാണം എന്നിവയില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എതിര്‍ക്കുന്നത് പ്രകൃതിവിഭവങ്ങളുടെ കൊള്ളയിലാണ്. ലാഭേച്ഛയോടെയാണ് എല്ലാവരും വിഭവങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ നടത്തിയ വികസന പ്രവൃത്തികള്‍ സാധാരണക്കാരെ സ്വന്തം ഭൂമിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. ഇനിയും അതുണ്ടാവില്ലെന്നെന്താണ് ഉറപ്പ്.

മാവോവാദികളുടെ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മൈനുകളും പ്ലാന്റുകളും നിര്‍മിക്കുമ്പോള്‍ അതെല്ലാം ദേശീയവല്‍ക്കരിക്കും, നാടിന്റെയും ജനങ്ങളുടെയും നന്മയ്ക്കും വേണ്ടിയായിരിക്കുംഅത് പ്രവര്‍ത്തിക്കുക. കൃഷി സ്ഥലത്ത് മൈനുകള്‍ കുഴിക്കില്ല. അഥവ അങ്ങിനെ വേണ്ടിവരുകയാണെങ്കില്‍ തക്കതായ നഷ്ടപരിഹാരം നല്‍കും,അവര്‍ക്കും വീടും ജോലിയും, കൃഷിഭൂമിയും നല്‍കും. പ്രകൃതിസൗഹൃദ മൈനുകളായിരിക്കും നിര്‍മിക്കുക. മാത്രമല്ല ഇതെല്ലാം ജങ്ങളെ പറഞ്ഞു മനസിലാക്കിയിട്ടേ ആരംഭിക്കൂ. അവരെ അതിന്റെ നിയന്ത്രണം ഏല്‍പ്പിക്കും.


താങ്കള്‍ അഴിമതിക്കെതിരാണ്. എന്നാല്‍ അറിയാന്‍ കഴിഞ്ഞത് വികസനത്തിന്റെ പേരില്‍ വരുന്ന പണം നിങ്ങള്‍ക്ക് കള്ളപ്പണമായി കിട്ടുന്നുണ്ടെന്നാണ്. നിങ്ങള്‍ എതിര്‍ക്കുന്ന അഴിമതിയില്‍ പങ്കാളിയാവുന്നതിനെക്കുറിച്ച് നിങ്ങള്‍ എങ്ങിനെ ന്യായികരിക്കുന്നു

അതു അഴിമതിയല്ല. നികുതിയാണ് അത്. ഞങ്ങള്‍ സമരം ചെയ്യുന്ന പ്രദേശങ്ങളില്‍ ഞങ്ങളാണ് ജനങ്ങളെ സേവിക്കുന്ന അധികാരികള്‍ . സമ്പത്ത് ശേഖരിച്ചു വയ്ക്കുന്നവരില്‍ നിന്നാണ് ഞങ്ങള്‍ നികുതിയായി പണം വാങ്ങുന്നത്. അത് പാവപ്പെട്ട ജനങ്ങളുടെ സേവനത്തിനായിട്ടാണ് ഉപയോഗിക്കുന്നത്

സമരം ശക്തമാക്കാന്‍ ആ ഫണ്ടുകള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. നികുതി പിരിക്കാനും ഞങ്ങള്‍ക്ക് ചില മര്യാദകളൊക്കെയുണ്ട്. ചെറിയവരില്‍ നിന്ന് ഞങ്ങല്‍ നികുതി പിരിക്കാരില്ല. പിരിക്കുന്ന പണം ജനങ്ങളുടെ കൂട്ടായ നന്‍മയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് അപ്പോള്‍ അതു അഴിമതിയാവുന്നത് എങ്ങിനെ.

അഴിമതി, ജാതീയത, ഫ്യൂഡല്‍ വ്യവസ്ഥിതി എന്നിവയ്‌ക്കെതിരേയുള്ള താങ്കളുടെ അതേ യുദ്ധം തന്നെയാണ് എന്‍ ജി ഒകളും നടത്തുന്നത് നിങ്ങള്‍ എങ്ങിനെ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു

സാമൂഹിക- രാഷ്ട്രീയ- സംാസ്‌ക്കാരിക മൂല്യങ്ങളൊക്കെ സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സമ്പദ്‌വ്യവസ്ഥയെ മാറ്റാതെ സാമൂഹിക-സാംസ്‌ക്കാരിക-രാഷ്ട്രീയരംഗത്ത് മാറ്റമുണ്ടാക്കാമെന്ന് വിശ്വസിക്കുന്നത് തന്നെ മണ്ടത്തരമാണ്.

തികച്ചും വ്യക്തിപരമായ കേസുകളാണ് എന്‍ ജി ഒകളും മനുഷ്യവകാശസംഘടനകളും ഏറ്റെടുത്തു നടത്തുന്നത്. അതും നിലവിലുള്ള വ്യവസ്ഥയില്‍ തുടര്‍ന്നുകൊണ്ട്. ഇത്തരം സംഘടനകളെ പരിപോഷിപ്പിക്കുന്നതും ഈ വ്യവസ്ഥ തന്നെയാണ്. പഴയ വ്യവസ്ഥ മാറി പുതിയത് ഒന്നു വന്നാലേ ബദല്‍ മൂല്യങ്ങള്‍ കൊണ്ടുവരാനാവുകയുള്ളൂ. ഒറ്റപ്പെട്ട കേസുകൡ പ്രവര്‍ത്തിച്ചതുകൊണ്ട് വലിയ നേട്ടങ്ങല്‍ നേടാനാവില്ല. പഴയ വ്യവസ്ഥയെ മാറ്റമമെങ്കില്‍ അധികാരം വേണം. എന്‍ ജി ഒ സംഘടനകള്‍ അധികാരത്തിനു വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘടനകളുടെ വിശ്വാസ്യത ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ജാര്‍ഖണ്ഡില്‍ കഴിഞ്ഞ 20 വര്‍ഷമായി പാര്‍ട്ടിയുടെ സാന്നിധ്യമുണ്ട്. എന്താണ് ഈ കാലയളവിലെ പാര്‍ട്ടിയുടെ എടുത്തു പറയാനാവുന്ന നേട്ടങ്ങള്‍

ഭൂമിയില്ലാത്ത തൊഴിലാളികള്‍ , പാവം കര്‍ഷകര്‍ , കഷ്ടപ്പെടുന്ന പാവം ജനങ്ങള്‍ എന്നിവരെ രാഷ്ട്രീയ-മിലിറ്ററി സേനയായി വളര്‍ത്താന്‍ പറ്റി. ഞങ്ങളുടെ ഏരിയയിലുള്ള ഏകദേശം ഫ്യൂഡല്‍ ജന്മികളെ ഇല്ലാതാക്കാനായി. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി എന്ന പേരില്‍ ജനങ്ങല്‍ ഒരു ബദല്‍ സേനയക്ക് രൂപം നല്‍കിയിട്ടുണ്ട്. ദലിത്, ആദിവാസി വിഭാഗത്തിലുള്ളവരുടെ അവസ്ഥയില്‍ പ്രകടമായ മാറ്റം സംഭവിച്ചിട്ടുണ്ട്. സ്ത്രികള്‍ക്കു നേരെയുള്ള അക്രമത്തിന് കുറവ് വന്നിട്ടുണ്ട്.

അടുത്തത് വനംവകുപ്പിന്റെ കൈയിലുണ്ടായിരുന്ന വനഭൂമിയിലുള്ള അധികാരം തിരികെ കിട്ടിയെന്നാണ്. വനം ഭൂമി അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ കീഴിലായിരുന്നു. വനം മാഫിയയുടെയും ഭൂപ്രഭുക്കന്‍മാരുടെയും കൈകളിലായിരുന്നു വനം വകുപ്പ്. ഇപ്പോള്‍ വനം മുഴുവനും സ്വതന്ത്രമായിരിക്കുകയാണ്. ജനങ്ങള്‍ക്ക് ആവശ്യാനുസരണം കാടിനെ ആശ്രയിക്കാം. വനശീകരണം തടയാനും കഴിഞ്ഞിട്ടുണ്ട്.

സമരഭൂമിയിലെ ജനങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുന്നത് ജനാധിപത്യമൂല്യങ്ങളാണ്.

പരിഭാഷ: സരിത കെ വേണു

Sunday 19 February, 2012

കഥ പാഠം

ഒരിക്കല്‍ ഒരു ധനികന്‍ തന്‍റെ മകനെയും കൊണ്ട് ഒരു യാത്ര പോകാന്‍ തീരുമാനിച്ചു.
തങ്ങള്‍ വലിയ പണക്കാര്‍ ആണെങ്കിലും ദാരിദ്ര്യം എന്താണെന്ന് തന്‍റെ മകന്‍ മനസ്സിലാക്കണം എന്ന് അയാള്‍ ആഗ്രഹിച്ചു.
അങ്ങിനെ അവര്‍ കുറച്ചു ദിവസം ഗ്രാമത്തില്‍ പോയി ഒരു കര്‍ഷകന്‍റെ വീട്ടില്‍ താമസിച്ചു.
തിരിച്ചു പോരുമ്പോള്‍ അയാള്‍ മകനോട്‌ ചോദിച്ചു." ഇപ്പോള്‍ നിനക്ക് ദാരിദ്ര്യം എന്താണെന്ന് മനസ്സിലായോ?"

മകന്‍ പറഞ്ഞു "ഉവ്വ് .

നമ്മുടെ വീട്ടില്‍ ഒരു നായ ഉണ്ട്. അവരുടെ വീട്ടില്‍ നാലെണ്ണം ഉണ്ട്.
നമുക്ക് വീട്ടില്‍ ഒരു പൂള്‍ ഉണ്ട്, അവര്‍ക്ക് നദി ഉണ്ട്. രാത്രി നമ്മുടെ വീട്ടില്‍ വിളക്ക് തെളിയുമ്പോള്‍ അവരുടെ വീടിനു മുകളില്‍ നക്ഷത്രങ്ങള്‍ തെളിയുന്നു.
നാം ഭക്ഷണ സാധനങ്ങള്‍ പണം കൊടുത്തു വാങ്ങുമ്പോള്‍ അവര്‍ അവര്‍ക്കുള്ളത് സ്വന്തമായി ഉണ്ടാക്കുന്നു.
നമ്മുടെ വീടിനു ചുറ്റും മതില്‍ ഉണ്ട് , അവര്‍ക്ക് ചുറ്റും സുഹൃത്തുക്കളും "...
ആ ബാലന്‍ തുടര്‍ന്നു " താങ്ക്സ് ഡാഡി, എനിക്ക് മനസ്സിലായി ദാരിദ്ര്യം എന്താണെന്നും ,
നാം എത്ര ദരിദ്രര്‍ ആണെന്നും

Saturday 11 February, 2012

രക്തസാക്ഷി

അവനവനു വേണ്ടിയല്ലാതെ
അപരന്നു ചുടു രക്തമൂറ്റി
കുലം വിട്ടുപോയവന്‍
രക്തസാക്ഷി ..........
മരണത്തിലൂടെ ജനിച്ചവന്‍
സ്മരണയില്‍ ഒരു രക്തതാരകം
രതസാക്ഷി ..........
മെഴുകുതിരി നാളമായി വെട്ടം പൊലിപ്പിച്ചു
ഇരുള്‍ വഴിയില്‍ ഊര്‍ജ്ജമായി
രക്തസാക്ഷി .........
പ്രണയവും പൂക്കളും ശബള മോഹങ്ങളും
നിറമുള്ള കനവുമുണ്ടായിരുന്നെങ്കിലും ...............
നേരിന്നുവേണ്ടി നിതാന്തം
ഒരാദര്‍ശ വേരിന്നു
വെള്ളവും വളവുമായൂറിയോന്‍
ശലഭ വര്‍ണ്ണക്കനവ് നിറയുന്ന യൗവനം
ബലി നല്‍കി പുലരുവോന്‍
രക്തസാക്ഷി .........
അന്ധകാരത്തില്‍ ഇടക്കിടക്കെത്തുന്ന
കൊള്ളിയാന്‍ വെട്ടമീ ..
രക്തസാക്ഷി .........
അമ്മക്ക് കണ്ണുനീര്‍ മാത്രം കൊടുത്തവന്‍
നന്മക്കു കണ്ണും കരുത്തും കൊടുത്തവന്‍
പ്രിയമുള്ളതെല്ലാം ഒരുജ്വല സത്യത്തിനൂര്‍ജമായി ഊട്ടിയോന്‍
രക്തസാക്ഷി ......
എവിടെയോ കത്തിച്ചു വച്ചൊരു ചന്ദന തിരിപോലെ എരിയുവോന്‍
രക്തസാക്ഷി..........
തൂക്കു മരത്തിലെ സുപ്രഭാതം
നെഞ്ചിനൂക്കായി പുലര്‍ന്നവന്‍
രക്തസാക്ഷി..........
രക്തം നനച്ചു മഹാ കല്പവൃക്ഷമായ്
സത്യ സമത്വ സ്വാതന്ത്ര്യം വളര്‍ത്തുവോന്‍
അവഗണന, അടിമത്തം ,അപകര്‍ഷ ജീവിതം
അധികാര ധിക്കാരമധിനിവേശം
എവിടെ ഈ പ്രതിമാനുഷര്‍
ഭൂമ മുയരുന്നതവിടെ
കൊടുങ്കാറ്റു
രക്തസാക്ഷി.....
തൂക്കു മരത്തിലെ സുപ്രഭാതം
നെഞ്ചിനൂക്കായി പുലര്‍ന്നവന്‍
രക്തസാക്ഷി..........
ഒരിടത്തവനു പേര്‍ ചെ ഗുവേര എന്നെങ്കില്‍ 
ഒരിടത്തവനു ഭഗത് സിംഗ് പേര്‍
ഒരിടത്തവനു യേശു ദേവനെന്നാണ്
വേറൊരിടത്തവന്നു മഹാ ഗാന്ധി പേര്‍
ആയിരം പേരാണവന്നു ചരിത്രത്തില്‍
ആയിരം നാവവനെക്കാലവും
രക്തസാക്ഷി ,നീ മഹാ പര്‍വതം
കണ്ണിനെത്താത്ത ദൂരം ഉയര്‍ന്നു നില്‍ക്കുന്നു നീ..
രക്തസാക്ഷി ,നീ മഹാ സാഗരം
എന്‍റെ ഹൃത്‌ചക്രവാളം
നിറഞ്ഞേ കിടപ്പു നീ ...

Sunday 29 January, 2012

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു




യൂറോപ്പിന് എണ്ണ വില്‍ക്കുന്നത് ഇറാന്‍ നിര്‍ത്തിവയ്ക്കുന്നു

തെഹ്റാന്‍ : ആണവ പ്രശ്നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) എണ്ണ ഉപരോധം പ്രഖ്യാപിച്ചതിനെതിരെ ഇറാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. ഇയു രാജ്യങ്ങള്‍ക്കുള്ള എണ്ണ കയറ്റുമതി ഈയാഴ്ചമുതല്‍ ഇറാന്‍ നിര്‍ത്തിവച്ചേക്കും. ഇത് സംബന്ധിച്ച ബില്‍ ഞായറാഴ്ച ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ചചെയ്യും. ഞായറാഴ്ചതന്നെ പാസാക്കുമെന്നും സൂചനയുണ്ട്. തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ കിണഞ്ഞുശ്രമിക്കുന്ന യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകള്‍ക്ക് കനത്ത പ്രഹരമാകും ഇറാന്റെ നീക്കമെന്ന് പാശ്ചാത്യവിദഗ്ധര്‍തന്നെ മുന്നറിയിപ്പ് നല്‍കുന്നു. ഇറാനിയന്‍ എണ്ണയെ വന്‍തോതില്‍ ആശ്രയിക്കുന്ന യൂറോപ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാകും. തകര്‍ച്ച നേരിടുന്ന ഗ്രീസും ഇറ്റലിയും മറ്റുമാകും കൂടുതല്‍ പ്രയാസത്തിലാവുക. ഗ്രീക് റിഫൈനറികള്‍ക്കാവശ്യമായ എണ്ണയില്‍ പകുതിയിലധികവും ഇറാനില്‍നിന്നാണ്.

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്നവരില്‍ രണ്ടാംസ്ഥാനത്തുള്ള യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച ഏര്‍പ്പെടുത്തിയ ഉപരോധം നടപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ജൂലൈവരെ സമയം അനുവദിച്ചിട്ടുണ്ട്. ഇറാന്‍ എണ്ണ ഇല്ലെങ്കില്‍ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല എന്നതാണ് പ്രധാന കാരണം. എന്നാല്‍ , ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ഈ ആഴ്ചതന്നെ നടപ്പാക്കുമെന്ന് ഊര്‍ജസമിതി അംഗം മുഅയിദ് ഹുസൈനി സദര്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ നഷ്ടം യൂറോപ്യന്‍ യൂണിയനായിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേസമയം, ആണവപ്രശ്നത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി യുഎന്‍ ആണവ പരിശോധകര്‍ ഞായറാഴ്ച ഇറാനില്‍ എത്തുന്നുണ്ട്.


ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഭീമന്‍ ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കുന്നു

വാഷിങ്ടണ്‍ : അതീവ സുരക്ഷിതമായ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക കൂടുതല്‍ ശക്തമായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. 13.6 ടണ്‍ ഭാരമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകള്‍ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ആയുധമായിരിക്കും. നിലവിലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്ക് കനത്ത ഭൂഗര്‍ഭ കോട്ടകള്‍ തുളച്ചുകടന്ന് ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മനസ്സിലാക്കിയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ അമേരിക്ക പുതിയവ നിര്‍മിക്കുന്നത്. എന്നാല്‍ , ഇവയും ലക്ഷ്യം കാണാന്‍ അപര്യാപ്തമാണെന്നാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ കണ്ടത്. അതിനാല്‍ ഇവ കൂടുതല്‍ ശക്തമാക്കാന്‍ ധനസഹായത്തിന് പെന്റഗണ്‍ ഈ മാസമാദ്യം രഹസ്യമായി യുഎസ് കോണ്‍ഗ്രസിനെ സമീപിച്ചിരിക്കുകയാണെന്നും മര്‍ഡോക് പത്രം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ 20 ബങ്കര്‍ ബസ്റ്റര്‍ നിര്‍മിക്കാന്‍ പെന്റഗണ്‍ ഇതുവരെ 33 കോടി ഡോളറാണ് (1625 കോടി രൂപ) ചെലവഴിച്ചത്. എന്നാല്‍ , ബോംബുകള്‍ കൂടുതല്‍ ശക്തമാക്കാന്‍ 8.2 കോടി ഡോളര്‍കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. 20 അടി നീളമുള്ള പുതിയ ബങ്കര്‍ ബസ്റ്ററുകളില്‍ 5300 റാത്തല്‍ (2400 കിലോ) സ്ഫോടകവസ്തുവുണ്ടാകും. ഭൂമി തുളച്ച് 200 അടിവരെ താഴെ എത്തിയശേഷമേ അവ പൊട്ടൂ. പുതിയ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്കന്‍ വ്യോമസേനയുടെ ബി-2 സ്റ്റെല്‍ത് ബോംബര്‍ വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ ബോയിങ്ങിന് നേരത്തെ കരാര്‍ നല്‍കിയിരുന്നു. അമേരിക്കയ്ക്കു പുറമെ ഇസ്രയേലിന് മാത്രമാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുള്ളത്.

Saturday 28 January, 2012

എന്താണ് കമ്യൂണിസം


വർഗ്ഗങ്ങൾക്കോ രാഷ്ട്രങ്ങൾക്കോ പ്രാധാന്യമില്ലാത്ത (അഥവാ വർഗ്ഗരഹിത-രാഷ്ട്രരഹിതമായ) സാമൂഹ്യവ്യവസ്ഥയുടെ സൃഷ്ടി ലക്ഷ്യം വയ്ക്കുന്ന ഒരു ആശയമാണ് കമ്യൂണിസം. ഇത്തരം സമൂഹ്യവ്യവസ്ഥയെ കമ്യൂണിസ്റ്റ് വ്യവസ്ഥ എന്ന് വിളിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ ഉത്പാദനോപാധികളെല്ലാം പൊതു ഉടമസ്ഥാവകാശത്തിലായിരിക്കും. ഉത്പാദനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുണ്ടാവില്ല എന്ന കാഴ്ചപ്പാട് ചിലപ്പോഴെങ്കിലും സ്വകാര്യ സ്വത്ത് ഉണ്ടാവില്ല എന്നായി വ്യാഖ്യാനിക്കപ്പെടാറുണ്ട്, ഇത് പൂർണ്ണമായും ശരിയല്ല.

സോഷ്യലിസം എന്ന കുറേക്കുടി വിശാലമായ ആശയഗതിയുടെ ഒരു പ്രധാന ശാഖയാണ് കമ്യൂണിസം. കമ്യൂണിസത്തിനകത്തുതന്നെ പരസ്പരം ചെറിയതോതിൽ വ്യത്യാസപ്പെട്ടിരിക്കുന്ന അനേകം ആശയഗതികളുണ്ട്. മാവോയിസം, സോവിയറ്റ് കമ്യൂണിസം തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഈ രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസം ലോക കമ്യൂണ്സ്റ്റ് പ്രസ്ഥാനങ്ങളിലെല്ലാം പിളർക്കുകയുണ്ടായി.

കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം.

സുകുമാര്‍ അഴീക്കോട് അഥവ മലയാള പ്രസംഗകലയുടെ അവസാന വാക്ക്


പതിറ്റാണ്ടുകളായി മലയാളിയുടെ നിത്യജീവിതത്തെ സ്വാധീനിച്ച രണ്ട് ശബ്ദങ്ങളാണുള്ളത്. ഒന്ന് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദം. മറ്റൊന്ന് അര്‍ഥ സാന്ദ്രമായ അഴീക്കോടിന്റെ ശബ്ദം. സുകുമാര്‍ അഴീക്കോട് അവിവാഹിതനായിരുന്നു. എങ്കിലും അദ്ദേഹത്തിന് മൂന്നു ഭാര്യമാരുണ്ടായിരുന്നു - പ്രഭാഷണം, എഴുത്ത്, അധ്യാപനം. ഇതിനോടൊന്നിനോടും ജീവിതത്തില്‍ ഒരു സൌന്ദര്യപ്പിണക്കം പോലുമുണ്ടായിരുന്നില്ല അഴീക്കോടിന്. പതിറ്റാണ്ടുകള്‍ മൈക്കിനുമുന്‍പില്‍ ഇടറാതെ നിന്നു പ്രസംഗിച്ച് ഇറങ്ങിപ്പോകുമ്പോഴും ശബ്ദങ്ങളുടെ മാന്ത്രികന് വാക്കുകളുടെ മായാജാലത്തില്‍ കമ്പം അവസാനിക്കുന്നില്ല. മലയാളത്തില്‍ പ്രസംഗകലയുടെ അവസാന വാക്കായിരുന്നു അഴീക്കോട്. ശബ്ദ വിസ്മയത്തില്‍ വാക്കുകള്‍ക്കു പരിണാമം സംഭവിക്കുമ്പോള്‍ അഴീക്കോടും മൈക്കും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കേള്‍വിക്കാരന്‍ മറന്നുപോയിരുന്നു.

ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഉറച്ചു വിശ്വസിച്ച അഴീക്കോടിന്റെ ആദ്യ രാഷ്ട്രീയ തട്ടകം കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു. കോണ്‍ഗ്രസിന്റെയും അതിന്റെ പോഷക സംഘടനകളുടെയും പരിപാടികളില്‍ പ്രസംഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ശബ്ദജീവിതത്തിന്റെ തുടക്കം. ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടുന്നതിനും മുമ്പായിരുന്നു ആദ്യ പ്രസംഗം. പിന്നീട് വിമോചന സമര കാലത്ത് അഴീക്കോടിന്റെ വാക്കുകള്‍ ചാട്ടുളി പോലെ കമ്യൂണിസ്റ്റ്കാര്‍ക്കു മേല്‍ ആഞ്ഞു പതിച്ചു. പ്രഭാഷണ കലയുടെ സകല മര്‍മങ്ങളും അഴീക്കോടിന് അറിയാമായിരുന്നു. ഒരു തലോടലായി തുടങ്ങുന്ന പ്രഭാഷണം, പതുക്കെ ഇളംകാറ്റിലേക്കാവുന്നു. പിന്നെ അതൊരു കൊടുങ്കാറ്റായി മാറാന്‍ നിമിഷാര്‍ധം പോലും ആവശ്യമുണ്ടായിരുന്നില്ല. ഒരു ട്രപ്പീസു കളിക്കാരന്റെ ചാതുരിയോടെ വാക്കുകളെ അദ്ദേഹം അന്തരീക്ഷത്തിലെറിഞ്ഞു. അതില്‍ കല്ലും കല്‍ക്കണ്ടവുമുണ്ടായിരുന്നു. കേള്‍വിക്കാരന് ഒരു നിമിഷം പോലും അതില്‍ നിന്നു മാറി നില്‍ക്കാന്‍ കഴിയാത്തത്ര ലഹരിയായിരുന്നു അത്.

വിഷയത്തില്‍ നിന്നു ഉപകഥകളിലേക്കു പോകുമ്പോള്‍ പലപ്പോഴും തിരിച്ചു വിഷയത്തിലേക്കു വരാന്‍ കഴിയാത്തതാണ് പല പ്രഭാഷകരുടെയും പരാജയം. എന്നാല്‍ കഥയ്ക്കപ്പുറം കടല്‍ കടന്നാലും അഴീക്കോട് ഞൊടിയിടയില്‍ വിഷയത്തിലേക്കു തിരിച്ചു വന്ന് കേള്‍വിക്കാരനെ അദ്ഭുതപ്പെടുത്തി. രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ തീക്കൊള്ളിയാകുന്ന അഴീക്കോടിന്റെ വാക്കുകള്‍, അനുസ്മരണ പ്രസംഗങ്ങളില്‍ കവിതയുടെ ആര്‍ദ്രതയായി. സാഹിത്യം പറയുമ്പോള്‍ ഭൂഖണ്ഡാന്തരങ്ങളില്‍ നിന്ന് നാം കേള്‍ക്കാത്ത അജ്ഞാതര്‍ വരെ നമുക്ക് മുന്‍പില്‍ നേരിട്ട് സംവദിച്ചു.

പ്രസംഗം കൊണ്ട് എവിടെയെങ്കിലും കള്ളനെ പിടിച്ചതായി കേട്ടിട്ടുണ്ടോ? ഉണ്ട്, അങ്ങനെയും ഒരു സംഭവമുണ്ടായിട്ടുണ്ട്. കാല്‍ നൂറ്റാണ്ടു മുന്‍പ്. സുകുമാര്‍ അഴീക്കോട് കാലിക്കറ്റ് സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് സംഭവം. റേഡിയോയോടു മല്‍സരിച്ച് ടേപ്പ് റിക്കോര്‍ഡര്‍ വിജയക്കൊടി നാട്ടിവരുന്ന കാലം. മോണോയും സ്റ്റീരിയോയും ടൂ ഇന്‍ വണ്ണുമൊക്കെ അന്നു പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പില്‍ക്കാലത്തെപ്പോലെ സര്‍വവ്യാപിയായിരുന്നില്ല. അഴീക്കോടിന്റെ വീട്ടിലെ ടേപ്പ് റിക്കോര്‍ഡര്‍ ഒരുനാള്‍ കാണാതായി. നാട്ടുനടപ്പനുസരിച്ചു പൊലീസില്‍ പരാതിയും നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അവര്‍ക്കൊരു വിവരം ലഭിച്ചു. ഒരു വീട്ടില്‍ നിന്ന് ഇടതടവില്ലാതെ അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കുന്നെന്ന്.

അഴീക്കോടിന്റെ വേലക്കാരന്റെ വീടായിരുന്നു അത്. ജോലി നിര്‍ത്തി പോയപ്പോള്‍ ഒരു കൂട്ടിന് ടേപ്പ് റിക്കോര്‍ഡര്‍ കൂടി എടുത്ത കക്ഷിക്ക് അഴീക്കോടിന്റെ വീട്ടില്‍നിന്നു കിട്ടിയ കസെറ്റുകളല്ലാതെ വേറൊന്നും വാങ്ങിയിടാനായില്ല. മാഷിന്റെ വീട്ടില്‍നിന്നു കിട്ടിയ കസെറ്റുകള്‍ മുഴുവന്‍ മാഷിന്റെ പ്രസംഗവുമായിരുന്നു. അത് ഉച്ചത്തില്‍ വച്ചതാണ് അയല്‍ക്കാര്‍ക്കു സംശയമുണ്ടാകാനും പൊലീസ് വിവരമറിയാനും കാരണമായത്.

പ്രസംഗകലയില്‍ പല പരീക്ഷണങ്ങളും നടത്തിയ ആളായിരുന്നു അഴീക്കോട്. ഗാന്ധിജിയുടെ 125-മത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരളത്തിലെ 125 ഗ്രാമങ്ങളില്‍ സഞ്ചരിച്ച് അദ്ദേഹം പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ നാള്‍ നീണ്ടുനിന്ന അഴീക്കോടിന്റെ പ്രസംഗപര്യടനം അതായിരുന്നു. ഗാന്ധിയന്‍ ത്വത്തങ്ങളെ പുനഃസ്ഥാപിക്കുകയും യുവജനങ്ങളെ അതിനായി സജ്ജമാക്കുകയുമായിരുന്നു ആ പ്രസംഗപരമ്പരയുടെ ലക്ഷ്യം. അഴീക്കോടിന്റെ വാഗ്ധോരണിക്കു മുന്‍പില്‍ അദ്ഭുതപ്പെട്ടു നിന്നവരില്‍ എത്രയെത്ര പ്രതിഭാശാലികള്‍! ആദ്യ ലോകമലയാള സമ്മേളനത്തിന്റെ ഉദ്ഘാടനവേളയില്‍ ചെയ്ത പ്രസംഗം കേട്ട് ആദരപൂര്‍വം നിന്നവരില്‍ മലയാളികള്‍ മാത്രമല്ല, വിദേശികളുമുണ്ടായിരുന്നു. മലയാളത്തിലായിരുന്നു പ്രസംഗം. എന്നിട്ടും എ.എല്‍. ബാഷാംവും ചെലിഷേവും ഉള്‍പ്പെടെയുള്ള വിദേശികള്‍ അഭിനന്ദനവര്‍ഷം ചൊരിഞ്ഞു. 'യു ആര്‍ എ നാച്വറല്‍ ഒറേറ്റര്‍ എന്നായിരുന്നു ബാഷാംയുടെ കമന്റ്. റഷ്യയിലോ യൂറോപ്പിലോ 15 കൊല്ലത്തിനുള്ളില്‍ ഇത്തരത്തിലൊരു പ്രസംഗം കേട്ടിട്ടില്ലെന്നായി ചെഷ്നോവ്. ഒട്ടേറെ ജപ്പാന്‍കാരുമുണ്ടായിരുന്നു അഭിനന്ദനമറിയിക്കാന്‍. ഭാഷയുടെ അതിര്‍വരമ്പുകളെ പ്രസംഗം എങ്ങനെ ഭേദിച്ചുവെന്ന് തനിക്കു മനസിലായില്ലെന്നാണ് അഴീക്കോട് പിന്നീട് ഇതേക്കുറിച്ചു പറഞ്ഞത്.

നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായിരിക്കെ ഡല്‍ഹിയില്‍ ലോക പുസ്തകമേള നടത്തിയപ്പോള്‍ ഉദ്ഘാടനവേളയില്‍ ചെയ്ത സ്വാഗത പ്രസംഗം ഹ്രസ്വമായിരുന്നെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്നതാണ്. ആകെ എട്ടു മിനിറ്റേ പ്രസംഗം നീണ്ടുള്ളു. അതിനിടയില്‍ അഞ്ചു തവണ കൈയടി കിട്ടി. ആംഗലേയത്തിലുള്ള ആ സ്വാഗത പ്രസംഗം കേട്ട യു.ആര്‍. അനന്തമൂര്‍ത്തി പിന്നീട് ഫോണ്‍ ചെയ്തു പറഞ്ഞു 'ഐ വില്‍ നെവര്‍ ഫൊര്‍ഗറ്റ് ദാറ്റ് സ്പീച്ച്.

ശാരീരികമായ ക്ളേശങ്ങള്‍ പോലും അവഗണിച്ചാണ് അഴീക്കോട് അവസാനകാലത്തും ഓടിനടന്ന് പ്രസംഗിച്ചത്. ഒരു ദിവസം ആറ് പ്രംസംഗങ്ങള്‍ വരെ അദ്ദേഹം ഈ സമയത്ത് ചെയ്തിരുന്നു. ''ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതു വരെ. ആ വാക്ക് അദ്ദേഹം പാലിച്ചു