ഈ മഴയില്‍ ഞാനെന്റെ പ്രണയം കാണുന്നു!!
ഇന്നിനെ മറന്നിട്ടിന്നലെയെ സ്നേഹിച്ച-
ഒരുള്‍ത്തുടിപ്പില്‍ എന്നേയുണര്ത്തിയോരെന്‍ പ്രണയം
മറവി തന്‍ ചില്ല് കൂടിനുമപ്പുറത്തേക്ക്,ഞാനൊരു
പാതിരാക്കനവായി വലിച്ച്ചെറിഞ്ഞോരെന്‍ പ്രണയം.
എന്നിലെക്കരിച്ച്ചിറങ്ങുമീ മഴക്കുളിരില്‍
എന്റെ കാമുകന്റെ കരസ്പര്‍ശം തണുക്കുന്നു.
സ്ഫടികമോലുമീ മഴത്തുള്ളിയില്‍
ഞാനവന്റെ കണ്ണട ചില്ല് കാണുന്നു.
ഈ മഴയുടെ താളത്തിന് പോലും-
അവന്റെ ചിരിയുടെ മുഴക്കം!!
പുതുമണ്ണിന്റെ സുഗന്ധം -
അവന്റെ ഗന്ധമായ് എന്നിലുണരുന്നു..
അന്നവന്റെ ആദ്യ ചുംബനം പോലെ,
എന്റെ നെറുകയിലൊരു മഴത്തുള്ളി.
എല്ലാമന്നിന്റെ തനിയാവര്‍ത്തനങ്ങള്‍ -
ഇല്ല-ഒരു മാറ്റമുണ്ടന്നിനുമിന്നിനും,
അന്നുണ്ടായിരുന്നവനെന്റെ ചാരെ-
ഇന്നെന്റെ ചാരെയീ മഴ മാത്രം.
അരികിലില്ലെന്ന സത്യം മറന്നിട്ട-
-വനിലലിയട്ടെ ഞാനീ മഴയ്ക്കൊപ്പം..
അതെ, ഇന്നീ മഴയില്‍ -
ഞാനെന്റെ പ്രണയം കാണുന്നു !!!
No comments:
Post a Comment