Friday, 8 July 2011

അകലുകയാണോ..

അകലുകയാണോ...മറയുകയാണോ...
എന്നെ തനിച്ചാക്കി പോവുകയോ...
എന്തിനു വേണ്ടി നാം അടുത്തു
എന്തിനോ വേണ്ടി നാം അകലുന്നു...
ആ.. കണ്ണുകള്‍, ആ.. പുഞ്ചിരിയും..
എന്നും മനസ്സിന്റെ കൂട്ടില്‍..
അറിയാതെ തേടുന്നു.. ഇന്നുമെന്നും...
സ്നേഹമായ് നീയെന്‍.. അരികിലുന്ടെങ്കിലെന്‍ ...
എങ്ങോ മറഞ്ഞു നീ.. ഒരു വാക്കും മിണ്ടാതെ...
അകലേ നീ, അകലേ നീ മാഞ്ഞു....
കാണുന്നു നിന്‍മുഖം,
കേള്‍കുന്നു നിന്‍ സ്വരം
ഇടറാതെ പതറാതെ ഇന്നും...
തേങ്ങലോടെ കാത്തിരുന്നു..
നീ വരും നാളുകലോര്ത്ഏകനായ് ഞാനിന്നിവിടെ........

No comments:

Post a Comment