പൂവിന്‍റെ
മൌന പ്രണയത്തെ കുറിച്ച്...?
ജീവന്‍റെ ഉടല്‍ വിട്ടു
നിന്‍റെ മുടിയിഴകളില്‍ വന്നു
പരിമളമൊഴുക്കിയപ്പോള്‍...
നീയറിയാഞ്ഞതെന്തേ
ആ പ്രണയത്തെ കുറിച്ച്..?
തുടിക്കുന്ന ജീവന്‍....
അതു നിനക്ക്
ഇറുത്തെടുക്കാതിരിക്കാമായിരുന്ന
എങ്കില്‍
പെയ്തു വീഴുന്ന മഴയില്‍ നനഞ്ഞ്..
ഇതളടര്‍ന്നു വീഴുന്നതു വരെ
അവളുടെ പ്രണയവും..
അവളും
ഈ ഭൂമിയില്‍
സുഗന്ധം പരത്തുമായിരുന്നില്ലെ..?
നിന്‍റെ കണ്ണുകള്‍ക്ക്
കുളിര്‍മ്മയായ്
ആ സൌന്ദര്യം
ഇത്തിരി നാള്‍ കൂടി
നിലനില്‍ക്കുമായിരുന്നില്ലേ....
പകരം
നിമിഷനേരത്തെ
സന്തോഷത്തിനു വേണ്ടി
നീയടര്‍ത്തിയെടുത്ത്
മുടിയില്‍ തിരുകിയത്,
നിന്നെ പോലെ
തുടിക്കുന്ന ജീവനുള്ള
പ്രകൃതിയുടെ തന്നെ
സൌന്ദര്യമായിരുന്നു...!! :
പ്രകൃതിയെ കുറിച്ച് ചിന്തിക്കാനൊരു പുലരിമഴ*..........!!!
No comments:
Post a Comment