Friday, 8 July 2011

ഓര്‍മ്മയുടെ നിറം ??

ഓര്‍മ്മകള്‍ക്ക് നിറമുണ്ടെങ്കില്‍ 

എന്റെ ഓര്‍മ്മകള്‍ പീതമായിരിക്കും
നേര്‍ത്തു നേര്‍ത്തലിയുന്ന മഞ്ഞിന്റെ
അലിഞ്ഞമരുന്ന വിഷാദത്തിന്റെ മഞ്ഞ!!

ഒരേ സമയം ശാന്തവും
ഗഹനവുമായ ആഴങ്ങളില്‍,
കടും വര്‍ണ്ണങ്ങളുടെ ശബളിമയില്‍
ചായക്കൂടിനു പുറത്തു തൂകിപ്പോയ മഞ്ഞ!!!

നിറഭേദങ്ങളുടെ ഏറ്റക്കുറച്ചിലില്‍
തട്ടി തൂത്തെറിഞ്ഞ പാഴ്വര്‍ണ്ണം
സമന്വയങ്ങള്‍ക്ക് പുതിയ അര്‍ത്ഥ-
തലങ്ങള്‍ നല്‍കുന്ന നിറപ്പോലിമ.

 കണ്ടു മുട്ടലുകള്‍ക്കും,വാഗ്ദാനങ്ങള്‍ക്കും
ഒടുവിലായൊരു വേര്‍പിരിയലിനും
മൂക സാക്ഷിയായ് നിന്ന -
നിഴല്ച്ചന്തമീ മഞ്ഞ !!!

പുനര്ജ്ജനികള്‍ക്കായി അകക്കണ്ണ്
തുറക്കുമെന്നുള്ളില്‍ ജനനവും മഞ്ഞ...
ജനി മൃതികള്‍ക്കിടയിലെ പാഴ്പ്പായല-
-ടരുകള്‍ പതിഞ്ഞോരീ ജീവിതഭിത്തിയും മഞ്ഞ !!!!!

ഉള്ളിലെ നിശൂന്ന്യതയ്ക്കും,അതിനുള്ളിലെ-
-യന്ധകാരത്തിനും ഞാന്‍ കല്‍പ്പിച്ചു നല്കിയതും മഞ്ഞ......!!!!!!

No comments:

Post a Comment