പ്രണയം വിപ്ലവം ആണെന്ന് കരുതി
എന്റെ ചാരെയിരുന്നു കവിത എഴുതിത്തുടങ്ങിയ
സഖാവ് പഥികന്റെ കയ്യില്‍ അവര്‍
ആരുമറിയാതെ ഒരു ചെങ്കൊടി നല്‍കി ..!
എട്ടു മണിക്കൂര്‍ വിശ്രമം , ശേഷം ഫോണ്‍ വിളി, പിന്നെ
എട്ടു മണിക്കൂര്‍ ചാറ്റിംഗ് എന്നീ മിനിമം ആവശ്യവുമായി
അവര്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി ,
പഥികന്‍ വോട്ട് ആന്‍റ് ടോക്കില്‍ അതിഥിയായെത്തി ..!
അവനു നഷ്ടപ്പെടാന്‍ ഒന്നുമില്ല ഒരല്പം വിശ്വാസം മാത്രം ..!
എന്നാല്‍ , വിശ്വാസികള്‍ അവനെയൊരു കുഞ്ഞാടാക്കി .
അവന്‍ വളര്‍ന്നു ..., ഒടുവില്‍ ആ ദിനം വന്നെത്തി ...
സഖാവ് പഥികന്റെ ധീരരക്തസാക്ഷി ദിനം ...!
ഇതേ ദിനത്തില്‍ പഥികന്‍ വാഴ്ത്തപ്പെട്ടവനായി
മനോരമ സെന്‍റ് പഥികനെ കുറിച്ച് മുഖപ്രസംഗമെഴുതി ,
ദീപിക സപ്ലിമെന്റിറക്കി ...എന്നാല്‍ സമരപോരാട്ടങ്ങളുടെ
പഴയ ചിത്രങ്ങള്‍ സഹിതം ദേശാഭിമാനി ഓര്‍മ്മക്കുറിപ്പെഴുതി ...
"മാറ്റമില്ലാത്തത് ....!
No comments:
Post a Comment