Friday, 8 July 2011

ഇന്റര്‍ ചര്‍ച്ച് നടപടി സുപ്രീംകോടതിവിധിയുടെ ലംഘനം

ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ വാദം ശരിയെങ്കില്‍ , അവരുടെ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനം. മെഡിക്കല്‍ പിജി പ്രവേശനം ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഉള്‍പ്പെടെയുള്ള വാദം പരിഗണിച്ച് എംബിബി എസ് പ്രവേശന നടപടികള്‍ക്കുള്ള കൗണ്‍സലിങ് ആരംഭിക്കാനുള്ള ആദ്യ തീയതിയായി അനുവദിച്ചത് ജൂലൈ രണ്ട് ആണ്്. പിജി പ്രവേശനം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അലോട്ട്മെന്റ് നടപടികള്‍ തടസ്സപ്പെടാതിരിക്കാനാണ് എംബിബിഎസ് പ്രവേശനത്തിനുള്ള ആദ്യ കൗണ്‍സലിങ് തീയതി ജൂലൈ രണ്ട് ആയി പ്രഖ്യാപിച്ചത്. ജൂലൈ 31നകം മാത്രമേ പ്രവേശനം പൂര്‍ത്തിയാക്കേണ്ടതുള്ളൂ. എന്നാല്‍ , സുപ്രീംകോടതി അലോട്ട്മെന്റ് നടപടികള്‍ തുടങ്ങാന്‍ പറയുന്ന തീയതിക്കും മുമ്പ് അലോട്ട്മെന്റ് പൂര്‍ത്തിയാക്കിയെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ വാദം. അങ്ങനെയെങ്കില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളുടെ ഈ നിലപാട് കോടതിവിധിയുടെ നഗ്നമായ ലംഘനമാണ്. 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വോട്ടയില്‍ വിട്ടു നല്‍കാതിരിക്കാന്‍ ന്യായമായി പറയുന്നതും നേരത്തെ പ്രവേശനം നല്‍കിയ കുട്ടികളെ ഒഴിവാക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചുവെന്നാണ്. പരസ്പര വിരുദ്ധമായ വാദങ്ങള്‍ ഉയര്‍ത്തി തങ്ങളുടെ കൊള്ള തുടരാനാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ശ്രമം. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നടപടികളെ അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രി കെ എം മാണിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. ജനകീയ പ്രതിഷേധം ഉയര്‍ന്നതോടെ നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതേത്തുടര്‍ന്നാണ് സ്വാശ്രയരംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചത്

No comments:

Post a Comment