Friday, 8 July 2011

തക്കങ്കരിയോട് അച്യുതാനന്ദനു ഇത്ര വിരോധത്തിനു കാരണമെന്ത്?

തക്കങ്കരിയോട് അച്യുതാനന്ദനു ഇത്ര വിരോധത്തിനു കാരണമെന്ത്? തച്ചങ്കരി പിണറായി വിജയന്റെ അടുത്ത സുഹൃത്താണ്‌. കൈരളി ടി.വി.ക്കുവേണ്ട ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയത് ഇദ്ദേഹം മുഖാന്തിരമാണ്‌. ഭാര്യക്ക് വീഡിയോ സ്റ്റുഡിയോ ഉള്ളതുകൊണ്ട് ഇദ്ദേഹത്തിന്‌ ഈ വിഷയത്തിൽ പിടിപാടുണ്ട്. അനുമതിയില്ലാതെ വെളിയിൽ പോയതിലാണ്‌ അച്യുതാനന്ദനു പരാതിയെങ്കിൽ ആദ്യം അകത്താകേണ്ടത് സ്വന്തം മകൻ അരുൺകുമാറാണ്‌. പല തവണ പോയി. അതും സർക്കാരിന്റെ പണം മുടക്കി. തച്ചങ്കരി നിയമപരമായി കുറ്റക്കാരനെങ്കിൽ ശിക്ഷിച്ചോട്ടെ. അദ്ദേഹം രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റു അനുഭാവിയാണ്‌. പക്ഷേ, സർവീസ് ചട്ടമനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ അനിശ്ചിത കാലത്തേക്ക് സസ്പെൻഷനിൽ നിർത്താൻ പറ്റില്ല. അങ്ങനെ വേണമെങ്കിൽ കോടതിയുടെ പ്രത്യേക അനുവാദം വേണം. അച്യുതാനന്ദനാണ്‌ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നാലും തിരിച്ചെടുത്തേ പറ്റൂ. കേസ് മുന്നോട്ടുപോകും. ഇതൊന്നും അരിഞ്ഞുകൂടാതെയാണോ അദ്ദേഹം അഞ്ചുവർഷം ഭരിച്ചത്. ഉമ്മൻ ചാണ്ടിയുടെമേൽ കുതിര കയറണ്ടാ.കഷ്ടം.
തച്ചങ്കരിയോട് ഇത്ര വലിയ ദേഷ്യം എന്തിനാ? അതിലൊരു അഴിമതിക്കഥയുണ്ട്. മോസർ ബെയർ എന്ന കുത്തക സ്ഥാപനം സിനിമകളുടെ സി.ഡി. മൊത്തമായി പൊതുജനങ്ങൾക്ക് ന്വിൽക്കാൻ തീരുമാനിക്കുന്നു. അതിനു തറ്റസ്സം. വീഡിയോ ലൈബ്രറികളാണ്‌. അവിടെ വാടകയ്ക്ക് സി.ഡി. കിട്ടുമെങ്കിൽ ആരു വാങ്ങും? വ്യാജ സി.ഡി. ഉല്പാദിപ്പിക്കുന്ന ബീപാപള്ളി ഏരിയായിൽ പരിശോധനയ്ക്ക് പോകാതെ പാവപ്പെട്ടവരുടെ വീഡിയോ ലൈബ്രറികൾ റെയ്ഡ് ചെയ്തത് ഓർമ്മയുണ്ടല്ലോ. മോസർ ബെയറിനു പൊടിപൊടിച്ച കച്ചവടം. ചുക്കാൻ പിടിച്ച മമ്മൂട്ടിക്ക് സന്തോഷം. എല്ലാ കമ്പനികളുടെ കയ്യിൽനിന്നും വീഡിയോ റൈറ്റ്സ് മോസർ വാങ്ങി. പക്ഷേ, വെൽഗേറ്റ്സ് കൊടുത്തില്ല. അവരുടെ കയ്യിലുള്ളത് പ്രിന്റെടുത്ത് പതിനഞ്ചു രൂപയ്ക്ക് കൊടുക്കാൻ തീരുമാനിച്ചു. അവരുടെ സ്റ്റുഡിയോ തച്ചങ്കരിയുടെ ഭാര്യയുടേതായിരുന്നു. മാത്രവുമല്ല മോസറിനു അവരുടെ സി.ഡി.യും വില കുറച്ച് കൊടുക്കേണ്ടിവന്നു അക്കാലത്ത്. വെൽഗേറ്റ്സിന്റെ ഒറിജിനൽ സി.ഡി. പിടിച്ചെടുക്കാൻ വ്യാജ സി.ഡി.യുടെ പേരിൽ അച്യുതാനന്ദന്റെ വിശ്വസ്തൻ സ്റ്റുഡിയോയിൽ റെയ്ഡ് നടത്തി. സംഗതി തച്ചങ്കരി വെളിയിൽ പറഞ്ഞു. അച്യുതാനന്റെ കള്ളക്കളി വെളിച്ചത്തായപ്പോൾ ദേഷ്യം തച്ചങ്കരിയോട്. കയ്യാമം വയ്ക്കാനുള്ള പതിവു പരിപാടിയുമായി ആദർശധീരൻ രംഗത്ത്. കൂടുതൽ വഷളാക്കണ്ടെന്ന് പിണറായി ഉപദേശിച്ചതുകൊണ്ട് തച്ചങ്കരി മൗനം പാലിച്ചു. ലാഭം ആർക്ക്? മോസർ ബെയർ കമ്പനിയോട് ചോദിക്കാം. അല്ലേ? 
(മൂന്നാറിൽ ടാറ്റയുടെ ഭൂമിയെന്നു പറഞ്ഞ് വനഭൂമിയിൽ ബോർഡ് വച്ചത് ബിനോയ് വിശവം മാധ്യമങ്ങളോട് പറഞ്ഞതിനാണല്ലോ അദ്ദേഹത്തെ പോഴൻ എന്ന് അച്യുതാനന്ദൻ വിളിച്ചത്.തച്ചങ്കരിയെയും വിടില്ല.... 

No comments:

Post a Comment