Monday, 11 July 2011
ഓര്‍മ്മയില്‍ ഒരു മഴത്തുള്ളി ! ================================
ഒരുപാടു നോവുകള്‍ ഒരുമിച്ചു പെയ്യുന്ന -
മഴനീര് പൊഴിയുന്ന രാത്രി ഒന്നില്‍ .
ഇടനെന്ജിലെവിടെയോ ഉടയാതെ സൂക്ഷിച്ച -
കനവിന്‍റെ മണ്‍കുടം നനവണിഞ്ഞു.
മനസ്സിന്‍റെ ഗോവണിപ്പടികളില്‍ പടവുകള്‍ -
കുളിരുന്ന തുള്ളികള്‍ താഴന്നിറങ്ങേ,
മറയത്ത് കുറുകാതെ മറപറ്റി നിന്നൊരെന്‍ -
ഓര്‍മ്മതന്‍ പ്രാവുകള്‍ മഴനനഞ്ഞു.
ഒരുപാടു കാത്തിരുന്നൊരുദിനം പൊഴിയുന്ന -
മഴമണിത്തുള്ളികള്‍ കൂട്ടിവെയ്ക്കാന്‍ .
ഇനിയും മറക്കുന്ന മനസ്സിന്‍റെ വേഴാമ്പല്‍
അതിയായ കൊതിയോടെ മഴ നുകര്‍ന്നു.
ഓടിയെന്‍ കൈകളാല്‍ കോവിലിന്നിറയത്തു -
മറവിതന്‍ തുള്ളികള്‍ തോട്ടെടുക്കെ.
മതി !എന്നു പരിഭവം ചൊരിയുന്ന മോഴിയോടെ
അവളെന്‍റെ കൈകളെ തട്ടിമാറ്റി .
ഇനിയുമെന്നോര്‍മ്മതന്‍ മണലിട്ട മുറ്റത്തു-
പ്രണയമായ്, പ്രളയമായ് പെയ്തിറങ്ങാന്‍ .
"തിരികെ വരും" എന്ന മോഴിവാക്കുതന്നിട്ടു -
മുടിയഴിച്ചിട്ടവള്‍ പടികടന്നു .
"ഒരുപാടു മഴനനഞ്ഞെരിയുന്ന കണ്ണുമായ്
വിട പറഞ്ഞവളെ ഞാന്‍ കാത്തിരുന്നു.
ഒരുപാടു കാമുകന്മാരവള്ക്കുണ്ടെന്നത്-
അറിയാം അതെങ്കിലും കാത്തിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment