അകത്തായ പിള്ള എന്നും പുറത്തുതന്നെ
പിള്ളയെ ജയിലിലാക്കിയ സഖാവ് അച്യുതാനന്ദന് തന്നെ ഇപ്പോള്‍ നാണം തോന്നിത്തുടങ്ങിയിട്ടുണ്ട്, വെറുതെ ഈ പിള്ളയ്ക്കുവേണ്ടി സമയം കളഞ്ഞല്ലോ എന്നോര്‍ത്ത്. പിള്ള ജയിലില്‍ പോയിട്ട് മാസം നാലുപോലും ആയില്ല. അതിനിടെ മൂന്നുപ്രാവശ്യമാണ് പിള്ള പരോളിലിറങ്ങിയത്. പത്തും പതിനഞ്ചും വര്‍ഷം ജയിലിനുള്ളില്‍ കഴിഞ്ഞ നൂറുകണക്കിന് ആളുകള്‍ക്ക് ഇന്നേവരെ ഒരുദിവസം പോലും പരോള്‍ ലഭിക്കാത്ത രാജ്യത്താണ് പിള്ള കൂളായി മൂന്നുപ്രാവശ്യം പുറത്തിറങ്ങിയത്.
ഓരോ പ്രാവശ്യവും കര്‍ശന നിര്‍ദ്ദേശങ്ങള്‍ ജയിലുകാര്‍ എഴുതിക്കൊടുക്കും. പിള്ള അത് ജയിലിന്റെ കവാടത്തില്‍ തന്നെ ചുരുട്ടിക്കൂട്ടിയെറിയും. പിന്നെ വായില്‍തോന്നുന്നതെല്ലാം പറയും, വേണമെങ്കില്‍ ബാക്കി എഴുതി നാറ്റിക്കുകയും ചെയ്യും. ചോദിക്കാനും പറയാനും ഇവിടൊരുത്തന് പോലുമില്ല. പിള്ളയ്ക്ക് എന്തോന്ന് ജയില്‍ എന്തോന്ന് ജയിലേമാന്മാര്. അത്യത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ പിള്ള അടുത്തമാസം തന്നെ ജയിലിന് പുറത്തെത്തും.
ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ആര് ബാലകൃഷ്ണപിള്ള ഇത്തവണ മുപ്പത് ദിവസത്തേക്കാണ് പരോളിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആദ്യം പത്ത് ദിവസത്തേക്ക് അനുവദിച്ച പരോള്‍ വീണ്ടും പത്ത് ദിവസത്തേക്ക് നീട്ടി എടുത്തു. പിന്നീട് യു ഡി എഫുകാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യം പത്ത് ദിവസത്തേക്ക് പരോള്‍ കൊടുത്തു. പിന്നീടത് പതിനഞ്ച് ദിവസത്തേക്ക് നീട്ടിനല്‍കി. ഇപ്പോഴിതാ വീണ്ടും മുപ്പത് ദിവസത്തേക്ക് പരോള്‍ നല്കിയിരിക്കുന്നു.
ഒരു തടവുകാരന് ഒരുവര്‍ഷത്തില്‍ പരമാവധി ലഭിക്കേണ്ട 45 ദിവസത്തെ പരോള്‍ പിള്ളയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരുവര്‍ഷം കിടന്നാല്‍ പതിനഞ്ച് ദിവസം പരോള്‍ എന്നാണല്ലോ വകുപ്പ്. പിള്ളയുടെ കാര്യത്തില്‍ വകുപ്പുകള്‍ വഴിമാറും. പരോള്‍ ലഭിക്കുന്ന സമയം ശിക്ഷ അധികം അനുഭവിക്കണമെന്ന കീഴ്വഴക്കപ്രകാരമാണ് ഇത്തവണ പിള്ളയ്ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. പിള്ളയെ സര്‍ക്കാര്‍ വെറുതെവിട്ടാല്‍ ഇപ്പോഴത്തെ പരോളിന് നഷ്ടപരിഹാരം എങ്ങനെ ഈടാക്കും?
ഇപ്പോഴത്തെ കീഴ്വഴക്ക പ്രകാരവും കുറഞ്ഞത് നാലുമാസം ശിക്ഷ അനുഭവിക്കണമെന്ന് ചട്ടമുണ്ട്. എന്നാല്‍ ബാലകൃഷ്ണ പിള്ളയുടെ ശിക്ഷാകാലാവധി ആരംഭിച്ചിട്ട് നാലുമാസമായെങ്കിലും ഇതില്‍ നാല്‍പ്പത്തിയഞ്ച് ദിവസവും ഇദ്ദേഹം ജയിലിന് പുറത്തായിരുന്നു. പിന്നെ സ്വന്തം സര്‍ക്കാരും സ്വന്തം ഏമാന്മാരും വിചാരിച്ചാല്‍ നടക്കാത്തതെന്തെങ്കിലും ഈ കേരളത്തിലുണ്ടോ?
ശിക്ഷാ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് പിള്ള ജയില്‍ സൂപ്രണ്ടിന് സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. പിള്ള ജയിലിലെത്തിയതുകൊണ്ട് ഗുണം കിട്ടുന്ന 70 വയസ് കഴിഞ്ഞവര്‍ കുറെയുണ്ട്. അവരുടെ വക പാലഭിഷേകം പിള്ളയ്ക്കുണ്ട്. ജയിലില്‍ പോകുന്നെങ്കില്‍ അത് ബാലകൃഷ്ണ പിള്ളയായിത്തന്നെ ജയിലില്‍ പോകണം. അല്ലാതെ രാജന് പിള്ളയായി പോകരുത്. കനിമൊഴിയെപ്പോലെ ചെറുപ്രായത്തിലും അരു
No comments:
Post a Comment