Friday, 8 July 2011

ബജറ്റിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത്

തിരു: ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭക്കകത്തും പുറത്തുംപരസ്യമായി രംഗത്തുവന്നു. ടി എന്‍ പ്രതാപന്‍ , വി ഡി സതീശന്‍ , ഡൊമിനിക് പ്രസന്റേഷന്‍ , വി ടി ബലറാം, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആരോപിച്ചതുപോലെ, സന്തുലിതമല്ല ബജറ്റെന്നാണ് ഇവരുടെയും പരാതി. സഭയില്‍ സ്പീക്കര്‍ പ്രതാപനോട് പേരെടുത്ത് പറഞ്ഞ് ഇരിക്കാന്‍ ആവശ്യപ്പെട്ടു. തീരദേശ വികസനത്തിന് 32 മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പദ്ധതിക്ക് ബജറ്റില്‍ അംഗീകാരം നല്‍ികിയില്ലെന്നതാണ് പ്രധാന പരാതി. ബജറ്റിനുശേഷം മാണി ഇവരെ ചര്‍ച്ചക്കു വിളിച്ചുവെങ്കിലും പറയാനുള്ളത് പാര്‍ലമെന്ററ്റി പാര്‍ട്ടി യോഗത്തില്‍ അറിയിക്കുമെന്ന് ബെന്നി ബഹനാന്‍ മാണിയോട് പറഞ്ഞു. കൊച്ചിയെ പൂര്‍ണ്ണമായും അവഗണിച്ചെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. ബജറ്റില്‍ തിരുത്തലുകള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീംലീഗിനും കേരള കോണ്‍ഗ്രസിനും സ്വാധീനമുള്ള പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള ബജറ്റാണ് മാണി അവതരിപ്പിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രദേശിക സന്തുലിതാവസ്ഥയില്‍ വീഴ്ച്ചവന്നുവെന്നും പാലക്കാടിനെ പൂര്‍ണ്ണമായും അവഗണിച്ചെന്നും വി ടി ബാല്‍റാം എംഎല്‍എ പറഞ്ഞു. നിയമസഭയില്‍ ബജറ്റിനെ അനുകൂലിച്ച് സംസാരിക്കുന്ന കാര്യം കെപിസിസി പ്രസിഡന്റുമായും മുഖ്യമന്ത്രിയുമായും ആലോചിച്ചശേഷം പറയാമെന്നും ഇവര്‍ ഭീഷണി മുഴക്കി

No comments:

Post a Comment