സൂര്യനെല്ലിയായിരുന്നു ട്രെന്‍ഡ് സെറ്റര്‍. പിന്നെയങ്ങോട്ട് എത്രയെത്ര കേസുകള്‍. റെക്കോര്‍ഡ് ആകാന്‍ പോകുന്നത് പറവൂര്‍ കേസാണ്. ലിസ്റ്റില്‍ 200 പേര് കഴിഞ്ഞു. ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന മനോരോഗികളായ അപ്പാപ്പന്മാര്‍ ഗ്രാന്‍ഡ് ചില്‍ഡ്രനെ റേപ് ചെയ്യുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍,പൂവേതാണ് കായേതാണെന്നു തിരിച്ചറിയാത്ത നാലാം ക്ലാസ് പയ്യനൊക്കെ ഇതിനും മാത്രം ലിബിഡോ എവിടെ നിന്നുണ്ടാവുന്നു എന്നത് ആരും അന്വേഷിക്കുന്നില്ല. ഉണ്ടായ ദിവസം മുതല്‍ വയാഗ്ര കലക്കിക്കൊടുത്താലും ഇത്തരം ക്രൂരത നടപ്പാക്കാനുള്ള പ്രചോദനം കിട്ടുമെന്നു തോന്നുന്നില്ല.
സത്യത്തില്‍ 90കാരന്‍ മുതല്‍ 9വയസുകാരന്‍ വരെ എല്ലാ പ്രതിഭകള്‍ക്കും പ്രചോദനമായിട്ടുള്ളത് ഒന്നു തന്നെയാണ്- പോര്‍ണോഗ്രഫി. സിനിമയും ടിവിയും പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ ശക്തമായ ദൃശ്യമാധ്യമമായി മൊബൈല്‍ മാറിയത് അതിലൂടെ നമ്മുടെ കുട്ടികള്‍ കാണുന്ന സിനിമകളുടെ സ്വഭാവം കൊണ്ടാണ്. അശ്ലീലചിത്രം വ്യാപിക്കുന്നു എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറയുകയും അതൊക്കെ ആസ്വദിക്കാന്‍ കഴിയുന്നതില്‍ വൈകൃതതെക്കാള്‍ കുസൃതി കണ്ടെത്തുകയും ചെയ്തിരുന്ന ലാഘവബുദ്ധിയാണ് പരാജയപ്പെടുന്നത്. അതൊക്കെ കണ്ടു കണ്ട് തലമുറയുടെ മനസാണ് മാറിപ്പോയത്. പോര്‍ണോഗ്രഫിക്കെതിരെ ഒന്നും ചെയ്യാതിരിക്കുകയും ലൈംഗികകുറ്റവാളികളുടെ 100 പേജ് നീളുന്ന ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നത് തികഞ്ഞ വിഡ്ഡിത്തമാണ്.
രതിനിര്‍വേദമൊക്കെ പിന്നെയും പിന്നെയും വിജയിക്കുമ്പോള്‍ റിസ്കിലാവുന്നത് അങ്ങേതിലെ ചേച്ചിമാരുടെ ചാരിത്ര്യമാണ് (ചാരിത്ര്യം നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു). പോര്‍ണോഗ്രഫി ആധുനികതലമുറയുടെ ദൃശ്യകലയാണെന്നുള്ള സങ്കല്‍പം പുനപരിശോധിക്കേണ്ടിയിരിക്കുന്നു. ഇടക്കാലത്തെ ലൈംഗികവിപ്ലവത്തില്‍ പോര്‍ണോഗ്രഫിയുടെ പങ്ക് ചെറുതല്ല. എന്നാല്‍ വിപ്ലവം വഴിതെറ്റിയതുപോലെ തന്നെ പോര്‍ണോഗ്രഫിയും മലയാള സിനിമ പോലെ എവിടെയോ എത്തിച്ചേര്‍ന്നിരിക്കുന്നു. പഴയ പോര്‍ണോകളില്‍ രതിയുടെ പ്രണയപര്‍വമാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ പരമാവധി വൈകൃതം അവതരിപ്പിക്കുന്ന സിനിമകളാണ് ഇന്ന് പുതുമയുള്ളത്.
പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക ലൈംഗിതബന്ധം അവതരിപ്പിക്കുന്ന സിനിമകള്‍ പോര്‍ണോഗ്രഫിയിലെ പഴഞ്ചന്‍ ട്രെന്‍ഡ് ആണ്. പരമാവധി വൈകൃതം, പരമാവധി വയലന്‍സ്, പരമാവധി അഗമ്യഗമനം ഇവയാണ് അധുനിക പോര്‍ണോഗ്രഫിയുടെ തത്വശാസ്ത്രം. കാമുകീകാമുകന്മാരുടെ പ്രണയവും ഭാര്യാഭര്‍ത്താക്കന്മാരുടെ രതിയും ആരെയും ത്രസിപ്പിക്കുന്നില്ല. മദാലസയായ അമ്മയെ മകന്‍ പ്രാപിക്കുന്നതും,എട്ടും പൊട്ടും തിരിയാത്ത കൊച്ചുമകളെ അപ്പൂപ്പന്‍ തന്ത്രപരമായി ഭോഗിക്കുന്നതും ട്രെന്‍്ഡ് സെറ്ററുകളാകുമ്പോള്‍ ഇതൊക്കെ കണ്ടും കേട്ടും പുരോഗമിക്കുന്ന നമ്മുടെ നാടു മാത്രം സദാചാരപാതയിലൂടെ ചരിക്കുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്.
ഒന്നിച്ചിരുന്ന് നീലച്ചിത്രം കാണുകയും കണ്ടതൊക്കെ ആവര്‍ത്തിക്കുകയും ചെയ്തിരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ പോസ്റ്റ് മോഡേണ്‍ കപിള്‍സ് ആയിരുന്നു. ഇന്ന് ആ സിഡികള്‍ ഒന്നിച്ചിരുന്ന് കണ്ട് അവരുടെ മകനും മകളും സീനുകള്‍ സ്വീകരണമുറിയിലെ സോഫയില്‍ പുനരാവിഷ്കരിക്കുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്നും പറഞ്ഞ് രണ്ടിനേം കൗണ്‍സിലിങ്ങിനു കൊണ്ടുപോകുന്ന മാതൃകാദമ്പതികളില്‍ നിന്നു തുടങ്ങണം ചികില്‍സ. കേരളസമൂഹത്തില്‍ പോര്‍ണോഗ്രഫി എന്‍ഡോസള്‍ഫാനെക്കാള്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന വിഷമാണ് വിതച്ചിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷം കൊണ്ട് തലമുറകള്‍ കണ്ടു തീര്‍ത്ത തുണ്ടുപടങ്ങളുടെ പ്രേതം സമൂഹത്തെ വേട്ടയാടുകയാണ്.
പീഡനക്കേസ് പ്രതികളുടെ ലിസ്റ്റ് എടുത്താല്‍ ജാതിയോ മതമോ വിദ്യാഭ്യാസമോ രാഷ്ട്രീയമോ ഒന്നും ആ ലിസ്റ്റിനെ സ്വാധീനിച്ചിട്ടില്ല എന്നറിയാം. ബിവറേജസ് ഔട്ട്‍ലെറ്റിന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്ന അതേ മനസ്സോടെ മെലിഞ്ഞുണങ്ങിയ ഒരു പന്ത്രണ്ടുകാരിയുടെ ചോരക്കിടക്കയ്‍ക്കു വേണ്ടി ക്യൂ നില്‍ക്കാല്‍ ബുദ്ധിജീവികളും കലാകാരന്മാരും വിദ്യാസമ്പന്നരുമായ സമൂഹത്തിനു സാധിക്കുന്നു.പീഡനകഥകള്‍ എഴുതി മാധ്യമധര്‍മം നിറവേറ്റുന്നവരും അത് വായിച്ചു ഹരം കൊള്ളുന്ന വായനക്കാരും അതേ രോഗത്തിന്റെ മറുവശമാണ് കാണിക്കുന്നത്.
ചാനല്‍ ചര്ച്ചകളും പ്രചോദനാത്മകലേഖനങ്ങളുമല്ല,പ്രായോഗികനടപടികളാണ് നമുക്കാവശ്യം. ലോകത്ത് മറ്റു രാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുള്ള നിയമങ്ങളും പ്രായോഗിക നടപടികളും എന്താണെന്നു മനസ്സിലാക്കി സമൂഹനന്മയ്‍ക്കു വേണ്ടി സര്‍ക്കാര്‍ അടിയന്തരമായി ഇവയെങ്കിലും ചെയ്യേണ്ടതാണ്.
1. ലൈംഗികവിദ്യാഭ്യാസം ഒന്നാം ക്ലാസില്‍ തന്നെ ആരംഭിക്കുക.
2. ഇന്റര്‍നെറ്റിലെ പോര്‍ണോഗ്രഫിക്ക് ആവശ്യമായ വിലക്കുകളേര്‍പ്പെടുത്തുക.
3. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിനിവേശത്തിന് വിചാരണ കൂടാതെ പരമാവധി ശിക്ഷ നല്‍കുക.
4. ഹൈസ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ലൈംഗികബന്ധത്തെപ്പറ്റി ക്ലാസ് നല്‍കുക
2. ഇന്റര്‍നെറ്റിലെ പോര്‍ണോഗ്രഫിക്ക് ആവശ്യമായ വിലക്കുകളേര്‍പ്പെടുത്തുക.
3. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിനിവേശത്തിന് വിചാരണ കൂടാതെ പരമാവധി ശിക്ഷ നല്‍കുക.
4. ഹൈസ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ലൈംഗികബന്ധത്തെപ്പറ്റി ക്ലാസ് നല്‍കുക
No comments:
Post a Comment