യുപിഎ സര്‍ക്കാര്‍ എന്തു ചെയ്യണമെന്ന് നിശ്ചയിക്കുന്നത് റിലയന്‍സാണ്. തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യയുടെ അധികാരം കൈയാളാനുള്ള പ്രാപ്തി റിലയന്‍സ് നേടി എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി മറയില്ലാതെ കാണാനാവുന്ന യാഥാര്‍ഥ്യം. എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും മാത്രമല്ല നിയമനിര്‍മാണ സഭയെയും റിലയന്‍സിനുവേണ്ടി ചലിപ്പിക്കാന്‍ യുപിഎ നേതൃത്വം മടിക്കുന്നില്ല. അതിന് തെളിവാണ് അംബാനിമാര്‍ തമ്മിലുള്ള പ്രകൃതിവാതകത്തിന്റെ പങ്കുവയ്പുതര്‍ക്കം അവസാനിപ്പിക്കാനുള്ള ചര്‍ച്ചാവേദിയാക്കി ഇന്ത്യന്‍ പാര്‍ലമെന്റിനെ മാറ്റിയത്. ജനാധിപത്യത്തിന്റെ അന്തഃസത്തയെ റിലയന്‍സിന്റെ പണക്കൂമ്പാരത്തിനുമുന്നില്‍ കാണിക്കവച്ചിരിക്കുന്നു.
റിലയന്‍സിനുവേണ്ടിയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞത്. ലാഭത്തില്‍ പ്രവര്‍ത്തിച്ച പെട്രോളിയം കമ്പനിയായിരുന്ന ഐപിസിഎല്ലിനെ റിലയന്‍സ് ഗ്രൂപ്പിന് കൈമാറിയത് അവിശ്വസനീയമാംവണ്ണം നിസ്സാര വിലയ്ക്കാണ്. പെട്രോളിയം രംഗത്ത് ആധിപത്യം സ്ഥാപിക്കാന്‍ റിലയന്‍സിന് അടിത്തറയായത് ആ കൈമാറ്റമാണ്. റിലയന്‍സിന്റെ ജാംനഗര്‍ പ്ലാന്റിന് പ്രത്യേക സാമ്പത്തികമേഖലാ പദവിയും റിലയന്‍സിന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അനുമതിയും നല്‍കിയത് യുപിഎസര്‍ക്കാരാണ്. ഇതിലൂടെ അളവറ്റ നികുതിയിളവുകള്‍ റിലയന്‍സിന് കിട്ടി. കയറ്റുമതിക്കുള്ള അനുമതിയിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ അധികവരുമാനമാണ് ആ കമ്പനിക്കുണ്ടായത്. റിലയന്‍സിന്റെ പൂട്ടിയിട്ടിരുന്ന പെട്രോള്‍പമ്പുകള്‍ തുറന്നുതുടങ്ങിയിട്ടുണ്ട്. വിലനിയന്ത്രണം എടുത്തുകളഞ്ഞതിന്റെ ഫലമാണിത്. കൂടുതല്‍ ലാഭംതേടി കയറ്റി അയച്ചിരുന്ന എണ്ണ അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ ഇന്ത്യയില്‍ കൂടിയ വിലയ്ക്ക് വില്‍ക്കാന്‍ റിലയന്‍സിന് ഇന്ന് കഴിയും
No comments:
Post a Comment