Saturday 25 April, 2020

വിപ്ലവത്തിൻറെ തീനാളം


(1928 ജൂൺ 14 - 1967 ഒക്ടോബർ 9)

ചെഗുവേര എന്നും ചെ എന്നു മാത്രവും പൊതുവെ അറിയപ്പെടുന്ന ഏർണസ്റ്റോ ഗുവേര ഡി ലാ സെർന (1928 ജൂൺ 14 - 1967 ഒക്ടോബർ 9) അർജന്റീനയിൽ ജനിച്ച ഒരു മാർക്സിസ്റ്റ് വിപ്ലവ നേതാവും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധ അക്രമമാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു .
ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു.ഈ യാത്രകളിലുണ്ടായ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു.[6] മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ‍ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും കാരണമായി. ഗ്വാട്ടിമലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ ഒരു തസ്തിക വഹിക്കുകയും ചെയ്തു.
1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26-ലെ മുന്നേറ്റ സേനയിൽ ചേർന്നു. തുടർന്ന് 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദ്യേശത്തോടെ ഗ്രൻ‌മ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയമിതനായ ചെഗുവേരയായിരുന്നു മുൻഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയതിനും ശേഷം ചെഗുവേര 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം നടത്തുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു. ബൊളീവിയയിൽ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്കാരത്തിന്റെ ഒരു പ്രതിരൂപമായി കണക്കാക്കപ്പെടുകയും ചെയ്തു. ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടുകയും ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും എല്ലാം ഒരു സ്ഥിരം കാഴ്ചയാവുകയും ചെയ്തു. അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.

ജീവിതരേഖ
-----------------
ആദ്യകാല ജീവിതം:

1928 ജൂൺ 14 ന് അർജന്റീനയിലെ റൊസാരിയോയിൽ, സീലിയ ദെ ലാ സെർന ലോസയുടേയും ഏണസ്റ്റോ ഗുവേര ലിഞ്ചിന്റേയും അഞ്ച് മക്കളിൽ മൂത്തവനായാണ് ചെയുടെ ജനനം. അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം ഏണസ്റ്റോ ചെഗുവേര എന്നാണെങ്കിലും , മാതാപിതാക്കളുടെ കുടുംബപേരായ ലാ സെർനോ എന്നും , ലിഞ്ച് എന്നും തന്റെ പേരിന്റെ കൂടെ ചെഗുവേര ഉപയോഗിക്കാറുണ്ടായിരുന്നു. പ്രസരിപ്പുള്ള കുട്ടിയായിരുന്നു ചെഗുവേര , അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിതാവ് കളിയാക്കി പറയുമായിരുന്നു. "അവന്റെ രക്തത്തിലോടുന്നത് , ഐറിഷ് വിപ്ലവകാരികളുെട രക്തമാണ്". ചെറുപ്പകാലത്തിലേ തന്നെ പാവപ്പെട്ട ജനങ്ങളോടുള്ള ഒരു താൽപര്യം ആ കുട്ടിയിലുണ്ടായിരുന്നു. ഇടതുപക്ഷ ചിന്താഗതികളോടുകൂടിതന്നെയാണ് ആ കുടുംബത്തിൽ ചെ വളർന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ , ലോക രാഷ്ട്രീയത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് ആ ചെഗുവേരയ്ക്കുണ്ടായിരുന്നു

ബൗദ്ധിക സാഹിത്യ താല്പര്യങ്ങൾ:

തന്റെ പിതാവിൽ നിന്നും ചെ ചെസ്സ് കളി പഠിച്ചു , 12 ാം വയസ്സു മുതൽ തന്നെ പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ തുടങ്ങി. എന്നാൽ മുതിർന്നുവരുന്തോറും അദ്ദേഹത്തിന്റെ താല്പര്യം സാഹിത്യത്തിലേക്കു മാറി. പാബ്ലോ നെരൂദ , ജോൺ കീറ്റ്സ് , ഫെഡറികോ ഗാർസിയ , ഗബ്രിയേലാ മിസ്ത്രൽ , വാൾട്ട് വൈറ്റ്മാൻ തുടങ്ങിയവരുടെ കവിതകളിൽ അദ്ദേഹം ആകൃഷ്ടനായി മാറി. റുഡ് യാർഡ് കിപ്ലിംഗിന്റേയും , ജോസ് ഹെർണാണ്ടസിന്റേയും കൃതികൾ അദ്ദേഹത്തിനു ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ഏതാണ്ട് 3,000 ത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഇത് ചെ യെ ഒരു ഉത്സാഹിയായ വായനക്കാരനാക്കി മാറ്റി. ഈ പുസ്തകങ്ങളിലൂടെ , അദ്ദേഹം കാറൽ മാർക്സിനേയും , ജൂലിയസ് വെർനെയെയുമെല്ലാം മനസ്സിലാക്കിത്തുടങ്ങി. കൂടാതെ , ജവഹർലാൽ നെഹ്രു , ആൽബർട്ട് കാമു , റോബർട്ട് ഫ്രോസ്റ്റ് , എച്.ജി.വെൽസ് തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും അദ്ദേഹം ആസ്വദിച്ചു വായിക്കാൻ തുടങ്ങിയിരുന്നു.
കുറേക്കൂടി മുതിർന്നപ്പോൾ ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലേക്കായി അദ്ദേഹത്തിന്റെ താല്പര്യം. ലാറ്റിനമേരിക്കൻ എഴുത്തുകാരായ ഹൊറാസിയോ ക്വിറോഗ , സിറോ അലെഗ്രിയാ , ജോർജെ ഇക്കാസ ,റൂബൻ ഡാരിയോ , മിഗൽ അസ്തൂരിയസ് തുടങ്ങിയവരുടെ കൃതികൾ അദ്ദേഹം ഇഷ്ടപ്പെടാൻ തുടങ്ങി ഈ എഴുത്തുകാരുടെ പല ആശയങ്ങളും അദ്ദേഹം തന്റെ നോട്ട്ബുക്കിൽ കുറിച്ചു വെക്കുമായിരുന്നു. ബുദ്ധന്റേയും , അരിസ്റ്റോട്ടിലിന്റേയും ആശയങ്ങളും എല്ലാം ഇങ്ങിനെ കുറിച്ചുവെച്ചിരിക്കുന്നതിൽ പെടുന്നു. ബെർട്രാണ്ട് റസ്സലിന്റെ സ്നേഹവും , ദേശസ്നേഹവും , എല്ലാം ചെ യെ ഈ കാലഘട്ടങ്ങളിൽ ആകർഷിച്ചിരുന്നു. കൂടാതെ സിഗ്മണ്ട് ഫ്രോയിഡിന്റെ വിശദീകരണങ്ങളായ , സ്വപ്നങ്ങളും , ഈഡിപ്പസ് കോംപ്ലക്സുമെല്ലാം പിന്നീട് അദ്ദേഹം തന്റെ പല പ്രസംഗങ്ങളിലും രചനകളിലും ചൂണ്ടിക്കാണിച്ചിട്ടുണ്ട് . തത്ത്വജ്ഞാനം , കണക്ക് , രാഷ്ട്രീയം , സാമൂഹികം , ചരിത്രം എന്നിവയായിരുന്നു സ്കൂൾ ക്ലാസ്സുകളിൽ അദ്ദേഹത്തിന്റെ പഠനവിഷയങ്ങൾ.
പിന്നീട് പുറത്തുവന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ചെ ഒരു നല്ല പുസ്തക വായനക്കാരനായിരുന്നു എന്നു പറയപ്പെടുന്നു. [16]

മോട്ടോർ സൈക്കിൾ യാത്ര:

1948 ൽ ചെ , ബ്യുനോസ് ഐറിസ് സർവ്വകലാശാലയിൽ വൈദ്യം പഠിക്കാനായി ചേർന്നു. ലോകത്തെ അറിയാനായി വളരെയേറെ ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ സുഹൃത്തുമായി ചേർന്ന് നടത്തിയ രണ്ട് ലോകയാത്രകൾ അദ്ദേഹത്തിന്റെ ജീവിത കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിച്ചു. ലാറ്റിനമേരിക്കയുടെ സാമ്പത്തിക അരക്ഷിതാവസ്ഥയേയും ജനങ്ങളുെട ജീവിതത്തെയും വളരെയടുത്തറിയാൻ ഈ യാത്രകൾ അദ്ദേഹത്തെ സഹായിച്ചു. ഒരു ചെറിയ മോട്ടോർ ഘടിപ്പിച്ച തന്റെ സൈക്കിളിലായിരുന്നു ആദ്യത്തെ യാത്ര. ഏതാണ്ട് 4,500 കിലോമീറ്റർ താണ്ടിയ ഈ യാത്ര 1950 ലായിരുന്നു. അർജന്റീനയുടെ വടക്കൻ പ്രവിശ്യകളിലൂടെയായിരുന്നു ഈ സഞ്ചാരം. രണ്ടാമത്തെ യാത്ര വളരെ പെട്ടെന്ന് തന്നെയായിരുന്നു , 1951 ൽ. ഇപ്രാവശ്യം തന്റെ സുഹൃത്തായ ആൽബർട്ടോ ഗ്രനാഡോയും കൂടെയുണ്ടായിരുന്നു. ഈ സഞ്ചാരത്തിനു വേണ്ടി തന്റെ പഠനക്ലാസ്സിൽ നിന്നും അവർ ഒരു വർഷത്തെ അവധി എടുത്തു. പെറുവിലെ ഒരു കുഷ്ഠരോഗികളുടെ കോളനിയിൽ സന്നദ്ധപ്രവർത്തനം നടത്തുക എന്ന ഉദ്ദേശം കടിയുണ്ടായിരുന്നു ഈ യാത്രയ്ക്ക്. ആമസോൺ നദിയുടെ കരകളിലൂടെയായിരുന്നു ഈ യാത്രയുടെ ഭൂരിഭാഗവും.

1952 ലെ യാത്രയുടെ ഭൂപടം, ചുവപ്പു വര വിമാനയാത്രയെ സൂചിപ്പിക്കുന്നു
ചിലിയിലൂടെയുള്ള യാത്രയിൽ ഖനിതൊഴിലാളികളുടെ കഷ്ടപ്പാടുകൾ കണ്ട ചെ കുപിതനായിത്തീരുകയുണ്ടായി. അത്രക്ക് ദുരിതം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. മാച്ചുപിച്ചുവിന്റെ വിദൂര ഗ്രാമങ്ങളിലെ കഷ്ടതകൾ അദ്ദേഹത്തെ വിഷമിപ്പിച്ചു. ഭൂപ്രഭുക്കളുടെ പീഢനത്തിനിരയാകുന്ന കർഷകരെ അദ്ദേഹം കണ്ടു ഈ യാത്രയിലുടനീളം അദ്ദേഹം താൻ കണ്ട സംഭവങ്ങളെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കുമായിരുന്നു. ഇത് പിന്നീട് മോട്ടോർസൈക്കിൾ ഡയറീസ് എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. പിന്നീട് ഈ പുസ്തകം ഇതേ പേരിൽ തന്നെ ഒരു സിനിമയായി പുറത്തിറങ്ങി , ഒട്ടേറെ അവാർഡുകൾ ഈ ചിത്രം വാരിക്കൂട്ടി.
ബ്യൂനോസ് ഐറിസിലുള്ള തന്റെ വീട്ടിലേക്കു തിരിച്ചെത്തുന്നതിനു മുമ്പായി , ചെ പെറു , അർജന്റീന, ചിലി, ഇക്വഡോർ, വെനിസ്വേല, പനാമ, മിയാമി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രയുടെ അന്ത്യത്തിൽ ചിതറിത്തെറിച്ചു കിടക്കുന്ന ചില രാഷ്ട്രങ്ങളെന്നതിലുപരി ലാറ്റിനമേരിക്കൻ പ്രദേശം എന്ന രീതിയിലുള്ള ഒരു കാഴ്ചപ്പാട് അദ്ദേഹത്തിനു ഉരുത്തിരിഞ്ഞു വന്നത്. അതിർത്തികൾ കൊണ്ടു വേർതിരിക്കപ്പെടാത്ത ഒരു ഒറ്റ ലാറ്റിനമേരിക്കൻ സംസ്ക്കാരം എന്ന ലക്ഷ്യം അദ്ദേഹം രൂപപ്പെടുത്തി. തിരിച്ചു വന്നതിനുശേഷം അദ്ദേഹം തന്റെ പഠനം പൂർത്തിയാക്കി. 1953 ൽ ഔദ്യോഗികമായി ഡോക്ടർഃഏണസ്റ്റോ ചെ ഗുവേര ആയി മാറി.
തന്റെ ലാറ്റിനമേരിക്കൻ യാത്രയിലൂടെ , ചെ ദാരിദ്ര്യവും , പട്ടിണിയും , രോഗപീഢകളും അടുത്തറിഞ്ഞു. ഇതിലൊക്കെ നിന്നാവാം പിന്നീട് ഇത്തരം ദുരനുഭവങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കണം എന്ന തോന്നൽ അദ്ദേഹത്തിൽ ഉറച്ചിട്ടുണ്ടാവുന്നത്.

ഗ്വാട്ടിമാല, അർബെൻസ്, യുണൈറ്റഡ് ഫ്രൂട്ട്:

1953 ജൂലൈ ഏഴിനു ചെ പുതിയ ഒരു ദൗത്യവുമായി പുറപ്പെട്ടു. ഇത്തവണ അത് ബൊളീവിയ, പെറു, ഇക്വഡോർ, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, എൽ-സാവ്ദോർ എന്ന രാജ്യങ്ങളെ ലക്ഷ്യമാക്കിയായിരുന്നു. 1953 ൽ ഗ്വാട്ടിമാല വിടുന്നതിനു മുമ്പായി , സാൻജോസിലുള്ള തന്റെ അമ്മായി ആയ ബിയാ‌ട്രീസിന് തന്റെ തൽസ്ഥിതിയെപ്പറ്റി വിവരം നൽകി. ഈ എഴുത്തിൽ യൂണൈറ്റഡ് ഫ്രൂട്ട് കമ്പനിയിലെ ദുരനുഭവങ്ങൾ എഴുതിയിരുന്നു. മുതലാളി വർഗ്ഗം എത്ര ക്രൂരമായാണ് തൊഴിലാളികളോട് പെരുമാറുന്നത് എന്ന് ഇതിൽ രേഖപ്പെടുത്തിയിരുന്നു. [22]. ഈ നീരാളികളിൽ നിന്നും തൊഴിലാളി സമൂഹത്തെ രക്ഷിക്കണം എന്ന ലക്ഷ്യം കൂടുതൽ ശക്തമായത് ഇവിടെ വെച്ചാണ്. കൂടാതെ , ഇവരെ ഉന്മൂലനം ചെയ്യണം എന്നതു കൂടി തന്റെ ലക്ഷ്യമായി ചെ കരുതി. തിരിച്ച് ഗ്വാട്ടിമാലയിൽ എത്തിയ ചെ അവിടുത്തെ സർക്കാർ നടത്തുന്ന ഭൂപരിഷ്കരണ പരിപാടികളിൽ പങ്കാളിയായി. ഉപയോഗിക്കാതെ കിടക്കുന്ന വൻതോതിലുള്ള കൃഷിയിടങ്ങൾ ജന്മികളിൽ നിന്നും പിടിച്ചെടുത്ത് ഭൂരഹിതർക്കും, കർഷകർക്കുമായി വീതിച്ചു കൊടുത്തു. 225,000 ഏക്കറോളം ഭൂമി യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയിൽ നിന്നും സർക്കാർ പിടിച്ചെടുത്തു. ഈ ഭൂപരിഷ്കരണ നിയമം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ കമ്പനിയെത്തന്നെയായിരുന്നു. ഗ്വാട്ടിമാലയിൽ തന്നെ തുടർന്നു പ്രവർത്തിക്കാനായി ചെ ഗുവേരയുടെ ഉള്ളിൽ രൂപപ്പെട്ടു വന്ന തികഞ്ഞ വിപ്ലവകാരി തീരുമാനിച്ചു
ഗ്വാട്ടിമാലയിൽ ചെ, അറിയപ്പെടുന്ന പെറുവിയൻ സാമ്പത്തികവിദഗ്ദയായ ഹിൽദ ഗദിയ അക്കോസ്റ്റയെ പരിചയപ്പെട്ടു. അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു. ഗ്വാട്ടിമാലയിലെ ജനാധിപത്യസർക്കാരിലെ ചില ഉയർന്ന ഉദ്യോഗസ്ഥരെ ഹിൽദ ചെ ഗുവേരക്ക് പരിചയപ്പെടുത്തിക്കൊടുത്തു. 1953 ജൂലൈ ഇരുപത്താറിൻ ക്യൂബയിൽ നടന്ന മൊങ്കാട ബാരക്ക് ആക്രമണവുമായി ബന്ധപ്പെട്ട് , ഫിഡറൽ കാസ്ട്രോയുമായി അടുത്ത ബന്ധമുള്ള ചിലരുമായി പരിചയപ്പെടാൻ ചെ ഗുവേരക്ക് സാധിച്ചു. ഈ കാലഘട്ടത്തിലാണ് ചെ എന്ന തന്റെ ചുരുക്കപേര് അദ്ദേഹം സ്വീകരിക്കുന്നത്. സഹോദരൻ എന്നർത്ഥം വരുന്ന ഒരു വാക്കാണത്രെ ഇത്. ഒരു ജോലി കണ്ടെത്താനായുള്ള ശ്രമം വിജയിച്ചില്ല , കൂടാതെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലുമായ തുടങ്ങിയ കാലമായിരുന്നു അത്. 1954 മെയ് പതിനഞ്ചിന് കമ്മ്യൂണിസ്റ്റ് ചെക്കോസ്ലാവാക്യയിൽ നിന്നുള്ള ഒരു ആയുധശേഖരം ഗ്വാട്ടിമാല സർക്കാരിനായി എത്തിച്ചേർന്നു. ഇതിന്റെ ഫലമായി അമേരിക്കൻ സി.ഐ.എ രാജ്യം ആക്രമിക്കുകയും കാർലോസ് കാസ്റ്റിലോസ് അർമാസിന്റെ നേതൃത്വത്തിലുള്ള ഒരു വിമത സർക്കാരിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിൽ കുപിതരായ കമ്മ്യൂണിസ്റ്റ് യുവത്വം അവിടെ ഒരു സൈന്യം രൂപീകരിക്കുകയും അമേരിക്കൻ സൈന്യത്തിനെതിരേ പോരാടാൻ തീരുമാനിക്കുകയും ചെയ്തു. ചെ ഗുവേര ഈ പ്രവൃത്തിയിൽ ആകൃഷ്ടനാകുകയും ഇതിൽ ചേരുകയും ചെയ്തു. എന്നാൽ ഇവരുടെ നിർവികാരത , അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിഞ്ഞ് വൈദ്യ സേവന രംഗത്തേക്ക് പിന്മാറാനായി ചിന്തിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചെ യിലുള്ള വിപ്ലവകാരി വീണ്ടു ഈ സൈനികനടപടിയിലേക്ക് സന്നദ്ധപ്രവർത്തകനായി ചേരുകയുണ്ടായി. എന്നാൽ ഗ്വാട്ടിമാലയിലെ നേതാവ് അർബെൻസ് മെക്സിക്കൻ നയതന്ത്രകാര്യാലയത്തിൽ ഒരു അഭയാർത്ഥിയായി അഭയം തേടി , തന്റെ വിദേശ അനുഭാവികളോട് ഉടൻ തന്നെ രാജ്യം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ചെറുത്തുനിൽക്കുവാനുള്ള ചെ യുടെ ആവർത്തിച്ചുള്ള ആഹ്വാനങ്ങൾക്ക് ആരും ചെവി കൊടുക്കാൻ തയ്യാറായില്ല മാത്രവുമല്ല , ചെ അമേരിക്കൻ സൈന്യത്തിന്റെ നോട്ടപ്പുള്ളി കൂടിയായി. ചെ ഗുവേരക്ക് രക്ഷപ്പെടാനായി അർജന്റീനയുടെ കോൺസുലേറ്റിൽ അഭയം പ്രാപിക്കേണ്ടി വന്നു. മെക്സിക്കോയിലേക്ക് ഒരു സുരക്ഷിതമായ മാർഗ്ഗം കണ്ടെത്തുന്നതുവരെ അവിടെ തന്നെ അദ്ദേഹത്തിന് താമസിക്കേണ്ടി വന്നു.[26] എന്നാൽ ചെയുടെ സുഹൃത്തായ ഹിൽദ അവിടെ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 1955 സെപ്തംബരിൽ മെക്സിക്കോയിൽ വെച്ച് ചെ ഹിൽദയെ വിവാഹം കഴിച്ചു.
ഗ്വാട്ടിമാല സർക്കാരിനോടുള്ള അമേരിക്കയുടെ സമീപനം തികച്ചും സാമ്രാജ്യത്വം ആണെന്ന് ചെ തിരിച്ചറിഞ്ഞു. വികസിത രാജ്യങ്ങളെ അടിച്ചമർത്താനുള്ള അമേരിക്കയുടെ ഈ നിലപാടിനോട് ചെ ശക്തിയുക്തം യുദ്ധം പ്രഖ്യാപിച്ചു. സാമ്രാജ്യത്വത്തിനെതിരേ പോരാടാൻ സായുധവിപ്ലവമാണ് വേണ്ടതെന്ന് ചെ മനസ്സിലാക്കി. .ഇതിനെക്കുറിച്ച് ഹിൽദ പിന്നീടെഴുതി ഗ്വാട്ടിമാല സംഭവം , സാമ്രാജ്യത്വത്തിനെതിരേ പോരാടാൻ സായുധവിപ്ലവത്തിനു മാത്രമേ കഴിയുകയുള്ള എന്ന തിരിച്ചറിവ് ചെ യിലുണ്ടായി. അതു മാത്രമാണ് ശരിയായ വഴിയെന്ന് അദ്ദേഹത്തിനു മനസ്സിലായി [29]

മെക്സിക്കോ സിറ്റിയും ഒരുക്കങ്ങളും:

1954 ൽ ചെ മെക്സിക്കോ നഗരത്തിൽ എത്തി , അവിടെയുള്ള ജനറൽ ആശുപത്രിയിൽ അലർജി വിഭാഗത്തിൽ ജോലിക്കായി ചേർന്നു. ഇതു കൂടാതെ മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് സർവ്വകലാശാലയിൽ ക്ലാസ്സുകൾ എടുക്കാൻ പോകുമായിരുന്നു. ഈ സമയത്തു തന്നെ ലാറ്റിന ന്യൂസ് ഏജൻസിക്കുവേണ്ടി ഛായാഗ്രാഹകന്റെ ജോലിയും ചെയ്തിരുന്നു. ആഫ്രിക്കയിൽ ഭിഷഗ്വരനായി ജോലി ചെയ്യുകയും , അവിടുത്തെ മോശം സാഹചര്യങ്ങളെയോർത്ത് പ്രധാനമായി ദാരിദ്ര്യവും , രോഗപീഢയും അദ്ദേഹം വളരെയധികം ചിന്താകുലനായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആദ്യഭാര്യ താൻ എഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. പ്രായം ചെന്ന ഒരു അലക്കുകാരിയോടുള്ള ചെ യുടെ ആദരം , ഈ പുസ്തകത്തിൽ ഹിൽദ ഓർമ്മിക്കുന്നു. "അവർ യഥാർത്ഥ തൊഴിലാളി വർഗ്ഗത്തിന്റേയും , ചൂഷണത്തിനിരയാവുന്നവരുടേയും ഒരു പ്രതിനിധി ആണെന്ന് " എപ്പോഴും പറയുമായിരുന്നത്രെ. ചൂഷണത്തിനിരയാവുന്നവർക്കും , തൊഴിലാളിവർഗ്ഗത്തിനും ഒരു നല്ല ഭാവി പടുത്തുയർത്താനുള്ള പ്രതിജ്ഞ അടങ്ങുന്ന ഒരു കവിത ചെ ഈ സ്ത്രീക്കു വേണ്ടി സമർപ്പിച്ചിരുന്നതായും ഹിൽദയുടെ ഓർമ്മകളിൽ പറയുന്നു."

ഇക്കാലയളവിൽ ഗ്വാട്ടിമാലയിൽ വച്ചു പരിചയപ്പെട്ട ക്യൂബൻ വിപ്ലവകാരികളുമായി ചെ ബന്ധം പുതുക്കിത്തുടങ്ങി. അതിൽ , നിക്കോ ലോപസ് എന്നുള്ളയാൾ ഫിഡൽ കാസ്ട്രോയുടെ സഹോദരനായ റോൾ കാസ്ട്രോയെ പരിചയപ്പെടുത്തിക്കൊടുത്തു.ഇതു വഴി ചെ , ഫിഡൽ കാസ്ട്രോയുമായി അടുത്തു. ഈ സമയത്ത് ഫിഡൽ കാസ്ട്രോ , ക്യൂബയിൽ അമേരിക്ക സൃഷ്ടിച്ച ഏകാധിപതിയായ ഫുൾജെൻസിയോ ബാറ്റിസ്റ്റക്കെതിരേ സന്ധിയില്ലാത്ത സമരത്തിലായിരുന്നു. അയാളെ അധികാരത്തിൽ നിന്നും തൂത്തെറിയുകയായിരുന്നു ഫിഡലിന്റെ ലക്ഷ്യം. കണ്ടുമുട്ടിയ ആദ്യ രാത്രിയിലെ ദീർഘസംഭാഷത്തിനുശേഷം ഫിഡലിന്റെ സംഘടനയായ ജൂലൈ 26മൂവ്മെന്റിൽ ചെ അംഗമായി ലോകം മാറ്റിമറിക്കാൻ പോകുന്ന വിപ്ലവകരമായ സൗഹൃദം എന്നാണ് ഇരുവരുടെയും ജീവചരിത്രമെഴുതിയ സൈമണ്ട് റെഡ് ഹെൻട്രി ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്

അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു. ബാറ്റിസ്റ്റയുടെ ഭരണവും മറ്റൊന്നായിരുന്നില്ല. ക്യൂബയിലും ബാറ്റിസ്റ്റയിലൂടെ അമേരിക്കയാണ് ഭരണം നടത്തിയിരുന്നത്. ഈ പാവ സർക്കാരിന്റെ നാഡീവ്യൂഹങ്ങൾ അറുത്തെടുക്കണമെന്നതിൽ നിന്നും പിന്നോട്ട് പോവേണ്ടതില്ല എന്ന തീരുമാനത്തിൽ ചെ എത്തിച്ചേർന്നു. മൂവ്മെന്റിന്റെ വൈദ്യവിഭാഗത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കുകയും ചെയ്തു. ചെ അംഗങ്ങളോടൊപ്പം സൈനിക പരിശീലനത്തിനു ചേർന്നു. പിന്നീട് ലോക പ്രശസ്തമായ ഗറില്ലാ യുദ്ധ തന്ത്രങ്ങൾ ഇവിടെ നിന്നാണ് ചെ പഠിക്കുന്നത്. കുന്നുകളിലും, കാടുകളിലും, പുഴയിലും ഉള്ള അതി കഠിനമായ പരിശീലനങ്ങളായിരുന്നു പിന്നീടുണ്ടായിരുന്നത്. ഗ്രൂപ്പിന്റെ നേതാവായ ആൽബർട്ടോ ബയോ യുടെ ഏറ്റവും നല്ല വിദ്യാർത്ഥി എന്ന പ്രശംസ കൂടി ചെ നേടിയെടുത്തു. നൽകിയ എല്ലാ പരീക്ഷകളിലും ഒന്നാമനായി തന്നെയാണ് ചെ വിജയിച്ചു കയറിയത്.

ക്യൂബൻ വിപ്ലവം:

കടന്നാക്രമണം , യുദ്ധമുന്നണി , സാന്താക്ലാര-

മെക്സിക്കോയിൽ നിന്നും , ഗ്രൻമ വഴി ക്യൂബയെ ആക്രമിക്കാനായിരുന്നു ഫിഡലിന്റെ പദ്ധതി. ഒരു പഴയ ബോട്ടിലാണ് അവർ ക്യൂബയെ ലക്ഷ്യമാക്കി നീങ്ങിയത്. എന്നാൽ ക്യൂബയിൽ ഇറങ്ങിയ ഉടൻ അവർ ബാറ്റിസ്റ്റയുടെ സൈന്യത്താൽ ആക്രമിക്കപ്പെട്ടു. കൂടെയുള്ളവർ, കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തു. പിടിക്കപ്പെട്ടവരെ പിന്നീട് വധശിക്ഷയ്ക്കു വിധേയരാക്കി. ആ സംഘത്തിലെ 22പേരാണ് പിന്നീട് ജീവനോടെ ഉണ്ടായിരുന്നത്. 88 ഓളം പേർ കൊല്ലപ്പെട്ടു. ഇവിടെ വെച്ചാണ് ചെ , തന്റെ മെഡിക്കൽ രംഗം കൈവിട്ട് പകരം ആയുധം കൈയ്യിലെടുക്കുന്നത്. ഒരു ഭിഷഗ്വരനിൽ നിന്നും സായുധപോരാളിയിലേക്കുള്ള മാറ്റം കൂടിയായിരുന്നു അത്.

വളരെ ചെറിയ ഒരു സംഘം മാത്രമാണ് പിന്നീട് അവശേഷിച്ചത് , സിയറ മയിസ്ത്ര മലനിരകളിൽ തമ്പടിച്ച് അവർ ആക്രമണം തുടർന്നു. ഫ്രാങ്ക് പയസിന്റെ , ഗറില്ലാ സംഘങ്ങളിൽ നിന്നും അവർക്ക് സഹായം ലഭിച്ചുകൊണ്ടിരുന്നു. 1957 ൽ ന്യൂയോർക്ക് ടൈംസിൽ ഹെർബർട്ട് മാത്യൂസ് ഫിഡൽ കാസ്ട്രോയുമായി നടത്തിയ അഭിമുഖ സംഭാഷണം പ്രസിദ്ധപ്പെടുത്തുന്നതുവരെ ലോകം വിശ്വസിച്ചിരുന്നത് ഫിഡൽ കൊല്ലപ്പെട്ടു എന്നു തന്നെയാണ്. ഈ അഭിമുഖ സംഭാഷണം ഫിഡലിനെയും ഗറില്ലാസൈന്യത്തിനേയും കുറിച്ച് ജനങ്ങളിൽ ഒരു തരം ആദരപൂർവ്വമായ അത്ഭുതമാണ് സൃഷ്ടിച്ചത്. ഈ അഭിമുഖത്തിൽ ചെ പങ്കെടുത്തിരുന്നില്ല. എന്നാൽ സമരമുന്നേറ്റങ്ങളിൽ മാധ്യമങ്ങൾക്കുള്ള പങ്കിനേക്കുറിച്ച് ചെ പിന്നീട് ബോധവാനായി. സംഘാങ്ങളെല്ലാം തന്നെ മാനസികമായും ശാരീരികമായും തളർന്നു. കൂടാതെ കാട്ടിലുള്ള ചില കൊതുകുകളുടെ ആക്രമണം മൂലം ശരീരത്തിനുണ്ടായ അസുഖം എല്ലാം തന്നെ അവരെ തളർത്തി. യൂദ്ധമുന്നണിയിലെ ഏറ്റവും വേദനാജനകമായ ദിനങ്ങൾ എന്നാണ് ഈ ദിവസങ്ങളെ ചെ പിന്നീട് വിശേഷിപ്പിച്ചത്.
സിയറ മയിസ്ത്ര മലനിരകളിൽ ഒളിച്ചു താമസിക്കുമ്പോൾ ചെ ഒരു കാര്യം മനസ്സിലാക്കി. ഈ മലനിരകളിൽ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നൊന്നില്ല, ആരോഗ്യസംരക്ഷണം പരിമിതമായേ ഉള്ളു. 40% ഓളം ആളുകൾ നിരക്ഷരരാണ്. യുദ്ധം തുടരുമ്പോൾ തന്നെ, ചെ ഈ വിമതസൈന്യത്തിന്റെ ഒഴിവാക്കാൻ വയ്യാത്ത ഒരു ഘടകമായി മാറി. ക്ഷമയും, നയതന്ത്രവും കൊണ്ട് ഫിഡലിന്റെ വിശ്വാസം നേടിയെടുത്തു. ചെ, ഇവിടെ ഗ്രനേഡുകൾ നിർമ്മിക്കാൻ പണിശാലകൾ നിർമ്മിച്ചു , ബ്രഡ്ഡുകൾ ഉണ്ടാക്കാനായി അടുപ്പുകൾ പണിതു. പുതിയതായി സൈന്യത്തിലേക്കു വരുന്നവരെ ആക്രമണമുറകൾ പഠിപ്പിച്ചു. എല്ലാത്തിലുമുപരിയായി, നിരക്ഷരരായ ജനങ്ങളെ എഴുതാനും വായിക്കാനും പഠിപ്പിച്ചു. ആരോഗ്യസംരക്ഷണത്തിനായി ചെറിയ ആശുപത്രികൾ സ്ഥാപിച്ചു. മൂന്നു വർഷങ്ങൾക്കു ശേഷം , ചെ ഫിഡലിന്റെ തലച്ചോറ് എന്ന് വിശേഷിപ്പിക്കപ്പെട്ടു. സെക്കന്റ് ആർമി കോളത്തിന്റെ കമ്മാണ്ടർ ആയി ചെ ഗുവേരയെ ഫിഡൽ അവരോധിച്ചു.
സൈന്യത്തിലെ രണ്ടാം കമ്മാണ്ടർ ആയി ചെ നിയോഗിക്കപ്പെട്ടതിനുശേഷം , അദ്ദേഹം തികഞ്ഞ ഒരു സൈന്യാധിപനായി മാറി. സൈന്യത്തിൽ നിന്നും മറ്റു കാരണങ്ങൾ കൊണ്ട് ഒളിച്ചോടിയവരേയും , പിന്തിരിഞ്ഞവരെയും യാതൊരു ദാക്ഷിണ്യവും കൂടാതെ വെടിവെച്ചു കൊന്നുകളയാൻ ചെ മടിച്ചില്ല. സംശയംതോന്നുന്നവരെ പിന്തുടരുവാൻ ചെ തന്റെ വിശ്വസ്തരെ അയച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ക്രൂരനായ ഒരു കമ്മാണ്ടർ എന്ന ഒരു പേര് ചെയിൽ അവരോധിക്കപ്പെട്ടു. ഒറ്റുകാരെയും, ഒളിച്ചോടിയവരെയും, രഹസ്യങ്ങൾ ചോർത്തുന്നവരെയും നിഷ്ക്കരുണം ചെ വധിച്ചിട്ടുണ്ട്. ഇത്തരത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കിയ ഒട്ടിമോ ഗുവേര എന്ന ഒറ്റുകാരന്റെ അവസാന സമയത്തെക്കുറിച്ച് ചെ പിന്നീട് തന്റെ ഡയറിക്കുറിപ്പുകളിൽ പറഞ്ഞിട്ടുണ്ട്. ഈ കർഷകനായിരുന്ന ഒട്ടിമോ , ബാറ്റിസ്റ്റായുടെ സൈന്യത്തിൻ വിമത സൈന്യത്തിന്റെ താവളങ്ങൾ രഹസ്യമായി ചൂണ്ടിക്കാണിച്ചു കൊടുത്തു എന്നതായിരുന്നു കുറ്റം. ഇയാളുടെ സൂചനകൾ അനുസരിച്ച് ക്യൂബയുടെ വായുസേന , ഇത്തരം താവളങ്ങൾ ആക്രമിച്ചു കീഴ്പെടുത്തുകയുണ്ടായി. വിചാരണവേളയിൽ ഒട്ടിമോ കുറ്റം സമ്മതിച്ചു. ഒട്ടിമോ , ചെ ഗുവേരയോട് അഭ്യർത്ഥിച്ചു "എന്റെ ജീവിതം പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു തരു". ഈ സംഭവത്തെക്കുറിച്ച് ചെ എഴുതുന്നു " സന്ദർഭം അത്ര സുഖകരമല്ലായിരുന്നു , ഞാൻ ഈ പ്രശ്നം പെട്ടെന്ന് തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഒരു .32 തോക്ക് ഉപയോഗിച്ച് അവന്റെ തലച്ചോറിന്റെ വലതുവശത്തായി ഞാൻ നിറയൊഴിച്ചു. വലതു ടെംപറൽ ലോബിൽ അത് ഒരു ദ്വാരം ഉണ്ടാക്കി. ഒറു ഒറ്റുകാരന്റെ വധശിക്ഷ എന്ന പേരിൽ പിന്നീട് ചെ ഒരു പുസ്തകം എഴുതുകയുണ്ടായി

എസ്കാമ്പ്രേ മലനിരകളിലുള്ള ഒരു ഗറില്ലാ താവളത്തിൽ .
യുദ്ധമുന്നണിയിലുടനീളം വളരെ ക്രൂരനായ ഒരു നേതാവായി ചിത്രീകരിക്കപ്പെട്ടിരുന്നുവെങ്കിലും , കിട്ടുന്ന ഇടവേളകളിൽ തന്റെ സൈനികർക്ക് പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ചെ ശ്രദ്ധാലുവായിരുന്നു. റോബർട്ട് ലൂയീസ് സ്റ്റീവൻസന്റേയും , സെർവാന്റസിന്റേയും , ചില സ്പാനിഷ് എഴുത്തുകാരുടേയും മറ്റും കവിതകളും എല്ലാം തന്റെ സൈനികർക്ക് വായിക്കാനായി ചെ നൽകിയിരുന്നു ജോസ് മാർട്ടിയുടെ അതിരുകളില്ലാത്ത സാക്ഷരത എന്ന ആശയത്തിൽ ചെ ആകൃഷ്ടനായിരുന്നു. നിരക്ഷരരായ ജനങ്ങളെ അത്യാവശ്യം എഴുതാനും വായിക്കാനും പഠിപ്പിക്കാനായി തന്റെ സൈനികാംഗങ്ങളോട് ചെ ആവശ്യപ്പെട്ടു. ഇതിലൂടെ അജ്ഞതയ്ക്കെതിരേ ഒരു യുദ്ധം കൂടി ചെ തുടങ്ങിവെച്ചു.
ഫിഡൽ കാസ്ട്രോയ്ക്ക് വളരെ പ്രിയപ്പെട്ട ഒരു കമ്മാണ്ടർ ആയിരുന്നു ചെ. ബുദ്ധിമാനും , കഴിവുള്ളവനും ആയ ഒരു നേതാവ് എന്നാണ് ഫിഡൽ ചെ ഗുവേരയെ വിശേഷിപ്പിച്ചിരുന്നത്. തന്റെ സൈന്യത്തിന്റെ മാനസികമൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു ഓഫീസർ എന്നായിരുന്നു ഫിഡൽ ചെ ഗുവേരയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ചെ ഗുവേരയുടെ ചങ്കൂറ്റത്തോടെയുള്ള നീക്കങ്ങൾ , ശത്രുസൈന്യത്തിന്റെ പോലും ആദരവ് പിടിച്ചു പറ്റിയിരുന്നതായി അദ്ദേഹത്തിന്റെ ലെഫ്റ്റനന്റ് ആയിരുന്ന ജോയൽ ഇഗ്ലെസിയാസ് ഓർക്കുന്നു. യുദ്ധഭൂമിയിൽ മുറിവേറ്റു കിടക്കുന്ന ജോയലിനെ സഹായിക്കാനായി , വെടിയുണ്ടകളെ പോലും വകവെക്കാതെ ഓടിയെത്തിയ ചെ ഗുവേരയെ ജോയൽ ഓർക്കുന്നു
ഒരു വിമത റേഡിയോ പ്രക്ഷേപണം നടത്തുന്നതിൽ ചെ വിജയിച്ചിരുന്നു. ഇതിലൂടെ സൈന്യത്തിന്റെ വിവരങ്ങൾ ജനങ്ങളിലേക്കെത്തിച്ചു. കൂടാതെ വളർന്നു വരുന്ന വിമത സൈന്യങ്ങൾ തമ്മിൽ റേഡിയോയിലൂടെ പരസ്പരം ആശയവിനിമയം നടത്താനും ഈ രീതി ഉപകരിച്ചു. ഗ്വാട്ടിമാലയിലെ സർക്കാരിനെ പുറത്താക്കാനായി അമേരിക്കൻ ചാരസംഘടന ഉപയോഗിച്ച റേഡിയോ ആശയവിനിമയത്തിൽ നിന്ന് ചെ ഏറെ പ്രചോദനം ഉൾക്കൊണ്ടു.
1958 ന്റെ അവസാനത്തിൽ ലാ മെർസിഡസ് യുദ്ധത്തിൽ ചെ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. ഫിഡലിന്റെ സൈന്യത്തെ തകർക്കാനുള്ള ബാറ്റിസ്റ്റയുടേയും , അമേരിക്കയുടേയും ശ്രമത്തെ ചെ പരാജയപ്പെടുത്തിക്കളഞ്ഞു. അമേരിക്കൻ പട്ടാള ഉദ്യോഗസ്ഥനായിരുന്ന ലാറി ബോക്ക്മാൻ ഈ ശ്രമത്തെ പിന്നീട് വിശേഷിപ്പിച്ചത് ബ്രില്ല്യന്റ് എന്നാണ്. ഗറില്ല യുദ്ധമുറയിൽ ഒരു നിപുണനായി ചെ മാറിയിരുന്നു അപ്പോഴേക്കും. പെട്ടെന്നുള്ള ആക്രമണങ്ങൾക്കു ശേഷം , കാട്ടിൽ ഓടിമറയാനുള്ള കഴിവ് ചെ യ്ക്കുണ്ടായിരുന്നു. പ്രത്യാക്രമണം നടത്താൻ സൈന്യത്തിനു സമയം ലഭിക്കുന്നതിനു മുമ്പ് ചെ കാടുകളിൽ അഭയം പ്രാപിച്ചിരിക്കും.
യുദ്ധം മുറുകിയതോടെ , ചെ ഒരു പ്രത്യേക സൈന്യവുമായി ഹവാന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഏതാണ്ട് ഏഴു ആഴ്ചയോളം നീണ്ട , കാൽനടയായി മാത്രമുള്ള ഒരു യാത്രയായിരുന്നു അത്. ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാനായി രാത്രിമാത്രമാണ് ആ സംഘം സഞ്ചരിച്ചിരുന്നത്. ആ യാത്രയിൽ പലപ്പോഴും ഭക്ഷണം പോലുമില്ലായിരുന്നു. 1958 ഡിസംബർ അവസാന നാളുകളിൽ , ലാസ് വില്ലാസ് പ്രദേശം കീഴടക്കുക വഴി ദ്വീപിനെ രണ്ടാക്കി വിഭജിക്കാം എന്നുള്ളതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. ഈ യാത്രയിൽ വളരെ പ്രധാനപ്പെട്ട പല വിജയങ്ങളും നേടിയെങ്കിലും , സാന്താ ക്ലാര എന്ന ലക്ഷ്യത്തിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അവരുടെ അവസാന ലക്ഷ്യം സാന്താ ക്ലാര ആയിരുന്നു താനും അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി. ഇത് തന്റെ ലക്ഷ്യത്തിലേക്കുള്ള അവസാന തയ്യാറെടുപ്പാണെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. ഈ അവസാന യുദ്ധത്തിൽ ചെ യുടെ സൈന്യ പല തവണ ശത്രുസൈന്യത്താൽ വളയപ്പെട്ടു. ഈ യുദ്ധത്തിൽ ചെ ഗുവേരയുടെ വിജയസാദ്ധ്യത 10:1 ആയി കണക്കാക്കപ്പെട്ടു.

സാന്താ ക്ലാര യുദ്ധത്തിനു ശേഷം , ജനുവരി 1, 1959.
1958 പുതുവത്സര സായാഹ്നത്തിൽ ചെ യുടെ സൈന്യം സാന്താ ക്ലാര പിടിച്ചടക്കിയതായി , വിമത റേഡിയോ പ്രഖ്യാപനം നടത്തി. എന്നാൽ ദേശീയ മാധ്യമങ്ങൾ നേരെ വിരുദ്ധ റിപ്പോർട്ടുകളാണ് പുറത്തു വിട്ടുകൊണ്ടിരുന്നത്. യുദ്ധത്തിൽ ചെ കൊല്ലപ്പെട്ടു എന്നുള്ളതായിരുന്ന ഒരു റിപ്പോർട്ട്. 1 ജനുവരി 1959 ന് ബാറ്റിസ്റ്റ ഡൊമിനിക്കൻ റിപബ്ലിക്കിലേക്ക് വിമാനമാർഗ്ഗം കടന്നു കളഞ്ഞു. ഈ സമയത്ത് ബാറ്റിസ്റ്റയുടെ പട്ടാള ഉദ്യോഗസ്ഥർ ചെ ഗുവേരയുമായി ഒരു സമാധാന ചർച്ച നടത്തുകയായിരുന്നു. ജനുവരി രണ്ടാം തീയതി ചെ , ഹവാന നഗരത്തിൽ കടന്നു , തലസ്ഥാനത്തിന്റെ പൂർണ്ണനിയന്ത്രണം ഏറ്റെടുത്തു. 1959 ജനുവരി എട്ടാം തീയതി മാത്രമേ , ഫിഡലിന് ഹവാനാ നഗരത്തിലെത്താനായി സാധിച്ചുള്ളു. അദ്ദേഹത്തിന്റെ ഹവാനായിലേക്കുള്ള യാത്രയിൽ വിവിധ സ്ഥലങ്ങളിലായി സ്വീകരണങ്ങൾ ഏറ്റു വാങ്ങാനായി തങ്ങേണ്ടി വന്നു. ജനുവരി പകുതിയോടെ , തരാരായിലുള്ള ഒരു വിശ്രമ കേന്ദ്രത്തിലേക്ക് ചെ പോയി , ആ സമയത്തുണ്ടായ ഒരു ആസ്തമ രോഗത്തിൽ നിന്നുണ്ടായ ക്ഷീണത്തിൽ നിന്നും മുക്തി നേടാനായിരുന്നു ഇത്. തരാരായിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും , ക്യൂബയുടെ സാമ്പത്തിക, സാമൂഹിക, ഭാവിയെപ്പറ്റിയുള്ള പദ്ധതികൾ തയ്യാറാക്കാനുള്ള ചർച്ചകളിലും മറ്റും ചെ പങ്കെടുക്കുമായിരുന്നു. ഈ സമയത്താണ് ചെ തന്റെ പ്രസിദ്ധമായ ഗറില്ലാ യുദ്ധ തന്ത്രങ്ങൾ എന്ന പുസ്തകം രചിക്കുന്നത്.
ഫെബ്രുവരിയിൽ , വിജയത്തിലുള്ള അദ്ദേഹത്തിന്റെ പങ്ക് കണക്കിലെടുത്ത് ജന്മം കൊണ്ടുള്ള ക്യൂബൻ പൗരൻ എന്ന പദവി നല്കി ആദരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ , ജനുവരി അവസാനം ക്യൂബയിലെത്തിച്ചേർന്നു. ചെ ഹിൽദയോടു പറഞ്ഞു താൻ മറ്റൊരു സ്ത്രീയുമായി സ്നേഹത്തിലാണ് എന്ന് , അതോടൊപ്പം തന്നെ ഇരുവരും വിവാഹമോചന തീരുമാനത്തിലെത്തിച്ചേർന്നു. മെയ് 22ന് ഇവർ രണ്ടുപേരും ഔദ്യോഗികമായി പിരിഞ്ഞു. 1959 ജൂൺ 2 ന് ക്യൂബൻ പൗരത്വമുള്ള , ജൂലൈ 26 മൂവ്മെന്റ് പ്രവർത്തകയായിരുന്ന അലൈഡാ മാർച്ചിനെ ചെ വിവാഹം ചെയ്തു. 1958 കളുടെ അവസാനം മുതൽ ഇരുവരും ഒരുമിച്ചു ജീവിച്ചു വരുകയായിരുന്നു. തരാരയിലെ കടൽക്കരയിലുള്ള ഗ്രാമത്തിലേക്ക് അലൈഡയുമായി ചെ തിരിച്ചു പോയി. രണ്ട് വിവാഹങ്ങളിലും ചെ ഗുവേരക്ക് കുട്ടികളുണ്ടായിരുന്നു. ഹിൽദ ഗദിയ യിലുണ്ടായ മക്കൾ , ഹിൽദ ബിയാട്രിസ് ഗുവേര ഗദിയ (ജനനം 1956 ഫെബ്രുവരി 15 മെക്സിക്കോഃ മരണം 1995 ഓഗസ്റ്റ് 21 ക്യൂബ) അലൈഡ മാർച്ചിലുണ്ടായ മക്കൾ, അലൈഡാ ഗുവേര മാർച്ച് (ജനനം 1960 നവംബർ 24 ഹവാന) , കാമിലോ ഗുവേര മാർച്ച് (ജനനം 1962 മെയ് 20 ക്യൂബ), സെലിയ ഗുവേര മാർച്ച് (ജനനം 1963 ജൂൺ 14 ക്യൂബ), ഏണസ്റ്റോ ഗുവേര മാർച്ച് (ജനനം 1965 ഫെബ്രുവരി 24 ഹവാന). ഇതു കൂടാതെ ലിലിയ റോസ ലോപസ് എന്ന സ്ത്രീയിലും ഒരു കുട്ടിയുണ്ടായി. എന്നാൽ ചെ ഇവരെ വിവാഹം കഴിച്ചിരുന്നില്ല. ഒമർ പെരസ് (1964 മാർച്ച് 19 , ഹവാന)

ലാകാബാന , ഭൂപരിഷ്കരണം , സാക്ഷരത:

വിമതസൈന്യത്തിന്റെ അടിച്ചമർത്തലിനു നേതൃത്വം നൽകിയ ബാറ്റിസ്റ്റയുടെ സർക്കാരിലെ ഉദ്യോഗസ്ഥരെ എന്തു ചെയ്യണം എന്നതായിരുന്നു , പുതിയതായി അവരോധിക്കപ്പെട്ട സർക്കാരിന്റെ ഏറ്റവും കുഴപ്പം പിടിച്ച രാഷ്ട്രീയ പ്രശ്നം. ഇവർ യുദ്ധ തടവുകാരായതുകൊണ്ട് , രണ്ടാം ലോകമഹായുദ്ധത്തിലെ യുദ്ധ കുറ്റവാളികളെ ചെയ്തതുപോലെ തന്നെ വിചാരണ നടത്തണം എന്നതായിരുന്നു ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. നാസികൾക്കെതിരേ നടത്തിയ ന്യൂറംബർഗ് വിചാരണ തന്നെ വേണമെന്നതായിരുന്നു റിപ്പബ്ലിക്കിന്റെ തീരുമാനം. ഈ പദ്ധതിയുടെ ഒരു ഭാഗം നടപ്പാക്കാനായി , ഫിഡൽ , ചെ ഗുവേരയെ നിയമിച്ചു. അഞ്ചു മാസത്തേക്കായിരുന്നു നിയമനം (ജനുവരി 2 മുതൽ ജൂൺ 12, 1959 വരെ). വിപ്ലവാത്മകമായ നീതി എന്നു വിശേഷിപ്പിക്കാവുന്ന ഒരു നീതിയാണ് ചെ ഗുവേര ഈ കുറ്റവാളികളിൽ നടപ്പാക്കിയത്. ഇതിൽ, ഒറ്റുകാരും, യുദ്ധക്കുറ്റവാളികളും ഒക്കെ ഉണ്ടായിരുന്നു. ലാകാബാന കോട്ടയുടെ പരമാധികാരി എന്ന നിലയിൽ ചെ എല്ലാ അപ്പീലുകളും വായിച്ചുനോക്കി പഠിച്ച ശേഷമാണ് തീരുമാനത്തിലേക്കെത്തിയത്. ചില കേസുകളിൽ ട്രൈബ്യൂണലിന്റെ തീരുമാനം , ഫയറിംഗ് സ്ക്വാഡിനെക്കൊണ്ടുള്ള വധശിക്ഷ ആയിരുന്നു. ജനങ്ങൾ തങ്ങളുടെ കയ്യാൽ നീതി നടപ്പാക്കുന്നതു തടയാനായി വധശിക്ഷ തന്നെ വേണം എന്ന് ക്യൂബൻ നീതിന്യായ മന്ത്രാലയത്തിന്റെ ഉന്നത ഉപദേശകനായ റോൾ ഗോമസ് ട്രെറ്റോ അവകാശപ്പെട്ടിരുന്നു. ഇല്ലെങ്കിൽ ഇരുപതു കൊല്ലങ്ങൾക്കു മുമ്പ് ആന്റി മച്ചാഡോ വിപ്ലവം പോലൊന്ന് സംഭവിച്ചേക്കാം എന്നും കൂടി അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. ചരിത്രകാരൻമാർ പറയുന്നത് , ട്രൈബ്യൂണലിന്റെ തീരുമാനങ്ങളെ 93% ആളുകളും അനുകൂലിച്ചു എന്നു തന്നെയാണ്. 1959 ജനുവരി 22 , ന് അമേരിക്കയിൽ പ്രദർശിപ്പിച്ച ഒരു ന്യൂസ് റീലിൽ കാണിക്കുന്നതു പ്രകാരം , പത്തു ലക്ഷത്തിലധികം വരുന്ന ജനങ്ങളോട് ഫിഡൽ കാസ്ട്രോ ചോദിക്കുന്നു, നിങ്ങൾ ഈ തീരുമാനം അംഗീകരിക്കുന്നോ ഇല്ലയോ എന്ന്. ഗർജ്ജനം പോലുള്ള ശബ്ദമാണ് മറുപടിയായി കേട്ടത് , എല്ലാവരും ഒന്നടങ്കം , ഉവ്വ് എന്നർത്ഥം വരുന്ന si എന്നലറുകയായിരുന്നു. ഏതാണ്ട് 20,000 ത്തോളം ക്യൂബക്കാരെ ബാറ്റിസ്റ്റായുടെ ഭരണകൂടം കൊന്നു എന്നാണ് കണക്ക് , അതിലേറെ പേർ ശാരീരികവും മാനസികവുമായ പീഢനങ്ങൾക്കു ഇരയായി ഇപ്പോഴും മരിച്ചവരെ പോലെ ജീവിക്കുന്നു.




1959 ജൂൺ 12ന് ഫിഡൽ ചെ ഗുവേരയെ ഒരു വിദേശ പര്യടനത്തിനായി അയച്ചു. മൊറോക്കോ, സുഡാൻ, ഈജിപ്ത്, പാകിസ്ഥാൻ, സിറിയ, ഇൻഡ്യ, ശ്രീലങ്ക, ബർമ, തായ്ലൻഡ്, ഇൻഡോനേഷ്യ, ജപ്പാൻ, യുഗ്ലോസാവ്യ, ഗ്രീസ് എന്നിവയടങ്ങുന്ന രാജ്യങ്ങളിൽ ഒരു മൂന്നുമാസത്തെ പര്യടനം ആണ് തീരുമാനിച്ചിരുന്നത്. തന്റെ സ്വന്തം പാർട്ടിയിൽ ചെ ഗുവേരക്കെതിരേ പടനയിക്കുന്ന ചിലരെ സമാധാനിപ്പിക്കാനും, ചെ ഗുവേരയിലൂടെ തകർന്നിരുന്ന അമേരിക്കൻ ഐക്യനാടുകളുമായുള്ള സൗഹൃദം തുടരാനുമായിരുന്നു ഈ നാടുകടത്തൽ. [70]. ചെ പന്ത്രണ്ട് ദിവസത്തോളം ജപ്പാനിൽ ചിലവിട്ടു. ജപ്പാനുമായുള്ള ക്യൂബയുെട വ്യാവസായിക ബന്ധം വളർത്താനുള്ള ചർച്ചകൾക്കായിരുന്നു ഈ കാലയളവ് ചെ ഉപയോഗിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞ സൈനികരുടെ ഓർമ്മക്കായി സ്ഥാപിച്ച , അജ്ഞാതസൈനികരുടെ ശവകുടീരം എന്ന സ്ഥലം സന്ദർശിക്കാൻ ചെ വിസമ്മതിച്ചു. ജപ്പാനിലെ സാമ്രാജ്യത്വശക്തികൾ രണ്ടാം ലോക മഹായുദ്ധകാലത്ത് ധാരാളം നിഷ്കളങ്കരായ ഏഷ്യാക്കാരെ വധിച്ചു എന്നുള്ള കാരണം പറഞ്ഞാണ് ആ ശവകുടീരം സന്ദർശന തീരുമാനം ചെ നിരാകരിച്ചത്. പകരം അദ്ദേഹം ഹിരോഷിമ സന്ദർശിച്ചു. പ്രസിഡന്റ് ട്രൂമാനെ ചെ വിദൂഷകൻ എന്നു വിളിച്ചും കളിയാക്കി. ഹിരോഷിമയിലെ സമാധാനകുടീരം സന്ദർശിച്ച ശേഷം ക്യൂബയിലേക്കയച്ച എഴുത്തിൽ അദ്ദേഹം കുറിച്ചിരുന്നു. സമാധാനത്തിനുവേണ്ടിയുള്ള യുദ്ധം തുടങ്ങുന്നതിനുമുൻപ് , ഹിരോഷിമയിലേക്ക് കണ്ണോടിക്കുന്നത് നല്ലതായിരിക്കുും.


ലാകാബാനയിലെ ട്രൈബ്യൂണൽ ഏതാണ്ട് 55നും 105നും ഇടയ്ക്കുള്ള ആളുകളെ വധശിക്ഷക്കു വിധിച്ചു എന്നു കണക്കുകൾ പറയുന്നു. ചില ജീവചരിത്രകാരൻമാർ പറയുന്നതുപ്രകാരം ഫയറിംഗ് സ്ക്വാഡിന്റെ വധശിക്ഷ ചെ ഒരു അനുഷ്ഠാനം പോലെ ആസ്വദിച്ചിരുന്നു എന്നാണ് , എന്നാൽ മാപ്പു കൊടുക്കേണ്ടവർക്ക് അത് നൽകാനും അദ്ദേഹം തയ്യാറായിരുന്നു.
ഈ നീതിന്യായവിധി നടക്കുമ്പോൾ തന്നെ ചെ വളരെ പ്രധാനപ്പെട്ട ഭൂപരിഷ്കരണവുമായി മുന്നോട്ടു പോകുന്നുമുണ്ടായിരുന്നു. വിജയകരമായ ക്യൂബൻ വിപ്ലവത്തിനുശേഷം തന്റെ സേനാംഗങ്ങളോടു നടത്തിയ പ്രസംഗങ്ങളിൽ അദ്ദേഹം പറയുകയുണ്ടായി. ക്യൂബയുടെ സാമൂഹ്യ നീതി എന്നത് ഭൂവിതരണവുമായി ബന്ധപ്പെട്ടുകിടക്കുകയാണ് എന്ന്. വിമതസേനയുടെ സാമൂഹിക ആശയങ്ങൾ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രസംഗം എന്ന് ചെ പരാമർശിക്കുന്ന പ്രഭാഷണത്തിൽ പറയുന്നുണ്ട്. 1957 മെയ് 17 ന് ചെ ഗുവേരയുടെ അഗ്രേരിയൻ ഭുപരിഷ്കരണം ഫലം കണ്ടു തുടങ്ങി. ഇതിൻ പ്രകാരം സ്വകാര്യ വ്യക്തി കൈവശവം വെക്കാവുന്ന ഭൂമിയുടെ പരിധി 1,000 ഏക്കറാക്കി പരിമിതപ്പെടുത്തി. കൂടുതൽ കൈയിലിരിക്കുന്ന ഭൂമി കർഷകർക്കായി വിതരണം ചെയ്യാനും തീരുമാനിച്ചു. അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു. കൂടാതെ കരിമ്പിൻ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം ഇനിമുതൽ വിദേശികൾക്കുണ്ടായിരിക്കില്ല എന്നും നിയമം നടപ്പിലാക്കി.
തന്റെ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഫിഡൽ രാഷ്ട്രീയമായി ശക്തിയാർജ്ജിച്ചിരുന്നു. ഭൂവുടമകളിൽ നിന്നും അധികമുള്ള ഭൂമി പിടിച്ചെടുക്കുകയും, അത് അർഹരായവർക്ക് വിതരണം ചെയ്യുകയും എന്ന പദ്ധതി വളരെ വലിയ രീതിയിൽ തന്നെ നടക്കുന്നുണ്ടായിരുന്നു. എന്നാൽ ഭൂവുടമകൾക്ക് നല്ല രീതിയിലുള്ള നഷ്ടപരിഹാരവും കൊടുത്തിരുന്നു. എന്നാൽ ഇതേ സമയത്ത് ഭൂമി നഷ്ടപ്പെട്ട ജന്മികൾ , ഈ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ ഒരു നീക്കം നടത്തുന്നുണ്ടായിരുന്നു. ജൂലൈ 26 മൂവ്മെന്റിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന ഹ്യൂബർ മെതോസിനെ മുന്നിൽ നിറുത്തിയാണ് ഈ ഭൂവുടമകൾ നീങ്ങിയത്. ഈ ഒരു സംഘടനക്ക് ഡൊമിനിക്കൻ റിപ്ലബിക്ക് പോലുള്ള രാജ്യങ്ങളിൽ നിന്നും ധാരാളം പിന്തുണ ലഭിക്കുന്നുണ്ടായിരുന്നു. ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ഫിഡലിന്റെ നേതൃത്വത്തെ മറിച്ചിടാനായി പരിശ്രമിക്കുന്നുണ്ടായിരുന്നു. അല്ലെങ്കിൽ അതിനുള്ള ഒരുക്കുങ്ങൾ നടത്തുന്നുണ്ടായിരുന്നു.


1960 മാർച്ച് 4 ന് നടന്ന ശക്തിയേറിയ രണ്ട് സ്ഫോടനങ്ങളിലൂടെ ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക് കരുത്തു പ്രാപിച്ചുു. ബെൽജിയത്തിൽ നിന്നും ആയുധങ്ങളുമായി ഹവാനദ്വീപിലേക്കു വന്ന ഒരു ചരക്കുകപ്പൽ സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടു. ഏതാണ്ട് 75 ഓളം പേർ ഈ സംഭവത്തിൽ മരിച്ചു. ഈ സ്ഫോടനം നടക്കുമ്പോൾ മറ്റൊരു മീറ്റിംഗിലായിരുന്ന ചെ , ഉടനടി തന്നെ സംഭവസ്ഥലത്തെത്തി വൈദ്യസഹായത്തിനു നേതൃത്വം നൽകി. ഫിഡൽ ഈ സംഭവം അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ യുടെ പ്രവൃത്തി ആണെന്നാരോപിച്ചു.


വിമതരെ അടിച്ചമർത്താനും, ഭൂപരിഷ്കരണത്തിനു ആക്കം കൂട്ടാനും ഈ ചെറിയ സംഭവങ്ങൾ ഫിഡലിനെ പ്രേരിപ്പിച്ചു. ഭൂപരിഷ്കരണത്തിനു ആക്കം കൂട്ടാനായി ഒരു പ്രത്യേക സർക്കാർ വിഭാഗം തന്നെ ഫിഡൽ രൂപം കൊടുത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർഗ്രേരിയൽ റീഫോം എന്നായിരുന്നു അതിന്റെ പേര്. ചെ ഗുവേരയെ തന്നെ അതിന്റെ നായകനായും ഫിഡൽ അവരോധിച്ചു. വളരെ പെട്ടെന്നു തന്നെ ആ വകുപ്പ് ക്യൂബയുടെ സർക്കാർ സംവിധാനത്തിൽ ഒരു നിർണ്ണായക പങ്കായി തീർന്നു. വ്യവസായിക മന്ത്രി എന്ന പേരിലും , ഈ വകുപ്പിന്റെ തലവനെന്ന നിലയിലും ചെ ഒരു ക്യൂബയുടെ വളർച്ചയിൽ ഒരു ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി സഹകരണസംഘങ്ങൾ സ്ഥാപിക്കാനും, പിടിച്ചെടുത്ത് ഭൂമി കൃത്യമായി പങ്കുവെയ്ക്കാനുമായി ഈ വകുപ്പിന്റെ കീഴിൽ ഏതാണ്ട് 1,00,000 ഓളം വരുന്ന അംഗങ്ങളുള്ള ഒരു സേനയെ ചെ വാർത്തെടുത്തു. പിടിച്ചെടുത്ത ഭൂമിയിൽ 480,000 ഏക്കറോളം വരുന്നവ അമേരിക്കയിലെ വിവിധ കമ്പനികളുടേതായിരുന്നു. അന്നത്തെ അമേരിക്കൻ നേതൃത്വം ക്യൂബയിൽ നിന്നും പഞ്ചസാരയുടെ ഇറക്കുമതി ഗണ്യമായി കുറച്ചു. അമേരിക്കയുടെ സാമ്പത്തിക അക്രമം എന്നാണ് തന്റെ സേനയെ അഭിസംബോധനചെയ്തുകൊണ്ട് ചെ ഈ കൃത്യത്തെ വിശേഷിപ്പിച്ചത്.




ഭൂപരിഷ്കരണത്തോടൊപ്പം ചെ ശ്രദ്ധവെച്ച മറ്റൊരു കാര്യമാണ് സാക്ഷരത. ക്യൂബയിലെ ജനങ്ങൾ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ക്യൂബയുടെ സാക്ഷരതാ നിരക്ക് ഏതാണ്ട് 60–76%. യോഗ്യതയുള്ള അദ്ധ്യാപകരുടെ അഭാവവും, വിദൂരഗ്രാമങ്ങളിലെ സൗകര്യക്കുറവുമായിരുന്നു ഇതിനു കാരണം. ചെ ഗുവേര മുൻകൈ എടുത്തുള്ള പ്രവർത്തനം കൊണ്ട് 1961 ക്യൂബ ഒരു വിദ്യാഭ്യാസ വർഷംആയി പ്രഖ്യാപിച്ചു. അതിനുശേഷം ചെ , സാക്ഷരതാ പ്രക്രിയക്കു വേഗത കൂട്ടാനായി സാക്ഷര സേനഎന്ന ഒരു സന്നദ്ധപ്രവർത്തകരുടെ സേന ഉണ്ടാക്കി. ഇവർ വിദൂര ഗ്രാമങ്ങളിൽ പോയി വിദ്യാലയങ്ങൾ നിർമ്മിച്ചു. തീർത്തും നിരക്ഷരരായ കർഷകരെ എഴുതാനും വായിക്കാനും പഠിപ്പിച്ചു. മറ്റേതൊരു കാൽവെയ്പും പോലെ , ഇതും ഒരു വിജയകരമായ മുന്നേറ്റമായി മാറി. ഏതാണ്ട് 707,212 ഓളം ആളുകൾ ഈ വിപ്ലവത്തിലൂടെ സാക്ഷരരായി മാറി.


ഉന്നതവിദ്യാഭ്യാസത്തിനുള്ള നടപടിക്രമങ്ങളും ചെ ഇതോടൊപ്പം നടത്തിവന്നിരുന്നു. ഉന്നതവിദ്യാഭ്യാസം വെള്ളക്കാർക്കുമാത്രം എന്ന രീതി അവസാനിച്ചിരിക്കുകയാണ് , ഒരു യോഗത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ചെ പറഞ്ഞു. സർവകലാശാലകൾ കറുപ്പു നിറമുള്ള ചായം തേക്കാൻ സമയമായി , അതല്ലെങ്കിൽ അവർ വാതിലുകൾ ചവിട്ടി തുറക്കുകയും അവർക്കിഷ്ടമുള്ള നിറങ്ങൾ മതിലുകളിൽ തേക്കുകയും ചെയ്യും.


ഒരു പുതിയ മനുഷ്യൻ , ബേ ഓഫ് പിഗ്സ്:

ഈ സമയത്ത് ചെ ക്യൂബയുടെ ധനകാര്യമന്ത്രി എന്ന സ്ഥാനവും, ദേശീയ ബാങ്കിന്റെ പ്രസിഡണ്ട് സ്ഥാനവും ഒരുമിച്ചു വഹിക്കുന്നുണ്ടായിരുന്നു. വ്യവസായ മന്ത്രിയുടെ പദവിക്കു പുറമേ ആയിരുന്നു ഇത്. ഈ പദവികൾ അദ്ദേഹത്തിന് ക്യൂബൻ സാമ്പത്തിക വ്യവസ്ഥയിൽ ഒരു പരമാധികാരി എന്ന സ്ഥാനം നേടിക്കൊടുത്തു. ദേശീയ ബാങ്കിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ ക്യൂബൻ കറൻസിയിൽ ഒപ്പു വെക്കേണ്ട ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നു. പൂർണ്ണമായ ഒപ്പ് പതിപ്പിക്കുന്നതിനു പകരം , അദ്ദേഹം ചെ എന്ന തന്റെ ചുരുക്കപ്പേരാണ് ഒപ്പിടാൻ ഉപയോഗിച്ചത്. ഇങ്ങനെ ഒപ്പു വെയ്ക്കുന്നതിലൂടെ , പണത്തോടുള്ള തന്റെ വിദ്വേഷവും, സമൂഹത്തിൽ പണം സൃഷ്ടിക്കുന്ന ചേരിതിരിവുകളോടുള്ള വെറുപ്പും അദ്ദേഹം വ്യക്തമാക്കിയിരുന്നതായി പറയപ്പെടുന്നു


ചെ ഗുവേരയുടെ ആദ്യത്തെ ലക്ഷ്യം തന്നെ പണം ഒരിടത്തു കുമിഞ്ഞുകൂടുന്നത് തടയുകയും, അതിനെ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുക എന്നതായിരുന്നു. ക്യാപിറ്റലിസം എന്നതിനെ ,ഒരു കൂട്ടം ചെന്നായ്ക്കൾ തമ്മിലുള്ള യുദ്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അതിൽ മറ്റൊരാളുടെ ചിലവിൽ വേറൊരാൾ വിജയിക്കുന്നു. ഇത് ഒഴിവാക്കി പുതിയ ഒരു മനുഷ്യനെ സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.


സന്നദ്ധപ്രവർത്തനത്തിലൂടെയും , മനസ്സിലെടുക്കുന്ന ഉറച്ച തീരുമാനത്തിലൂടെയും മാത്രമേ, വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യം കെട്ടിപ്പടുക്കാനാവു എന്നു ചെ വിശ്വസിച്ചു. ഇത് സമൂഹത്തിൽ നടപ്പാക്കാനായി അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി. മന്ത്രിമന്ദിരത്തിലുള്ള ഉദ്യോഗം കൂടാതെ, അദ്ദേഹത്തിന്റെ ഒഴിവു സമയങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങളിലും, കരിമ്പിൻ ചെടികൾ വെട്ടാൻ പോലും അദ്ദേഹം തയ്യാറായി. മുപ്പത്താറു മണിക്കൂർ വരെ ഒറ്റയടിക്ക് അദ്ദേഹം ജോലികൾ ചെയ്തു, അർദ്ധരാത്രിയിൽ കൂടിയാലോചനകളും, യാത്രയ്ക്കിടയിൽ ഭക്ഷണവും എല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഓരോ തൊഴിലാളിയും ഒരു മിനിമം ഉല്പാദനം നടത്തിയിരിക്കണം എന്ന് ചെ ഒരു നിബന്ധന വെച്ചു. ഇതിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ശമ്പളക്കൂടുതലിനു പകരം ഒരു യോഗ്യതാ സർട്ടിഫിക്കറ്റ് ആണ് അദ്ദേഹം നല്കിയിരുന്നത്. എന്നാൽ നിശ്ചിത അളവ് ഉല്പാദിപ്പിക്കാൻ കഴിയാത്ത തൊഴിലാളിയുടെ വേതനം, കുറക്കുകയും ചെയ്തു. പുതിയ ഒരു തൊഴിൽ സംസ്ക്കാരം തന്നെ വളർത്തിയെടുക്കുകയായിരുന്നു ചെ ഗുവേര.


ചെ ഗുവേരയുടെ പുതിയ നയങ്ങൾ പ്രകാരം പാശ്ചാത്യ രാജ്യങ്ങളുമായുള്ള വാണിജ്യ ബന്ധങ്ങൾ ക്യൂബക്ക് കുറഞ്ഞു വന്നു. പക്ഷെ ചെ, അതിനു പകരമായി കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി വാണിജ്യബന്ധങ്ങൾ സ്ഥാപിച്ചെടുത്തു. 1960കളുടെ അവസാനത്തിൽ ചെ , ചെക്കോസ്ലാവാക്യ, സോവിയറ്റ് യൂണിയൻ, നോർത്ത് കൊറിയ, ഹംഗറി, കിഴക്കൻ ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. ഇത്തരം കരാറുകൾ ക്യൂബയുടെ സാമ്പത്തികസ്ഥിതിയെ കുറച്ചെങ്കിലും ഉയർത്തി. എങ്കിലും, പാശ്ചാത്യരാജ്യങ്ങളെ ഒഴിവാക്കി ഒരു സാമ്പത്തിക ഉയർച്ച ക്യൂബയെപോലൊരു രാജ്യത്തിനു കഴിയുമായിരുന്നില്ല. കിഴക്കൻ ജർമ്മനിയിൽ വെച്ചാണ്, പിന്നീട് ചെ ഗുവേരയുടെ പരിഭാഷകനായ ടാമര ബൊങ്കെയെ ചെ കണ്ടുമുട്ടുന്നത്. പിന്നീട് ടാമര, ചെ ഗുവേരയുടെ കൂടെ ചേരുകയും, ബൊളീവിയൻ കാടുകളിൽ വെച്ച് ചെ ഗുവേരയോടൊപ്പം കൊല്ലപ്പെടുകയും ചെയ്തു.


യോഗ്യതകളും, അയോഗ്യതകളും എന്തൊക്കെയായിരുന്നാലും, ചെ ഗുവേരയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ വൻ പരാജയമാവുകയായിരുന്നു. പുതിയ തൊഴിൽ നയം, ഉല്പാദനക്ഷമതയിൽ വൻ കുറവു വരുത്തി, കൂടാതെ, ജോലിക്കു ഹാജരാവാതിരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.
1961 ഏപ്രിൽ 17ന് , അമേരിക്കയിൽ നിന്ന് പരിശീലനം ലഭിച്ച ചില ക്യൂബക്കാർ രാജ്യത്തെ ആക്രമിച്ചു. ഇവർ മുമ്പ്, പല കാരണങ്ങൾ കൊണ്ട് ക്യൂബയിൽ നിന്ന് നാടുകടത്തപ്പെട്ടവരായിരുന്നു. ഇവർ എണ്ണത്തിൽ ഏതാണ്ട് 1,400 ഓളം വരുമായിരുന്നു. ഇതാണ് ബേ ഓഫ് പിഗ്സ് ആക്രമണം എന്നറിയപ്പെട്ടത്. ചെ ഗുവേ ഈ യുദ്ധത്തിൽ നേരിട്ടു പങ്കെടുത്തിരുന്നില്ല , എങ്കിലും വിജയത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിനു ചരിത്രകാരന്മാർ നല്കിയിട്ടുണ്ട്. കാരണം അന്നത്തെ സായുധസേനയുടെ ഇൻസ്ട്രക്ഷൻ മേധാവി ചെ ഗുവേരയായിരുന്നു. ഫിഡലിന്റെ അധികാരക്കസേരയെ മറിച്ചിടാനുള്ള അമേരിക്കയുടെ തന്ത്രങ്ങളുടെ ഒരു ഭാഗമായിരുന്നു ബേ ഓഫ് പിഗ്സ് ആക്രമണം. ഏതാണ്ട് 200,000 വരുന്ന ഒരു പട്ടാളത്തെ, ഏതു സമയത്തും ഉണ്ടാകാൻ പോകുന്ന ഒരു സൈനിക നടപടിക്കായി ചെ ഗുവേര ഒരുക്കി നിറുത്തിയിരുന്നു. ഇതിൽ സ്ത്രീകളും, പുരുഷന്മാരും പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെ ഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത്. ഈ സമയത്ത് തന്റെ, കൈത്തോക്കിൽ നിന്ന് അബദ്ധത്തിൽ ചെ ഗുവേരയ്ക്ക് വെടിയേൽക്കുകയുണ്ടായി.


ഈ ഒരു രാഷ്ട്രീയ വിജയത്തിന് ചെ ഗുവേര ഒരവസരത്തിൽ അമേരിക്കയോട് നന്ദി പറയുകയുണ്ടായി.
1961 ഓഗസ്റ്റിൽ ഉറുഗ്വേയിൽ വെച്ചു നടന്ന ഒരു സാമ്പത്തിക ഉച്ചകോടിയിൽ സംബന്ധിക്കവേ, അമേരിക്കൻ പ്രസിഡന്റിന് ചെ ഗുവേര ഒരു നന്ദി പ്രകാശിപ്പിക്കുന്ന ഒരു കത്ത് റിച്ചാർഡ്.എൻ.ഗുഡ്വിൻ എന്ന സെക്രട്ടറി വശം കൊടുത്തയച്ചു. അതിൽ ഇങ്ങിനെ എഴുതിയിരുന്നു."'ബേ ഓഫ് പിഗ്സ് ആക്രമണത്തിന് ഞാൻ താങ്കളോട് നന്ദി പ്രകാശിപ്പിക്കുന്നു.ഇതുവരെ വിപ്ലവം ഉലച്ചിലുള്ള ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ, അത് വളരെയേറെ കരുത്താർജ്ജിച്ചിരിക്കുന്നു. ഒരു ജനാധിപത്യ രാഷ്ട്രം എന്നു സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കക്കെതിരേ ചെ ഗുവേര ആഞ്ഞടിച്ചു. സാമ്പത്തികമായിമുൻതൂക്കമുള്ള കുറെ ആളുകൾ കറുത്തവർഗ്ഗക്കാരോടു കാണിക്കുന്ന വംശവിദ്വേഷം എന്നാണ് അമേരിക്കയുടെ ജനാധിപത്യത്തെ ചെ ഗുവേര വിവരിച്ചത്. അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യുക. അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല. അമേരിക്കയിലെ വിദഗ്ദ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പകരം അവർ കൊട്ടിഘോഷിക്കുന്നത് ജലസേചനം പോലുള്ള സുരക്ഷിതമായ വിഷയങ്ങളാണ്. ചുരുക്കത്തിൽ ശൗചാലയങ്ങൾക്കു വേണ്ടിയുള്ള വിപ്ലവങ്ങൾക്കുവേണ്ടിയാണ് അവർ തയ്യാറാകുന്നത്.


സോവിയറ്റ് യൂണിയന്റെയും ക്യൂബയുടേയും ബന്ധത്തിന്റെ യഥാർത്ഥ ശില്പി ചെ ഗുവേര ആണ്. ഈ നയതന്ത്ര ബന്ധത്തെതുടർന്നാണ് സോവിയറ്റ് യൂണിയൻ അണുവായുധം ഘടിപ്പിച്ച ബാലിസ്റ്റിക്ക് മിസ്സൈലുകൾ ക്യൂബയിൽ സ്ഥാപിച്ചു. ഒക്ടോബർ 1962 ലോകത്തെ ഒരു ആണവയുദ്ധത്തിന്റെ അടുത്തുവരെ കൊണ്ടെത്തിച്ചു. ഈ സംഭവത്തിനു ശേഷം ഒരു ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പത്രമായ ഡെയിലി വർക്കർ നു കൊടുത്ത അഭിമുഖത്തിൽ റഷ്യ ചെയ്ത വഞ്ചനയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. മിസ്സൈലുകൾ ക്യൂബയുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ ഞങ്ങൾ അത് നേരത്തെ നിശ്ചയിച്ചിരുന്ന ലക്ഷ്യത്തിലേക്ക് വിക്ഷേപിച്ചേനെ , ചെ തുടർന്നു പറയുന്നു. എന്നാൽ റഷ്യയും , അമേരിക്കയും ക്യൂബയെ തങ്ങളുടെ താല്പര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് ചെ തിരിച്ചറിഞ്ഞു. അതിൽ പിന്നീട് അമേരിക്കയെ ആക്ഷേപിക്കുന്നതുപോലെ തന്നെ, റഷ്യയെയും ചെ നിന്ദിക്കാൻ തുടങ്ങി.


അന്താരാഷ്ട്ര നയതന്ത്രം:

1964 ഡിസംബറോടെ , ചെ വളരെ ഔന്നത്യത്തിലുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനായി ഉയർന്നു കഴിഞ്ഞു. ഐക്യരാഷ്ട്രസംഘടനയുടെ ന്യൂയോർക്ക് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്യൂബൻ സംഘത്തെ നയിച്ചത് ചെ ഗുവേരയാണ്. ദക്ഷിണആഫ്രിക്കയിൽ നടക്കുന്ന വർണ്ണവിവേചനത്തിനെ അഭിമുഖീകരിക്കാൻ കഴിവില്ലാത്ത ഐക്യരാഷ്ട്രസഭക്കെതിരെ ചെ ആഞ്ഞടിച്ചു. ഇത് തടയാൻ ഐക്യരാഷ്ട്രസഭക്ക് ഒന്നും ചെയ്യാനാകില്ലേ എന്നു ചെ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു ചോദിച്ചു

യാങ്കി കുത്തക മുതലാളിത്ത്വത്തിന്റെ കീഴിൽ തഴയപ്പെട്ടു കിടന്നിരുന്ന തൊഴിലാളി സമൂഹം ഉണർന്നെണീക്കുമെന്നും , അവ ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വത്തിനെ തുടച്ചു നീക്കുമെന്നും ചെ ഈ പ്രസംഗത്തിൽ ഉറക്കെ പറഞ്ഞു. ജനസമൂഹം പുഛിക്കപ്പെട്ട്, തഴയപ്പെട്ട് ദാരിദ്ര്യത്താലും പീഢനത്താലും തളർന്നു കിടക്കുകയായിരുന്നു. ഇവർ ഉണർന്നെണീക്കും. അവരുടെ രക്തം കൊണ്ട് തന്നെ അവർ അവരുടെ ചരിത്രം രചിക്കും. ക്രോധത്തിന്റെ തിരമാലകൾ ലാറ്റിനമേരിക്കയാകെ തന്നെ ആഞ്ഞടിക്കാൻ പോകുകയാണെന്ന് ചെ പ്രഖ്യാപിച്ചു.


ക്യൂബയിൽ നിന്നും നാടുകടത്തപ്പെട്ട കുറ്റവാളികളിൽ നിന്നുണ്ടായ രണ്ടു ആക്രമണങ്ങളിൽ നിന്നും ചെ ഈ സമ്മേളനത്തിനിടക്ക് രക്ഷപ്പെടുകയുണ്ടായി. ആദ്യത്തേത് , മോളി ഗോൺസാൽവസ് എന്നയാൾ സുരക്ഷാ മതിലുകൾ തകർത്ത് ചെ ഗുവേരക്കു നേരെ ഏഴിഞ്ചു നീളമുള്ള കഠാരയുമായി ചാടി വീഴുകയായിരുന്നു. രണ്ടാമത്തേത്, ചെറിയ ദൂരത്തുനിന്നും തൊടുക്കാവുന്ന ഒരു റോക്കറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. ഈ രണ്ടു സംഭവങ്ങളെക്കുറിച്ചും ചെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. തോക്കുപയോഗിച്ച് ഒരു പുരുഷനാൽ വധിക്കപ്പെടുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്, ഒരു കത്തി ഉപയോഗിച്ച് ഒരു സ്ത്രീയാൽ കൊല്ലപ്പെടുന്നതാണ് എന്നാണ്.

ന്യുയോർക്കിലായിരിക്കുമ്പോൾ കൊളംബിയൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിന്റെ ഫേസ് ദ നേഷൻ എന്ന പരിപാടിയിൽ പ്രമുഖരോടൊപ്പം പങ്കെടുക്കുകയുണ്ടായി. യൂജിൻ മക്കാർത്തി , മാൽക്കം എക്സ് എന്നിവരുൾപ്പെടെയുണ്ടായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തത്. ഈ രാജ്യത്തിലുള്ള ഏറ്റവും മികച്ച വിപ്ലവകാരി എന്നാണ് ഇവർ ചെ ഗുവേരയെ വിശേഷിപ്പിച്ചത്.


അൾജീരിയ, സോവിയറ്റ് യൂണിയൻ, ചൈന:

1965 ഫെബ്രുവരി 24 നാണ് ചെ ഗുവേര അവസാനമായി ഒരു അന്താരാഷ്ട്രവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അൾജീരിയയിൽ വെച്ചു നടന്ന ആഫ്രോ ഏഷ്യൻ സമ്മേളനത്തിൽ പങ്കെടുത്തതായിരുന്നു അത്. സാമ്രാജ്യത്വ ശക്തികളുടെ ചൂഷണത്തിനെതിരേ മൂകമായി നിലകൊള്ളുന്ന ജനാധിപത്യരാജ്യങ്ങളുടെ നിലപാടിനെതിരേ ചെ ഗുവേ ആ വേദിയിൽ തുറന്നടിച്ചു. സാമ്രാജ്യത്ത്വശക്തികളെ എതിർക്കാനായി കമ്മ്യൂണിസ്റ്റുരാജ്യങ്ങൾക്കുള്ള വ്യക്തമായ നയങ്ങളും ചെ അവതരിപ്പിച്ചു. ക്യൂബയുടെ പ്രധാന സാമ്പത്തികഉറവിടമായ സോവിയറ്റ് റഷ്യയുടെ ചില നയങ്ങളെയും ചെ പൊതുവേദിയിൽ എതിർത്തു. മാർച്ച് പതിനാലിന് തിരിച്ച് ക്യൂബയിലെത്തിയ ചെ ഗുവേരക്ക് ഫിഡലിന്റെ നേതൃത്വത്തിൽ ശാന്തഗംഭീരമായ വരവേല്പാണ് ഹവാന വിമാനത്താവളത്തിൽ വെച്ചു നൽകിയത്. ഭൂമിയെ രണ്ടാക്കി ഭാഗിച്ചു ചൂഷണം ചെയ്യുന്ന രണ്ട് ശക്തിളെന്നാണ് അമേരിക്കയേയും, സോവിയറ്റ് റഷ്യയേയും ചെ വിശേഷിപ്പിച്ചത്. വിയറ്റ്നാം യുദ്ധത്തിൽ ചെ ഉത്തര വിയറ്റ്നാമിനെ പിന്തുണച്ചു. വികസ്വരരാജ്യങ്ങളോട് മറ്റൊരു വിയറ്റ്നാമാകാൻ ആഹ്വാനം ചെയ്യുകയും ഉണ്ടായി.


മാവോ സെ തൂംഗിന്റെ ശക്തനായ ഒരു പിന്തുടർച്ചക്കാരനായിരുന്നു ചെ. ക്യൂബയുടെ പുരോഗതി റഷ്യയുടെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചിരിക്കുന്ന അവസരത്തിൽ ചെ ഗുവേരയുടെ ഈ റഷ്യ വിരുദ്ധ നിലപാടുകൾ ക്യൂബക്ക് ഒരു പാട് പ്രശ്നങ്ങളുണ്ടാക്കി. മാവോയുടെ നേതൃത്വത്തിൽ ചൈനനേടിയെടുത്ത വൻ വ്യവസായ പുരോഗതി ചെ ഗുവേരയെ ആകർഷിച്ചിരുന്നു. അത്തരമൊരു മാറ്റം ആണ് ക്യൂബയിൽ നടപ്പാക്കാൻ ചെ സ്വപ്നം കണ്ടിരുന്നത്. ചെ ഗുവേരയുടെ റഷ്യൻ വിരുദ്ധ നിലപാടുകൾ കൊണ്ട് വിഷമത്തിലായത് ഫിഡൽ ആയിരുന്നു. റഷ്യൻ നിലപാടുകളെയും നയങ്ങളെയും ഫിഡൽ സ്വാഗതം ചെയ്തുിരുന്നുവെങ്കിലും, അഴിമതിനിറഞ്ഞത് എന്നു പറഞ്ഞ് ചെ നിഷ്ക്കരുണം തള്ളിക്കളയുകയായിരുന്നു.

റഷ്യയുടെ സാമ്പത്തിക, രാഷ്ട്രീയ നിലപാടുകളോടുള്ള ചെ ഗുവേരയുടെ വിമർശനം അദ്ദേഹത്തിന്റെ അക്കാലത്തുള്ള കുറിപ്പുകളിൽ കാണാമായിരുന്നു. സോവിയറ്റുകൾ മാർക്സിനെ മറന്നു എന്നദ്ദേഹം വിശ്വസിച്ചു. മുതലാളിത്ത്വത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായ വർഗ്ഗസമരത്തെ തുടച്ചു നീക്കാനുള്ള സോവിയറ്റ് യൂണിയന്റെ താല്പര്യവും അമേരിക്കയോടുള്ള സമാധാന നിലപാടുമെല്ലാം ചെ ഗുവേര എതിർത്തിരുന്നു. പണം, ഉല്പന്നങ്ങൾ, വിപണി, വ്യാപാരം എന്നിവ ഇല്ലാതായി കാണാനാണ് ചെ ആഗ്രഹിച്ചത്. എന്നാൽ റഷ്യ ഇതിനു വേണ്ടിയാണ് പരിശ്രമിച്ചത്. സോവിയറ്റുകാർ മാറാനായി തയ്യാറായില്ലെങ്കിൽ അവർ തിരിച്ച് മുതലാളിത്ത്വത്തിലേക്കു തന്നെയാണ് പോകുന്നത് എന്ന് ചെ ഉറക്കെ പ്രഖ്യാപിച്ചു.


അൾജീരിയൻ പ്രസംഗത്തിനുശേഷം, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ചെ ഗുവേര പൊതുമധ്യത്തിൽ നിന്നും അപ്രത്യക്ഷനായി. നിഗൂഢമായ ഒരു താവളത്തിലേക്കാണ് അദ്ദേഹം പോയത്. അതിനെക്കുറിച്ച്, യാതൊരാൾക്കും അറിവുണ്ടായിരുന്നില്ല. ക്യൂബയുടെ വ്യവസായ മന്ത്രി കൂടിയായിരുന്ന ചെ ഗുവേരയുടെ ഈ ഒളിച്ചോട്ടം നടപ്പിലായിക്കൊണ്ടിരുന്ന ക്യൂബൻ വ്യാവസായിക പുരോഗതിയെ പിന്നോട്ടടിച്ചു. ചെ ഗുവേരയുടെ ചൈനീസ് രീതി റദ്ദാക്കാൻ ഫിഡലിന്റെ മുകളിൽ സോവിയറ്റ് സമ്മർദ്ദം കൂടി വന്നു. ചെ ഗുവേര, തനിക്കു തോന്നുമ്പോൾ മാത്രം പൊതുജനമധ്യത്തിൽ വരുമെന്ന് ഫിഡൽ ഒരു പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ചെഗുവേരയുടെ അപ്രത്യക്ഷമാകലിനെ തുടർന്നുണ്ടായ നിഗൂഢത നീക്കുവാനാണ് ഫിഡൽ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. 1965 ഒക്ടോബർ 3 ന് തീയതി വെക്കാത്ത ഒരു കത്ത് ചെ ഗുവേര ഫിഡലിന് അയച്ചത് ഫിഡൽ പൊതുജനമധ്യത്തിൽ വായിക്കുകയുണ്ടായി. അതിൽ ഇങ്ങിനെ പറഞ്ഞിരുന്നു. ക്യൂബൻ വിപ്ലവത്തോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ വിപ്ലവം നയിക്കാനായി താൻ പോകുകയാണ്. ക്യൂബയിലെ സർക്കാരിലും, കമ്മ്യൂണിസ്റ്റ് പാർട്ടിയിലുമുള്ള എല്ലാ ഔദ്യോഗി സ്ഥാനങ്ങളും രാജിവെക്കുകയാണ്. ഇതോടൊപ്പം ക്യൂബൻ വിപ്ലവത്തിന്റെ ഭാഗമായി ലഭിച്ച ക്യൂബൻ പൗരൻ എന്ന പദവിയും ഉപേക്ഷിക്കുകയാണ്.


ബൊളീവിയ:--വധശിക്ഷ

ഫെലിക്സ് റോഡ്രിഗ്സ് എന്ന ഉദ്യോഗസ്ഥനാണ് ചെ ഗുവേരയെ പിടിക്കാനുള്ള സെന്റ്രൽ ഇന്റലിജൻസ് ഏജൻസിയുടെ സേനയുടെ തലവനായിരുന്നത്. ബൊളീവിയൻ കാടുകളിൽ െച ഗുവേരയെ ഏതുവിധേനയും പിടിക്കുക എന്നതായിരുന്നു ദൗത്യം. നാസി യുദ്ധ കുറ്റവാളിയായിരുന്ന ക്ലോസ് ബാർബി എന്നയാളായിരുന്നു അവസാനം ചെ ഗുവേരയെ പിടിക്കാനായി ഈ സേനയെ സഹായിച്ചത്. ഇയാൾക്ക് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത്, ഗറില്ലായുദ്ധമുറകളിൽ പരിചയം നേടിയിട്ടുണ്ടായിരുന്നു.

1967 ഒക്ടോബർ 7ന്, ഒരു ഒറ്റുകാരൻ ബൊളീവിയൻ പ്രത്യേക സേനയെ ചെ ഗുവേരയുടെ ഒളിത്താവളത്തിലേക്കു നയിച്ചു. ഒക്ടോബർ 8ന് ഏതാണ്ട് 1,800 ഓളം വരുന്ന പട്ടാളക്കാർ ചെ ഗുവേരയുടെ ഒളിസങ്കേതം വളഞ്ഞു. ബൊളീവിയൻ പട്ടാളമേധാവി ബെർനാർദിനോ ഹുൻകാ യുടെ വാക്കുകൾ ചെ ഗുവേരയുടെ ജീവചരിത്രകാരൻ ജോൺ ലീ ആൻഡേഴ്സൺ ഇങ്ങനെ വിവരിച്ചിരിക്കുന്നു. മുറിവേറ്റു, തോക്കുപയോഗിക്കാൻ കഴിയാതെയായ ചെ പട്ടാളക്കാരെ കണ്ട് ഉച്ചത്തിൽ പറഞ്ഞു ഞാൻ ചെ ഗുവേരയാണ്, എന്നെ കൊല്ലാതെ ജീവനോടെ പിടിക്കുന്നതാണ് നിങ്ങൾ കൂടുതൽ വിലപ്പെട്ടത്


അന്നു രാത്രിതന്നെ ചെ ഗുവേരയെ ബന്ധിച്ച് തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു പൊളിഞ്ഞ മണ്ണു കൊണ്ടുണ്ടാക്കിയ സ്കൂളിലേക്ക് എത്തിച്ചു. അടുത്ത ദിവസം, ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല. എന്നാൽ സൈനികാംഗങ്ങളോട് പതിഞ്ഞ ഭാഷയിൽ സംസാരിച്ചു. ബൊളീവിയൻ സേനാംഗമായ ഗുസ്മാന്റെ വാക്കുകളിൽ ആ സമയത്തെല്ലാം ചെ , അക്ഷ്യോഭ്യനായി കാണപ്പെട്ടു. ഗുസ്മാന്റെ വിവരണങ്ങളിൽ ചെ ഗുവേരെ പിടിക്കുമ്പോൾ , അദ്ദേഹത്തിന്റെ വലതു കാൽവെണ്ണയിൽ വെടിയേറ്റ മുറിവുണ്ടാിരുന്നു, മുടി പൊടികൊണ്ട് കട്ടപിടിച്ചിരുന്നു, വസ്ത്രങ്ങൾ കീറിപറിഞ്ഞിരുന്നു, ഒരു പഴയ പാദരക്ഷകളാണ് കാലിൽ ധരിച്ചിരുന്നത്. എങ്കിലും അദ്ദേഹം, തല ഉയർത്തിപിടിച്ച് എല്ലാവരുടേയും കണ്ണുകളിൽ നോക്കി ആണ് സംസാരിച്ചിരുന്നത്. ദയ തോന്നിയ ആ പട്ടാളക്കാരൻ അദ്ദേഹത്തിന് പുകയില നൽകി. അതു സ്വീകരിച്ച ചെ , ഒരു പുഞ്ചിരിയോടെ നന്ദി പറഞ്ഞു. ചെ ഗുവേര പുകവലിച്ചുകൊണ്ടിരുന്ന പൈപ്പ് വായിൽ നിന്നെടുക്കാൻ ശ്രമിച്ച എസ്പിനോസ എന്ന ബൊളീവിയൻ പട്ടാളക്കാരനെ ചെ ചവിട്ടിത്തെറിപ്പിച്ചു. അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിരുന്നിട്ടുപോലും. വെടിവെച്ചുകൊല്ലുന്നതിനു തൊട്ടുമുമ്പ്, അഡ്മിറൽ ഉഗാർത്തെയുടെ മുഖത്ത് ചെ ധിക്കാരത്തോടെ തുപ്പുകയുണ്ടായി.




പിറ്റേ ദിവസം രാവിലെ , ചെ ആ ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപികയെ കാണണമെന്ന് ആവശ്യപ്പെട്ടു. 22 കാരിയായ ജൂലിയ കോർട്ടസ് ഈ സംഭവത്തെ പിന്നീട് ഇങ്ങനെ വിവരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കാൻ എനിക്കാവുമായിരുന്നില്ല, തുളച്ചു കയറുന്ന ഒരു തീക്ഷ്ണമായ ഒരു നോട്ടമായിരുന്നു. ഇമകൾ അനങ്ങാതെ നിന്ന പ്രശാന്തമായ നോട്ടം. സ്കൂളിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ചെ ജൂലിയയോട് സംസാരിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ആഢംബര കാറുകളിൽ സഞ്ചരിക്കുമ്പോൾ ഈ സ്കൾ ഇങ്ങനെ കിടക്കുന്ന ഒരു ശരിയായ രീതി അല്ലെന്ന് ചെ പറയുകയുണ്ടായി. ഇതുകൊണ്ടാണ് ഇത്തരം ഞങ്ങൾ ഇതിനെതിരായി യുദ്ധം ചെയ്യുന്നതെന്നും കൂടി കൂട്ടിച്ചേർത്തു.




ഒക്ടോബർ 9ന്റെ പ്രഭാതത്തിൽ ബൊളീവിയൻ പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാൻ ഉത്തരവിട്ടു. മാരിയോ തെരാൻ എന്ന പട്ടാളക്കാരനാണ് ചെ ഗുവേരയെ വധിക്കാനായി മുന്നോട്ടു വന്നത്. ചെ ഗുവേരയെ കൊല്ലാനുള്ള അധികാരം അയാൾ ചോദിച്ചു വാങ്ങുകയായിരുന്നു. അയാളുടെ മൂന്നു സുഹൃത്തുക്കുൾ മുമ്പ് ചെ ഗുവേരയുടെ ഗറില്ലാസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടുള്ള വിരോധമായിരുന്നു, ഈ തീരുമാനമെടുക്കാൻ കാരണം. ചെ ഗുവേര കൊല്ലപ്പെട്ടത് ഒരു ഏറ്റുമുട്ടലിലൂടെയാണെന്ന് ലോകത്തോടു വെളിവാക്കാനായി മുറിവുകളുടെ എണ്ണം പൊരുത്തമുള്ളവയായിരിക്കണമെന്ന് ഫെലിക്സ് റോഡ്രിഗ്സ് ആ പട്ടാളക്കാരനോട് പറഞ്ഞിരുന്നു. യാതൊരുവിധേനെയും ചെ രക്ഷപ്പെടാതിരിക്കാനായാണ് ബൊളീവിയൻ പ്രസിഡന്റ് ആ കൃത്യം വളരെ പെട്ടെന്ന് തന്നെയാക്കിയത്. കൂടാതെ വിചാരണ എന്ന നാടകത്തെയും ഒഴിവാക്കാൻ ഈ തീരുമാനം കൊണ്ട് അവർക്ക് കഴിഞ്ഞു.




വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് നിന്റെ അറിവില്ലായ്മയെക്കുറിച്ചു നീ ചിന്തിക്കുന്നുവോ എന്ന് പട്ടാളക്കാരൻ ചെ ഗുവേരയോട് ചോദിച്ചു. ഉറച്ച മറുപടി വന്നു ഇല്ല , ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെക്കുറിച്ചാണ്. തെരാൻ തന്നെ വധിക്കുവാൻ കുടിലിലേക്ക് കടന്നപ്പോൾ ചെ അയാളോട് പറഞ്ഞു എനിക്കറിയാം നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന്, നിറയൊഴിക്കൂ, ഭീരു. നീ ഒരു മനുഷ്യനെമാത്രമാണ് കൊല്ലാൻ പോകുന്നത്. തെരാൻ ഒന്നു പതറിയെങ്കിലും തന്റെ യന്ത്രത്തോക്കുകൊണ്ട് ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. കൈകളിലും കാലിലും വെടിവെച്ചു. ചെ നിലത്തു വീണു പിടഞ്ഞു. കരയാതിരിക്കാനായി തന്റെ കൈയ്യിൽ ചെ കടിച്ചു പിടിച്ചു. തെരാൻ പിന്നീട് തുരുതുരാ നിറയൊഴിച്ചു. നെഞ്ചിലുൾപ്പടെ ഒമ്പതുപ്രാവശ്യം തെരാൻ ചെ ഗുവേരക്കു നേരെ നിറയൊഴിച്ചു. അഞ്ചു പ്രാവശ്യം കാലുകളിലായിരുന്നു. രണ്ടെണ്ണം യഥാക്രമം വലതുതോളിലും കൈയ്യിലും. ഒരെണ്ണം നെഞ്ചിലും, അവസാനത്തേത് കണ്ഠനാളത്തിലുമായിരുന്നു വെടിയേറ്റത്




മരണശേഷം , ഓർമ്മകൾ:

മരണശേഷം ചെ ഗുവേരയുടെ ശവശരീരം ഒരു ഹെലികോപ്ടറിന്റെ വശത്ത് കെട്ടിവച്ച നിലയിലാണ് കൊണ്ടുപോയത്. വല്ലൈഗ്രാൻഡയിലുള്ള ഒരു ആശുപത്രിയിലെ അലക്കുമുറിയിൽ ആണ് ചെ ഗുവേരയുടെ മൃതശരീരം കിടത്തിയിരുന്നത്. മരിച്ചത് ചെ ഗുവേര തന്നെയെന്ന് ഉറപ്പിക്കാനായി ധാരാളം ദൃക്സാക്ഷികളെ കൊണ്ടുവന്ന് ശരീരം കാണിച്ചിരുന്നു. അതിൽ പ്രധാനിയായിരുന്നു ബ്രിട്ടീഷ് പത്രലേഖകനായിരുന്ന റിച്ചാർഡ് ഗോട്ട്, ഇദ്ദേഹമാണ് ജീവനോടെ ചെ ഗുവേരയെ കണ്ട ഏക സാക്ഷി എന്നും പറയപ്പെടുന്നു.

മരിച്ചു കിടന്ന ചെ ഗുവേരയെ അവിടുത്തെ ആളുകൾ ഒരു വിശുദ്ധനെപ്പോലെയാണ് നോക്കിക്കണ്ടത്. ഇംഗ്ലീഷ് നിരൂപകനായ ജോൺ ബെർഗർ, ചെ ഗുവേരയുടെ പോസ്റ്റ്മോർട്ടത്തിന്റെ ചിത്രങ്ങളെ വിശ്വവിഖ്യാതമായ രണ്ടു ചിത്രങ്ങളോടാണ് ഉപമിച്ചത്. അതിൽ ഒന്ന് ക്രിസ്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആൻഡ്രിയ മാന്റെഗ്ന വരച്ച ഒരു ലോകപ്രശസ്ത്ര ചിത്രം കൂടിയായിരുന്നു.


ചെ ഗുവേരയെ കൊല്ലാനുള്ള തീരുമാനത്തെ വിഡ്ഢിത്തം എന്നാണ് അമേരിക്കയുടെ 36ാമത്തെ പ്രസിഡണ്ടായിരുന്ന ലിൻഡൻ.ബി.ജോൺസൺ അഭിപ്രായപ്പെട്ടത്. എന്നാൽ ബൊളീവിയയുടെ ഭാഗത്തുനിന്നുനോക്കിയാൽ ശരിയും എന്നദ്ദേഹം കൂട്ടിച്ചേർത്തു. ചെ ഗുവേരയുടെ കൊലപാതകശേഷം അദ്ദേഹം ഉപയോഗിച്ചിരുന്ന പല വസ്തുക്കളും റോഡ്രിഗ്സ് തന്റേതാക്കുകയുണ്ടായി. അതിലൊന്നായിരുന്നു ചെ ഉപയോഗിച്ചിരുന്ന റോളക്സ് ജി.എം.ടി.മാസ്റ്റർ വാച്ച്. അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു. പിന്നീട് ഈ വക വസ്തുക്കളെല്ലാം സി.ഐ.എ യുടെ പക്കൽ എത്തിച്ചേർന്നു. ഒരു സൈനിക ഡോക്ടർ ചെ ഗുവേരയുടെ കൈകൾ ഛേദിച്ചെടുത്തു. അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി. മൃതശരീരം കത്തിച്ചോ , മറവുചെയ്തോ എന്നുപോലും അവർ പുറത്തു പറഞ്ഞില്ല. മുറിച്ചെടുത്ത കരങ്ങൾ വിരലടയാളപരിശേധനക്കായി ബ്യൂനസ് ഐറിസിലേക്ക് അയച്ചു. അവിടെ അർജന്റീന പോലീസിന്റെ കയ്യിൽ ചെ ഗുവേരയുടെ വിരലടയാളം സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരു


ഒക്ടോബർ 15ന് ഫിഡൽ ഔദ്യോഗികമായി ചെ ഗുവേരയുടെ മരണം പ്രഖ്യാപിച്ചു കൂടാതെ മൂന്നു ദിവസത്തെ ദുഃഖാചരണവും ക്യൂബയിലെങ്ങും അചരിക്കാൻ നിർദ്ദേശം നൽകി. ഹവാനയിലെ ജനങ്ങളെ അഭിവാദ്യംചെയ്ത് ഫിഡൽ ചെ ഗുവേരയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.

“ നമ്മുടെ അടുത്ത തലമുറ എങ്ങിനെ ആയിരിക്കണം എന്നുള്ളതിനുള്ള ഉദാഹരണമാണ് ചെ. നമ്മുടെ കുട്ടികൾ ചെ ഗുവേരയെപോലെ വിദ്യാഭ്യാസം നേടണം. ഒരു മാതൃകാപുരുഷനെയാണ് നാം തേടുന്നതെങ്കിൽ ഒട്ടും മടിക്കാതെ എനിക്കു ചൂണ്ടിക്കാണിക്കാൻ കഴിയും. അത് ചെ ഗുവേരയാണ്


ചെ ഗുവേരയോടൊപ്പം പിടിയിലായ റെജിസ് ഡിബ്രേ പിന്നീടി ജയിലിൽ നിന്നു നൽകിയ ഒരഭിമുഖത്തിൽ ചെ ഗുവേരയും മറ്റു ഗറില്ലകളും കാട്ടിലനുഭവിച്ച കഷ്ടപ്പാടുകളുടെയും വേദനകളുടെയും യഥാർത്ഥ ചിത്രം ലോകത്തിനു മുന്നിൽ വരച്ചു കാട്ടുന്നു. അവർ കാടിന്റെ ഇരകളായിരുന്നു, കാടു തന്നെ അവരെ ഭക്ഷിച്ചു. ചെ ഗുവേരയുടെ സംഘം, ദിവസങ്ങളോളം, ഭക്ഷണവും, വെള്ളവും, പാദരക്ഷകളും ഇല്ലാതെ കാട്ടിലൂടെ അലയുകയായിരുന്നു. കൂടാതെ വിവിധ രോഗങ്ങളും അവരെ തളർത്തിയിരുന്നു. ആ നാളുകളിൽ പോലും ലാറ്റിൻ അമേരിക്കയുടെ നല്ല ഭാവിയെക്കുറിച്ച് ചെ ശുഭാപ്തിവിശ്വാസമുള്ളവനായിരുന്നു.


995കളുടെ അവസാനത്തിൽ വിരമിച്ച ബൊളീവിയൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന മാരിയോ വാർഗാസ്, ചെ യുടെ ജീവചരിത്രകാരനായ ലീ ആൻഡേഴ്സണോട് പറയുകയുണ്ടായി, പിന്നീട് ചെ ഗുവേരയുടെ ശരീരം വല്ലാഗ്രാൻഡാ വ്യോമതാവളത്തിനടുത്തു നിന്നും അവർ കണ്ടെടുത്തു എന്ന്. ചെ ഗുവേരയുടെ ശരീരത്തിനായ ഏതാണ്ട് ഒരുകൊല്ലക്കാലം നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് ക്യൂബയുടെ ഫോറൻസിക് വിദഗ്ദരും മറ്റുമടങ്ങുന്ന ഒരു സംഘം ഏഴു മൃതശരീരങ്ങൾ ഒരുമിച്ചു മറവുചെയ്തിരുന്ന രണ്ട് വലിയ ശവക്കുഴികൾ കണ്ടെത്തിയത്. അതിൽ ഒന്നിന്റെ കൈകൾ ചെ ഗുവേരയെപ്പോലെ ഛേദിച്ചിരുന്നു. ക്യൂബൻ സർക്കാർ ഉദ്യോഗസ്ഥരും, ആഭ്യന്തരമന്ത്രാലയവും ഈ മൃതശരീരം ചെ ഗുവേരയുടെ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു. മൃതശരീരത്തിന്റെ ജാക്കറ്റിനുള്ളിൽ ഒരു ചെറിയ പോക്കറ്റിൽ ഒരു കെട്ട് പുകയില നിരീക്ഷകർ കണ്ടെത്തി. ഗുസ്മാൻ എന്ന ബൊളീവിയൻ പട്ടാളക്കാരൻ ചെ ഗുവേരക്ക് അവസാനമായി കൊടുത്തതായിരുന്നു അത്. ഗുസ്മാൻ ഇതിനെക്കുറിച്ചു ഇങ്ങിനെ അനുസ്മരിക്കുന്നു. ക്യൂബക്കാർ ഏതെങ്കിലും ഒരു പഴയ അസ്ഥിക്കഷണം കണ്ടെടുത്ത് ഇത് ചെ ആണെന്ന് പറയുമെന്ന് എനിക്കു സംശയമുണ്ടായിരുന്നു. എന്നാൽ ഈ പുകയിലക്കെട്ട് കണ്ടെടുത്തതോടെ എനിക്കുറപ്പായി അത് ചെ ഗുവേര തന്നെയാണെന്ന്.


1997ൽ ചെ ഗുവേരയെയും തന്റെ ആറു സംഘാംഗങ്ങളേയും, സാന്റാക്ലാരയിലുള്ള ഒരു മ്യുസോളിയത്തിൽ പൂർണ്ണ സൈനികബഹുമതികളോടെ അടക്കി. സാന്റാക്ലാരയിലായിരുന്നു മഹത്തായ ക്യൂബൻ വിപ്ലവത്തിന്റെ വിജയാഘോഷം ചെ നടത്തിയത്.


ചെ ഗുവേരയുടെ ഡയറിയും മറ്റ് ചില സ്വകാര്യവസ്തുക്കളും പിന്നീട് കണ്ടെടുക്കുകയുണ്ടായി. കൈകൊണ്ട് എഴുതിയ 30,000 വാക്കുകൾ ഉള്ള ചെ ഗുവേരയുടെ ഡയറിയാണ് അതിൽ പ്രധാനപ്പെട്ടത്. കൂടാതെ കുറെ കവിതകളും, ഒരു ചെറുകഥയും. ഡയറിയിലെ ആദ്യത്തെ വരികൾ എഴുതിയത് നവംബർ 7 1966ന് ആണ്. അവസാനം അതിൽ പേന പതിഞ്ഞത് പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പും. 1967 ഒക്ടോബർ 7 നും. അതുവരെ ഗറില്ലകളുടെ അപക്വമായ നീക്കങ്ങളും, ചെ ഗുവേരയുടെ നീക്കങ്ങളും എല്ലാം ഈ പുസ്തകത്താളിൽ നിറഞ്ഞു നിൽക്കുന്നു. ബൊളീവിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള എതിർപ്പുകളും, അവിടെ ചെ ഗുവേരക്ക് പ്രതീക്ഷിച്ച സേനാബലം നൽകിയില്ല. കൂടാതെ, ഭാഷാപരമായ പ്രശ്നങ്ങളും കൂടൂതൽ ആളുകളെ ഗറില്ലാ സൈന്യത്തിലേക്കെടുക്കുന്നതിൽ നിന്നും ചെ ഗുവേരക്കു തിരിച്ചടിയായി. കൂടാതെ സന്തതസഹചാരിയായിരുന്ന ആസ്തമ അസുഖവും അദ്ദേഹത്തെ തളർത്തിയിരുന്നു. ആവശ്യത്തിനു മരുന്നുകൾ ലഭിക്കാതിരുന്നതും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സമായി.


റാംപാർട്ട്സ് മാഗസിൻ ബൊളീവിയൻ ഡയറി ഉടനടി തന്നെ മൊഴിമാറ്റം നടത്തി, ലോകമെമ്പാടും വിതരണം ചെയ്തു. 2008 ൽ ബൊളീവിയൻ സർക്കാർ, ചെഗുവേരയുടെ മറ്റു ചില നോട്ടുപുസ്തകങ്ങളും, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും കണ്ടെടുത്തു. കൈയെഴുത്തു പ്രതികളുടെ ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയുണ്ടാ

Wednesday 4 September, 2013

സസ്തനികള്‍ പേറുന്നത് പുതിയ 320,000 വൈറസുകളെയെന്ന് പഠനം

പറക്കും കുറുക്കന്‍ - മനുഷ്യരെ ബാധിക്കുന്ന ഒട്ടേറെ വൈറസുകളെ വഹിക്കുന്ന ജീവി
മനുഷ്യരുള്‍പ്പടെയുള്ള സസ്തനികള്‍ വഹിക്കുന്ന 320,000 വൈറസുകളെ ഇനിയും കണ്ടുപിടിക്കാനുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. പുതിയ രോഗങ്ങള്‍ ഭാവിയില്‍ ഇനിയും പ്രത്യക്ഷപ്പെടുമെന്നാണ് ഇതിനര്‍ഥം.

ഈ വൈറസുകളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിവുള്ളവയെ കണ്ടുപിടിക്കേണ്ടത്, ഭാവിയില്‍ മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 'എംബയോ' ( mBio ) ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള പുതിയ വൈറസുകളെ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് 600 കോടി ഡോളര്‍ ( 40,000 കോടി രൂപ) ചെലവുവരും. ഇതൊരു ഭീമമായ തുകയായി തോന്നാം. ഇത് പക്ഷേ, ഒരു മഹാമാരി ഉണ്ടായാല്‍ അത് അമര്‍ച്ച ചെയ്യാന്‍ വേണ്ടിവരുന്ന പണത്തിന്റെ ചെറിയൊരു ഭാഗമേ ആകുന്നുള്ളൂ എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.



നിഫ വൈറസ്
അമേരിക്കയിലെയും ബംഗ്ലാദേശിലെയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്. പറക്കും കുറുക്കന്‍ ( flying fox ) എന്ന പേരുള്ള ഭീമന്‍ വവ്വാലുകളെയാണ് ഗവേഷകര്‍ പരിശോധിച്ചത്. മനുഷ്യരെ മാരകമായി ബാധിക്കുന്ന 'നിഫ വൈറസി' ( Nipah virus ) ന്റെ വാഹകര്‍ ഇത്തരം വവ്വാലുകളാണ്.

1897 വവ്വാല്‍ സാമ്പിളുകള്‍ ഗവേഷകര്‍ പരിശോധിച്ചു. നിഫ കൂടാതെ ഏതൊക്കെ വൈറസുകള്‍ ആ ജീവികളുടെ ശരീരത്തിലുണ്ടെന്ന് പരിശോധിക്കാന്‍ അത് അവസരമൊരുക്കി. 60 വ്യത്യസ്തയിനം വൈറസുകള്‍ വവ്വാലുകളുടെ ശരീരത്തിലുള്ളതായി കണ്ടു. അതില്‍ മിക്കതും ഇതുവരെ കണ്ടെത്താത്തവയാണ്.

ഈ കണക്ക് അറിയപ്പെടുന്ന മറ്റ് സസ്തനികളുടെ കാര്യത്തില്‍ വ്യാപിപ്പിച്ചപ്പോഴാണ്, 320,000 വൈറസുകള്‍ ഇനിയും കണ്ടുപിടിക്കാനുണ്ടെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്. ആ വൈറസുകളെ മുഴുവന്‍ തിരിച്ചറിയുകയെന്നത്, ഭാവിക്ക് ഏറെ ഗുണംചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു

Sunday 7 July, 2013

ചെ ഗുവേര ഒരേയൊരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്

ടി.എസ്. കാര്‍ത്തികേയന്‍


അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരെയുള്ള ചെറുത്തുനില്പുകള്‍ക്ക് അന്നും ഇന്നും ഒരുപോലെ ഊര്‍ജം പകരുന്ന സ്രോതസ്സാണ് ചെ എന്ന ഏണസ്റ്റോ ചെ ഗുവേര. അര്‍ജന്റീനയില്‍ പുകഞ്ഞുതുടങ്ങി ക്യൂബയില്‍ പടര്‍ന്നുകത്തി ഒടുവില്‍ ബൊളീവിയയില്‍ എരിഞ്ഞടങ്ങിയ ആ വിപ്ലവാഗ്‌നിയെ ചിത്രങ്ങളില്‍ ആവാഹിക്കുന്ന ഒരു പ്രദര്‍ശനം കൊല്‍ക്കത്തയിലെ ഗോര്‍ക്കി സദനില്‍ നടന്നു. ചെ ഗുവേരയുടെ 85-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. ഗോര്‍ക്കി സദനും ഐസന്‍സ്റ്റൈന്‍ സിനി ക്ലബ്ബും പ്രോഗ്രസ് ലിറ്റററി ക്ലബ്ബും സംയുക്തമായി നടത്തിയ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം ചെ ഗുവേരയുടെ ഒരേയൊരു ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളായിരുന്നു.

ക്യൂബന്‍ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ മൂന്നാംലോകരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി അയച്ച പ്രതിനിധിസംഘത്തെയും നയിച്ചാണ് ചെ ഇന്ത്യയിലെത്തിയത്. അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയുടെ മണ്ണിലേക്ക് സായുധവിപ്ലവത്തിന്റെ പ്രയോക്താവായ ചെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളും അനുഭവങ്ങളും ചരിത്രത്തില്‍ അത്രതന്നെ അറിയപ്പെടാത്തതും പറയപ്പെടാത്തതുമായ ഏടാണ്. 1959 ജൂലായിലായിരുന്നു ഇത്. ക്യൂബന്‍ സര്‍ക്കാറില്‍ ഔദ്യോഗിക ചുമതലകളൊന്നും ഇല്ലാതിരുന്ന ചെയെ ക്യൂബന്‍ ദേശീയനേതാവ് എന്ന നിലയിലാണ് ഇന്ത്യ സ്വീകരിച്ചത്.


അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു തീന്‍മൂര്‍ത്തി ഭവനില്‍ ചെ ഗുവേരയെ സ്വീകരിക്കുന്നതിന്റെയും ക്യൂബയുടെ ഉപഹാരമായി ചെ സമ്മാനിച്ച ചുരുട്ടുകളുടെ പെട്ടി നെഹ്രു കൗതുകപൂര്‍വം പരിശോധിക്കുന്നതിന്റെയും ചിത്രങ്ങള്‍ മുന്നില്‍. (അന്ന് ചെയ്ക്ക് നന്നേ ചേരുന്ന ഒരു ഉപഹാരമാണ് നെഹ്രു തിരികെ നല്കിയത് - ഗൂര്‍ഖകളുടെ കത്തിയായ കുക്രി) ഹരിയാണയിലെ പിലാന എന്ന ഗ്രാമം. സന്ദര്‍ശിക്കാനെത്തിയ ചെ യെ ഒരു കര്‍ഷകന്‍ മാലയിട്ട് സ്വീകരിക്കുന്ന ഒരു ചിത്രവും കൂട്ടത്തിലുണ്ട്. ഗാന്ധിത്തൊപ്പി വെച്ച ആ മുതിര്‍ന്ന കര്‍ഷകനും ഗറില്ലാത്തൊപ്പി വെച്ച ചെ ഗുവേരയും അതില്‍ മുഖാമുഖം നില്ക്കുന്നു. മറ്റൊന്നില്‍ ഇന്ത്യന്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയ ചെ അന്നത്തെ സോവിയറ്റ് യൂണിയന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച യുറാല്‍ എന്ന ആദ്യ കമ്പ്യൂട്ടറിന് മുന്നില്‍ കൗതുകത്തോടെ ചെ.

ആ സന്ദര്‍ശനത്തില്‍ ആകാശവാണിക്ക് ചെ അഭിമുഖം അനുവദിച്ചിരുന്നു. കെ.പി. ഭാനുമതി എന്ന പത്രപ്രവര്‍ത്തകയാണ് ചെയോട് സംസാരിച്ചത്. ചെയും മറ്റ് പ്രതിനിധികളും താമസിച്ചിരുന്ന അശോകാ ഹോട്ടലില്‍ വെച്ചായിരുന്നു അഭിമുഖം. ചിത്രത്തോടൊപ്പം അഭിമുഖത്തിലെ പ്രധാന ഭാഗങ്ങളും ചേര്‍ത്തിരിക്കുന്നു. അതിലെ ഒരു ചോദ്യം: ''ഒരു ബഹുമതസമൂഹം കമ്യൂണിസ്റ്റ് സിദ്ധാന്തശാഠ്യങ്ങളെ അംഗീകരിക്കുമെന്ന് കമ്യൂണിസ്റ്റായ താങ്കള്‍ക്ക് തോന്നുന്നുണ്ടോ?''

''എന്നെ ഒരു കമ്യൂണിസ്റ്റായി ഞാന്‍ കണക്കാക്കുന്നില്ല'', ചെ പ്രതിവചിച്ചു: ''തുല്യതയിലും ചൂഷകരാജ്യങ്ങളില്‍നിന്നുള്ള മോചനത്തിലും വിശ്വസിക്കുന്ന സോഷ്യലിസ്റ്റാണ് ഞാന്‍ ''

''നിങ്ങള്‍ക്ക് ഗാന്ധിയും ദീര്‍ഘകാലത്തെ തത്ത്വചിന്താപരമായ പാരമ്പര്യവുമുണ്ടായിരുന്നു. ലാറ്റിനമേരിക്കയില്‍ ഞങ്ങള്‍ക്ക് ഇത് രണ്ടുമില്ല. ഞങ്ങളുടെ വീക്ഷണം വ്യത്യസ്തമായതിന് കാരണം അതാണ്'', ചെ തുടര്‍ന്നു.
ഡല്‍ഹിയിലെ താമസത്തിനിടെ രാജ്യരക്ഷാമന്ത്രി വി.കെ. കൃഷ്ണമേനോനെയും മറ്റ് രണ്ട് മന്ത്രിമാരെയും ചെ സന്ദര്‍ശിച്ചു. പിന്നെ ചെയും സംഘവും പോയത് കൊല്‍ക്കത്തയിലേക്കാണ്. അവിടെ തങ്ങള്‍ പരിചയപ്പെട്ട കൃഷ്ണ എന്ന വ്യക്തിയെക്കുറിച്ച് വലിയ മതിപ്പുണ്ടാക്കിയതായി ചെ ക്യൂബയില്‍ ചെന്നശേഷം എഴുതിയ അനുഭവക്കുറിപ്പിലുണ്ട്. ഈ വ്യക്തി ആരാണെന്ന് ഇന്നും ആര്‍ക്കുമറിയില്ല.


ഫോട്ടോഗ്രാഫിയില്‍ എന്നും തത്പരനായിരുന്ന ചെ അന്നത്തെ വരവില്‍ കൊല്‍ക്കത്തയിലെ തെരുവുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ആ ചിത്രങ്ങളില്‍ മൂന്നെണ്ണം പ്രദര്‍ശനത്തിലുണ്ട്.

കമ്യൂണിസത്തിന്റെ കോട്ടയായ കൊല്‍ക്കത്തയിലെത്തിയ ക്യൂബന്‍ വിപ്ലവതാരത്തെ പക്ഷേ, അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഗൗനിച്ചതേയില്ല.സോവിയറ്റ് നാടിന്റെ ചുവപ്പിനേക്കാള്‍ മാവോയുടെ കടുംചുവപ്പിനോടാണ് ചെ കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പാര്‍ട്ടിയുടെ തണുത്ത പ്രതികരണത്തിന് ഇത് കാരണമായിരിക്കാം. കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ വിമോചനസമരം ശക്തമായ നാളുകളിലായിരുന്നു ചെയുടെ ഇന്ത്യാ സന്ദര്‍ശനം. പക്ഷേ, കേരളം ചെയുടെ യാത്രാമാപ്പില്‍ ഉള്‍പ്പെട്ടിരുന്നില്ല.കൈവിരലുണ്ണുന്ന രണ്ട്‌വയസ്സുകാരന്‍ ഗുവേര മുതല്‍ ബൊളീവിയയില്‍ ഘാതകരായ പട്ടാളക്കാര്‍ എടുപ്പിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ വരെ അവതരിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ആ വ്യക്തിത്വത്തിന്റെ അറിയാത്ത വശങ്ങളും തെളിയുന്നു. കുലീന കുടുംബവുമൊത്തുള്ള ശൈശവം, സ്‌കൂളിലെ റഗ്ബി കളിയോട് കമ്പമുള്ള വിദ്യാര്‍ഥി, വൈദ്യപഠനത്തിന്റെ നാളുകള്‍, മോട്ടോര്‍ സൈക്കിളില്‍ നടത്തിയ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം, ഗ്വാട്ടിമാലയില്‍ വിപ്ലവത്തിന്റെ ആദ്യ പരീക്ഷണങ്ങള്‍, മെക്‌സിക്കോയിലേക്കുള്ള പലായനം, ഫിഡലുമായുള്ള കൂടിക്കാഴ്ച തുടങ്ങി ചെയുടെ വ്യക്തിത്വം വിടര്‍ന്നുവികസിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അത്. വിപ്ലവകാരിയായ ചെ ഗുവേര എന്ന കടുപ്പക്കാരനായ മനുഷ്യന്‍ കുടുംബത്തോടും സാധാരണക്കാരായ ജനങ്ങളോടുമൊക്കെ സ്‌നേഹത്തോടെയും ലാളിത്യത്തോടെയും ഇടപഴകുന്ന ചിത്രങ്ങളുമുണ്ട്. ചതുരംഗപ്പലകയില്‍ മുഴുകിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അടിക്കുറിപ്പില്‍ മിഖായേല്‍ ടാള്‍, നജ്‌ഡോര്‍ഫ് തുടങ്ങിയ അന്നത്തെ വന്‍താരങ്ങളോട് സമനില പിടിക്കാന്‍ ചെയ്ക്ക് സാധിച്ചിരുന്നെന്ന് വായിക്കുമ്പോള്‍ അദ്ഭുതപ്പെടാതെ വയ്യ.

ജൂണ്‍ 14 മുതല്‍ 21 വരെ നടന്ന ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചലച്ചിത്രങ്ങളും സംഘടിപ്പിച്ചിരുന്നു. സ്റ്റീവന്‍ സോഡര്‍ബെര്‍ഗ് സംവിധാനം ചെയ്ത 'ചെ', ഫെറുച്ചിയോ വലെറിയോയുടെ 'ചെ ഗുവേര' എന്ന ഡോക്യുമെന്ററി, വാള്‍ട്ടര്‍ സാലസിന്റെ 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1965-ല്‍ ചെ വിട പറഞ്ഞപ്പോള്‍ ഒരു ഗാനം കാര്‍ലോസ് പ്യുബ്‌ല എഴുതി ഈണമിട്ടിരുന്നു. ഹാസ്റ്റാ സീയെംപ്രെ കമാന്‍ഡന്റെ ചെ ഗുവേര എന്ന ഈ ഗാനത്തിന്റെ വീഡിയോ ആയിരുന്നു പരിപാടികളുടെ അവതരണഗാനം. അതിന്റെ അര്‍ഥം ഇങ്ങനെ:
എന്നേക്കും വിട, കമാന്‍ഡര്‍ ചെ ഗുവേര!

(ഫോട്ടോകള്‍ക്ക് കടപ്പാട്: കുന്ദന്‍ലാല്‍ (ഫോട്ടോ ഡിവിഷന്‍, ഗവ.ഓഫ് ഇന്ത്യ) പി.എന്‍. ശര്‍മ)

Saturday 9 February, 2013

സോഷ്യല്‍ മിഡിയ വിപ്ലവഭുമിയകുബോള്‍



അഡ്വ യെല്‍ദോ ഈശോ മാത്യു

സൈബര്‍ ലോകത് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളുടെ വിപ്ലവകരമായ മുന്നേറ്റം നടനുകൊണ്ടിരികുന കാലമാണല്ലോ ഈ ഇരുപത്തിഒന്നാംനുറ്റാണ്ട്ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയിതല്‍ നൂറുകണക്കിന്  സോഷ്യല്‍ നെറ്റ് വര്ക്കുകള്‍  നമുക്ക്‌ കാണാന്‍ സാധിക്കുംയുവാക്കളും  യുവതികളും  എന്തിനു  പ്രായമായവര്‍ വരെ  സോഷ്യല്‍ നെറ്റ്വര്ക്കിലെ  നിത്യ സന്ദര്ശകരാണ്.  അന്തര്ദേശീയ  നിലവാരത്തിലുള്ളത്, പ്രാദേശികമായവ,  മതപരമായവ  തുടങ്ങി പല  വിധം  സോഷ്യല്‍ നെറ്റ്വര്ക്കുകള്‍  ഇന്ന്  നിലവിലുണ്ട്, . സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍  കേവലം സുഹുര്‍ത്തുകള്‍ തമ്മില്‍ കുശാലഅനേഷണം നടത്തുവാനുള്ള വേദിയണന ധാരണ പൊളിച്ചെഴുതപെടുകൊണ്ടിരികുന കാലമാണല്ലോ ഇതു
           
           ഇന്ത്യന്‍ മനസാഷിയെ പിടിച്ചു കുലുക്കികൊണ്ട് ഡാല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രുരമായി കൊലചെയപെടപോള്‍ ഒരു നേതാവിന്റെയും ആഹുവനം ഇല്ലാതെ ഒരു സഘാടനയുടെയും പിന്‍ബലം ഇല്ലാതെ ഇന്ത്യന്‍ യുവതം തെരുവില്‍ ഇറങ്ങിയത് സോഷ്യല്‍നെറ്റ്ര്‍ക് സൈറ്റുകളുടെ പിന്‍ബലത്തിലായിരുന്നു എന്നാ വസ്തുത നമ്മള്‍ തിരിച്ചറിയണം. ഇന്ത്യന്‍യുവതം തെരുവില്‍ ഇറങ്ങിയതിന്‍റെ അനന്തരഫലപയിട്ടാണ് ഇന്ന് സ്ത്രികള്‍ക് ഏതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുനതിനയിട്ടുള്ള നിയംമങ്ങള്‍ ശക്തമക്കുനതിനു ഭരണകുടാതെയും ജുഡിഷറിയയും പ്രരിപ്പിച്ചത്   ഇതു കേവലം ഇന്ത്യയില്‍ മാത്രം സംഭവിച്ച പ്രതിഭാസമല്ല ലോകമെപാടും സോഷ്യല്‍നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ സോഷ്യല്‍ ഇസ്സുസില്‍ സോഷ്യല്‍ മിഡിയ  എന്നാ ഒമ്മനപേരില്‍ ഇടപെടുകൊണ്ടിരികുന്നു
            
            രാഷ്ട്രഭരണകുടങ്ങളെ മാറ്റിമറിക്കുനതിലും, അധികാരകേന്ദ്രങ്ങളെകൊണ്ട് രാഷ്ട്രിയ തിരുമാനങ്ങള്‍ ഏടുപ്പികുനതിലും സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ വഹികുന പങ്കു ചെറുതല്ലനു സമകാലിക ലോകരാഷ്ട്രിയം തെളിയികുന്നു  മുല്ലപുവിപ്ലവത്തിന്‍റെ തുടക്കം സമാന ചിന്താഗതിക്കാരായ ആളുകള്‍ ഫേസ്ബൂക്കിലുടെ നടത്തിയ ആശയപ്രചരണം ആയിരുന്നു എന്ന കാര്യം ഓര്‍ക്കുക     
        
            സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ സല്ലപതിനും പ്രണയത്തിനും മാത്രമയിടുള്ള വേദിയാകാതെ സാമുഹികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയിവനുള്ള വേദിയക്കുകയാണ് ഇന്ത്യന്‍ യുവതം എന്നത് ഏറേ പ്രതിഷ ഉണര്‍ത്തുന ഒന്നാണ് ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ രാഷ്ട്രിയപ്രവര്‍ത്തനത്തിനുള്ള ഒരു നല്ല വേദിയായി വളര്‍ന്നിരികുന്നു എന്നാല്‍ ഈ സത്യം നമ്മുടെ സാമുഹിക-രാഷ്ട്രിയ-സാംസ്ക്കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ തിരിച്ചറിയപെടാതെ പോകുബോള്‍ ആ ശുന്യത നികതുനത് അരാഷ്ട്രിയവദികളാണ് എന്നാ വസ്തുത കഴിഞ്ഞ കല സംഭവവികാസങ്ങള്‍ തെളിയികുന്നു
           
           അഴിമാതികൊണ്ട് പൊറുതിമുട്ടിയ ഇന്ത്യന്‍ യുവതത്തെ അരാഷ്ട്രിയത്തിന്‍റെ പതയിലുടെ നയിക്കുവാന്‍ ബാബാറാംദേവിനും അന്നഹസരക്കും മറ്റും സാദിച്ചത് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളിലെ രാഷ്ട്രിയശുന്യത കാരണമാണ്, ഡല്‍ഹി കുട്ടാമാനഭംഗത്തെ തുടര്‍ന് ഷുഭിതരായ ഇന്ത്യന്‍ യുവതത്തെ സമരോല്സുകരക്കി തെരുവില്‍ ഇറക്കുനത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ വിജയിച്ചു എങ്കിലും സമരങ്ങള്‍ക്ക് ലഷ്യം ഇല്ലാതെ പോയതും സമരത്തിന്‍റെ രണ്ടാം ദിനം സമരം ഹൈജാക്ക് ചെയുവാന്‍  അരാഷ്ട്രിയ സംഘടനകളെ സഹായിച്ചതും നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളിലെ ആശയ-രാഷ്ട്രിയ-പ്രത്യശാസ്ത്ര-ദര്‍ശനിക ദാരിദ്ര്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ്‌
            
          ഒരു കാലത്ത് ഗ്രാമങ്ങളിലെ വായനശാലകളും ചായകടകളുമായിരുനു നമ്മുടെ സാമുഹിക-രാഷ്ടിയ-സാഹിത്യ ചര്‍ച്ചാവേദികള്‍, നമ്മുടെ ഒട്ടുമിക്യ സാമുഹികപ്രവര്‍ത്തകരും അവരുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചതും ഇവിടങ്ങളില്‍ നിനും തന്നെയായിരുന്നു, എന്നാല്‍ ഇന്ന് കാലം മാറി, മനുഷ്യന്‍  വളരെ  തിരക്ക്‌ പിടിച്ച  യാത്രയിലാണ് , മുന്കാലത്തെ പോലെ  കൂട്ടുകാരുമായി  സൊറ  പറയാനുള്ള  സമയം  അവനില്ലവായനശാലകളിലോ  ചായക്കടകളിലോ  പോയി  നാല്  വര്ത്തമാനം  പറയനും അവനു സമയമില്ലസൈബര്‍  യുഗത്തില്‍  മനുഷ്യന്  കുടുതല്‍  സമയം  ചെലവഴിക്കുന്നതും സൈബര്‍ ലോകത്ത്തന്നയാണ്ഒരു  സാമൂഹി ക ജീവി  എന്ന  നിലയില്‍  മനുഷ്യന് ഒഴിച്ച് കൂടാനാവാത്ത  ഒന്നാണ്  മറ്റുള്ളവരുമായുള്ള  ചങ്ങാത്തം തന്‍റെ ആശയങ്ങളും അഭിപ്രായങ്ങളും  അറിവുകളും  മറ്റുള്ളവരുമായി  പങ്കുവെക്കാന്‍  ഇന്നത്തെ തലമുറ പഴയ വായനശാലകളിലും ചായകടകളിലും ഉണ്ടായിരുന സഹ്യര്‍ദകുട്ടയിമകളെ  സൈബര്‍ലോകത്തേക്ക് പറച്ചു നടപെട്ടിരിക്കുന്നു എന്നാല്‍ ഈ മാറ്റം വേണ്ടുവണം ഉള്കൊളുവാന്‍ നമ്മുടെ സാമുഹിക-രാഷ്ടിയ-സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല എന്നതാണ് സത്യം അവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളെ മിന്‍വിധിയോടെയാണ് സമീപിച്ചത് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ സല്ലപത്തിനും പ്രണയത്തിനും വേണ്ടി മാത്രമുള്ള വേദിയണനും അവിടെ തങ്ങള്‍ക് ഒന്നും ചെയിവനില്ലനും അവര്‍ ചിന്തിച്ചു അവര്‍ അതില്‍നിനും അകനുനിനു ഫലമോ അവിടെ നടനതോനും അവര്‍ അറിഞ്ഞില്ല   
           
        ഇന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളില്‍ നിരവതി സഹ്യര്‍ദകുട്ടയിമകള്‍ ഉണ്ട് ഫേസ്ബുക്കില്‍ മാത്രം ലഷകണക്കിനു സഹ്യര്‍ദകുട്ടയിമകളണ് ഉള്ളത് ഇതില്‍ പലതിലും പണ്ട് ചായകടകളിലും വായനശാലകളിലും ഉണ്ടായിരുനത് പോലെയുള്ള സാമുഹിക-രാഷ്ട്രിയ-സാഹിത്യ ചര്‍ച്ചകള്‍ നടക്കുന്നു എന്നാല്‍ ഈ ചര്‍ച്ചകളിലോനും നമ്മുടെ മുഖ്യധാര സാമുഹിക-രാഷ്ട്രിയ-സാഹിത്യ  പ്രവര്‍ത്തകരേ ഒന്നും കാണുവാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം, ചില മുഖ്യധാര സാമുഹിക-രാഷ്ട്രിയപ്രവര്‍ത്തകര്കൊക്കെ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളില്‍ അകൌണ്ട് ഉണ്ടാക്കിലും അവിടെ നടക്കുന്ന സാമുഹിക ചര്‍ച്ചകളിലോനും അവര്‍ പങ്കെടുകാറില്ല

             ഫലമോ അരാഷ്ട്രിയവല്ക്കരിക്കപ്പെട്ട കലാലയങ്ങളുടെ ഉല്പനങ്ങളായ ഇന്നത്തെ തലമുറ രാഷ്ട്രിയബോധം ഇല്ലാതെ രാഷ്ട്രിയ ചര്‍ച്ചകളുടെ ഭാകമാകുന്നു ആശയപരമോ പ്രത്യശാസ്ത്രപരമോ ആയ ഒരു അടിത്തറയും ഇല്ലാതെ കേവലം വ്യെയികാരികതയുടെ അടിസ്ഥാനത്തില്‍ മാത്രം സാമുഹികവിഷയങ്ങളോട് പ്രതികരിക്കുന്നു ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വലിയ പ്രധിസന്തിലെക്കാണ്‌ നമ്മെ കൊണ്ടെത്തിക്കുക
            
               ആശയപരമായ ലഷ്യമോ പ്രത്യശാസ്ത്രത്തിന്‍റെ പിന്ബലമോ ഇല്ലാതെ സമരോല്സുകരകുന്ന ഒരു തലമുറ കേവലം അരാഷ്ട്രിയവാദികളായ തിവ്രവാദികളോ അക്രമകാരികളോ ആയിമാറും എന്ന് അടിവരയിടെണ്ട ലഷണങ്ങളാണ് ഡല്‍ഹി കുട്ടാമാനഭംഗത്തെ തുടര്‍ന് ഉണ്ടായ ജാനകിയ മുന്നേറ്റത്തിന്‍റെ രണ്ടാം ദിനം ഇന്ദ്രപ്രസ്ഥതില്‍ കണ്ടത്
           
            അരാഷ്ട്രിയവല്ക്കരിക്കപെട്ട നമ്മുടെ യുവതലമുറ സാമുഹികവിഷയങ്ങള്‍ സോഷ്യല്‍നെറ്റ്വര്‍ക്ക്‌ സൈറ്റുകളിലുടെ ചര്‍ച്ച ചെയുബോള്‍ ആ ചര്‍ച്ചകളുടെ ബാകഭാക്കായി നിനുകൊണ്ട് അവരെ രാഷ്ട്രിയവല്ക്കരികണമേങ്കില്‍ പണ്ട് ചായകടകുട്ടയിമാകളിലും വായനശാലകുട്ടയിമാകളിലും നമ്മുടെ സാമുഹിക-രാഷ്ട്രിയ-സാഹിത്യ പ്രവര്‍ത്തകരും സംഘടനകളും നടത്തിയപോലെയുള്ള ബോതപുര്‍വമായ രാഷ്ട്രിയ ചര്‍ച്ചകളും കുട്ടയിമകളും സോഷ്യല്‍നെറ്റ്വര്‍ക്ക്‌ സൈറ്റുകളില്‍ ആവിഷ്ക്കാരികപെടണ്ടിയിരിക്കുന്നു, സാമുഹിക-സാംസ്‌കാരിക-രാഷ്ട്രിയ-സാഹിത്യ മണ്ഡലങ്ങളില്‍ പ്രോവര്തികുന ബുദ്ധിജീവികള്‍ അവരുടെ പ്രവര്‍തനമേഘല സൈബര്‍ ലോകത്തെക്കുകുടി വ്യഭിപികേണ്ടത് കാലഘടത്തിന്‍റെ ആവിശ്യമായി മാറ്റപെട്ടിരിക്കുകയാണ്
    
          സാമുഹികവിഷയങ്ങളില്‍ പ്രധികരിച്ചു തുടങ്ങിയിരിക്കുന ഇന്ത്യന്‍ യുവതത്തെ രാഷ്ട്രിയവല്ക്കരിക്കുവനും ആശയപരമായി ശക്തിപെടുത്തുവാനുമുള്ള വേദിയായി സോഷ്യല്‍നെറ്റ്വര്‍ക്ക്‌സൈറ്റുകളെ ഉബയോകപെടുതുവാന്‍ നമ്മുടെ മുഖ്യധാര രാഷ്ട്രിയപ്രസ്ഥങ്ങള്‍ക്ക് സാധിക്കുനില്ലയെക്കില്‍ നിര്‍ലേശസംശയം നമ്മുക്ക് പറയേണ്ടി വരും ഭാരതം വല്ലിയൊരു രാഷ്ട്രിയപ്രതിസന്തിലേക്കാണ് നിങ്ങുനത് എന്ന് സോഷ്യല്‍ മിഡിയ വിപ്ലവഭുമിയകുപോള്‍ ഇന്ത്യ കലാപഭുമിയാകും എന്ന് ചുരുക്കം. മാറ്റത്തിന്‍റെ മാറ്റൊലി സൈബര്‍ലോകത് മുഴാങ്ങി തുടങ്ങിയിരിക്കുന്നു. പ്രതികരണ ശേഷിയുള്ള യുവതത്തിനു സര്‍ക്കാരുകളെ തിരുത്തുവാന്‍ കഴിയുമെന്ന് ഇന്ത്യന്‍യുവതം സൈബര്‍ലോകതിലുടെ നമ്മുക്ക് കാണിച്ചുതരുന്നു. സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകലിളുടെയും ചിന്ത ശക്തിയുള്ള രാഷ്ട്രിയവല്ക്കരിക്കപെട്ട പ്രതികരണ ശേഷിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും എന്ന് നമ്മുടെ മുഖ്യധാര സാമുഹിക-രാഷ്ട്രിയ-സാഹിത്യ പ്രവര്‍ത്തകരും സംഘടനകളും തിരിച്ചറിയപടുപോള്‍ മാത്രമേ രാഷ്ടിയവല്ക്കരിക്കപെട്ട ഇന്ത്യന്‍യുവതം എന്നാ സ്പനം സഷല്കാരിക്കപെടുകയോള്ളു

Wednesday 12 December, 2012

പിണറായി വിജയന്‍ പുട്ട് തിന്നുന്നു .

ഇന്നത്തെ ചോദ്യം ഇതാണ് ,

"സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ,വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ഇന്ത്യയില്‍ ,ഒരു തൊഴിലാളി പാര്‍ടിയുടെ നേതാവ് വരേണ്യ വര്‍ഗ്ഗത്തിന്റെ ആഹാരമായ പുട്ട് തിന്നുന്നത് ശരിയാണോ?""


ട്വിട്ടെരിലും ,ഫേസ് ബൂകിലും നിങ്ങളുടെ അഭിപ്രായം രേഖപെടുതാം .
കൂടാതെ ഞങ്ങളുടെ നമ്പറില്‍ നേരിട്ട് വിളിച്ചും അഭിപ്രായം അറിയിക്കാവുന്നതാണ് ..

ഈ വിഷയത്തില്‍ പ്രതികരിക്കുവാന്‍ നമ്മോടൊപ്പം അഡ്വക്കേറ്റു:ശശി ശങ്കര്‍ ,തിരുവനതപുരം സ്റ്റുഡിയോ യിലും,സുമേഷ്‌ ബാബു കണ്ണൂര്‍ സ്റ്റുഡിയോ യിലും ,ശരി ഹരന്‍ കൊച്ചിന്‍ സ്റ്റുഡിയോ യിലും ചേരുന്നു ..

ആദ്യം അഡ്വക്കേറ്റു:ശശി ശങ്കര്‍:,താങ്കള്‍ ഇതിനെ എങ്ങനെ നോക്കി കാണുന്നു ..
ഒരു ചെത്ത്‌ കാരന്റെ മകനും സര്‍വോപരി ഈഴവനും ,കണ്ണൂര്‍ ഭാഗങ്ങളില്‍ തീയ്യാന്‍ എന്നും പറയും, ആയ പിണറായി "മുതലാളി " നായന്മാരും നമ്പൂതിരിമാരും കഴിക്കുന്ന പുട്ട് കഴിക്കുന്നു എന്ന് ഉള്ളത് തന്നെ എന്നെ വല്ലാതെ ചിന്തിപികുന്ന ഒന്നാണ് ..പിണറായി പണ്ടും ഇങ്ങനെ ആണ് , ഇതിലൊന്നും ഒരു പുതുമയും എനിക്ക് തോന്നുന്നില്ല ..

ഓക്കേ മടങ്ങി വരാം തന്കളിലെയ്ക്ക് ,ശ്രീ സുമേഷ്‌ ബാബു ,തന്റെ നില മറന്നു പുട്ട് പോലെ ഉള്ള വരേണ്യ വര്‍ഗ ഭക്ഷണം കഴിക്കുന്ന പിണറായി കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളില്‍ നിന്നും വ്യതിചലിച്ചു എന്ന് സാധാരണ ജനങള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയുവാന്‍ കഴിയുമോ.?

ഞങ്ങള്‍ വളരെ നാളുകളായി പറയുന്ന ഒരു കാര്യം ആണിത് ......വലതു വല്കരണവും .വലതു വ്യതിയാനവും കൂടുന്നതിന്റെ ഭലം ആയുള്ള ഈ മാറ്റങ്ങള്‍ "യദാര്‍ത്ഥ " കമ്മ്യൂണിസ്റ്റ്‌ കാര്‍ക്ക് ചേര്‍ന്നതല്ല ..വി എസ് എടുത്തു വരുന്ന പല നിലപാടുകള്‍ക്കും എതിരാണ് ഈ പുട്ട് തീറ്റി ...പാലക്കാടു സമ്മേളനത്തില്‍ പ്രഭാത ഭക്ഷണമായി പുട്ട് എര്പെടുതിയത്നു എതിരെ ഞാന്‍ ഉള്‍പ്പടെ ഉള്ളവര്‍ ഒരു പ്രമേയം കൊണ്ട് വന്നിരുന്നു..എന്നാല്‍ ഇതിനെ അടിച്ചമാര്തുകയാണ് ചെയ്തത് ...
ഓക്കേ ,ശരി ഹരന്‍ ,താങ്കള്‍ ഉള്‍പടെ ഉള്ളവര്‍ സി പി എം ഇല നിന്നും വിട്ടു പോന്നു കെ എം പി രൂപീകരിച്ചതിനു പിന്നില്‍ ഉള്ള കാരണങ്ങള്‍ ഈ വലതു വ്യതിയാനവും ബൂര്‍ഷ്വാ ജീവിതവും അല്ലെ ..

തീര്‍ച്ചയായും മനീഷ്‌ ,പിണറായിയുടെ വീട് കാണാന്‍ പോയ രണ്ടു സഖാക്കള്‍ കണ്ട കാഴ്ച ആണ് ഒരു കാരണം ...ഗേറ്റ് വഴി ഉളിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് അകത്തു ഒരു സപ്രമാന്ച്ചതില്‍ ഇരുന്നു പിണറായി പുട്ടും പഴവും കഴിക്കുന്നു ..തിരിച്ചു വന്ന സഖാക്കള്‍ അത് സി പി യോട് പറയുകയും ചെയ്തു ...ഇതൊക്കെ ആണ് കെ എം പി രൂപീകരിക്കുവാന്‍ ഉണ്ടായ മൂല കാരണം ..പിന്നേ വലതു വ്യതിയാനത്തിന്റെ ....

ക്ഷമിക്കണം ശരി ഹരന്‍ ,സമയകുരവ് മൂലം ഞാന്‍ ഇടപെടുന്നു,,
,
ചര്‍ച്ചയില്‍ പങ്കെടുത്തതിന് നന്ദി

Thursday 6 December, 2012

ഗുജറാത്ത് വികസനത്തിന് പിന്നിലെ കള്ളക്കണക്കുകള്‍



ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട അതുല്‍ സൂദ് ദി ഹിന്ദുവില്‍ എഴുതിയ ലേഖനം. ഗുജറാത്തിലെ ആഘോഷിക്കപ്പെടുന്ന വികസനത്തിന് പിന്നിലെ പൊള്ളത്തരം വെളിപ്പെടുത്തുകയാണ് ജെഎന്‍യുവില്‍ അദ്ധ്യാപകനായ ലേഖകന്‍. ഗുജറാത്ത് കൂട്ടക്കൊല ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നവരെയെല്ലാം വിലക്കുന്ന ഒരു കാര്യമാണ് ഗുജറാത്തിലെ വികസനം. എന്നാല്‍ വികസനം കള്ളത്തരമാണെന്ന് വാദിക്കുകയാണ് ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പത്തംഗ കമ്മറ്റിയുടെ അംഗം അതുല്‍ സൂദ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കണക്കെടുത്താല്‍ മൊത്ത ആഭ്യന്തര ഉത്പാദനം കുത്തനെ കൂടിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്തിലെ വികസനത്തെക്കുറിച്ച് വാചലരാകുന്നത്.

എന്നാല്‍ അതിനമപ്പുറമാണ് യഥാര്‍ത്ഥ പ്രശ്നങ്ങളെന്നാണ് അതുല്‍ സൂദ് പറയുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ചയുടെ ഒരംശംപോലും വിഭ്യാഭ്യാസ മേഖലയിലോ തൊഴില്‍ മേഖലയിലോ കാണുന്നില്ല. ശമ്പളത്തിന്റെ കാര്യത്തിലും ഗുജറാത്തിലെ തൊഴില്‍ മേഖലകള്‍ മോശം സ്ഥിതിയിലാണെന്ന് പഠനം തെളിയിക്കുന്നു. ഗുജറാത്തില്‍ നടപ്പിലാക്കിയ വികസനത്തിന്റെ പേരിലാണ് മോഡിയെ എല്ലാവരും പാടി പുകഴ്ത്തുന്നത്. സാമൂഹിക സുരക്ഷ, ഭക്ഷ്യ സാധനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, നീതി, സമാധാനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഗുജറാത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് പത്തംഗ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഇതെല്ലാം മാറ്റിവെച്ചിട്ടാണ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പിന്നാലെ മോഡിയും കുട്ടരും പായുന്നത്. ജി.ഡി.പിയുടെ കാര്യമെടുത്താല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാളും ഉയരെയാണ് ഗുജറാത്തിന്റെ സ്ഥാനം. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയില്‍ മറ്റേത് സംസ്ഥാനം കൈവരിച്ചതിനെക്കാളും വലിയ നേട്ടങ്ങളാണ് ഗുജറാത്ത് ഇക്കാര്യത്തില്‍ നേടിയത്.

മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജി.ഡി.പിയും ഇതിന് സമാനമായിട്ട് ഉയരുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ ഗുജറാത്തിന് കൈവരിച്ച നേട്ടം സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല.

ഗുജറാത്തിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ ദുരന്തം നേരിടുന്നത് തൊഴില്‍ മേഖലയാണ്. 1993-94 മുതല്‍ 2004-05 കാലഘട്ടം വരെയുള്ള തൊഴില്‍നിരക്കില്‍ 2.69 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അത് 2004-05 മുതല്‍ 2009-10 കാലമെത്തിയപ്പോള്‍ പൂജ്യം ശതമാനമായി കുറഞ്ഞിട്ടുണ്ട്. പതിനേഴ് വര്‍ഷത്തെ (1993- 2010) തൊഴില്‍നിരക്ക് നോക്കുമ്പോള്‍ ഗ്രാമീണ ഇന്ത്യയിലെ തൊഴില്‍ നിരക്കിന് സമാനമാണ് ഗുജറാത്തിലെ ഗ്രാമങ്ങളിലെ തൊഴില്‍നിരക്കും. നഗരത്തിലെ തൊഴില്‍നിരക്കും ഇന്ത്യയിലെ നഗരങ്ങളിലെ തൊഴില്‍ നിരക്കിന് സമാനമാണ്. കൃഷിഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിച്ചതുമൂലം അത് വില്‍ക്കാന്‍ സാധിക്കില്ല. ഇതാണ് കൃഷി വര്‍ദ്ധിക്കുന്നതിന് കാരണമായത്. നിയമങ്ങള്‍ മാറ്റി കൃഷിഭൂമി വില്‍ക്കുന്നത് തടഞ്ഞതിനോടൊപ്പം ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില കിട്ടാന്‍ തുടങ്ങിയതും കൃഷി വര്‍ദ്ധിക്കാന്‍ കാരണമായി.

സേവന മേഖലയിലാണ് പ്രധാനമായും തൊഴില്‍ നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാംതന്നെ കുറഞ്ഞ ശമ്പളനിരക്കാണുള്ളത്. ശമ്പളവര്‍ദ്ധനവിന്റെ കാര്യമെടുത്താല്‍ 2000 മുതല്‍ 1.5 ശതമാനം മാത്രമാണ് ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. ബാക്കിയുള്ള എല്ലായിടത്തും 3.7 ശമതാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോഴാണ് ഗുജറാത്തില്‍ ഇത്രയും കുറഞ്ഞ ശമ്പളനിരക്ക് രേഖപ്പെടുത്തുന്നത്. കരാര്‍ തൊഴിലാളികളെ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് മറ്റൊരു പ്രശ്നം. 2001 മുതല്‍ 2008 വരെയുള്ള കണക്ക് നോക്കിയാല്‍ കരാര്‍ വ്യവസ്ഥയില്‍ ഉപയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ 19 ശതമാനം മുതല്‍ 34 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

നിര്‍മ്മാണ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ. മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറഞ്ഞ ശമ്പളനിരക്കാണ് ഇവിടങ്ങളില്‍ എല്ലായിടത്തുമുള്ളത്. നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നതിനും ലാഭം കൂടുന്നതിനും അനുസരിച്ച് തൊഴിലാളികളുടെ അവസ്ഥ ദുരിതപൂര്‍ണ്ണമാകുന്ന കഥയാണ് ഗുജറാത്തില്‍നിന്ന് പുറത്തുവരുന്നത്. കൃഷിയെ ആശ്രയിക്കുന്ന ആദിവാസികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കൃഷിയെ ആശ്രയിക്കുന്ന മുസ്ലീങ്ങളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. 1993-94 കാലഘട്ടത്തില്‍ 15 ശതമാനമായിരുന്നത് ഇപ്പോള്‍ 14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ദ്ധിക്കുമ്പോഴും ആളോഹരി വരുമാനത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളെ നോക്കുമ്പോള്‍ ആളോഹരി വരുമാനത്തില്‍ ഗുജറാത്ത് വളരെ പുറകിലാണ്. 2009-10 വര്‍ഷത്തില്‍ ഗുജറാത്തിലെ ആളോഹരി വാര്‍ഷിക വരുമാനം 1388 രൂപയാണ്. ഹരിയാനയില്‍ ഇത് 1598 രൂപയും മഹാരാഷ്ട്രയില്‍ ഇത് 1549 രൂപയുമാണ്. ഇതു പക്ഷേ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഗ്രാമങ്ങളിലെ ദാരിദ്ര്യം

ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ കണക്ക് നോക്കുമ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് (2.5) ഗുജറാത്തിലേത്. എന്നാല്‍ ഇതിനെക്കാള്‍ മികച്ച രീതിയിലാണ് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഗ്രാമങ്ങളിലെ ദാരിദ്ര്യനിരക്ക് കൈകാര്യം ചെയ്യുന്നത്. 2009-10 വര്‍ഷത്തെ കണക്ക് മാത്രം നോക്കിയാല്‍ തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ദരിദ്രരാണ് ഗുജറാത്തിലുള്ളത്. ഇനി സംസ്ഥാനങ്ങളുടെ ശരാശരിയാണ് നോക്കുന്നതെങ്കില്‍ തൊണ്ണൂറുകളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഒട്ടും മികച്ച തരത്തിലല്ല ഗുജറാത്തിലെ അവസ്ഥ.

ഇന്ത്യയിലെ നഗരങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് 1993-2005 കാലഘട്ടത്തിലും 2005-10 കാലഘട്ടത്തിലും ഉണ്ടായിരുന്നതിനാല്‍ അധികമൊന്നും മെച്ചമായിട്ടില്ല. അസുന്തുലിതാവസ്ഥ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെയാണുള്ളത്. ഗ്രാമങ്ങളിലെ അസുന്തുലിതാവസ്ഥ കുറയുന്നതിന്റെ കണക്ക് നോക്കിയാല്‍ ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കണക്കുമായി ഏറെയൊന്നും വ്യത്യാസമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഗുജറാത്ത് ഇപ്പോള്‍ ഒരു സമ്പന്ന സംസ്ഥാനമാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും സംസ്ഥാനം ഏറെ പിന്നിലാണ്. സാക്ഷരത നിരക്കിനെക്കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കാണ് ഗുജറാത്തിലേതെന്ന് പറയേണ്ടിവരും. ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരുടെ കണക്ക് നോക്കിയാല്‍ ഗുജറാത്ത് ഏഴാം സ്ഥാനത്താണ് എത്തുക. രാജ്യത്തെ പ്രധാനപ്പെട്ട 15 സംസ്ഥാനങ്ങളെ എടുക്കുമ്പോഴാണ് ഗുജറാത്ത് ഇത്ര പിന്നിലെത്തുന്നത്. ആറ് വര്‍ഷം മുമ്പത്തെ കണക്കില്‍ ഗുജറാത്ത് ആറാം സ്ഥാനത്തായിരുന്നു. എന്തെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസം നേടിയവരുടെ കണക്കെടുക്കുമ്പോള്‍ ഗുജറാത്ത് 21ആം സ്ഥാനത്തുനിന്നും 26ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നു.

ആരോഗ്യം

ശിശുമരണ നിരക്ക് നോക്കിയാല്‍ രാജ്യത്ത് പത്താം സ്ഥാനത്തെത്തും ഗുജറാത്ത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും ശിശുമരണ നിരക്ക് പരിശോധിച്ചാല്‍ 2000-10 കാലഘട്ടത്തിലെ അതേ നിരക്ക് തന്നെയാണ് തുടരുന്നത്. ശിശുമരണ നിരക്കിലെ ലിംഗവ്യത്യാസം ഇപ്പോഴും രൂക്ഷമായ നിലയില്‍തന്നെ തുടരുന്നു. അതില്‍തന്നെ എസ്.ടി, എസ്.സി എന്നിവ ഉള്‍പ്പെടെയുള്ള സമൂഹത്തില്‍ ശിശുമരണ നിരക്ക് കാര്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. പോഷകാഹാരങ്ങളുടെ ലഭ്യത നോക്കിയാല്‍ ദേശീയ ശരാശരിയിലും താഴെയാണ് ഗുജറാത്തിന്റെ സ്ഥാനം.

ഇതൊക്കെയാണ് ഗുജറാത്തിലെ വികസനത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍. മൊത്ത ആഭ്യന്ത ഉത്പാദനത്തിന് പിന്നിലെ കണക്കുകളാണ് ഗുജറാത്തിന് ഇത്രയേറെ വാര്‍ത്ത പ്രാധാന്യം കൊടുക്കുന്നത്.

Sunday 2 December, 2012

പലസ്തീന്‍ ഇനി രാഷ്ട്രം


ഐക്യരാഷ്ട്ര കേന്ദ്രം: പൂര്‍ണ പരമാധികാര രാഷ്ട്ര പദവിക്ക് പലസ്തീനുള്ള അനിഷേധ്യ അവകാശത്തിന് അടിവരയിട്ട് ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പലസ്തീന് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവി അനുവദിച്ചു. 193 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള പൊതുസഭയില്‍ അമേരിക്കയും ഇസ്രയേലും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങി ബഹുഭൂരിപക്ഷം വികസ്വര രാജ്യങ്ങളടക്കം138 രാജ്യങ്ങള്‍ പലസ്തീന്റെ പദവി ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. ബ്രിട്ടനും ജര്‍മനിയുമടക്കം 41 രാജ്യങ്ങള്‍ വിട്ടുനിന്നു. മൂന്നുരാജ്യങ്ങള്‍ പങ്കെടുത്തില്ല. പലസ്തീന്‍ പ്രദേശങ്ങളില്‍ ഫലമറിഞ്ഞ് ജനങ്ങളുടെ ആഹ്ലാദം അണപൊട്ടി.

കഴിഞ്ഞ വര്‍ഷം യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കന്‍ വീറ്റോ ഭീഷണി മൂലം പൂര്‍ണ അംഗ രാഷ്ട്ര പദവിയ്ക്കുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്ന പലസ്തീന് അതിന് വീണ്ടും ശ്രമിക്കാന്‍ കരുത്തുപകരുന്നതാണ് യുഎന്‍ പൊതുസഭയില്‍ നടന്ന ചരിത്രപ്രധാനമായ വോട്ടെടുപ്പ്. ഫ്രാന്‍സും ഇറ്റലിയുമടക്കം 17 യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമായി. ചെക് റിപബ്ലിക് ഒഴികെ മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും വിട്ടുനിന്നു. പലസ്തീന്റെ ആവശ്യത്തെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് ഇസ്രയേല്‍ കണക്കാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്യാനോ നിഷ്പക്ഷത പാലിച്ച് വിട്ടുനില്‍ക്കാനോ തയ്യാറായത് സയണിസ്റ്റ് ജൂത വംശീയ രാഷ്ട്രത്തിന് കനത്ത പ്രഹരമായി.

അവിഭക്ത പലസ്തീന്‍ പ്രദേശം വിഭജിച്ച് അറബ്, ജൂത രാജ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുഎന്‍ പൊതുസഭ 181ാം പ്രമേയത്തിലൂടെ തീരുമാനിച്ചതിന്റെ 65ാം വാര്‍ഷിക നാളിലാണ് ആ പ്രമേയത്തില്‍ പരാമര്‍ശിച്ച പലസ്തീന്‍ ജനതയ്ക്ക് നീതിയുടെ തരിമ്പെങ്കിലും ലഭ്യമാവുന്നത്. 181ാം പ്രമേയത്തില്‍ പലസ്തീന് നീക്കിവച്ച പ്രദേശത്തിന്റെ പകുതിയില്‍ താഴെ മാത്രം വരുന്നതാണ് ഇപ്പോള്‍ പലസ്തീന്‍ പ്രദേശങ്ങളായി അവശേഷിക്കുന്ന വെസ്റ്റ്ബാങ്കും ഗാസയും കിഴക്കന്‍ ജെറുസലെമും. എന്നാല്‍ അതുപോലും അനുവദിക്കാതെ പലസ്തീന്‍ രാഷ്ട്ര രൂപീകരണം തടയാന്‍ ഇസ്രയേല്‍ അമേരിക്കന്‍ സഹായത്തോടെ നടത്തിവന്ന ശ്രമത്തിനെതിരെയാണ് ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വോട്ട് ചെയ്തത്.

അന്താരാഷ്ട്ര പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി യുഎന്‍ ആചരിക്കുന്ന ദിനത്തിലാണ് ആ അറബ്ജനതയ്ക്ക് ഈ ചരിത്ര നേട്ടം എന്നതും ശ്രദ്ധേയമാണ്. പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് പലസ്തീന്‍ പ്രസിഡന്റ് നടത്തിയ പ്രസംഗത്തില്‍, 65 വര്‍ഷം മുമ്പുള്ള യുഎന്‍ പ്രമേയം ഇസ്രയേലിന്റെ ജനസര്‍ട്ടിഫിക്കറ്റായത് എടുത്തുപറഞ്ഞു. അതുപോലെ പലസ്തീന്‍ രാഷ്ട്രമെന്ന യാഥാര്‍ത്ഥ്യത്തിന്റെ ജന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അബ്ബാസ് ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഹര്‍ഷാരവത്തോടെയാണ് യുഎന്നിലെ പ്രൗഢസദസ് അബ്ബാസിനെ വരവേറ്റത്. പലസ്തീന്‍ ജനതയുടെ അനിഷേധ്യ അവകാശങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമിതിയ്ക്ക് വേണ്ടി യുഎന്നിലെ സുഡാന്റെ സ്ഥിരം പ്രതിനിധി ദഫാ അല്ലാ എല്‍ഹാഗ് അലി ഉസ്മാനാണ് പലസ്തീന്റെ പദവി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്ന കരട് പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്.

ചൈന, ക്യൂബ, വെനസ്വേല, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങി എഴുപതില്‍പരം രാജ്യങ്ങള്‍ പ്രമേയത്തിന്റെ സഹപ്രായോജകരായി. 67ാം യുഎന്‍ വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനായ വാക് ജെറെമിക് വോട്ടിങ്ങ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സഭാ ഹാളില്‍ നിന്ന് വന്‍കരഘോഷമുയര്‍ന്നു. പൂര്‍ണ അംഗരാഷ്ട്ര പദവിക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ യുഎന്‍ രക്ഷാസമിതി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രമേയത്തിലൂടെ പൊതുസഭ പ്രത്യാശ പ്രകടിപ്പിച്ചു. മധ്യപൗരസ്ത്യ സമാധാന പ്രക്രിയ പുനരാരംഭിക്കാന്‍ അടിയന്തിരമായി ചര്‍ച പുനരാരംഭിക്കുന്നതിനും പൊതുസഭ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രതിനിധികള്‍ക്ക് ഇനി യുഎന്‍ സംവാദങ്ങളില്‍ പങ്കെടുക്കുകയും ഐസിസി അടക്കമുള്ള യുഎന്‍ വേദികളില്‍ അംഗത്വം നേടുകയും ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച നിരീക്ഷക രാഷ്ട്ര പദവി. ഇസ്രലേുമായി ചര്‍ച്ചയിലൂടെ മാത്രമേ പലസ്തീന് രാഷ്ട്രപദവി ലഭിക്കൂ എന്ന് ശഠിക്കുന്ന ഇസ്രയേലും അമേരിക്കയും പൊതുസഭാ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

പലസ്തീന് നിരീക്ഷകരാഷ്ട്ര പദവി: ഭീഷണിയുമായി അമേരിക്ക

ഐക്യരാഷ്ട്രകേന്ദ്രം: ഐക്യരാഷ്ട്രസംഘടനയില്‍ വെറും "നിരീക്ഷക" പദവിയില്‍ നിന്ന് "അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര" പദവിയിലേക്ക് ഉയരുന്ന പലസ്തീനെ ഈ ചരിത്രനേട്ടത്തില്‍ നിന്ന് തടയാന്‍ അവസാനവേളയില്‍ അമേരിക്കയുടെ ഭീഷണി. പദവി ഉയര്‍ത്തുന്നതിന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ചാല്‍ പലസ്തീനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ഭീഷണി. പ്രമേയത്തിനെതിരെ വോട്ടുചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കി. പ്രമേയം പാസാക്കിയാല്‍ പലസ്തീന്‍കാരില്‍ നിന്നു പിരിക്കുന്ന നികുതിപ്പണം അബ്ബാസ് ഭരണകൂടത്തിന് കൈമാറില്ലെന്ന് ഇസ്രയേലിന്റെ ഭീഷണിയുമുണ്ട്.

വ്യാഴാഴ്ച പകല്‍ മൂന്ന് (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര) കഴിഞ്ഞേ പ്രമേയം വോട്ടിനിടൂ എന്നാണ് റിപ്പോര്‍ട്ട്. അവിഭക്ത പലസ്തീന്‍ അറബ്, ജൂതരാഷ്ട്രങ്ങളായി വിഭജിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭ പ്രമേയം പാസാക്കിയതിന്റെ 65-ാം വാര്‍ഷികനാളിലാണ് പലസ്തീന്‍ തങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്നത്. പലസ്തീന്‍ പ്രമേയം പാസാകാന്‍ 193 അംഗ പൊതുസഭയില്‍ കേവല ഭൂരിപക്ഷം മതിയെങ്കിലും കുറഞ്ഞത് 130 രാഷ്ട്രമെങ്കിലും പിന്തുണയ്ക്കുമെന്നാണ് സൂചന. പതിനഞ്ചോളം യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീന്‍ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചത് പലസ്തീന്‍ നീക്കത്തെ എതിര്‍ക്കുന്ന അമേരിക്കയെയും ഇസ്രയേലിനെയും തീര്‍ത്തും ഒറ്റപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെക് റിപ്പബ്ലിക് മാത്രമാണ് പ്രമേയത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്സ്, എസ്തോണിയ, ലിത്വാനിയ എന്നിവ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. ബ്രിട്ടന്‍, ഇപ്പോഴും നിഷ്ഠുരമായ വംശഹത്യ കേസുകളിലടക്കം അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍ വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ പലസ്തീനുമായി വിലപേശലിലാണ്. ഇസ്രയേലിനെ ഐസിസിയിലേക്ക് വലിച്ചിഴക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ പ്രമേയത്തെ അനുകൂലിക്കാമെന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പലസ്തീനും തമ്മില്‍ ചര്‍ച്ച ചെയ്താകണം പലസ്തീന്‍ രാഷ്ട്രപദവി നേടേണ്ടത് എന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, ലോകാഭിപ്രായം അവഗണിച്ച് പലസ്തീന്‍ പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിച്ച് ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇസ്രയേല്‍ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് പലസ്തീന്‍ യുഎന്‍ പൊതുസഭയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം പൂര്‍ണ രാഷ്ട്രപദവിക്ക് പലസ്തീന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷാസമിതിയില്‍ തടയുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. നിരീക്ഷക രാഷ്ട്രപദവിക്ക് അമേരിക്കന്‍ ഇടങ്കോല്‍ ഫലിക്കാത്ത പൊതുസഭയില്‍ ഭൂരിപക്ഷ പിന്തുണ മതി യെന്നതാണ് പലസ്തീന് കരുത്താകുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഒന്നടങ്കം എതിര്‍ത്താലും പൊതുസഭയില്‍ വികസ്വരരാജ്യങ്ങളുടെ വന്‍പിന്തുണയോടെ പ്രമേയം പാസാക്കാനാകും.