ഗുജറാത്തിലെ വികസനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട അതുല്‍ സൂദ് ദി ഹിന്ദുവില്‍ എഴുതിയ ലേഖനം. ഗുജറാത്തിലെ ആഘോഷിക്കപ്പെടുന്ന വികസനത്തിന് പിന്നിലെ പൊള്ളത്തരം വെളിപ്പെടുത്തുകയാണ് ജെഎന്‍യുവില്‍ അദ്ധ്യാപകനായ ലേഖകന്‍.
എന്നാല്‍ അതിനമപ്പുറമാണ് യഥാര്‍ത്ഥ പ്രശ്നങ്ങളെന്നാണ് അതുല്‍ സൂദ് പറയുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ചയുടെ ഒരംശംപോലും വിഭ്യാഭ്യാസ മേഖലയിലോ തൊഴില്‍ മേഖലയിലോ കാണുന്നില്ല. ശമ്പളത്തിന്റെ കാര്യത്തിലും ഗുജറാത്തിലെ തൊഴില്‍ മേഖലകള്‍ മോശം സ്ഥിതിയിലാണെന്ന് പഠനം തെളിയിക്കുന്നു. ഗുജറാത്തില്‍ നടപ്പിലാക്കിയ വികസനത്തിന്റെ പേരിലാണ് മോഡിയെ എല്ലാവരും പാടി പുകഴ്ത്തുന്നത്. സാമൂഹിക സുരക്ഷ, ഭക്ഷ്യ സാധനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, നീതി, സമാധാനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഗുജറാത്തില്‍ പാലിക്കപ്പെടുന്നില്ലെന്ന് പത്തംഗ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തി.
മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ജി.ഡി.പിയും ഇതിന് സമാനമായിട്ട് ഉയരുന്നുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ ഗുജറാത്തിന് കൈവരിച്ച നേട്ടം സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല.
ഗുജറാത്തിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ ദുരന്തം നേരിടുന്നത് തൊഴില്‍ മേഖലയാണ്. 1993-94 മുതല്‍ 2004-05 കാലഘട്ടം വരെയുള്ള തൊഴില്‍നിരക്കില്‍ 2.69 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അത് 2004-05 മുതല്‍ 2009-10 കാലമെത്തിയപ്പോള്‍ പൂജ്യം ശതമാനമായി കുറഞ്ഞിട്ടുണ്ട്. പതിനേഴ് വര്‍ഷത്തെ (1993- 2010) തൊഴില്‍നിരക്ക് നോക്കുമ്പോള്‍ ഗ്രാമീണ ഇന്ത്യയിലെ തൊഴില്‍ നിരക്കിന് സമാനമാണ് ഗുജറാത്തിലെ ഗ്രാമങ്ങളിലെ തൊഴില്‍നിരക്കും. നഗരത്തിലെ തൊഴില്‍നിരക്കും ഇന്ത്യയിലെ നഗരങ്ങളിലെ തൊഴില്‍ നിരക്കിന് സമാനമാണ്. കൃഷിഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്കരിച്ചതുമൂലം അത് വില്‍ക്കാന്‍ സാധിക്കില്ല. ഇതാണ് കൃഷി വര്‍ദ്ധിക്കുന്നതിന് കാരണമായത്. നിയമങ്ങള്‍ മാറ്റി കൃഷിഭൂമി വില്‍ക്കുന്നത് തടഞ്ഞതിനോടൊപ്പം ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില കിട്ടാന്‍ തുടങ്ങിയതും കൃഷി വര്‍ദ്ധിക്കാന്‍ കാരണമായി.
സേവന മേഖലയിലാണ് പ്രധാനമായും തൊഴില്‍ നിരക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടങ്ങളിലെല്ലാംതന്നെ കുറഞ്ഞ ശമ്പളനിരക്കാണുള്ളത്. ശമ്പളവര്‍ദ്ധനവിന്റെ കാര്യമെടുത്താല്‍ 2000 മുതല്‍ 1.5 ശതമാനം മാത്രമാണ് ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. ബാക്കിയുള്ള എല്ലായിടത്തും 3.7 ശമതാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോഴാണ് ഗുജറാത്തില്‍ ഇത്രയും കുറഞ്ഞ ശമ്പളനിരക്ക് രേഖപ്പെടുത്തുന്നത്. കരാര്‍ തൊഴിലാളികളെ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതാണ് മറ്റൊരു പ്രശ്നം. 2001 മുതല്‍ 2008 വരെയുള്ള കണക്ക് നോക്കിയാല്‍ കരാര്‍ വ്യവസ്ഥയില്‍ ഉപയോഗിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ 19 ശതമാനം മുതല്‍ 34 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
മൊത്തം ആഭ്യന്തര ഉത്പാദനം വര്‍ദ്ധിക്കുമ്പോഴും ആളോഹരി വരുമാനത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളെ നോക്കുമ്പോള്‍ ആളോഹരി വരുമാനത്തില്‍ ഗുജറാത്ത് വളരെ പുറകിലാണ്. 2009-10 വര്‍ഷത്തില്‍ ഗുജറാത്തിലെ ആളോഹരി വാര്‍ഷിക വരുമാനം 1388 രൂപയാണ്. ഹരിയാനയില്‍ ഇത് 1598 രൂപയും മഹാരാഷ്ട്രയില്‍ ഇത് 1549 രൂപയുമാണ്. ഇതു പക്ഷേ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഗ്രാമങ്ങളിലെ ദാരിദ്ര്യം
ഗ്രാമങ്ങളിലെ ദാരിദ്ര്യത്തിന്റെ കണക്ക് നോക്കുമ്പോള്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് (2.5) ഗുജറാത്തിലേത്. എന്നാല്‍ ഇതിനെക്കാള്‍ മികച്ച രീതിയിലാണ് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഗ്രാമങ്ങളിലെ ദാരിദ്ര്യനിരക്ക് കൈകാര്യം ചെയ്യുന്നത്. 2009-10 വര്‍ഷത്തെ കണക്ക് മാത്രം നോക്കിയാല്‍ തമിഴ്നാട്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ ദരിദ്രരാണ് ഗുജറാത്തിലുള്ളത്. ഇനി സംസ്ഥാനങ്ങളുടെ ശരാശരിയാണ് നോക്കുന്നതെങ്കില്‍ തൊണ്ണൂറുകളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഒട്ടും മികച്ച തരത്തിലല്ല ഗുജറാത്തിലെ അവസ്ഥ.
ഇന്ത്യയിലെ നഗരങ്ങളിലെ ദാരിദ്ര്യത്തിന്റെ തോത് 1993-2005 കാലഘട്ടത്തിലും 2005-10 കാലഘട്ടത്തിലും ഉണ്ടായിരുന്നതിനാല്‍ അധികമൊന്നും മെച്ചമായിട്ടില്ല. അസുന്തുലിതാവസ്ഥ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെയാണുള്ളത്. ഗ്രാമങ്ങളിലെ അസുന്തുലിതാവസ്ഥ കുറയുന്നതിന്റെ കണക്ക് നോക്കിയാല്‍ ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കണക്കുമായി ഏറെയൊന്നും വ്യത്യാസമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആരോഗ്യം
ശിശുമരണ നിരക്ക് നോക്കിയാല്‍ രാജ്യത്ത് പത്താം സ്ഥാനത്തെത്തും ഗുജറാത്ത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും ശിശുമരണ നിരക്ക് പരിശോധിച്ചാല്‍ 2000-10 കാലഘട്ടത്തിലെ അതേ നിരക്ക് തന്നെയാണ് തുടരുന്നത്. ശിശുമരണ നിരക്കിലെ ലിംഗവ്യത്യാസം ഇപ്പോഴും രൂക്ഷമായ നിലയില്‍തന്നെ തുടരുന്നു. അതില്‍തന്നെ എസ്.ടി, എസ്.സി എന്നിവ ഉള്‍പ്പെടെയുള്ള സമൂഹത്തില്‍ ശിശുമരണ നിരക്ക് കാര്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. പോഷകാഹാരങ്ങളുടെ ലഭ്യത നോക്കിയാല്‍ ദേശീയ ശരാശരിയിലും താഴെയാണ് ഗുജറാത്തിന്റെ സ്ഥാനം.
ഇതൊക്കെയാണ് ഗുജറാത്തിലെ വികസനത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍. മൊത്ത ആഭ്യന്ത ഉത്പാദനത്തിന് പിന്നിലെ കണക്കുകളാണ് ഗുജറാത്തിന് ഇത്രയേറെ വാര്‍ത്ത പ്രാധാന്യം കൊടുക്കുന്നത്.
No comments:
Post a Comment