Friday, 8 July 2011

ദൈവത്തിന്‍റെ പേരിലുള്ള സ്വത്ത്..ദൈവം ആഗ്രഹിക്കുന്നതെന്തായിരിക്കും?

ഞാനിങ്ങനെ ‌വെറുതെ കണക്ക് കൂട്ടുകയായിരുന്നു...

എന്തായാലും അവസാന അറ കൂടി തുറന്നു കഴിയുമ്പോള്‍ മൊത്തം 1.25 ലക്ഷം കോടി കവിയും...!

ഇനി അത് ഇന്ത്യയിലെ എല്ലാവര്‍ക്കും വീതിച്ച് കൊടുത്താല്‍ ഒരാള്‍ക്ക് ഏകദേശം 1000 രൂപ കിട്ടും.

അത് ഇനി കേരളത്തിലെ ആള്‍ക്കാര്‍ക്ക് മാത്രമാണു കൊടുക്കുന്നതെങ്കില്‍ ഒരാള്‍ക്ക് 35000 രൂപ കിട്ടും.

ഇനി അത് പഴയ തിരുവുതാം കൂറിലെ ആള്‍ക്കാര്‍ക്ക് മാത്രമാണു കൊടുക്കുന്നതെങ്കില്‍ ‌വലിയൊരു സംഖ്യ അവിടുത്തുകാര്‍ക്ക് കിട്ടും.

എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.
ഇതു നടക്കാന്‍ ഇത് പഴയ റഷ്യയല്ലല്ലോ
കായംകുളം കൊച്ചുണ്ണിയും ഇന്നില്ലല്ലോ..

കമ്മ്യൂണിസമെന്ന് പേരില്‍ മാത്രമുള്ള നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വന്തമായ വിലപോലും (അധികാരത്തിലും ആദര്‍ശത്തിലും) ഇന്നില്ലാത്ത സമയത്ത് ഇതിനെ നമ്മുക്ക് ഉടോപ്യന്‍ ആശയം എന്ന് പറഞ്ഞ് തള്ളിക്കളയാം!

ഒന്നുറപ്പാണു

ഇത് റ്റാറ്റയ്ക്കോ ബിറ്ലയ്ക്കോ മറ്റും കൊടുത്താല്‍ അവര് അത് വേഗം ഇരട്ടിയൊ പത്തിരട്ടിയൊ ഒക്കെ ആക്കി തിരികെ തരും.
രാഷ്ട്രീയക്കാരുടെ കയ്യില്‍ ഏല്പ്പിക്കാന്‍ കൊടുത്താല്‍. അടുത്ത നിമിഷം... സ്വാ...ഹ....!

കോടതി വിധി എന്തായാലും നടപ്പാകും

അത് ഒന്നുകില്‍ അമ്പലം തന്നെ സൂക്ഷിക്കാനും വ്യവഹാരം ചെയ്യാനും പിന്നെ പരമ്പരാഗത പൌരാണിക സ്വത്ത് എന്ന രീതിയില്‍ മ്യൂസിയം വഴി സധാരണക്കാര്‍ക്ക് പ്രദര്‍ശിപ്പിക്കാനുമായിരിക്കും​.

അല്ലെന്‍കില്‍ സര്‍ക്കാര്‍ കണ്ടു കെട്ടി ഖജനാവിലേക്കൊ മറ്റ് വികസനപ്രവര്ത്തനങ്ങള്‍ക്കൊ പാവപ്പെട്ടവരുടെ ഉന്നമനത്തിനോ ഉപയൊഗിക്കുക എന്നതായിരിക്കും.

എന്തായാലും ദൈവത്തിന്‍റെ പേരിലുള്ള സ്വത്ത്..

ദൈവം ആഗ്രഹിക്കുന്നതെന്തായിരിക്കും?

മാനവസേവ തന്നെയല്ലേ

No comments:

Post a Comment