Friday, 8 July 2011

പപ്പനാഭന്റെ നാല് ചക്രം വാങ്ങണം... പണം പപ്പനാഭാന്റെ.... 
എന്നൊക്കെ പഴയ തലമുറക്കാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഇത്രത്തോളം പ്രതീക്ഷിച്ചില്ല.
ഇത്രയധികം സമ്പത്ത് സൂക്ഷിച്ചിരിക്കുന്ന അറിവ് രാജകുടുംബത്തിന് ബോധ്യമുണ്ടായിട്ടും ഒരു ഘട്ടത്തിലും അതില്‍ അവര്‍ ഇടപെട്ടില്ല. രഹസ്യ അറകളില്‍ അളവറ്റ സമ്പത്ത് സ്വമിയുടെതാണ് എന്നും തങ്ങള്‍ എന്നും ദാസന്മാര്‍... മാത്രമാണെന്നും പ്രജക്ഷേമമാണ് തങ്ങളുടെ ലക്‌ഷ്യം എന്നും തിരിച്ചറിഞ്ഞ രാജാ കുടുംബാംഗങ്ങള്‍ ഇന്നത്തെ ജനാധിപധ്യ സംവിധാനത്തില്‍ നിന്നും എത്രയോ ഉയരെയാണ്...ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ രണ്ടു കാലും തട്ടിക്കുടയുന്ന ശീലം ഇന്നും പാലിക്കുന്നു. പദ്മനാഭന്റെ ഒരു തരി മണ്ണ് പോലും കാലില്‍ പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ...എത്രത്തോളം മഹനീയമാണ്‌. ഒരു ദിവസം ദര്‍ശനം മുടങ്ങിയാല്‍ 151 രൂപ 55 പൈസ ഇന്നും മഹാരാജാവ് ഉത്രാടം തിരുനാള്‍ പിഴ അടക്കുന്നുണ്ടത്രേ...സ്വാമിക്ക്​ അങ്ങോട്ട്‌ പണം നല്‍കുക അല്ലാതെ യാതൊന്നും തിരിചെടുക്കുന്നില്ല. ഖജനാവ്‌ പരിപാലിക്കുന്നതില്‍, പ്രജകളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതില്‍ എന്നും ജാഗ്രത കാണിച്ചിരുന്നു തിരുവിതാംകൂര്‍ രാജവംശം. ഇന്നോ...? ഭരണകാലം തീരുമ്പോള്‍ മൊത്തം കൈ ഇട്ടു വാരി വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നു..

ആ സുവര്‍ണകലത്തിനു മുന്നില്‍,
തിരുവിതാംകൂര്‍ രാജകുടുംബത്തിന് മുന്നില്‍....

ഒരായിരം പ്രണാ

No comments:

Post a Comment