ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) 18-ാം പാര്‍ടി കോണ്‍ഗ്രസിന് ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ ഉജ്വല തുടക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2270 പ്രതിനിധികളാണ് ഒരാഴ്ച നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ മുന്‍ പ്രസിഡന്റും പാര്‍ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ജിയാങ് സെമിന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി ഹൂ ജിന്താവോ കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാഷ്ട്രീയ ജാഗ്രതയോടെ പാര്‍ടി അച്ചടക്കം മുറുകെപ്പിടിക്കാന്‍ മുഴുവന്‍ പാര്‍ടി അംഗങ്ങളും, വിശേഷിച്ച് ഉന്നത നേതാക്കള്‍, ബാധ്യസ്ഥരാണെന്ന് ഓര്‍മിപ്പിച്ച ഹൂ അഴിമതിക്കെതിരെ കര്‍ക്കശനിലപാട് കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു. നേതാക്കള്‍ ശുദ്ധഭരണത്തിനുള്ള പെരുമാറ്റച്ചട്ടവും സ്വയം അച്ചടക്കവും പാലിക്കണം. ബന്ധുക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും രാഷ്ട്രീയ വിദ്യാഭ്യാസവും അവര്‍ക്കുമേല്‍ ശ്രദ്ധയും ശക്തിപ്പെടുത്തണം. പാര്‍ടി അച്ചടക്കവും രാജ്യത്തിന്റെ നിയമങ്ങളും ലംഘിക്കുന്നവര്‍ എത്ര ഉന്നതരായാലും നിര്‍ദാക്ഷിണ്യം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ഹൂ ആഹ്വാനംചെയ്തു.
പാശ്ചാത്യ മാതൃകയിലുള്ള ജനാധിപത്യം ചൈന അനുകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, രാഷ്ട്രീയഘടനയിലെ പരിഷ്കാര നടപടികള്‍ തുടരും. ജനകീയ ജനാധിപത്യം കൂടുതല്‍ വ്യാപകവും പൂര്‍ണവുമാക്കും. ജനങ്ങള്‍ നിയമപ്രകാരം ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകള്‍ നടത്തുകയും തീരുമാനങ്ങളെടുക്കുകയും ഭരണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇതിന് ജനാധിപത്യരൂപങ്ങള്‍ വികസിപ്പിക്കുകയും ജനാധിപത്യസംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഹൂ പറഞ്ഞു.

No comments:
Post a Comment