Wednesday, 4 September 2013

സസ്തനികള്‍ പേറുന്നത് പുതിയ 320,000 വൈറസുകളെയെന്ന് പഠനം

പറക്കും കുറുക്കന്‍ - മനുഷ്യരെ ബാധിക്കുന്ന ഒട്ടേറെ വൈറസുകളെ വഹിക്കുന്ന ജീവി
മനുഷ്യരുള്‍പ്പടെയുള്ള സസ്തനികള്‍ വഹിക്കുന്ന 320,000 വൈറസുകളെ ഇനിയും കണ്ടുപിടിക്കാനുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. പുതിയ രോഗങ്ങള്‍ ഭാവിയില്‍ ഇനിയും പ്രത്യക്ഷപ്പെടുമെന്നാണ് ഇതിനര്‍ഥം.

ഈ വൈറസുകളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിവുള്ളവയെ കണ്ടുപിടിക്കേണ്ടത്, ഭാവിയില്‍ മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 'എംബയോ' ( mBio ) ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള പുതിയ വൈറസുകളെ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ക്ക് 600 കോടി ഡോളര്‍ ( 40,000 കോടി രൂപ) ചെലവുവരും. ഇതൊരു ഭീമമായ തുകയായി തോന്നാം. ഇത് പക്ഷേ, ഒരു മഹാമാരി ഉണ്ടായാല്‍ അത് അമര്‍ച്ച ചെയ്യാന്‍ വേണ്ടിവരുന്ന പണത്തിന്റെ ചെറിയൊരു ഭാഗമേ ആകുന്നുള്ളൂ എന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.



നിഫ വൈറസ്
അമേരിക്കയിലെയും ബംഗ്ലാദേശിലെയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്. പറക്കും കുറുക്കന്‍ ( flying fox ) എന്ന പേരുള്ള ഭീമന്‍ വവ്വാലുകളെയാണ് ഗവേഷകര്‍ പരിശോധിച്ചത്. മനുഷ്യരെ മാരകമായി ബാധിക്കുന്ന 'നിഫ വൈറസി' ( Nipah virus ) ന്റെ വാഹകര്‍ ഇത്തരം വവ്വാലുകളാണ്.

1897 വവ്വാല്‍ സാമ്പിളുകള്‍ ഗവേഷകര്‍ പരിശോധിച്ചു. നിഫ കൂടാതെ ഏതൊക്കെ വൈറസുകള്‍ ആ ജീവികളുടെ ശരീരത്തിലുണ്ടെന്ന് പരിശോധിക്കാന്‍ അത് അവസരമൊരുക്കി. 60 വ്യത്യസ്തയിനം വൈറസുകള്‍ വവ്വാലുകളുടെ ശരീരത്തിലുള്ളതായി കണ്ടു. അതില്‍ മിക്കതും ഇതുവരെ കണ്ടെത്താത്തവയാണ്.

ഈ കണക്ക് അറിയപ്പെടുന്ന മറ്റ് സസ്തനികളുടെ കാര്യത്തില്‍ വ്യാപിപ്പിച്ചപ്പോഴാണ്, 320,000 വൈറസുകള്‍ ഇനിയും കണ്ടുപിടിക്കാനുണ്ടെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്. ആ വൈറസുകളെ മുഴുവന്‍ തിരിച്ചറിയുകയെന്നത്, ഭാവിക്ക് ഏറെ ഗുണംചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു

Sunday, 7 July 2013

ചെ ഗുവേര ഒരേയൊരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്

ടി.എസ്. കാര്‍ത്തികേയന്‍


അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരെയുള്ള ചെറുത്തുനില്പുകള്‍ക്ക് അന്നും ഇന്നും ഒരുപോലെ ഊര്‍ജം പകരുന്ന സ്രോതസ്സാണ് ചെ എന്ന ഏണസ്റ്റോ ചെ ഗുവേര. അര്‍ജന്റീനയില്‍ പുകഞ്ഞുതുടങ്ങി ക്യൂബയില്‍ പടര്‍ന്നുകത്തി ഒടുവില്‍ ബൊളീവിയയില്‍ എരിഞ്ഞടങ്ങിയ ആ വിപ്ലവാഗ്‌നിയെ ചിത്രങ്ങളില്‍ ആവാഹിക്കുന്ന ഒരു പ്രദര്‍ശനം കൊല്‍ക്കത്തയിലെ ഗോര്‍ക്കി സദനില്‍ നടന്നു. ചെ ഗുവേരയുടെ 85-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. ഗോര്‍ക്കി സദനും ഐസന്‍സ്റ്റൈന്‍ സിനി ക്ലബ്ബും പ്രോഗ്രസ് ലിറ്റററി ക്ലബ്ബും സംയുക്തമായി നടത്തിയ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം ചെ ഗുവേരയുടെ ഒരേയൊരു ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളായിരുന്നു.

ക്യൂബന്‍ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ മൂന്നാംലോകരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനായി അയച്ച പ്രതിനിധിസംഘത്തെയും നയിച്ചാണ് ചെ ഇന്ത്യയിലെത്തിയത്. അഹിംസയുടെ പ്രവാചകനായ മഹാത്മാഗാന്ധിയുടെ മണ്ണിലേക്ക് സായുധവിപ്ലവത്തിന്റെ പ്രയോക്താവായ ചെ നടത്തിയ യാത്രയുടെ ദൃശ്യങ്ങളും അനുഭവങ്ങളും ചരിത്രത്തില്‍ അത്രതന്നെ അറിയപ്പെടാത്തതും പറയപ്പെടാത്തതുമായ ഏടാണ്. 1959 ജൂലായിലായിരുന്നു ഇത്. ക്യൂബന്‍ സര്‍ക്കാറില്‍ ഔദ്യോഗിക ചുമതലകളൊന്നും ഇല്ലാതിരുന്ന ചെയെ ക്യൂബന്‍ ദേശീയനേതാവ് എന്ന നിലയിലാണ് ഇന്ത്യ സ്വീകരിച്ചത്.


അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു തീന്‍മൂര്‍ത്തി ഭവനില്‍ ചെ ഗുവേരയെ സ്വീകരിക്കുന്നതിന്റെയും ക്യൂബയുടെ ഉപഹാരമായി ചെ സമ്മാനിച്ച ചുരുട്ടുകളുടെ പെട്ടി നെഹ്രു കൗതുകപൂര്‍വം പരിശോധിക്കുന്നതിന്റെയും ചിത്രങ്ങള്‍ മുന്നില്‍. (അന്ന് ചെയ്ക്ക് നന്നേ ചേരുന്ന ഒരു ഉപഹാരമാണ് നെഹ്രു തിരികെ നല്കിയത് - ഗൂര്‍ഖകളുടെ കത്തിയായ കുക്രി) ഹരിയാണയിലെ പിലാന എന്ന ഗ്രാമം. സന്ദര്‍ശിക്കാനെത്തിയ ചെ യെ ഒരു കര്‍ഷകന്‍ മാലയിട്ട് സ്വീകരിക്കുന്ന ഒരു ചിത്രവും കൂട്ടത്തിലുണ്ട്. ഗാന്ധിത്തൊപ്പി വെച്ച ആ മുതിര്‍ന്ന കര്‍ഷകനും ഗറില്ലാത്തൊപ്പി വെച്ച ചെ ഗുവേരയും അതില്‍ മുഖാമുഖം നില്ക്കുന്നു. മറ്റൊന്നില്‍ ഇന്ത്യന്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയ ചെ അന്നത്തെ സോവിയറ്റ് യൂണിയന്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച യുറാല്‍ എന്ന ആദ്യ കമ്പ്യൂട്ടറിന് മുന്നില്‍ കൗതുകത്തോടെ ചെ.

ആ സന്ദര്‍ശനത്തില്‍ ആകാശവാണിക്ക് ചെ അഭിമുഖം അനുവദിച്ചിരുന്നു. കെ.പി. ഭാനുമതി എന്ന പത്രപ്രവര്‍ത്തകയാണ് ചെയോട് സംസാരിച്ചത്. ചെയും മറ്റ് പ്രതിനിധികളും താമസിച്ചിരുന്ന അശോകാ ഹോട്ടലില്‍ വെച്ചായിരുന്നു അഭിമുഖം. ചിത്രത്തോടൊപ്പം അഭിമുഖത്തിലെ പ്രധാന ഭാഗങ്ങളും ചേര്‍ത്തിരിക്കുന്നു. അതിലെ ഒരു ചോദ്യം: ''ഒരു ബഹുമതസമൂഹം കമ്യൂണിസ്റ്റ് സിദ്ധാന്തശാഠ്യങ്ങളെ അംഗീകരിക്കുമെന്ന് കമ്യൂണിസ്റ്റായ താങ്കള്‍ക്ക് തോന്നുന്നുണ്ടോ?''

''എന്നെ ഒരു കമ്യൂണിസ്റ്റായി ഞാന്‍ കണക്കാക്കുന്നില്ല'', ചെ പ്രതിവചിച്ചു: ''തുല്യതയിലും ചൂഷകരാജ്യങ്ങളില്‍നിന്നുള്ള മോചനത്തിലും വിശ്വസിക്കുന്ന സോഷ്യലിസ്റ്റാണ് ഞാന്‍ ''

''നിങ്ങള്‍ക്ക് ഗാന്ധിയും ദീര്‍ഘകാലത്തെ തത്ത്വചിന്താപരമായ പാരമ്പര്യവുമുണ്ടായിരുന്നു. ലാറ്റിനമേരിക്കയില്‍ ഞങ്ങള്‍ക്ക് ഇത് രണ്ടുമില്ല. ഞങ്ങളുടെ വീക്ഷണം വ്യത്യസ്തമായതിന് കാരണം അതാണ്'', ചെ തുടര്‍ന്നു.
ഡല്‍ഹിയിലെ താമസത്തിനിടെ രാജ്യരക്ഷാമന്ത്രി വി.കെ. കൃഷ്ണമേനോനെയും മറ്റ് രണ്ട് മന്ത്രിമാരെയും ചെ സന്ദര്‍ശിച്ചു. പിന്നെ ചെയും സംഘവും പോയത് കൊല്‍ക്കത്തയിലേക്കാണ്. അവിടെ തങ്ങള്‍ പരിചയപ്പെട്ട കൃഷ്ണ എന്ന വ്യക്തിയെക്കുറിച്ച് വലിയ മതിപ്പുണ്ടാക്കിയതായി ചെ ക്യൂബയില്‍ ചെന്നശേഷം എഴുതിയ അനുഭവക്കുറിപ്പിലുണ്ട്. ഈ വ്യക്തി ആരാണെന്ന് ഇന്നും ആര്‍ക്കുമറിയില്ല.


ഫോട്ടോഗ്രാഫിയില്‍ എന്നും തത്പരനായിരുന്ന ചെ അന്നത്തെ വരവില്‍ കൊല്‍ക്കത്തയിലെ തെരുവുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ആ ചിത്രങ്ങളില്‍ മൂന്നെണ്ണം പ്രദര്‍ശനത്തിലുണ്ട്.

കമ്യൂണിസത്തിന്റെ കോട്ടയായ കൊല്‍ക്കത്തയിലെത്തിയ ക്യൂബന്‍ വിപ്ലവതാരത്തെ പക്ഷേ, അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഗൗനിച്ചതേയില്ല.സോവിയറ്റ് നാടിന്റെ ചുവപ്പിനേക്കാള്‍ മാവോയുടെ കടുംചുവപ്പിനോടാണ് ചെ കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പാര്‍ട്ടിയുടെ തണുത്ത പ്രതികരണത്തിന് ഇത് കാരണമായിരിക്കാം. കേരളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ വിമോചനസമരം ശക്തമായ നാളുകളിലായിരുന്നു ചെയുടെ ഇന്ത്യാ സന്ദര്‍ശനം. പക്ഷേ, കേരളം ചെയുടെ യാത്രാമാപ്പില്‍ ഉള്‍പ്പെട്ടിരുന്നില്ല.കൈവിരലുണ്ണുന്ന രണ്ട്‌വയസ്സുകാരന്‍ ഗുവേര മുതല്‍ ബൊളീവിയയില്‍ ഘാതകരായ പട്ടാളക്കാര്‍ എടുപ്പിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ വരെ അവതരിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ആ വ്യക്തിത്വത്തിന്റെ അറിയാത്ത വശങ്ങളും തെളിയുന്നു. കുലീന കുടുംബവുമൊത്തുള്ള ശൈശവം, സ്‌കൂളിലെ റഗ്ബി കളിയോട് കമ്പമുള്ള വിദ്യാര്‍ഥി, വൈദ്യപഠനത്തിന്റെ നാളുകള്‍, മോട്ടോര്‍ സൈക്കിളില്‍ നടത്തിയ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനം, ഗ്വാട്ടിമാലയില്‍ വിപ്ലവത്തിന്റെ ആദ്യ പരീക്ഷണങ്ങള്‍, മെക്‌സിക്കോയിലേക്കുള്ള പലായനം, ഫിഡലുമായുള്ള കൂടിക്കാഴ്ച തുടങ്ങി ചെയുടെ വ്യക്തിത്വം വിടര്‍ന്നുവികസിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അത്. വിപ്ലവകാരിയായ ചെ ഗുവേര എന്ന കടുപ്പക്കാരനായ മനുഷ്യന്‍ കുടുംബത്തോടും സാധാരണക്കാരായ ജനങ്ങളോടുമൊക്കെ സ്‌നേഹത്തോടെയും ലാളിത്യത്തോടെയും ഇടപഴകുന്ന ചിത്രങ്ങളുമുണ്ട്. ചതുരംഗപ്പലകയില്‍ മുഴുകിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അടിക്കുറിപ്പില്‍ മിഖായേല്‍ ടാള്‍, നജ്‌ഡോര്‍ഫ് തുടങ്ങിയ അന്നത്തെ വന്‍താരങ്ങളോട് സമനില പിടിക്കാന്‍ ചെയ്ക്ക് സാധിച്ചിരുന്നെന്ന് വായിക്കുമ്പോള്‍ അദ്ഭുതപ്പെടാതെ വയ്യ.

ജൂണ്‍ 14 മുതല്‍ 21 വരെ നടന്ന ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചലച്ചിത്രങ്ങളും സംഘടിപ്പിച്ചിരുന്നു. സ്റ്റീവന്‍ സോഡര്‍ബെര്‍ഗ് സംവിധാനം ചെയ്ത 'ചെ', ഫെറുച്ചിയോ വലെറിയോയുടെ 'ചെ ഗുവേര' എന്ന ഡോക്യുമെന്ററി, വാള്‍ട്ടര്‍ സാലസിന്റെ 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1965-ല്‍ ചെ വിട പറഞ്ഞപ്പോള്‍ ഒരു ഗാനം കാര്‍ലോസ് പ്യുബ്‌ല എഴുതി ഈണമിട്ടിരുന്നു. ഹാസ്റ്റാ സീയെംപ്രെ കമാന്‍ഡന്റെ ചെ ഗുവേര എന്ന ഈ ഗാനത്തിന്റെ വീഡിയോ ആയിരുന്നു പരിപാടികളുടെ അവതരണഗാനം. അതിന്റെ അര്‍ഥം ഇങ്ങനെ:
എന്നേക്കും വിട, കമാന്‍ഡര്‍ ചെ ഗുവേര!

(ഫോട്ടോകള്‍ക്ക് കടപ്പാട്: കുന്ദന്‍ലാല്‍ (ഫോട്ടോ ഡിവിഷന്‍, ഗവ.ഓഫ് ഇന്ത്യ) പി.എന്‍. ശര്‍മ)

Saturday, 9 February 2013

സോഷ്യല്‍ മിഡിയ വിപ്ലവഭുമിയകുബോള്‍



അഡ്വ യെല്‍ദോ ഈശോ മാത്യു

സൈബര്‍ ലോകത് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളുടെ വിപ്ലവകരമായ മുന്നേറ്റം നടനുകൊണ്ടിരികുന കാലമാണല്ലോ ഈ ഇരുപത്തിഒന്നാംനുറ്റാണ്ട്ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയിതല്‍ നൂറുകണക്കിന്  സോഷ്യല്‍ നെറ്റ് വര്ക്കുകള്‍  നമുക്ക്‌ കാണാന്‍ സാധിക്കുംയുവാക്കളും  യുവതികളും  എന്തിനു  പ്രായമായവര്‍ വരെ  സോഷ്യല്‍ നെറ്റ്വര്ക്കിലെ  നിത്യ സന്ദര്ശകരാണ്.  അന്തര്ദേശീയ  നിലവാരത്തിലുള്ളത്, പ്രാദേശികമായവ,  മതപരമായവ  തുടങ്ങി പല  വിധം  സോഷ്യല്‍ നെറ്റ്വര്ക്കുകള്‍  ഇന്ന്  നിലവിലുണ്ട്, . സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍  കേവലം സുഹുര്‍ത്തുകള്‍ തമ്മില്‍ കുശാലഅനേഷണം നടത്തുവാനുള്ള വേദിയണന ധാരണ പൊളിച്ചെഴുതപെടുകൊണ്ടിരികുന കാലമാണല്ലോ ഇതു
           
           ഇന്ത്യന്‍ മനസാഷിയെ പിടിച്ചു കുലുക്കികൊണ്ട് ഡാല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രുരമായി കൊലചെയപെടപോള്‍ ഒരു നേതാവിന്റെയും ആഹുവനം ഇല്ലാതെ ഒരു സഘാടനയുടെയും പിന്‍ബലം ഇല്ലാതെ ഇന്ത്യന്‍ യുവതം തെരുവില്‍ ഇറങ്ങിയത് സോഷ്യല്‍നെറ്റ്ര്‍ക് സൈറ്റുകളുടെ പിന്‍ബലത്തിലായിരുന്നു എന്നാ വസ്തുത നമ്മള്‍ തിരിച്ചറിയണം. ഇന്ത്യന്‍യുവതം തെരുവില്‍ ഇറങ്ങിയതിന്‍റെ അനന്തരഫലപയിട്ടാണ് ഇന്ന് സ്ത്രികള്‍ക് ഏതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുനതിനയിട്ടുള്ള നിയംമങ്ങള്‍ ശക്തമക്കുനതിനു ഭരണകുടാതെയും ജുഡിഷറിയയും പ്രരിപ്പിച്ചത്   ഇതു കേവലം ഇന്ത്യയില്‍ മാത്രം സംഭവിച്ച പ്രതിഭാസമല്ല ലോകമെപാടും സോഷ്യല്‍നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ സോഷ്യല്‍ ഇസ്സുസില്‍ സോഷ്യല്‍ മിഡിയ  എന്നാ ഒമ്മനപേരില്‍ ഇടപെടുകൊണ്ടിരികുന്നു
            
            രാഷ്ട്രഭരണകുടങ്ങളെ മാറ്റിമറിക്കുനതിലും, അധികാരകേന്ദ്രങ്ങളെകൊണ്ട് രാഷ്ട്രിയ തിരുമാനങ്ങള്‍ ഏടുപ്പികുനതിലും സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ വഹികുന പങ്കു ചെറുതല്ലനു സമകാലിക ലോകരാഷ്ട്രിയം തെളിയികുന്നു  മുല്ലപുവിപ്ലവത്തിന്‍റെ തുടക്കം സമാന ചിന്താഗതിക്കാരായ ആളുകള്‍ ഫേസ്ബൂക്കിലുടെ നടത്തിയ ആശയപ്രചരണം ആയിരുന്നു എന്ന കാര്യം ഓര്‍ക്കുക     
        
            സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ സല്ലപതിനും പ്രണയത്തിനും മാത്രമയിടുള്ള വേദിയാകാതെ സാമുഹികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയിവനുള്ള വേദിയക്കുകയാണ് ഇന്ത്യന്‍ യുവതം എന്നത് ഏറേ പ്രതിഷ ഉണര്‍ത്തുന ഒന്നാണ് ചുരുക്കി പറഞ്ഞാല്‍ സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ രാഷ്ട്രിയപ്രവര്‍ത്തനത്തിനുള്ള ഒരു നല്ല വേദിയായി വളര്‍ന്നിരികുന്നു എന്നാല്‍ ഈ സത്യം നമ്മുടെ സാമുഹിക-രാഷ്ട്രിയ-സാംസ്ക്കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ തിരിച്ചറിയപെടാതെ പോകുബോള്‍ ആ ശുന്യത നികതുനത് അരാഷ്ട്രിയവദികളാണ് എന്നാ വസ്തുത കഴിഞ്ഞ കല സംഭവവികാസങ്ങള്‍ തെളിയികുന്നു
           
           അഴിമാതികൊണ്ട് പൊറുതിമുട്ടിയ ഇന്ത്യന്‍ യുവതത്തെ അരാഷ്ട്രിയത്തിന്‍റെ പതയിലുടെ നയിക്കുവാന്‍ ബാബാറാംദേവിനും അന്നഹസരക്കും മറ്റും സാദിച്ചത് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളിലെ രാഷ്ട്രിയശുന്യത കാരണമാണ്, ഡല്‍ഹി കുട്ടാമാനഭംഗത്തെ തുടര്‍ന് ഷുഭിതരായ ഇന്ത്യന്‍ യുവതത്തെ സമരോല്സുകരക്കി തെരുവില്‍ ഇറക്കുനത്തില്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ വിജയിച്ചു എങ്കിലും സമരങ്ങള്‍ക്ക് ലഷ്യം ഇല്ലാതെ പോയതും സമരത്തിന്‍റെ രണ്ടാം ദിനം സമരം ഹൈജാക്ക് ചെയുവാന്‍  അരാഷ്ട്രിയ സംഘടനകളെ സഹായിച്ചതും നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളിലെ ആശയ-രാഷ്ട്രിയ-പ്രത്യശാസ്ത്ര-ദര്‍ശനിക ദാരിദ്ര്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ്‌
            
          ഒരു കാലത്ത് ഗ്രാമങ്ങളിലെ വായനശാലകളും ചായകടകളുമായിരുനു നമ്മുടെ സാമുഹിക-രാഷ്ടിയ-സാഹിത്യ ചര്‍ച്ചാവേദികള്‍, നമ്മുടെ ഒട്ടുമിക്യ സാമുഹികപ്രവര്‍ത്തകരും അവരുടെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചതും ഇവിടങ്ങളില്‍ നിനും തന്നെയായിരുന്നു, എന്നാല്‍ ഇന്ന് കാലം മാറി, മനുഷ്യന്‍  വളരെ  തിരക്ക്‌ പിടിച്ച  യാത്രയിലാണ് , മുന്കാലത്തെ പോലെ  കൂട്ടുകാരുമായി  സൊറ  പറയാനുള്ള  സമയം  അവനില്ലവായനശാലകളിലോ  ചായക്കടകളിലോ  പോയി  നാല്  വര്ത്തമാനം  പറയനും അവനു സമയമില്ലസൈബര്‍  യുഗത്തില്‍  മനുഷ്യന്  കുടുതല്‍  സമയം  ചെലവഴിക്കുന്നതും സൈബര്‍ ലോകത്ത്തന്നയാണ്ഒരു  സാമൂഹി ക ജീവി  എന്ന  നിലയില്‍  മനുഷ്യന് ഒഴിച്ച് കൂടാനാവാത്ത  ഒന്നാണ്  മറ്റുള്ളവരുമായുള്ള  ചങ്ങാത്തം തന്‍റെ ആശയങ്ങളും അഭിപ്രായങ്ങളും  അറിവുകളും  മറ്റുള്ളവരുമായി  പങ്കുവെക്കാന്‍  ഇന്നത്തെ തലമുറ പഴയ വായനശാലകളിലും ചായകടകളിലും ഉണ്ടായിരുന സഹ്യര്‍ദകുട്ടയിമകളെ  സൈബര്‍ലോകത്തേക്ക് പറച്ചു നടപെട്ടിരിക്കുന്നു എന്നാല്‍ ഈ മാറ്റം വേണ്ടുവണം ഉള്കൊളുവാന്‍ നമ്മുടെ സാമുഹിക-രാഷ്ടിയ-സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല എന്നതാണ് സത്യം അവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളെ മിന്‍വിധിയോടെയാണ് സമീപിച്ചത് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ സല്ലപത്തിനും പ്രണയത്തിനും വേണ്ടി മാത്രമുള്ള വേദിയണനും അവിടെ തങ്ങള്‍ക് ഒന്നും ചെയിവനില്ലനും അവര്‍ ചിന്തിച്ചു അവര്‍ അതില്‍നിനും അകനുനിനു ഫലമോ അവിടെ നടനതോനും അവര്‍ അറിഞ്ഞില്ല   
           
        ഇന്ന് സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളില്‍ നിരവതി സഹ്യര്‍ദകുട്ടയിമകള്‍ ഉണ്ട് ഫേസ്ബുക്കില്‍ മാത്രം ലഷകണക്കിനു സഹ്യര്‍ദകുട്ടയിമകളണ് ഉള്ളത് ഇതില്‍ പലതിലും പണ്ട് ചായകടകളിലും വായനശാലകളിലും ഉണ്ടായിരുനത് പോലെയുള്ള സാമുഹിക-രാഷ്ട്രിയ-സാഹിത്യ ചര്‍ച്ചകള്‍ നടക്കുന്നു എന്നാല്‍ ഈ ചര്‍ച്ചകളിലോനും നമ്മുടെ മുഖ്യധാര സാമുഹിക-രാഷ്ട്രിയ-സാഹിത്യ  പ്രവര്‍ത്തകരേ ഒന്നും കാണുവാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം, ചില മുഖ്യധാര സാമുഹിക-രാഷ്ട്രിയപ്രവര്‍ത്തകര്കൊക്കെ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളില്‍ അകൌണ്ട് ഉണ്ടാക്കിലും അവിടെ നടക്കുന്ന സാമുഹിക ചര്‍ച്ചകളിലോനും അവര്‍ പങ്കെടുകാറില്ല

             ഫലമോ അരാഷ്ട്രിയവല്ക്കരിക്കപ്പെട്ട കലാലയങ്ങളുടെ ഉല്പനങ്ങളായ ഇന്നത്തെ തലമുറ രാഷ്ട്രിയബോധം ഇല്ലാതെ രാഷ്ട്രിയ ചര്‍ച്ചകളുടെ ഭാകമാകുന്നു ആശയപരമോ പ്രത്യശാസ്ത്രപരമോ ആയ ഒരു അടിത്തറയും ഇല്ലാതെ കേവലം വ്യെയികാരികതയുടെ അടിസ്ഥാനത്തില്‍ മാത്രം സാമുഹികവിഷയങ്ങളോട് പ്രതികരിക്കുന്നു ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ വലിയ പ്രധിസന്തിലെക്കാണ്‌ നമ്മെ കൊണ്ടെത്തിക്കുക
            
               ആശയപരമായ ലഷ്യമോ പ്രത്യശാസ്ത്രത്തിന്‍റെ പിന്ബലമോ ഇല്ലാതെ സമരോല്സുകരകുന്ന ഒരു തലമുറ കേവലം അരാഷ്ട്രിയവാദികളായ തിവ്രവാദികളോ അക്രമകാരികളോ ആയിമാറും എന്ന് അടിവരയിടെണ്ട ലഷണങ്ങളാണ് ഡല്‍ഹി കുട്ടാമാനഭംഗത്തെ തുടര്‍ന് ഉണ്ടായ ജാനകിയ മുന്നേറ്റത്തിന്‍റെ രണ്ടാം ദിനം ഇന്ദ്രപ്രസ്ഥതില്‍ കണ്ടത്
           
            അരാഷ്ട്രിയവല്ക്കരിക്കപെട്ട നമ്മുടെ യുവതലമുറ സാമുഹികവിഷയങ്ങള്‍ സോഷ്യല്‍നെറ്റ്വര്‍ക്ക്‌ സൈറ്റുകളിലുടെ ചര്‍ച്ച ചെയുബോള്‍ ആ ചര്‍ച്ചകളുടെ ബാകഭാക്കായി നിനുകൊണ്ട് അവരെ രാഷ്ട്രിയവല്ക്കരികണമേങ്കില്‍ പണ്ട് ചായകടകുട്ടയിമാകളിലും വായനശാലകുട്ടയിമാകളിലും നമ്മുടെ സാമുഹിക-രാഷ്ട്രിയ-സാഹിത്യ പ്രവര്‍ത്തകരും സംഘടനകളും നടത്തിയപോലെയുള്ള ബോതപുര്‍വമായ രാഷ്ട്രിയ ചര്‍ച്ചകളും കുട്ടയിമകളും സോഷ്യല്‍നെറ്റ്വര്‍ക്ക്‌ സൈറ്റുകളില്‍ ആവിഷ്ക്കാരികപെടണ്ടിയിരിക്കുന്നു, സാമുഹിക-സാംസ്‌കാരിക-രാഷ്ട്രിയ-സാഹിത്യ മണ്ഡലങ്ങളില്‍ പ്രോവര്തികുന ബുദ്ധിജീവികള്‍ അവരുടെ പ്രവര്‍തനമേഘല സൈബര്‍ ലോകത്തെക്കുകുടി വ്യഭിപികേണ്ടത് കാലഘടത്തിന്‍റെ ആവിശ്യമായി മാറ്റപെട്ടിരിക്കുകയാണ്
    
          സാമുഹികവിഷയങ്ങളില്‍ പ്രധികരിച്ചു തുടങ്ങിയിരിക്കുന ഇന്ത്യന്‍ യുവതത്തെ രാഷ്ട്രിയവല്ക്കരിക്കുവനും ആശയപരമായി ശക്തിപെടുത്തുവാനുമുള്ള വേദിയായി സോഷ്യല്‍നെറ്റ്വര്‍ക്ക്‌സൈറ്റുകളെ ഉബയോകപെടുതുവാന്‍ നമ്മുടെ മുഖ്യധാര രാഷ്ട്രിയപ്രസ്ഥങ്ങള്‍ക്ക് സാധിക്കുനില്ലയെക്കില്‍ നിര്‍ലേശസംശയം നമ്മുക്ക് പറയേണ്ടി വരും ഭാരതം വല്ലിയൊരു രാഷ്ട്രിയപ്രതിസന്തിലേക്കാണ് നിങ്ങുനത് എന്ന് സോഷ്യല്‍ മിഡിയ വിപ്ലവഭുമിയകുപോള്‍ ഇന്ത്യ കലാപഭുമിയാകും എന്ന് ചുരുക്കം. മാറ്റത്തിന്‍റെ മാറ്റൊലി സൈബര്‍ലോകത് മുഴാങ്ങി തുടങ്ങിയിരിക്കുന്നു. പ്രതികരണ ശേഷിയുള്ള യുവതത്തിനു സര്‍ക്കാരുകളെ തിരുത്തുവാന്‍ കഴിയുമെന്ന് ഇന്ത്യന്‍യുവതം സൈബര്‍ലോകതിലുടെ നമ്മുക്ക് കാണിച്ചുതരുന്നു. സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകലിളുടെയും ചിന്ത ശക്തിയുള്ള രാഷ്ട്രിയവല്ക്കരിക്കപെട്ട പ്രതികരണ ശേഷിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും എന്ന് നമ്മുടെ മുഖ്യധാര സാമുഹിക-രാഷ്ട്രിയ-സാഹിത്യ പ്രവര്‍ത്തകരും സംഘടനകളും തിരിച്ചറിയപടുപോള്‍ മാത്രമേ രാഷ്ടിയവല്ക്കരിക്കപെട്ട ഇന്ത്യന്‍യുവതം എന്നാ സ്പനം സഷല്കാരിക്കപെടുകയോള്ളു