ബാലരാമന്‍
ജനസംഖ്യ 700 കോടിയെത്തിയെന്ന പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭ പറയാത്ത കാര്യമുണ്ട്. അതില്‍ കഷ്ടിച്ച് 300 മനുഷ്യരുടെ കൈയിലാണ് ലോക സമ്പത്തിന്റെ പാതിയിലേറെയും. അവശേഷിച്ചതാണ് ബാക്കി 699.99 കോടി ജനങ്ങള്‍ പങ്കിടുന്നത്. ഇതാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം.
'ഞങ്ങളാണ് ആ 99 ശതമാനം', യു.എസ്സ്. നഗരങ്ങളില്‍ പടരുന്ന ഓഹരി വിപണി അധിനിവേശ സമരക്കാരുടെ മുദ്രാവാക്യമാണത്. കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് പഠനത്തില്‍ നിന്നാണാ പ്രയോഗം. 40 കൊല്ലമായി യു എസ്സില്‍ അസമത്വം കൂടുകയാണെന്നും ജനങ്ങളില്‍ ഒരു ശതമാനത്തിന്റെ സമ്പത്തേ ഭീമമായി കൂടിയിട്ടുള്ളു എന്നുമാണ് റിപ്പോര്‍ട്ട്. ബാക്കി 99 ശതമാനമാണ് സമരം ചെയ്യുന്നത് എന്നര്‍ത്ഥം. ലോകത്തെല്ലായിടത്തും ഇതു തന്നെ സ്ഥിതി. ഇതിനെയാണ് മാര്‍ക്‌സ് കുന്നുകൂട്ടുക എന്നു വിളിച്ചത്. മുതലാളിത്തത്തിന്റെ കുതിപ്പില്‍ കണ്ണഞ്ചിപ്പോയ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അദ്ദേഹത്തെ പുഛിച്ചു തള്ളി.
സത്യത്തില്‍ മാര്‍ക്‌സ് പറഞ്ഞതെല്ലാം തെറ്റായിരുന്നു എന്നു സ്ഥാപിക്കാനാണ് പാശ്ചാത്യ ധനകാര്യ/സാമൂഹ്യശാസ്ത്ര പണ്ഡിതര്‍ മിക്കവരും 20-ാം നൂറ്റാണ്ട് മുഴുക്കെ ശ്രമിച്ചത്. എത്രയോ തെളിവുകളും അവരുണ്ടാക്കി:.
1. മനുഷ്യന്‍ രണ്ടു വര്‍ഗമല്ല. മുതലാളി, തൊഴിലാളി, ഇടത്തരക്കാര്‍ എന്നിങ്ങനെ മൂന്നുണ്ട ് വര്‍ഗം, ഇടത്തരക്കാരാണ് ഭൂരിപക്ഷം; മുതലാളിത്തത്തില്‍ ആരും ഒരേ സ്ഥിതിയില്‍ തളക്കപ്പെടില്ല, കഴിവും കഠിനാധ്വാനവുമുണ്ടെങ്കില്‍ തൊഴിലാളിക്കും മുതലാളിയാകാം.
2.ക്യാപിറ്റലിസം വളര്‍ന്നപ്പോള്‍ മാര്‍ക്‌സിന്റെ കാലത്തുള്ള തരം ചൂഷണം നിരോധിക്കാനും വ്യവസായികളുടെ ദുരയ്ക്ക് കടിഞ്ഞാണിടാനും സര്‍ക്കാറുകള്‍ ഇടപെട്ടു.
3. മൂലധനം കുറച്ചു കൈകളിലേക്ക് ചുരുങ്ങുമെന്ന് പറഞ്ഞത് തെറ്റി, ഓഹരി വിപണിയിലൂടെ അത് വളരെ ആളുകളിലേക്ക് വ്യാപിച്ചു;
4.തൊഴിലാളികള്‍ക്ക് വോട്ടവകാശം കിട്ടിയതോടെ തൊഴിലാളി ക്ഷേമം ഭരണാധികാരികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
ചുരുക്കത്തില്‍ സോഷ്യലിസത്തേക്കാള്‍ സമത്വസുന്ദരമാണ് മുതലാളിത്തം.
കുന്നുകൂട്ടല്‍ മുതലാളിത്ത വികാരമായ ആര്‍ത്തിയുടെ സ്വഭാവമാണെന്നും വിപണിയില്‍ കുത്തകകളുണ്ടാവുമെന്നും മാര്‍ക്‌സ് പറഞ്ഞതിനെയും ഫ്രീ മാര്‍ക്കറ്റ് വാദികള്‍ പുച്ഛിച്ചതാണ്. ഉപഭോക്താവാണ് വിപണിയുടെ ഗതി നിയന്ത്രിക്കുന്നതെന്നും മത്സരത്തില്‍ അതിജീവിക്കുന്നവനേ നിലനില്‍പുള്ളുവെന്നും അവര്‍ ശഠിച്ചു. പോരെങ്കില്‍ കുത്തകകളുണ്ടാവുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമങ്ങളുമുണ്ടാക്കി. എന്നിട്ടെന്തായി? 1980-കള്‍ക്ക് ശേഷം ലയനം, വിലക്കെടുക്കല്‍ (മെര്‍ജര്‍, അക്വിസിഷന്‍) എന്നീ പേരുകളില്‍ ലോകമെമ്പാടും വന്‍ കമ്പനികള്‍ ചെറുകമ്പനികളെ വാങ്ങിക്കൂട്ടി. പരസ്പരം മത്സരിക്കേണ്ട പല കമ്പനികള്‍ ഒരേ മുതലാളിമാരുടെ സ്വത്തായി.
മുതലാളിത്തത്തിന്റെ സാമ്പത്തികശാസ്ത്രവും മാനേജ്‌മെന്റ്ും ഏറ്റവും കേമമായി പഠിപ്പിക്കുന്ന ഹാര്‍വാഡ് ബിസിനസ്സ് സ്‌കൂള്‍ മാസിക എച്ച്ബിആര്‍ തന്നെ മാര്‍ക്‌സ പറഞ്ഞ സത്യങ്ങളെന്തൊക്കെ എന്ന് പറയുന്നത് നോക്കു:
ദുരിതത്തിലാഴ്ത്തല്‍: മുതലാളിത്തം തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുമെന്ന് പറഞ്ഞു. ആലങ്കാരികമായ അര്‍ത്ഥത്തിലല്ല കൃത്യമായും സാമ്പത്തിക അര്‍ത്ഥത്തില്‍. മിക്ക വികസിതരാജ്യങ്ങളിലും പതിറ്റാണ്ടുകളായി വേതനം അല്‍പമേ കൂടിയുള്ളു.
സാമ്പത്തിക പ്രതിസന്ധികള്‍: കൂലി കുറയുമ്പോള്‍ അമിതോത്പാദന പ്രതിസന്ധി മാറാവ്യാധിയാകും. ഉത്പന്നങ്ങള്‍ വാങ്ങി സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്താന്‍ തൊഴിലാളിക്ക് വരുമാനമില്ല എന്നതാണ് പ്രശ്‌നം. യു.എസ്സില്‍ തന്നെ വാഹന/ ഭവന വില്‍പന 2006-ല്‍ നിന്നും യഥാക്രമം 75 ശതമാനവും 30 ശതമാനവും കുറവാണ്.
നിശ്ചലത: സമ്പദ്‌വ്യവസ്ഥകള്‍ നിശ്ചലാവസ്ഥയിലെത്തുമ്പോള്‍ യഥാര്‍ത്ഥ ലാഭം ഇടിയുമെന്ന് മാര്‍ക്‌സ് പറഞ്ഞതിനെ പണ്ഡിതര്‍ നിഷേധിച്ചതാണ്. സകല കമ്പനികളുടെയും ലാഭം മേല്‍ക്കൂര പൊളിച്ച് മേല്‍പ്പോട്ടായിരുന്നല്ലോ ഇത്രയും കാലം. പക്ഷേ യഥാര്‍ത്ഥ ലാഭം കണക്കു കൊണ്ടുള്ള കളിയല്ല. കൂലി കുറഞ്ഞ നാടുകളിലേക്ക് ജോലി മാറ്റുക യന്ത്രവത്കരണത്തിലൂടെ തൊഴിലാളികളെ കുറക്കുക എന്നീ തന്ത്രങ്ങളിലൂടെയാണ് എല്ലാവരും ലാഭം നേടിയത് സമീപകാലത്തു മാത്രം ലോകരെല്ലാം സംസാരിച്ചു തുടങ്ങിയ ഗ്ലോബലൈസേഷനെ പറ്റിയും മാര്‍ക്‌സ് ചിന്തിച്ചു. 'രാഷ്ട്രങ്ങളുടെ പരസ്പരാശ്രിതത്വം' എന്നാണ് ആഗോളീകരണത്തെ അദ്ദേഹം വിളിച്ചത് എന്നു മാത്രം.
'വ്യവസായ വിപ്ലവം ആരുടെയും കുത്തകയല്ല, പുതിയ വിപണികളെന്ന സര്‍വകാല ആവശ്യം ബൂര്‍ഷ്വാസിയെ ഭൂഗോളത്തിന്റെ എല്ലാ മുക്കിലും മൂലയിലുമെത്തിക്കും. എത്തുന്നിടത്തെല്ലാം സ്വന്തം ഉത്പാദനവ്യവസ്ഥ സ്ഥാപിച്ച് അന്നാടുകളിലെ പരമ്പരാഗത വ്യവസായങ്ങളെയും വാണിജ്യങ്ങളെയും ഭ്രഷ്ടമാക്കും', മാര്‍ക്‌സ് അന്നേ പറഞ്ഞു.
ലോകത്തെ ഒറ്റ വിപണിയാക്കുന്നതില്‍ ക്യാപിറ്റലിസം വിജയിച്ചിരിക്കുന്നു. ആ ചന്തക്കുള്ളില്‍ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലേയും രാഷ്ട്രങ്ങള്‍ പരസ്പരം മത്സരിക്കുന്ന മൂന്നു ചേരികള്‍ മാത്രമാണ്. വല്ലപ്പോഴും ദുരിതത്തിലാണ്ട ചില വിഭാഗങ്ങള്‍ -ഫ്രാന്‍സിലെ കര്‍ഷകര്‍, ബ്രിട്ടനിലെ ഖനിത്തൊഴിലാളികള്‍ അല്ലെങ്കില്‍ അമേരിക്കയിലെ ഓട്ടോ ഇന്‍ഡസ്ട്രി തൊഴിലാളികള്‍ -പരമ്പരാഗത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോരുതി നോക്കാറുണ്ട് -വിഫലമായി. മുതലാളിത്തം പ്രതിനിധാനം ചെയ്യുന്ന നിരന്തരമായ വിപ്ലവം ചെറുക്കാന്‍ ആര്‍ക്കും കഴിയില്ല.
ഏഷ്യയിലെ ബാലവേലയും അമേരിക്കയിലെ പൂട്ടിയ ഫാക്ടറികളും എങ്ങും നടക്കുന്ന കമ്പനികളുടെ നികുതിവെട്ടിപ്പുമെല്ലാം ആഗോളീകരണത്തിന്റെ ഫലമാണ്. 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകം കഴിയും മുമ്പ് തന്നെ വ്യക്തമായില്ലേ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നം ആഗോളീകരണമാണെന്ന്?
'എല്ലാ സാമൂഹ്യസാഹചര്യങ്ങളിലും നൈരന്തര്യഭംഗമില്ലാത്ത അസ്വസ്ഥതകളും, നിതാന്തമായ അനിശ്ചിതത്ത്വങ്ങളും പ്രക്ഷോഭങ്ങളും ബൂര്‍ഷ്വാകാലത്തെ അതിനു മുമ്പുണ്ടായ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കും', മാര്‍ക്‌സ് എഴുതി. 'ഖരരൂപമുള്ളതെല്ലാം വായുവില്‍ അലിയും, പവിത്രമായതെല്ലാം അശുദ്ധമാക്കപ്പെടും, ഒടുവില്‍, ജീവിതത്തിലെ തന്റെ യഥാര്‍ത്ഥ അവസ്ഥയെപ്പറ്റിയും തന്റെ വര്‍ഗത്തില്‍ പെട്ടവരോടുള്ള ബന്ധത്തെ പറ്റിയും മനുഷ്യന്‍ സുബോധത്തോടെ ആലോചിക്കും.'-മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്.
മാര്‍ക്‌സിന്റെ കാലം മുതല്‍ ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന, പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധ വാരിക ദ ഇകണോമിസ്റ്റ് പോലും സമ്മതിക്കുന്നു: കമ്യൂണിസത്തെ പറ്റി മാര്‍ക്‌സ് പറഞ്ഞത് കുളമായെങ്കിലും ആഗോളീകരണത്തെ പറ്റി അദ്ദേഹം പറഞ്ഞത് ഞെട്ടിക്കുന്ന വിധത്തില്‍ പ്രസക്തമായിവരികയാണ് ആഗോളീകരണത്തിന്റെ വിജയം അതിനെതിരായ തിരിച്ചടികളെയും പ്രോത്സാഹിക്കുന്നു', വാരിക പറഞ്ഞു. 'സ്വന്തം ശവക്കുഴി വെട്ടുകാരെയാണ് മറ്റെന്തിനുമുപരി ബൂര്‍ഷ്വാസി ഉത്പാദിപ്പിക്കുന്നത്' എന്നാണ് മാര്‍ക്‌സ് ഇതെ പറ്റി പറഞ്ഞത്.
മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണെന്ന് പറഞ്ഞ ഈ മനുഷ്യന് ഇതിനേക്കാളെല്ലാം മൂല്യമുള്ള പ്രശംസ നല്‍കിയത് മറ്റാരുമല്ല ലോകത്തില്‍ ഏറ്റവും വിശ്വാസികളുടെ പിന്തുണ അവകാശപ്പെടുന്ന മതത്തിന്റെ ഔദ്യോഗിക മുഖപത്രം തന്നെ. വത്തിക്കാന്‍ ഒദ്യോഗിക ദിനപത്രമായ ലോസെര്‍വത്തോരെ റൊമാനോയില്‍ പോണ്ടിഫിക്കല്‍ ജോര്‍ജിയന്‍ സര്‍വകലാശാലയിലെ തത്വചിന്ത പ്രൊഫസര്‍ ജിയോര്‍ഗ് സാന്‍സ് പേര് വെച്ചെഴുതിയ ലേഖനത്തിലാണ് (2009)അന്യതാവത്കരണത്തെ പറ്റി മാര്‍ക്‌സ് എഴുതിയതെല്ലാം ആഴത്തില്‍ പഠിക്കേണ്ടതാണെന്ന് പറഞ്ഞത്. സാമ്പത്തികവും രാഷ്ട്രീയവുമായ തീരുമാനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്ന ദരിദ്രരായ ബഹുഭൂരിപക്ഷത്തിന്റെ അന്യതാത്വത്തെ പറ്റി മാര്‍ക്‌സ് പറഞ്ഞത് ശരിയായിരുന്നു, അദ്ദേഹം പറഞ്ഞു.
പക്ഷേ മുതലാളിത്തം മരിക്കും മുമ്പ് പൊളിഞ്ഞത് സോവിയറ്റ് യൂണിയനാണ്. മാര്‍ക്‌സിസമനുസരിച്ച് ക്യാപിറ്റലിസമാണ് വളര്‍ച്ചയുടെ പാരമ്യത്തില്‍ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ തകരേണ്ടത്, പക്ഷേ അങ്ങനെ എന്തെങ്കിലും നടക്കുമെന്ന് ആരും കരുതാത്ത കാലത്താണ് തൊഴിലാളി വര്‍ഗസര്‍വാധിപത്യം നടമാടുന്ന യു.എസ്സ്.എസ്സ്.ആര്‍. 1991ല്‍ പരസഹായമില്ലാതെ അപ്രത്യക്ഷമായത്.
ഇതേ പോലെ ചൈന തകര്‍ന്നില്ലെന്ന് മാത്രമല്ല അത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുകയും ചെയ്തു

No comments:
Post a Comment