Tuesday, 6 December 2011

നക്സൽ വർഗ്ഗീസ് - ജീവിതരേഖ

കേരളത്തിലെ വയനാട്ടിൽ പോലീസ് പിടിയിൽ വെടിവെച്ചു കൊല്ലപ്പെട്ട നക്സ‌ലൈറ്റു് നേതാവാണു് അരീക്കൽ വർഗ്ഗീസ് എന്ന എ. വർഗ്ഗീസ് (ജൂൺ 14, 1938 - ഫെബ്രുവരി 18, 1970).

മുൻപ് സി.പി.ഐ.എം. പ്രവർത്തകനായിരുന്ന വർഗ്ഗീസ്, വയനാട്ടിലെ ആദിവസികൾക്കിടയിലെ പ്രവർത്തന കാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയും. പോലീസ് പിടിയിലായി കൊല്ലപ്പെടുകയും ചെയ്തു. വർഗ്ഗീസ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് ആദ്യം ഔദ്യോഗികവിശദീകരണം വന്നത്. എന്നാൽ മരിച്ച് 18 വർഷങ്ങൾക്കു ശേഷം വർഗ്ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രൻ നായർ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തലോടെയാണ് ശരിയായ മരണകാരണം വെളിച്ചത്തുവന്നത്. ഈ വെളിപ്പെടുത്തൽ മൂലം കുറ്റക്കാർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു.

ചരിത്രം
--------------
സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വർഗ്ഗീസിനെ വയനാട്ടിൽ ആദിവാസികളെ സംഘടിപ്പിക്കുവാൻ പാർട്ടി നിയോഗിച്ചതായിരുന്നു. പക്ഷേ വയനാട്ടിൽ എത്തിയപ്പോൾ പല ജന്മിമാരും തന്നെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു വർഗ്ഗീസിന് കാണാൻ കഴിഞ്ഞത്.ഇതിൽ ക്ഷുബ്ധനായ വർഗ്ഗീസ്, നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ (എം.എൽ) പ്രവർത്തകനാവുകയായിരുന്നു. ആദിവാസി നേതാവായ ചോമൻ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി.

ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂർകാവ് ക്ഷേത്രത്തിൽ എല്ലാ വർഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ തമ്പ്രാൻമാർ നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വർഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാർക്ക് 3 വാരം (ഒരു വാരം - ഏകദേശം ഒരു ലിറ്റർ) നെല്ലും 75 പൈസയുമായിരുന്നു. സ്ത്രീകൾക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാർ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താൽ തമ്പ്രാന്റെ ആളുകൾ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെ മുമ്പിൽ വെച്ച് ആദിവാസികൾക്ക് മലയാളം സംസാരിക്കുവാനുള്ള അനുവാദമില്ലായിരുന്നു. ആദിവാസി ഭാഷ മാത്രമേ അവർക്ക് സംസാരിക്കാൻ പറ്റുമായിരുന്നുള്ളൂ. തമ്പ്രാനെ പൊതുവഴിയിൽ കണ്ടാൽ പോലും ആദിവാസികൾ വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതൽ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികൾക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെൺകുട്ടികളെ തമ്പ്രാന്മാർ ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു

പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വർഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങൾക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകൾക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയർത്തി. ഇത് എല്ലാ ജന്മിമാരും കമ്യൂണിസ്റ്റ് - കമ്യൂണിസ്റ്റ് ഇതര പ്രവർത്തകരും വർഗ്ഗീസിന് എതിരാകുവാൻ കാരണമായി. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.

പല അവസരങ്ങളിലും രാത്രികളിൽ വർഗ്ഗീസും സുഹൃത്തുക്കളും ജന്മിമാരുടെ വയലുകളിൽ കയറി കുടിലുകൾ കുത്തുന്നത് പതിവായിരുന്നു. രാവിലെ ജന്മിയുടെ ആളുകൾ എത്തി ഇത് നശിപ്പിക്കുകയും ചെയ്യും. വർഗ്ഗീസ് ആദിവാസികൾക്ക് പഠന ക്ലാസുകളും എടുത്തു. ചോമൻ മൂപ്പൻ, എം.പി. കാളൻ തുടങ്ങിയ ആദിവാസി നേതാക്കൾ വായിക്കുവാനും എഴുതുവാനും പഠിച്ചത് ഇങ്ങനെയാണ്.

നക്സൽ ആക്ഷനുകളിലൂടെ വർഗ്ഗീസും സുഹൃത്തുക്കളും വയനാടു് ത്രിശ്ശില്ലേരിയിലെ വസുദേവ അഡിഗ, ചേക്കു എന്നീ സ്ഥലം ഉടമകളെ കൊലപ്പെടുത്തി. വർഗ്ഗീസിന്റെ അക്രമ മാർഗ്ഗങ്ങൾ വയനാട്ടിലെ ആദിവാസികളല്ലാത്ത ജനങ്ങളുടെയിടയിൽ ഒരു തീവ്രവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചു.

മരണം
----------
വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ വെച്ചായിരുന്നു വർഗ്ഗീസിന്റെ അന്ത്യം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, മേലുദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ. ലക്ഷ്മണ, ഡി.ഐ.ജി ആയ പി. വിജയൻ എന്നിവരുടെ) നിർദ്ദേശ പ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട്, താൻ തന്നെ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998-ൽ വെളിപ്പെടുത്തി.

നക്സലൈറ്റുകളുടെ ആശ്രിതയായ ഇട്ടിച്ചിരി മനയമ്മ എന്ന വിധവയുടെ വീട്ടിൽ വർഗ്ഗീസും കൂട്ടരും ഒളിച്ചു താമസിക്കുന്ന വിവരം ശിവരാമൻ നായർ എന്ന ഒറ്റുകാരൻ മുഖേന, സമീപത്തുള്ള അമ്പലത്തിനടുത്ത് തമ്പടിച്ചിരിക്കുന്ന സി. ആർ. പി. എഫ് സേനയറിഞ്ഞു. അവിടെ ഒറ്റയ്ക്കും നിരായുധനുമായിരുന്ന വർഗ്ഗീസിനെ അധികം എതിർപ്പില്ലാതെ തന്നെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. അന്ന് വൈകിട്ടായിരുന്നു വർഗ്ഗീസിന്റെ കൊലപാതകം നടന്നത്.

വിപ്ലവം ജയിക്കട്ടെ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വർഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രൻ നായർ പറയുന്നത്.

വർഗ്ഗീസിന് മരണത്തിനു മുൻപ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു.

വർഗ്ഗീസിനെ വെടിവെച്ചു കൊന്ന സ്ഥലം എന്ന് കരുതുന്ന തിരുനെല്ലിയിലെ കാട്ടാനകൾ മേയുന്ന വനത്തിനു നടുവിലെ വർഗ്ഗീസ് പാറ ഇന്ന് ആദിവാസി യുവാക്കൾ പരിശുദ്ധമായി കരുതുന്നു. എല്ലാ ചരമ വാർഷികത്തിനും ധാരാളം ആദിവാസികൾ ഇവിടെ ഒത്തുചേർന്ന് ചെങ്കൊടി ഉയർത്തുന്നു.

രാമചന്ദ്രൻ നായർ ഈ വെളിപ്പെടുത്തലിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് സി.ബി.ഐയുടെ അന്വേഷണത്തിലായി. ജാമ്യം ലഭിച്ച രാമചന്ദ്രൻ നായർ 2006 നവംബർ മാസത്തിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ മരിച്ചു. അദ്ദേഹം ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്.

വിവാദങ്ങൾ
--------------------

വർഗ്ഗീസിന്റെ മരണം നടന്ന് 18 വർഷത്തിന് ശേഷം രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമം വാരികയിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദത്തിന് വഴി തെളിച്ചു. നക്സൽ വർഗ്ഗീസ് ഏറ്റുമുട്ടലിനിടയിൽ കൊല്ലപ്പെട്ടതെന്ന ഔദ്യോഗിക ഭാഷ്യം, രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുകളോടെ പൊളിയുകയായിരുന്നു.

രാമചന്ദ്രൻ നായർ മുഴുവൻ കഥയും പറഞ്ഞില്ല എന്നും വർഗ്ഗീസിനെ ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്നും പഴയ നക്സൽ പ്രവർത്തകയും ഇന്ന് സാമൂഹിക പ്രവർത്തകയുമായ അജിത ആരോപിക്കുന്നു.


കോടതിവിധി
--------------------

2010 ഒക്ടോബർ 27-ന് വർഗീസ് വധക്കേസിൽ മുൻ പോലീസ് ഐ.ജി. ലക്ഷ്മണ കുറ്റക്കാരനാണന്ന് സി.ബി.ഐ. പ്രത്യേക കോടതി വിധിക്കുകയുണ്ടായി. കൂട്ടുപ്രതിയായ മുൻ ഡി.ജി.പി. വിജയനെ വെറുതെ വിടുകയും ചെയ്തു. എന്നാൽ വർഗ്ഗീസ് വധം നിയമത്തിന്റെ മുന്നിൽക്കൊണ്ടുവന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ കോടതി കണക്കിലെടുത്തിരുന്നില്ല. ഹനീഫ എന്ന പോലീസുകാരന്റെ മൊഴിയാണ് ശിക്ഷ വിധിക്കാൻ പ്രധാന തെളിവായി കോടതി അംഗീകരിച്ചത്. ഒരു കൊലപാതകത്തിന് 40 വർഷത്തിനുശേഷം വിധിവരുന്ന അപൂർവ്വതയും ഈ കേസിലുണ്ടായി. തുടർന്ന് 2011 ഫെബ്രുവരി 4-ന് ഐ.ജി. ലക്ഷ്മണയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ലക്ഷ്മണയ്ക്ക് 2010 ഒക്ടോബറിൽ പ്രത്യേക സി.ബി.ഐ. കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെയ്ക്കുകയും ശിക്ഷ ഇളവ് ചെയ്യണമെന്ന ഹർജി തള്ളുകയും ചെയ്തു

Tuesday, 22 November 2011

നക്സൽ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലുടെ ഒരു യാത്ര

ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ചൈനാ-സോവിയറ്റ് പിളർപ്പിന് ശേഷമുരുത്തിരിഞ്ഞ തീവ്ര കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ പൊതുവായി വിളിക്കുന്ന നാമമാണ് നക്സലൈറ്റുകൾ അല്ലെങ്കിൽ നക്സലുകൾ എന്നത്. പ്രത്യയശാസ്ത്രപരമായി അവർ മാവോയിസമാണ് പിന്തുടരുന്നത്. പശ്ചിമ ബംഗാളിലാണ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ തുടക്കം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ മദ്ധ്യ, പൗരസ്ത്യ ഭാഗത്തെ അവികസിത ദേശങ്ങളിൽ പ്രത്യേകിച്ചും ആന്ധ്രാ പ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) മുതലായ സംഘടനകളിലൂടെ അവരുടെ പ്രവർത്തനം വ്യാപകമായി. ഇന്ത്യൻ സർക്കാരും ഇന്ത്യയിലെ ചില സംസ്ഥാന സർക്കാരുകളും സി.പി.ഐ. (മാവോയിസ്റ്റ്)-നെയും മറ്റ് ചില നക്സൽ സംഘടനകളെയും തീവ്രവാദ സംഘങ്ങളായി കരുതുന്നു

സെപ്റ്റമ്പർ 21, 2004-ൽ സ്വതന്ത്രമാക്കപ്പെട്ടൊരു മേഖലയിൽ വെച്ച്, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), പീപ്പിൾസ് വാർ ഗ്രൂപ്പ് എന്നീ സംഘടനകൾ തമ്മിൽ ലയിച്ച്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), എന്ന പാർട്ടി ആയി. പീപ്പിൾസ് വാർ ഗ്രൂപ്പും ആന്ധ്രാ പ്രദേശ് ഭരണകൂടവും നടത്തിക്കൊണ്ടിരുന്ന സമാധാന ചർച്ചകൾക്കിടയിൽ വെച്ച്, പീപ്പീൾസ് വാർ ഗ്രൂപ്പ് സംസ്ഥാന സെക്രട്ടറി, രാമകൃഷ്ണ, ഹൈദരാബാദിൽ, ഒക്ടോബർ 14, 2004-നാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.[3]

പേരിനു പിന്നിൽ
+++++++++++++++
പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്.

ചരിത്രം
----------------
1967-ൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ന്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. നക്സൽബാരി എന്ന ഈ സ്ഥലനാമം മൂലമാണ് നക്സലൈറ്റുകൾ എന്ന് ഇവർക്ക് പേരു് വരുവാൻ കാരണമായത്. 1967 മേയ് 25-ന് നക്സൽബാരിയിലെ ഒരു കർഷകനെ വാടക ഗുണ്ടകൾ മർദ്ദിച്ചതിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചത്. ജന്മികളെ അവിടെയുള്ള കർഷകർ സംഘടിതമായി തിരിച്ചടിച്ചപ്പോൾ ആക്രമണം രൂക്ഷമായി.

ചൈനയിലെ മാവോ സെഡോങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ചാരു മജൂംദാർ, അതു കൊണ്ടു തന്നെ, മാവോയുടെ കാലടികൾ പിന്തുടർന്ന് കൊണ്ട് തങ്ങളുടെ ശോച്യാവസ്ഥയ്ക്ക് ഹേതുവായ ഉപരി വർഗ്ഗത്തെയും ഭരണകൂടത്തെയും നിഷ്കാസിതരാക്കുവാൻ കർഷകരോടും സമൂഹത്തിന്റെ താഴേക്കിടയിൽ ജീവിക്കുന്നവരോടും ആഹ്വാനം ചെയ്യുമായിരുന്നു.

ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന് ചൂടും ചൂരുമേകിക്കൊണ്ട് അദ്ദേഹം പല സൃഷ്ടികളും നടത്തുകയുണ്ടായി. നക്സലൈറ്റ് പ്രത്യശാസ്ത്രത്തിന്റെ അടിസ്ഥാനമായ Historic Eight Documents എന്ന പുസ്തകമാണ് അതിലേറ്റവും പ്രശസ്തം. 1967-ൽ തന്നെ നക്സലൈറ്റുകൾ AICCCR (All India Coordination Committee of Communist Revolutionaries) രൂപവത്കരിക്കുകയും, പിന്നീട് സി. പി. ഐ. (എം)-ൽ നിന്ന് പിളർന്ന് പോരുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പല പ്രക്ഷോഭങ്ങൾ ആരംഭിക്കുകയുണ്ടായി. 1969-ൽ AICCR, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന് ജന്മമേകി.

മിക്കവാറുമുള്ള എല്ലാ നക്സൽ സംഘടനകളുടെയും ഉദ്‌ഭവം സി. പി. ഐ. (എം-ൽ)-ൽ നിന്നാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ രൂപമെടുത്തത് ദക്ഷിണ ദേശ സംഘത്തിൽ നിന്നുമാണ് . മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ പിന്നീട് പീപ്പിൾസ് വാർ ഗ്രൂപ്പുമായി ലയിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന സംഘടന രൂപവത്കരിച്ചു.

1970-കളോടെ നക്സൽ പ്രസ്ഥാനം പല വിധ തർക്കങ്ങളാൽ പല കഷണങ്ങളായി ഭാഗിക്കപ്പെട്ടു. 1980-ൽ മുഴുവനും മുപ്പതിനായിരം സംഘാംഗങ്ങളുമായിട്ട് ഏകദേശം മുപ്പതോളം സജീവ നക്സൽ സംഘടനകളുണ്ടായിരുന്നതായി പറയപ്പെടുന്നു. 2004-ലെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്ക് പ്രകാരം, ആ സമയത്ത് ഏകദേശം 9300 ആയുധധാരികളായ പ്രവർത്തകർ ഉണ്ടായിരുന്നതായി പറയുന്നു. ജീഡിത്ത് വിഡാൽ-ഹാൾ (2006) പറയുന്നതനുസരിച്ച് ഏകദേശം പതിനയ്യായിരത്തോളം സായുധ സൈനികർ, രാജ്യത്തെ 160 ജില്ലകളിലായി, ഇന്ത്യയുടെ അഞ്ചിലൊന്ന് വനപ്രദേശത്തിന്റെ നിയന്ത്രണം കയ്യാളുന്നു.

ബംഗാൾ കലാപം
---------------------------
കൽക്കട്ടയിൽ വിദ്യാർത്ഥികൾക്കിടയിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന് ആഴത്തിലുള്ള സാന്നിധ്യമുണ്ടായിരുന്നു. വിപ്ലവ പ്രവർത്തനങ്ങൾക്കായിട്ട് പല വിദ്യാർത്ഥികളും വിദ്യാഭ്യാസം മാറ്റി വയ്ക്കുക വരെ ഉണ്ടായിട്ടുണ്ട്. വിപ്ലവം ഗ്രാമങ്ങളിൽ കേന്ദ്രീകൃതമായിട്ടല്ല, എല്ലായിടത്തുമൊരേ പോലെ, ഒരേ സമയത്ത് നടത്തണമെന്നയിരുന്നു ചാരു മജൂംദാറിന്റെ ആശയം. വിപ്ലവത്തിന്റെ ഭാഗമായി "വർഗ്ഗ ശത്രുക്കളായ" വ്യക്തികളെ കൊലപ്പെടുത്തണമെന്ന് മജൂംദാർ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തുതിന്റെ ഫലമായി ജന്മികളെ മാത്രമല്ല, സർവ്വകലാശാലയിലെ അദ്ധ്യാപകരെയും, പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാർക്കെതിരെയുമൊക്കെ നടപടികൾ ഉണ്ടായി.

കൽക്കട്ടയിലുടനീളം വിദ്യാലയങ്ങൾ അടച്ചിടുകയുണ്ടായി. നക്സലൈറ്റ് അനുഭാവികളായ വിദ്യാർത്ഥികൾ ജാദവ്‌പൂർ സർവ്വകലാശാലയുടെ നിയന്ത്രണമേറ്റെടുത്തു. അവിടുത്തെ യന്ത്രശാലയിൽ പോലീസുകരെ നേരിടുവാനുള്ള കുഴൽ തോക്കുകളുടെ നിർമ്മാണവും തുടങ്ങി. കൽക്കട്ടയിലെ പ്രസിഡൻസി കോളേജായിരുന്നു അവരുടെ ആസ്ഥാനം. ജാദവ്‌പൂർ വൈസ് ചാൻസലർ ആയിരുന്ന ഡോ. ഗോപാൽ സെന്നിനെ വധിച്ചത് നക്സലൈറ്റുകളായിരിക്കാം എന്ന് സന്ദേഹിക്കുന്നവരുമുണ്ട്.

ബംഗാളിലെ നക്സലൈറ്റ് പ്രക്ഷോഭത്തിലെ വർഗ്ഗ ശത്രുക്കളായ വ്യക്തികൾക്കെതിരായ നടപടികൾ തിരിച്ചടികളെ വിളിച്ചു വരുത്തി. അന്നത്ത് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർത്ഥ ശങ്കർ റേ-യുടെ നേതൃത്വത്തിൽ ശക്തമായ, പിന്നീട് പലപ്പോഴും അപലപിക്കപ്പെട്ടിട്ടുള്ള, പ്രതിരോധ നടപടികൾ തുടങ്ങി. വിചാരണ കൂടാതെയുള്ള തടവു്, പീഡനം, വ്യാജ ഏറ്റുമുട്ടലുകൾ മുതലായവ ഇതിൽ പെടുന്നു.

മാസങ്ങൾക്കുള്ളിൽ നക്സൽ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു. പോലീസിന്റെയും ഭരണകൂടത്തിന്റെയും കാഴ്ചപ്പാടിൽ നക്സലൈറ്റുകൾക്ക് മനസ്സിലാകുന്ന ഒരു ഭാഷ ആക്രമത്തിന്റേത് മാത്രമാണ് എന്നായിരുന്നു. ഈ കമ്മ്യൂണിസ്റ്റുകൾക്കെതിരെ ശരിക്കുമൊരു ആഭ്യന്തരയുദ്ധമാണ് പോരാടിയിരുന്നതെന്നും ജനാധിപത്യ മര്യാദകളോ അവകാശങ്ങൾക്കോ അത്തരമൊരു യുദ്ധത്തിൽ സ്ഥാനമില്ലെന്നുമവർ അവകാശപ്പെട്ടു. ഈ പ്രക്ഷോഭം റാഡിക്കൽ മാവോയിസ്റ്റുകളുടെ പ്രതിഛായയെ കാര്യമായി ബാധിക്കുകയും പിന്തുണ ഇടിയുന്നതിന് കാരണമാവുകയും ചെയ്തു.

മാത്രവുമല്ല ആഭ്യന്തര കലഹങ്ങൾ കാരണം പ്രസ്ഥാനം താറുമാറായിരുന്നു. മജൂംദാറിന്റെ നയങ്ങളെയും നേതൃത്വത്തെയും സംഘാംഗങ്ങൾ ചോദ്യം ചെയ്യുവാൻ തുടങ്ങി. 1971-ൽ സി. പി. ഐ. (എം-എൽ) രണ്ടായി പിളർന്നു. മജൂംദാരിന്റെ നേതൃത്വത്തെ എതിർടത്ത സത്യ നാരായണൻ സിങ്ങിന്റെ കൂടെ ആയിരുന്നു ഒരു ഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്. 1972-ൽ മജൂംദാർ പിടിക്കപ്പെടുകയും പോലീസ് കസ്റ്റഡിയിൽ, അലിപ്പൂർ ജയിലിൽ വെച്ച് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം പാർട്ടിയിലെ പിളർപ്പുകൾ കൂടുതൽ രൂക്ഷമായി.

നക്സൽ വിപ്ലവം കേരളത്തിൽ
----------------------------------------------
1967-ലെ നക്സൽബാരി പ്രക്ഷോഭത്തിൽ നിന്നുമാവേശമുൾക്കൊണ്ട് അറുപതുകളുടെ അന്ത്യഘട്ടത്തിൽ കേരളത്തിൽ നക്സൽ പ്രക്ഷോഭങ്ങൾ വ്യാപകമായി. 1968-76 കാലയളവിനെ നക്സലുകളുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കാം. ഈ സമയത്താണ് തലശ്ശേരി-പുൽപ്പള്ളി, കുറ്റ്യാടി, കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ, വയനാടു്, കാസർഗോഡു്, കണ്ണൂർ, കോട്ടയം, കൊല്ലം‌, തിരുവനന്തപുരം ജില്ലകളിൽ ജന്മികളെ കൊള്ളയടിക്കലും കൊലപാതകവും നടത്തിയത്.


ചാരു മജൂംദാർ
-------------------------
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)-ന്റെ സ്ഥാപകനേതാവ്. ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരി

പശ്ചിമബംഗാളിലെ സിലിഗുഡിയിൽ 1918 ലാണ് ചാരു മംജുദാർ ജനിച്ചത്. അച്ഛൻ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. 1938-ൽ വിദ്യാഭ്യാസം പൂർത്തിയാക്കി മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി മാറി.1946 തേഭാഗ ഭൂസമരത്തിൽ പങ്കെടുത്തു. 1962 ലും 1972 ലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

രാഷ്ട്രീയ കാഴ്ചപ്പാട്: ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗസ്വഭാവത്തെക്കുറിച്ചുള്ള കടുത്ത എതിർപ്പാണ് ചാരു മജൂംദാറെ അതിൽ നിന്നും അകലാൻ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ ഭരണവർഗ്ഗം ആഗോള ബൂർഷ്വായുടെ ദല്ലാൾ ദൌത്യമാണ് നിർവ്വഹിക്കുന്നതെന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി കരുതുന്നതു പോലെ ദേശീയസ്വഭാവമുള്ള ബൂർഷ്വായല്ല ഇന്ത്യൻ ഭരണവർഗ്ഗം എന്ന വിശകലനമാണ് ചാരു മജൂംദാരിന്റേത്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശപ്രകാരം മാവോ സെ ദുങ്ങിന്റെ പാത പിന്തുടർന്നു കൊണ്ട് ഗ്രാമങ്ങളെ മോചിപ്പിക്കുവാനും അതു വഴി നഗരങ്ങളെ കീഴ്പ്പെടുത്തുവാനുമുള്ള രാഷ്ട്രീയ പോരാട്ടം ആരംഭിച്ചു. ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച ഈ പോരാട്ടം അതിനാൽ നക്സലിസം എന്ന പേരിൽ അറിയപ്പെട്ടു.

സി.പി.ഐ. (എം.എൽ.): 1964 ൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കോൺഗ്രസ്സിൽ ഇന്ത്യൻ ബൂർഷ്വാസിയുടെ ദല്ലാൾ സ്വഭാവത്തെ മുൻനിറുത്തി പിരിഞ്ഞ സി.പി.ഐ. (എം.)-ൽ നിന്ന് 1968 ലാണ് ചാരു മജൂംദാർ, കനു സംന്യാൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പിരിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)സ്ഥാപിച്ചത്. സായുധ സമരത്തിലൂടെ തൊഴിലാളിവർഗ്ഗ വിമോചനം ലക്ഷ്യമാക്കിയ പാർട്ടി നിരവധി രക്തരൂഷിതമായ സമരങ്ങൾക്ക് നേതൃത്വം നല്കി. 1969 ൽ കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ അഖിലേന്ത്യാ കോർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുന്നതിന് നേതൃത്വം നല്കി. കോർഡിനേഷൻ കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ചാരു മജൂംദാറായിരുന്നു.

അന്ത്യം: 1972 ജുലൈ 28-ന്‌ അലിപൂർ ജയിലിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനവും പീഡനവും സഹിച്ച് ആസ്ത്‌മാ രോഗിയായിരുന്ന ചാരു മജൂംദാർ ചികിത്സ ലഭിക്കാതെ മരിച്ചു. ഇന്ത്യയിലെ പ്രധാന നക്സലൈറ്റ് പ്രസ്ഥാനങ്ങൾ ജുലൈ 28 രക്തസാക്ഷിദിനമായി ആചരിച്ച്‌ വരുന്നു.

സി.പി.ഐ (എം.എൽ)
-----------------------------------
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്) എന്നതിന്റെ ചുരുക്കരൂപം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവപാർട്ടികളിൽ ഒന്ന്. ഈ പാർട്ടി സ്ഥാപിക്കപ്പെട്ടത് 1969 ൽ ആൾ ഇ-ന്ത്യ കോർഡിനേഷൻ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റെവല്യൂഷണറീസിന്റെ സമ്മേളനത്തിലാണ്. ഇതിന്റെ സ്ഥാപനവിവരം ലെനിന്റെ ജന്മദിനമായ ഏപ്രിൽ-22 ന് കാനു സന്യാൽ ആണ് ഈ സമ്മേളനത്തിൽ അറിയിച്ചത്.

ചരിത്രം: സി.പി.ഐ.(എം.എൽ) ന്റെ പ്രധാന നേതാക്കൾ ചാരു മജുംദാർ, കാനു സന്യാൽ എന്നിവരാണ്. ഇവർ ആദ്യം സി.പി.ഐ (എം) ലെ പശ്ചിമബംഗാളിലെ നേതാക്കന്മാരായിരുന്നു. പാർട്ടിയുടെ ആദ്യ കോൺഗ്രസ്സ് നടന്നത് 1970 ൽ കൽക്കട്ടയിലായിരുന്നു. ഇതിൽ പാർട്ടിയുടെ സെണ്ട്രൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പീപ്പിൾസ് വാർ ഗ്രുപ്പ്
---------------------------------
ആന്ധ്രാ പ്രദേശിലെ ജനങ്ങൾക്കിടയിൽ വളരെ സ്വാധീനമുള്ളൊരു നക്സലൈറ്റ് നേതാവായ കൊണ്ടപ്പള്ളി സീതാരാമയ്യായുടെ നേതൃത്വത്തിൽ 1980, ഏപ്രിൽ 22-നാണ് സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ രൂപീകൃതമായത്. പീപ്പിൾസ് വാർ ഗ്രൂപ്പ് എന്നും അറിയപ്പെട്ടിരുന്നു. പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ആന്ധ്രാ പ്രദേശിലെ കരിംനഗർ ജില്ല, വടക്ക് തെലുങ്കാനാ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് തുടങ്ങിയത്. പിന്നീടത് സംസ്ഥാനത്തിന്റെ ഇതര മേഖലകളിലേക്കും സംസ്ഥാനത്തിനു് പുറത്തേക്കും പടർന്ന് പിടിച്ചു.

1998-ൽ ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവര്ത്തിച്ചിരുന്ന സി.പി.ഐ. (എം.എൽ. പാർട്ടി യൂനിറ്റി ) എന്ന സംഘടന പീപ്പിൾസ് വാറിൽ ലയിക്കുകയുണ്ടായി.

ഇന്ന്, എം.സി.സി.ഐ.-യുമായി ലയിച്ച് സി.പി.ഐ. മാവോയിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നു.

പ്രവർത്തനങ്ങൾ: ആന്ധ്രാപ്രദേശിലെ പ്രമുഖ നക്സലൈറ്റ് നേതാവും സി.പി.ഐ. (എം.എൽ.) (1977-പിരിച്ച് വിട്ടു) കേന്ദ്രകമ്മിറ്റിയിലെ അംഗവുമായിരുന്ന കൊണ്ടപ്പള്ളി സീതാരാമയ്യ ആയിരുന്നു ഈ പ്രസ്ഥാനത്തിനു രൂപം നല്കിയത്. വിദ്യാർത്ഥികൾക്കിടയിലും ആദിവാസി-കർഷകവിഭാഗങ്ങൾക്കിടയിലും സ്വാധീനമുണ്ടാക്കാൻ ഈ പ്രസ്ഥാനത്തിന്‌ സാധിച്ചിരുന്നു. ജന്മിമാരിൽ നിന്ന് പിടിച്ചെടുത്ത ആയിരക്കണക്കിന്‌ ഏക്കർ ഭൂമി കർഷകർക്കിടയിൽ വിതരണം ചെയ്യുകയും ലക്ഷക്കണക്കിന്‌ ആളുകൾ പങ്കെടുത്ത റാലികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ പ്രസ്ഥാനത്തിന്‌ നിരോധനം ഏർപ്പെടുത്തിയിരുന്നു.

2004-ൽ ആന്ധ്രപ്രദേശ് സർക്കാരുമായി നടത്തിയ സമാധാനചർച്ചകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പോലീസുമായും അർദ്ധസൈനികവിഭാഗങ്ങളുമായും വർഷങ്ങളോളം തുടർന്നു വന്ന ഏറ്റുമുട്ടലിൽ ആയിരക്കണക്കിന്‌ പീപ്പിൾസ് വാർ പ്രവർത്തകർ മരണമടഞ്ഞിട്ടുണ്ട്. 1999 ഡിസംബർ 22-ന് പോളിറ്റ് ബ്യൂറോ അംഗങ്ങളായ മഹേഷ്, മുരളി, ശ്യാം എന്നിവരെ ആന്ധ്രപ്രദേശ് പോലീസ് തട്ടി കൊണ്ടു പോയി വെടി വെച്ചു കൊല്ലുകയുണ്ടായി[അവലംബം ആവശ്യമാണ്]. 2001-ൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ അഖിലേന്ത്യാജനറൽ സെക്രട്ടറിയായി ഗണപതി തിരഞ്ചെടുക്കപ്പെട്ടു.

2000 ഡിസംബർ 22-ന് രൂപം കൊണ്ട പീപ്പിൾസ് വാറിന്റ സൈനികവിഭാഗമഅയ പീപ്പിൾസ് ഗറില്ല ആർമി പോലീസിനും ജന്മിമാർക്കും അർദ്ധസൈനികവിഭാഗങ്ങൾക്കും എതിരായി നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
----------------------------------------------------------------------
ഇന്ത്യയിലെ പ്രധാന മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഒന്നാണ് സി.പി.ഐ. മാവോയിസ്റ്റ്. 2004 സെപ്റ്റംബർ 21-ന് സി.പി.ഐ. (എം.എൽ.) പീപ്പിൾസ് വാർ ഗ്രൂപ്പ്, എം.സി.സി.ഐ. എന്നീ പാർട്ടികൾ തമ്മിൽ ലയിച്ച് സി.പി.ഐ. മാവോയിസ്റ്റ് രൂപം കൊണ്ടു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഗണപതിയാണ്‌.

നക്സൽബാരി കാർഷിക കലാപം ജന്മം നല്കിയ നക്സൈലൈറ്റ് പ്രസ്ഥാനങ്ങൾ ഇന്ന് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിനു ഭീഷണി ഉയരുന്ന ഒന്നായി മാറിയിട്ടുണ്ട് എന്ന് സര്‍കാരുകള്‍ പറയുന്നു . ഇന്ന് 13 സംസ്ഥാനങ്ങളിലോളം നക്സൽ പ്രസ്ഥാനത്തിന് സജീവമായ പ്രവർത്തനങ്ങളുണ്ട്. പല സംസ്ഥാനങ്ങളും ഈ പ്രസ്ഥാനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവർത്തനമേഖലകൾ:
ആന്ധ്രാപ്രദേശ്
ഒറീസ്സ
ഹരിയാന
തമിഴ്‌നാട്
കർണാടക
മദ്ധ്യപ്രദേശ്
മഹാരാഷ്ട്ര
ഛത്തീസ്ഗഡ്
ബിഹാർ
ഝാർഖണ്ഡ്
പശ്ചിമബംഗാൾ
ഉത്തർപ്രദേശ്
ഉത്തർഖണ്ഡ്

പ്രധാന വർഗ്ഗ ബഹുജന സംഘടനകൾ:
എ.ഐ.ആർ.എസ്.എഫ്. (ഓൾ ഇന്ത്യ റവലൂഷണറി സ്റ്റുഡന്റ്സ് ഫ്രണ്ട്)
ആർ.ഡി.എഫ്.(റവലൂഷണറി ഡെമൊക്രാറ്റിക് ഫ്രണ്ട്)
എ.ഐ.എൽ.ആർ.സി. (ഓൾ ഇന്ത്യ ലീഗ് ഫോർ റവലൂഷണറി കൾച്ചർ)

പ്രദേശിക സംഘടനകൾ:
ഒറീസ്സ: ദമൻ പ്രതിരോധ് മഞ്ച്, ചാസി മുല്ല സംഘ്, ജന നാട്യ മണ്ടലി, ക്രാന്ദികാരി കിസാൻ സമിതി, ബാലസംഘടന
ആന്ധ്രാപ്രദേശ്: ഏ.ഐ.ആർ.എസ്.എഫ്.(AIRSF), ര്യ്ത്തു കൂലി സംഘ്‍ (RCS), സിംഗനെരി കാർമിക സമക്യ (SIKASA),വിപ്ലവ കാർമിക സമക്യ (VIKASA), റാഡിക്കൽ യൂത്ത് ലീഗ്(RYL)
ഹരിയാന: ക്രാന്ദികാരി കിസാൻ യൂനിയൻ, ജാഗരൂക് ഛാത്ര മോർച്ച (JCM), ദിശ സാംസ്ക്രിതിക് മഞ്ച്, മഹിള മുക്തി മോർച്ച
കേരളം: ആദിവാസി വിമോചന മുന്നണി, റവലൂഷണറി പീപ്പിൾസ് ഫ്രണ്ട്.

സാംസ്കാരികാവലംബങ്ങൾ
------------------------------------------
1986-ൽ പുറത്തിറങ്ങിയ എം. ടി. വാസുദേവൻ നായർ തിരക്കഥയെഴുതി, ടി. ഹരിഹരൻ സം‌വിധാനം ചെയ്ത [12] പഞ്ചാഗ്നി എന്ന ചിത്രത്തിലെ ഗീത അവതരിപ്പിച്ച ഇന്ദിര എന്ന കേന്ദ്ര കഥാപാത്രം ഒരു നക്സലൈറ്റിന്റെ കഥ പറയുന്നു.
1988-ൽ പുറത്തിറങ്ങിയ എം. ടി. വാസുദേവൻ നായർ തിരക്കഥയെഴുതി, ഹരിഹരൻ സം‌വിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ ദേവൻ അവതരിപ്പിച്ച കഥാപാത്രം ഒരു നക്സലൈറ്റ് നേതാവാണ്.
2008-ൽ പുറത്തിറങ്ങിയ ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി മധുപാൽ സംവിധാനം ചെയ്ത തലപ്പാവു് എന്ന ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ജോസഫ് എന്ന കഥാപാത്രം വയനാട്ടിൽ പ്രവർത്തിക്കുന്ന ഒരു നക്സലൈറ്റ് നേതാവാണ്.[13]
2008-ൽ തന്നെ പുറത്തിറങ്ങിയ മറ്റൊരു ചിത്രമായ ഗുൽമോഹറിലും, നക്സലൈറ്റുകളുടെ ജീവിതമാണ് പ്രമേയം. ദിദി ദാമോദരൻ തിരക്കഥയെഴുതി ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത തിരക്കാഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആണ്. [14]
അരുന്ധതി റോയ്‌യുടെ ഗോഡ് ഓഫ് സ്മോൾ തിങ്ങ്‌സ് എന്ന പുസ്തകത്തിൽ നക്സലൈറ്റ് ആകുവാൻ ഇറങ്ങിത്തിരിച്ച ഒരു കഥാപാത്രത്തെ പറ്റി പരമാർശിക്കുന്നുണ്ട്

Tuesday, 15 November 2011

മാര്‍ക്‌സ് മടങ്ങിവരുന്നു




ആഗോള കമ്യൂണിസത്തിന്റെ ഉരുക്കുകോട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആറ് വര്‍ഷം തികയുന്ന കാലത്താണ് മുതലാളിത്തത്തിന്റെ വത്തിക്കാനായ വാള്‍സ്ട്രീറ്റുള്ള നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന 'ന്യൂയോര്‍ക്കര്‍' മാസിക അമ്പരപ്പിക്കുന്ന കവര്‍‌സ്റ്റോറിയുമായി ഇറങ്ങിയത്. 'ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ്' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം അമേരിക്കക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരുന്നില്ല: 21-ാം നൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും- ലേഖനം പറഞ്ഞു.


''മാര്‍ക്‌സ് മുതലാളിത്തത്തെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണെന്ന് വാള്‍സ്ട്രീറ്റില്‍ ജീവിക്കുന്ന ഓരോ നിമിഷവും എനിക്ക് കൂടുതല്‍ ഉറപ്പാവുകയാണ്'', പ്രബന്ധമെഴുതിയ 'ന്യൂയോര്‍ക്കറി'ന്റെ ധനകാര്യ ലേഖകന്‍ ജോണ്‍ കാസ്സിഡിയോട് ഇത് പറഞ്ഞത് 1980- കളില്‍ ഓക്‌സ്‌ഫോഡില്‍ ഒപ്പം പഠിച്ച സുഹൃത്താണ്, വാള്‍സ്ട്രീറ്റിലെ കേമപ്പെട്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുദ്യോഗസ്ഥന്‍.


സുഹൃത്ത് തന്നെ കളിയാക്കുകയാണോ എന്ന് സംശയിച്ചപ്പോള്‍ ബാങ്കര്‍ ഒന്നുകൂടി പറഞ്ഞു, ''മാര്‍ക്‌സിനെ കൃത്യമായി വ്യാഖ്യാനിക്കുന്ന ഇക്കണോമിസ്റ്റിനാണ് നൊബേല്‍ പ്രൈസ് കൊടുക്കേണ്ടത്. കാരണം മാര്‍ക്‌സിനെപ്പോലെ ഭംഗിയായി മുതലാളിത്തം പഠിച്ച മറ്റാരുമില്ല.''


അന്നേവരെ മാര്‍ക്‌സിസ്റ്റ് എന്ന ദുഷ്‌പേര് കേള്‍പ്പിച്ചിട്ടില്ലാത്ത കാസ്സിഡി അങ്ങനെയാണ് ലീവെടുത്ത് മാര്‍ക്‌സിന്റെ രചനകള്‍ വായിച്ചതും ഞെട്ടിക്കുന്ന പലതും കണ്ടെത്തിയതും. സങ്കീര്‍ണഗദ്യത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സ് പറഞ്ഞതെല്ലാം 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന ദശകത്തില്‍ അക്ഷരംപ്രതി സത്യമായി മാറുന്നു! മാര്‍ക്‌സിന് മുമ്പും പിന്‍പും ജീവിച്ച, മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിലെ ആചാര്യന്മാരൊന്നും ഇതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല!!


''മാര്‍ക്‌സിനെ രാഷ്ട്രീയ പ്രവാചകനായി കണ്ടതാണ് തെറ്റ്'' വായന കഴിഞ്ഞപ്പോള്‍ കാസ്സിഡി തീരുമാനിച്ചു. ''മാര്‍ക്‌സ് ഗംഭീരമായി ക്യാപിറ്റലിസം പഠിച്ച വിദ്യാര്‍ഥിയാണ്, മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുമുണ്ട്.''


വായനയ്ക്കു ശേഷം ലേഖകന്‍ വടക്കന്‍ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്‌സിന്റെ ശവകുടീരവും സന്ദര്‍ശിച്ചു. ശവകുടീരത്തിനടുത്ത് മൂന്ന് സന്ദര്‍ശകര്‍ മാത്രമേയുള്ളൂ - താടിക്കാരായ രണ്ട് തുര്‍ക്കി യുവാക്കളും കൊറിയയില്‍ നിന്നൊരു യുവതിയും ലണ്ടനില്‍ പഠിക്കുന്നു. സോഷ്യലിസ്റ്റുകളുമാണ്. ''ആരെങ്കിലും മാര്‍ക്‌സിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ?'' കാസ്സിഡി അന്വേഷിച്ചു.


''ക്യാപിറ്റല്‍ വായിക്കാന്‍ ശ്രമിച്ചതാണ്, പക്ഷേ, ഭയങ്കര വലിപ്പം'' ഒരു താടി പറഞ്ഞു. ''ഞാന്‍ നോക്കി, എനിക്കൊന്നും മനസ്സിലായില്ല'' അപരനും പറഞ്ഞു.


******


ആ ലേഖനം വന്നത് 1997- ലാണ്. ആ വര്‍ഷം തന്നെയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പശ്ചിമേഷ്യ ലേഖകനായിരുന്ന ജെയിംസ് ബുച്ചന്റെ 'ഫ്രോസണ്‍ ഡിസൈര്‍: ദ മീനിങ്ങ് ഓഫ് മണി'യും പുറത്തിറങ്ങിയത്. ആദിമ ഗ്രീക്കുകാരുടെ കാലം മുതല്‍ പണം എന്ന സങ്കല്പത്തിനുണ്ടായ പരിണാമം വിവരിക്കുന്ന ബുച്ചന്‍ 20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ലോക വ്യവഹാരങ്ങളില്‍ അത് നേടിയെടുത്ത സ്ഥാനത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പണം ഒരിക്കല്‍ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലീകരിക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷേ, ഇന്ന് മനുഷ്യന് മറ്റെന്തിനേക്കാളും മോഹം ജനിപ്പിക്കുന്ന വസ്തുവായി പണം മാറി. പുസ്തകത്തില്‍ മാര്‍ക്‌സിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും അതിന്റെ രചനയ്ക്ക് പ്രേരകമായത് വൈകിവായിച്ച മാര്‍ക്‌സാണെന്ന് ബുച്ചന്‍ സമ്മതിക്കുന്നുണ്ട് (മാര്‍ക്‌സ് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് പണത്തിന്റെ സ്വഭാവത്തെയും ധര്‍മത്തെയും പറ്റിയായിരുന്നു).


ഏതാനും ബുജികളുടെ വായനാലോകത്ത് ഒതുങ്ങി ഈയൊരു ലേഖനവും പുസ്തകവും. ഇതുകൊണ്ടൊന്നും ക്യാപിറ്റലിസത്തിന്റെ ഉരുക്കുകോട്ടകള്‍ കുലുങ്ങിയില്ല. അപ്പോഴാണ് ഏഷ്യന്‍ കടുവകള്‍ എന്ന് വിളിക്കുന്ന പൂര്‍വേഷ്യയിലെ നാല് രാജ്യങ്ങളില്‍ ഓഹരി വിപണികള്‍ മൂക്കുകുത്തിയത്. തൊട്ടുപിന്നാലെ റഷ്യന്‍ കറന്‍സി പ്രതിസന്ധിയും. പതിറ്റാണ്ട് തികയും മുമ്പേ ക്യാപിറ്റലിസത്തിനു പ്രതിസന്ധിയോ എന്ന് സംശയിച്ച 'ഫിനാന്‍ഷ്യല്‍ ടൈംസ്' മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'ദാസ് ക്യാപിറ്റല്‍ റീവിസിറ്റഡ്' എന്നായിരുന്നു.

അടുത്തവര്‍ഷം, 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന വേളയില്‍ സഹസ്രാബ്ദത്തിലെ ചിന്തകരില്‍ ഒന്നാമനെ കണ്ടെത്താന്‍ ബി.ബി.സി. ലോകവ്യാപകമായ ഓണ്‍ലൈന്‍ സര്‍വേ നടത്തിയപ്പോള്‍ ഫലം ഇതിലും നാടകീയം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഒന്നാം സ്ഥാനത്തെത്തിയത് മാര്‍ക്‌സ്! ഐന്‍സ്റ്റീന്‍ രണ്ടാം സ്ഥാനത്തെത്തി. ന്യൂട്ടനും ഡാര്‍വിനും മൂന്നും നാലും സ്ഥാനങ്ങള്‍ മാത്രം.


ആ സമയത്തും മാര്‍ക്‌സ് ശത്രുതയോടെ കണ്ട പഠനവിഷയം -മുതലാളിത്തം-സമൃദ്ധിയുടെ പാരമ്യത്തിലായിരുന്നു. വികസിതലോകത്തിന്റെ വ്യവസായ ഉത്പന്നങ്ങള്‍ പിന്നാക്കരാജ്യക്കാരനും കൈയെത്തും ദൂരത്തായി. ഉദാരമായ വായ്പകളും എളുപ്പംകിട്ടുന്ന ക്രെഡിറ്റ് കാര്‍ഡുകളും ഉപഭോക്താക്കളെ തേടിവന്നു. ആഗോളീകരണഫലമായി ഏഷ്യനാഫ്രിക്കന്‍ ദരിദ്രര്‍ക്കും സമ്പന്നരാജ്യകമ്പനികളുടെ വന്‍ശമ്പളമുള്ള തൊഴിലുകള്‍ ലഭിച്ചുതുടങ്ങി. സമ്പദ്‌വ്യവസ്ഥയുടെ മുഴുവന്‍ സൂചികയായ ഓഹരിവിപണികള്‍ നാളെയെന്നൊന്നില്ല എന്ന മട്ടില്‍ അര്‍മാദിക്കുകയായിരുന്നു. അപ്പോള്‍ നിസ്വനായി ജീവിച്ച് മരിച്ച പഴയ ജര്‍മന്‍ ജൂതന്റെ വരട്ടുതത്ത്വവാദം വായിക്കാന്‍ ആര്‍ക്കുണ്ട് നേരം.


കഥ മാറുകയായിരുന്നു. സോവിയറ്റ് ചരമത്തിന്റെ പതിറ്റാണ്ട് തികയുന്നതിന് രണ്ട് മാസം മുമ്പ് (2001- ല്‍) ഒസാമ ബിന്‍ലാദന്‍ ഭൗമരാഷ്ട്രീയത്തിന്റെ ഗതി എന്നെന്നേക്കുമായി മാറ്റിമറിച്ചു. അധികാരത്തിന്റെ ഏകധ്രുവലോകത്തില്‍ പെട്ടെന്നൊരു ശത്രുവിനെ കിട്ടിയ ആവേശത്തില്‍ അമേരിക്ക എല്ലാം മറന്നു. മുമ്പ് നാല് പതിറ്റാണ്ട് കാലം മുഖ്യശത്രുവായ സോവിയറ്റ് യൂണിയനെ ചെറുക്കാനും തകര്‍ക്കാനും വേണ്ടി ട്രില്യണ്‍ (ലക്ഷം കോടി) കണക്കിന് ഡോളര്‍ മുടക്കി വികസിപ്പിച്ചെടുത്ത ആയുധങ്ങളും യുദ്ധതന്ത്രങ്ങളും വീണുകിട്ടിയ പോലെ മുമ്പില്‍ വന്ന ശത്രുവിന്റെ മേല്‍ പ്രയോഗിച്ചു.


ആയുധനിര്‍മാണം അമേരിക്കയില്‍ വന്‍വ്യവസായമാണ്. പ്രയോഗിക്കാന്‍ യുദ്ധമില്ലാതെ, വിറ്റഴിക്കാന്‍ വിപണിയില്ലാത്ത കെട്ടിക്കിടന്ന ആയുധങ്ങള്‍ക്കും ആയുധ വാഹിനികള്‍ക്കുമൊക്കെ അതോടെ ആവശ്യം വന്നു. ആയുധവ്യവസായികളുടെ സുവര്‍ണകാലം. നിഷ്‌നപ്രയാസം ലോകത്തെ രണ്ട് വര്‍ഗമാക്കി (മുസ്‌ലിമും അമുസ്‌ലിമും) വേര്‍തിരിച്ചശേഷം ജോര്‍ജ് ബുഷ് ജൂനിയര്‍ വെറുക്കപ്പെട്ട യു.എസ്. പ്രസിഡന്റുമാരുടെ പട്ടികയിലേക്ക് പടിയിറങ്ങി.
പിന്നെ നടന്നതെല്ലാം പെട്ടെന്നാണ്. ബലൂണ്‍ പോലെ വീര്‍ത്ത റിയല്‍ എസ്റ്റേറ്റ് വിപണി 2007 ഒടുവില്‍ കുമിള പോലെ പൊട്ടി. മോഹവിലയിട്ട കെട്ടിടങ്ങളും വീടുകളും വാങ്ങുന്നവര്‍ക്ക് ബാങ്കുകള്‍ വാശിപിടിച്ച് സബ് പ്രൈം (തിരിച്ചടവുശേഷി നോക്കാതെ നല്‍കുന്ന വായ്പ) ലോണുകള്‍ നല്‍കുകയായിരുന്നു. വായ്പ വാങ്ങിയവര്‍ അടവ് തെറ്റിക്കാന്‍ തുടങ്ങി. ആ വീടുകള്‍ കണ്ടുകെട്ടി വില്‍ക്കാന്‍ വെച്ചത് പാതിവിലയ്ക്കുപോലും വാങ്ങാന്‍ ആളില്ല. വായ്പകള്‍ ഇന്‍ഷുര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തി. ബാങ്കുകള്‍ പാപ്പരായി. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഗതിയും തഥൈവ. ഊഹക്കച്ചവടത്തില്‍ കൊഴുത്ത യു.എസ്. ധനകാര്യ വിപണി തകര്‍ന്നപ്പോള്‍ അതിന്റെ ആന്ദോളനങ്ങള്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി.


വിപണിയില്‍ വീടുകള്‍ക്ക് മാത്രമല്ല ചെലവില്ലാതായത്. കാറുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കും ഇത് തന്നെയായി സ്ഥിതി. 1930- കളിലെ മഹാമാന്ദ്യം പോലെ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണിതെന്ന് പലരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അര ഡസന്‍ ഇക്കണോമിസ്റ്റുകള്‍ ജീവനോടെയിരിക്കുന്ന യു.എസ്സില്‍ ഒരു ധനതത്ത്വശാസ്ത്രജ്ഞനുപോലും വരാന്‍ പോകുന്നത് മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ തന്നെ വില കളഞ്ഞു.


ലാഭകരമായി ബിസിനസ്സ് നടത്താന്‍ സ്വകാര്യ മേഖലയ്‌ക്കേ കഴിയൂവെന്നും (ബിസിനസ്സ് നടത്തുകയല്ല ഗവണ്മെന്റിന്റെ ബിസിനസ്സ്) വിപണിക്ക് വേണ്ടതെല്ലാം വിപണി തന്നെ ചെയ്തുകൊള്ളും എന്നു വാദിച്ചിരുന്നവര്‍ പോലും മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പറഞ്ഞുതുടങ്ങി. നികുതിദായകന്റെ പണമെടുത്ത് കമ്പനികളുടെ നഷ്ടം ദേശസാത്കരിക്കുക (ലാഭമുണ്ടെങ്കില്‍ അത് സ്വകാര്യ മേഖല, ഭയന്നാണ് അതിന്റെ നികുതി പോലും സര്‍ക്കാറുകള്‍ ഈടാക്കുന്നത്) എന്ന തത്ത്വമനുസരിച്ച് ശതകോടിക്കണക്കിന് ഡോളര്‍ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കുമായി യു.എസ്. ഗവണ്മന്റ് ചെലവഴിച്ചു.


വിപണി എന്നെന്നും മേല്‍പോട്ടു തന്നെയായിരിക്കുമെന്ന് എല്ലാവരും പ്രവചിച്ചിരുന്ന കാലത്ത്, 2005- ല്‍ റിയല്‍ എസ്റ്റേറ്റ് കുമിള ഏറെ വൈകാതെ പൊട്ടിത്തെറിക്കുമെന്ന് ഒരു സാമ്പത്തിക വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നൂറിയെല്‍ റൂബിനി. അന്ന് അദ്ദഹം പറഞ്ഞതെല്ലാം സത്യമായപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഒരു കളിപ്പേര് നല്‍കി - 'ഡോക്ടര്‍ ഡൂം' (വിനാശത്തിന്റെ പ്രവാചകന്‍). അദ്ദേഹമാണ് ഈ വര്‍ഷം കാള്‍ മാര്‍ക്‌സിനെ സാധാരണ അമേരിക്കക്കാരുടെ പദാവലിയിലേക്ക് കൊണ്ടുവന്നത്. ഡോ. റൂബിനി അടുത്ത കാലത്ത് വാള്‍സ്ട്രീറ്റ് ജര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ മടിയില്ലാതെ തുറന്നടിച്ചു: ''മാര്‍ക്‌സ് പറഞ്ഞതെല്ലാം സത്യമായിരുന്നു.''

ലാന്‍കാസ്റ്റര്‍ 'യൂണിവേഴ്‌സിറ്റി പ്രൊഫസറും ബ്രിട്ടീഷ് ചിന്തകനുമായ ടെറി ഈഗിള്‍ട്ടന്റെ 'വൈ മാര്‍ക്‌സ് വാസ് റൈറ്റ്' എന്ന പുസ്തകവും ഈ വര്‍ഷം ജനശ്രദ്ധ പിടിച്ചുപറ്റി. മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തിന്റെ കഥ പറയുന്ന 'ലവ് ആന്‍ഡ് ക്യാപിറ്റ'ലും (മേരി ഗബ്രിയേല്‍) ജനശ്രദ്ധ പിടിച്ചുപറ്റിയെന്ന് മാത്രമല്ല ആ പുസ്തകം അമേരിക്കയിലെ അഭിജാതമായ നാഷണല്‍ ബുക്ക് അവാര്‍ഡിന് ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.


രണ്ട് വര്‍ഷം മുമ്പുവരെ മുഖ്യധാരാ അമേരിക്കന്‍ വാര്‍ത്താമാധ്യമങ്ങളുടെ സൈറ്റുകളില്‍ 'മാര്‍ക്‌സ്' എന്ന് അടിച്ച് തിരഞ്ഞാല്‍ പഴയ ഹോളിവുഡ് ഹാസ്യനടന്‍ ഗ്രൗച്ചോ മാര്‍ക്‌സ് മുതല്‍ കെന്റക്കിയിലെ കോഴിക്കച്ചവടക്കാരന്‍ വില്യം മാര്‍ക്‌സ് വരെ പ്രത്യക്ഷപ്പെട്ടാലും അന്വേഷണഫലങ്ങള്‍ കാട്ടുന്ന ആദ്യത്തെ ഒന്നുരണ്ട് പേജുകളിലൊരിടത്തും കാള്‍ മാര്‍ക്‌സ് പ്രത്യക്ഷപ്പെടില്ലായിരുന്നു. ഇന്ന് കഥ മാറി. 'ന്യൂയോര്‍ക്കറും' 'അറ്റ്‌ലാന്റിക്കും' പോലെ വിദ്യാസമ്പന്നര്‍ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ മാത്രമല്ല 'ന്യൂയോര്‍ക്ക് ടൈംസ്' പോലുള്ള ജനപ്രിയ ദിനപ്പത്രങ്ങളിലും തിരഞ്ഞുനോക്കൂ. അന്വേഷണഫലങ്ങളുടെ ഒന്നാം പേജില്‍ തന്നെ കാള്‍ മാര്‍ക്‌സുണ്ടാകും, മിക്കവാറും ആദ്യത്തെ ചാര്‍ത്തായി തന്നെ. ചിലര്‍ മാര്‍ക്‌സിനെ പുകഴ്ത്തുകയായിരിക്കും, ചിലര്‍ കുറ്റം പറയുകയായിരിക്കും. പക്ഷേ, അമേരിക്കക്കാര്‍ക്കുപോലും മാര്‍ക്‌സിനെ അവഗണിക്കാന്‍ പറ്റാതായിരിക്കുന്നു.
ഇതിനെ ഇംഗ്ലീഷില്‍ പറഞ്ഞാല്‍'മാര്‍ക്‌സ് ഈസ് ബാക്ക് വിത്ത് എ ബാങ്

മാര്‍ക്‌സിയന്‍ ധനശാസ്ത്രം ശരി... രാഷ്ട്രീയമോ?

ബാലരാമന്‍



  

ജനസംഖ്യ 700 കോടിയെത്തിയെന്ന പ്രഖ്യാപിച്ച ഐക്യരാഷ്ട്രസഭ പറയാത്ത കാര്യമുണ്ട്. അതില്‍ കഷ്ടിച്ച് 300 മനുഷ്യരുടെ കൈയിലാണ് ലോക സമ്പത്തിന്റെ പാതിയിലേറെയും. അവശേഷിച്ചതാണ് ബാക്കി 699.99 കോടി ജനങ്ങള്‍ പങ്കിടുന്നത്. ഇതാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം.

'ഞങ്ങളാണ് ആ 99 ശതമാനം', യു.എസ്സ്. നഗരങ്ങളില്‍ പടരുന്ന ഓഹരി വിപണി അധിനിവേശ സമരക്കാരുടെ മുദ്രാവാക്യമാണത്. കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് പഠനത്തില്‍ നിന്നാണാ പ്രയോഗം. 40 കൊല്ലമായി യു എസ്സില്‍ അസമത്വം കൂടുകയാണെന്നും ജനങ്ങളില്‍ ഒരു ശതമാനത്തിന്റെ സമ്പത്തേ ഭീമമായി കൂടിയിട്ടുള്ളു എന്നുമാണ് റിപ്പോര്‍ട്ട്. ബാക്കി 99 ശതമാനമാണ് സമരം ചെയ്യുന്നത് എന്നര്‍ത്ഥം. ലോകത്തെല്ലായിടത്തും ഇതു തന്നെ സ്ഥിതി. ഇതിനെയാണ് മാര്‍ക്‌സ് കുന്നുകൂട്ടുക എന്നു വിളിച്ചത്. മുതലാളിത്തത്തിന്റെ കുതിപ്പില്‍ കണ്ണഞ്ചിപ്പോയ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അദ്ദേഹത്തെ പുഛിച്ചു തള്ളി.

സത്യത്തില്‍ മാര്‍ക്‌സ് പറഞ്ഞതെല്ലാം തെറ്റായിരുന്നു എന്നു സ്ഥാപിക്കാനാണ് പാശ്ചാത്യ ധനകാര്യ/സാമൂഹ്യശാസ്ത്ര പണ്ഡിതര്‍ മിക്കവരും 20-ാം നൂറ്റാണ്ട് മുഴുക്കെ ശ്രമിച്ചത്. എത്രയോ തെളിവുകളും അവരുണ്ടാക്കി:.

1. മനുഷ്യന്‍ രണ്ടു വര്‍ഗമല്ല. മുതലാളി, തൊഴിലാളി, ഇടത്തരക്കാര്‍ എന്നിങ്ങനെ മൂന്നുണ്ട ് വര്‍ഗം, ഇടത്തരക്കാരാണ് ഭൂരിപക്ഷം; മുതലാളിത്തത്തില്‍ ആരും ഒരേ സ്ഥിതിയില്‍ തളക്കപ്പെടില്ല, കഴിവും കഠിനാധ്വാനവുമുണ്ടെങ്കില്‍ തൊഴിലാളിക്കും മുതലാളിയാകാം.

2.ക്യാപിറ്റലിസം വളര്‍ന്നപ്പോള്‍ മാര്‍ക്‌സിന്റെ കാലത്തുള്ള തരം ചൂഷണം നിരോധിക്കാനും വ്യവസായികളുടെ ദുരയ്ക്ക് കടിഞ്ഞാണിടാനും സര്‍ക്കാറുകള്‍ ഇടപെട്ടു.

3. മൂലധനം കുറച്ചു കൈകളിലേക്ക് ചുരുങ്ങുമെന്ന് പറഞ്ഞത് തെറ്റി, ഓഹരി വിപണിയിലൂടെ അത് വളരെ ആളുകളിലേക്ക് വ്യാപിച്ചു;

4.തൊഴിലാളികള്‍ക്ക് വോട്ടവകാശം കിട്ടിയതോടെ തൊഴിലാളി ക്ഷേമം ഭരണാധികാരികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

ചുരുക്കത്തില്‍ സോഷ്യലിസത്തേക്കാള്‍ സമത്വസുന്ദരമാണ് മുതലാളിത്തം.

കുന്നുകൂട്ടല്‍ മുതലാളിത്ത വികാരമായ ആര്‍ത്തിയുടെ സ്വഭാവമാണെന്നും വിപണിയില്‍ കുത്തകകളുണ്ടാവുമെന്നും മാര്‍ക്‌സ് പറഞ്ഞതിനെയും ഫ്രീ മാര്‍ക്കറ്റ് വാദികള്‍ പുച്ഛിച്ചതാണ്. ഉപഭോക്താവാണ് വിപണിയുടെ ഗതി നിയന്ത്രിക്കുന്നതെന്നും മത്സരത്തില്‍ അതിജീവിക്കുന്നവനേ നിലനില്‍പുള്ളുവെന്നും അവര്‍ ശഠിച്ചു. പോരെങ്കില്‍ കുത്തകകളുണ്ടാവുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമങ്ങളുമുണ്ടാക്കി. എന്നിട്ടെന്തായി? 1980-കള്‍ക്ക് ശേഷം ലയനം, വിലക്കെടുക്കല്‍ (മെര്‍ജര്‍, അക്വിസിഷന്‍) എന്നീ പേരുകളില്‍ ലോകമെമ്പാടും വന്‍ കമ്പനികള്‍ ചെറുകമ്പനികളെ വാങ്ങിക്കൂട്ടി. പരസ്പരം മത്സരിക്കേണ്ട പല കമ്പനികള്‍ ഒരേ മുതലാളിമാരുടെ സ്വത്തായി.

മുതലാളിത്തത്തിന്റെ സാമ്പത്തികശാസ്ത്രവും മാനേജ്‌മെന്റ്ും ഏറ്റവും കേമമായി പഠിപ്പിക്കുന്ന ഹാര്‍വാഡ് ബിസിനസ്സ് സ്‌കൂള്‍ മാസിക എച്ച്ബിആര്‍ തന്നെ മാര്‍ക്‌സ പറഞ്ഞ സത്യങ്ങളെന്തൊക്കെ എന്ന് പറയുന്നത് നോക്കു:

ദുരിതത്തിലാഴ്ത്തല്‍: മുതലാളിത്തം തൊഴിലാളികളെ ദുരിതത്തിലാഴ്ത്തുമെന്ന് പറഞ്ഞു. ആലങ്കാരികമായ അര്‍ത്ഥത്തിലല്ല കൃത്യമായും സാമ്പത്തിക അര്‍ത്ഥത്തില്‍. മിക്ക വികസിതരാജ്യങ്ങളിലും പതിറ്റാണ്ടുകളായി വേതനം അല്‍പമേ കൂടിയുള്ളു.

സാമ്പത്തിക പ്രതിസന്ധികള്‍: കൂലി കുറയുമ്പോള്‍ അമിതോത്പാദന പ്രതിസന്ധി മാറാവ്യാധിയാകും. ഉത്പന്നങ്ങള്‍ വാങ്ങി സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്താന്‍ തൊഴിലാളിക്ക് വരുമാനമില്ല എന്നതാണ് പ്രശ്‌നം. യു.എസ്സില്‍ തന്നെ വാഹന/ ഭവന വില്‍പന 2006-ല്‍ നിന്നും യഥാക്രമം 75 ശതമാനവും 30 ശതമാനവും കുറവാണ്.

നിശ്ചലത: സമ്പദ്‌വ്യവസ്ഥകള്‍ നിശ്ചലാവസ്ഥയിലെത്തുമ്പോള്‍ യഥാര്‍ത്ഥ ലാഭം ഇടിയുമെന്ന് മാര്‍ക്‌സ് പറഞ്ഞതിനെ പണ്ഡിതര്‍ നിഷേധിച്ചതാണ്. സകല കമ്പനികളുടെയും ലാഭം മേല്‍ക്കൂര പൊളിച്ച് മേല്‍പ്പോട്ടായിരുന്നല്ലോ ഇത്രയും കാലം. പക്ഷേ യഥാര്‍ത്ഥ ലാഭം കണക്കു കൊണ്ടുള്ള കളിയല്ല. കൂലി കുറഞ്ഞ നാടുകളിലേക്ക് ജോലി മാറ്റുക യന്ത്രവത്കരണത്തിലൂടെ തൊഴിലാളികളെ കുറക്കുക എന്നീ തന്ത്രങ്ങളിലൂടെയാണ് എല്ലാവരും ലാഭം നേടിയത് സമീപകാലത്തു മാത്രം ലോകരെല്ലാം സംസാരിച്ചു തുടങ്ങിയ ഗ്ലോബലൈസേഷനെ പറ്റിയും മാര്‍ക്‌സ് ചിന്തിച്ചു. 'രാഷ്ട്രങ്ങളുടെ പരസ്പരാശ്രിതത്വം' എന്നാണ് ആഗോളീകരണത്തെ അദ്ദേഹം വിളിച്ചത് എന്നു മാത്രം.

'വ്യവസായ വിപ്ലവം ആരുടെയും കുത്തകയല്ല, പുതിയ വിപണികളെന്ന സര്‍വകാല ആവശ്യം ബൂര്‍ഷ്വാസിയെ ഭൂഗോളത്തിന്റെ എല്ലാ മുക്കിലും മൂലയിലുമെത്തിക്കും. എത്തുന്നിടത്തെല്ലാം സ്വന്തം ഉത്പാദനവ്യവസ്ഥ സ്ഥാപിച്ച് അന്നാടുകളിലെ പരമ്പരാഗത വ്യവസായങ്ങളെയും വാണിജ്യങ്ങളെയും ഭ്രഷ്ടമാക്കും', മാര്‍ക്‌സ് അന്നേ പറഞ്ഞു.

ലോകത്തെ ഒറ്റ വിപണിയാക്കുന്നതില്‍ ക്യാപിറ്റലിസം വിജയിച്ചിരിക്കുന്നു. ആ ചന്തക്കുള്ളില്‍ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലേയും രാഷ്ട്രങ്ങള്‍ പരസ്പരം മത്സരിക്കുന്ന മൂന്നു ചേരികള്‍ മാത്രമാണ്. വല്ലപ്പോഴും ദുരിതത്തിലാണ്ട ചില വിഭാഗങ്ങള്‍ -ഫ്രാന്‍സിലെ കര്‍ഷകര്‍, ബ്രിട്ടനിലെ ഖനിത്തൊഴിലാളികള്‍ അല്ലെങ്കില്‍ അമേരിക്കയിലെ ഓട്ടോ ഇന്‍ഡസ്ട്രി തൊഴിലാളികള്‍ -പരമ്പരാഗത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോരുതി നോക്കാറുണ്ട് -വിഫലമായി. മുതലാളിത്തം പ്രതിനിധാനം ചെയ്യുന്ന നിരന്തരമായ വിപ്ലവം ചെറുക്കാന്‍ ആര്‍ക്കും കഴിയില്ല.

ഏഷ്യയിലെ ബാലവേലയും അമേരിക്കയിലെ പൂട്ടിയ ഫാക്ടറികളും എങ്ങും നടക്കുന്ന കമ്പനികളുടെ നികുതിവെട്ടിപ്പുമെല്ലാം ആഗോളീകരണത്തിന്റെ ഫലമാണ്. 21-ാം നൂറ്റാണ്ടിന്റെ ആദ്യദശകം കഴിയും മുമ്പ് തന്നെ വ്യക്തമായില്ലേ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നം ആഗോളീകരണമാണെന്ന്?

'എല്ലാ സാമൂഹ്യസാഹചര്യങ്ങളിലും നൈരന്തര്യഭംഗമില്ലാത്ത അസ്വസ്ഥതകളും, നിതാന്തമായ അനിശ്ചിതത്ത്വങ്ങളും പ്രക്ഷോഭങ്ങളും ബൂര്‍ഷ്വാകാലത്തെ അതിനു മുമ്പുണ്ടായ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കും', മാര്‍ക്‌സ് എഴുതി. 'ഖരരൂപമുള്ളതെല്ലാം വായുവില്‍ അലിയും, പവിത്രമായതെല്ലാം അശുദ്ധമാക്കപ്പെടും, ഒടുവില്‍, ജീവിതത്തിലെ തന്റെ യഥാര്‍ത്ഥ അവസ്ഥയെപ്പറ്റിയും തന്റെ വര്‍ഗത്തില്‍ പെട്ടവരോടുള്ള ബന്ധത്തെ പറ്റിയും മനുഷ്യന്‍ സുബോധത്തോടെ ആലോചിക്കും.'-മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്.

മാര്‍ക്‌സിന്റെ കാലം മുതല്‍ ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന, പ്രഖ്യാപിത കമ്യൂണിസ്റ്റ് വിരുദ്ധ വാരിക ദ ഇകണോമിസ്റ്റ് പോലും സമ്മതിക്കുന്നു: കമ്യൂണിസത്തെ പറ്റി മാര്‍ക്‌സ് പറഞ്ഞത് കുളമായെങ്കിലും ആഗോളീകരണത്തെ പറ്റി അദ്ദേഹം പറഞ്ഞത് ഞെട്ടിക്കുന്ന വിധത്തില്‍ പ്രസക്തമായിവരികയാണ് ആഗോളീകരണത്തിന്റെ വിജയം അതിനെതിരായ തിരിച്ചടികളെയും പ്രോത്സാഹിക്കുന്നു', വാരിക പറഞ്ഞു. 'സ്വന്തം ശവക്കുഴി വെട്ടുകാരെയാണ് മറ്റെന്തിനുമുപരി ബൂര്‍ഷ്വാസി ഉത്പാദിപ്പിക്കുന്നത്' എന്നാണ് മാര്‍ക്‌സ് ഇതെ പറ്റി പറഞ്ഞത്.

മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണെന്ന് പറഞ്ഞ ഈ മനുഷ്യന് ഇതിനേക്കാളെല്ലാം മൂല്യമുള്ള പ്രശംസ നല്‍കിയത് മറ്റാരുമല്ല ലോകത്തില്‍ ഏറ്റവും വിശ്വാസികളുടെ പിന്തുണ അവകാശപ്പെടുന്ന മതത്തിന്റെ ഔദ്യോഗിക മുഖപത്രം തന്നെ. വത്തിക്കാന്‍ ഒദ്യോഗിക ദിനപത്രമായ ലോസെര്‍വത്തോരെ റൊമാനോയില്‍ പോണ്ടിഫിക്കല്‍ ജോര്‍ജിയന്‍ സര്‍വകലാശാലയിലെ തത്വചിന്ത പ്രൊഫസര്‍ ജിയോര്‍ഗ് സാന്‍സ് പേര് വെച്ചെഴുതിയ ലേഖനത്തിലാണ് (2009)അന്യതാവത്കരണത്തെ പറ്റി മാര്‍ക്‌സ് എഴുതിയതെല്ലാം ആഴത്തില്‍ പഠിക്കേണ്ടതാണെന്ന് പറഞ്ഞത്. സാമ്പത്തികവും രാഷ്ട്രീയവുമായ തീരുമാനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്ന ദരിദ്രരായ ബഹുഭൂരിപക്ഷത്തിന്റെ അന്യതാത്വത്തെ പറ്റി മാര്‍ക്‌സ് പറഞ്ഞത് ശരിയായിരുന്നു, അദ്ദേഹം പറഞ്ഞു.

പക്ഷേ മുതലാളിത്തം മരിക്കും മുമ്പ് പൊളിഞ്ഞത് സോവിയറ്റ് യൂണിയനാണ്. മാര്‍ക്‌സിസമനുസരിച്ച് ക്യാപിറ്റലിസമാണ് വളര്‍ച്ചയുടെ പാരമ്യത്തില്‍ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ തകരേണ്ടത്, പക്ഷേ അങ്ങനെ എന്തെങ്കിലും നടക്കുമെന്ന് ആരും കരുതാത്ത കാലത്താണ് തൊഴിലാളി വര്‍ഗസര്‍വാധിപത്യം നടമാടുന്ന യു.എസ്സ്.എസ്സ്.ആര്‍. 1991ല്‍ പരസഹായമില്ലാതെ അപ്രത്യക്ഷമായത്.

ഇതേ പോലെ ചൈന തകര്‍ന്നില്ലെന്ന് മാത്രമല്ല അത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി വളരുകയും ചെയ്തു

Tuesday, 27 September 2011

ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ പറയുന്നത്‌ എന്തെന്നാല്‍


തന്റെ ഒരു മണിക്കൂര്‍ അഭിമുഖത്തിലൂടെ വാറന്‍ ബഫറ്റ്‌ ലോകത്തിനു നല്‍കിയ സന്ദേശങ്ങളിലൂടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും കടന്നുപോകുന്നത്‌ നന്ന്‌. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ , പത്തു പുത്തന്‍ കൈയിലുള്ള പുതുപ്പണക്കാരെപ്പോലെ പൊങ്ങച്ച വര്‍ത്തമാനങ്ങളാണ്‌ പറഞ്ഞതെങ്കില്‍ പാതിവഴിക്ക്‌ ചാനല്‍ ഓഫ്‌ ചെയ്യുമായിരുന്നു, പ്രേക്ഷകര്‍. എന്നാല്‍ സിഎന്‍ബിസി ചാനലിലേക്ക്‌ ഇപ്പോഴും കത്തുകളും ഫോണ്‍വിളികളും ഇ മെയിലുകളും പ്രവഹിക്കുകയാണ്‌. ഒന്നുകൂടി ആ അഭിമുഖം സംപ്രേഷഷണം ചെയ്യൂ എന്ന്‌ അഭ്യര്‍ത്ഥിക്കുന്നവരില്‍ ആദ്യ അഭിമുഖം കണ്ടവരുണ്ട്‌, കേട്ടറിഞ്ഞവരുമുണ്ട്‌.
വാറന്‍ ബഫറ്റ്‌ പറഞ്ഞത്‌ എന്തെന്നല്ലേ.
പതിനൊന്നാം വയസിലാണ്‌ വാറന്‍ ബഫറ്റ്‌ ആദ്യ ഓഹരി വാങ്ങിയത്‌. എന്നാലോ ഇപ്പോഴതില്‍ അദ്ദേഹം ദുഖിക്കുന്നു. ഇത്തിരി വൈകിപ്പോയോ എന്നാണത്രേ ചിന്ത. കുറച്ചുകൂടി നേരത്തേയാകാമായിരുന്നു അത്‌. വീടുകള്‍തോറും പത്രങ്ങള്‍ വിതരണം ചെയ്‌ത്‌ പതിനാലാമത്തെ വയസില്‍ വാറന്‍ ബഫറ്റ്‌ സ്വന്തമായി ഒരു കൃഷിഭൂമി വാങ്ങി. താമസം ഇപ്പോഴും ഒമാഹ നഗര മധ്യത്തിലെ മൂന്നു മുറുകളുള്ള കൊച്ചുവീട്ടില്‍. അതിലദ്ദേഹം സംതൃത്‌പതനുമാണ്‌. തനിക്കു വേണ്ടതെല്ലാം ഇതിലുണ്ടല്ലോ പിന്നെന്തിനാ മണിമന്ദിരം പണിയണം എന്നാണു വാദം. 50 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിവാഹം കഴിച്ചയുടന്‍ വാങ്ങിയതാണ്‌ ഈ വീട്‌. കാറോടിക്കാന്‍ ഡ്രൈവറില്ല, രക്ഷിക്കാന്‍ ബോഡി ഗാര്‍ഡുമില്ല. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനി ഉടമയായ ഈ മനുഷ്യന്‍ തനിക്കു മാത്രമായി വിമാനം ചാര്‍ട്ടര്‍ ചെയ്‌ത്‌ സഞ്ചരിക്കാറേയില്ല. അദ്ദേഹത്തിന്‍റെ കമ്പനിയായ ബര്‍ക്‌ഷെയര്‍ ഹതാവേയുടെ കീഴിലുള്ളത്‌ 63 കമ്പനികളാണ്‌. ഇതില്‍ ഒന്നിന്റെ പോലും സിഇഒമാരെ എല്ലായ്‌പോഴും ഫോണില്‍ വിളിക്കുകയോ മീറ്റിംഗുകള്‍ വിളിക്കുകയോ ചെയ്യാറില്ല. വര്‍ഷത്തില്‍ ഒരു കത്തെഴുതും, ആ വര്‍ഷത്തെ ലക്ഷ്യം എന്തായിരിക്കണം എന്ന്‌ അറിയിക്കാനായി മാത്രം. രണ്ടു നിര്‍ദേശങ്ങളാണ്‌ അദ്ദേഹം സിഇഒമാര്‍ക്ക്‌ നല്‍കാറുള്ളത്‌. ഒന്ന്‌- നമ്മുടെ സ്ഥാപനത്തില്‍ പണം മുടക്കുന്നവര്‍ക്ക്‌ നഷ്‌ടം വരാന്‍ അനുവദിക്കരുത്‌. രണ്ട്‌- ആദ്യത്തെ നിര്‍ദേശം മറക്കരുത്‌.
സമ്പന്നരുടെ വലിയ സദസുകളില്‍ വാറന്‍ ബഫറ്റ്‌ പോകാറില്ല. വിശ്രമവേകളില്‍ വീട്ടിലിരിക്കും. പാചകം അല്ലെങ്കില്‍ ടിവി കാണല്‍. വാറന്‍ ബഫറ്റ്‌ മൊബൈല്‍ ഫോണ്‍ കൊണ്ടുനടക്കാറില്ല. അദ്ദേഹത്തിന്റെ മേശപ്പുറത്ത്‌ കമ്പ്യൂട്ടറുമില്ല.
ലോകത്തിലെ ഒന്നാമത്തെ സമ്പന്നനായ ബില്‍ ഗേറ്റ്‌സ്‌ വാറന്‍ ബഫറ്റുമായി കാണുന്നത്‌ അഞ്ചു വര്‍ഷം മുമ്പാണ്‌. തങ്ങള്‍ക്കുതമ്മില്‍ പൊതുവായി ഒന്നും തന്നെ സംസാരിക്കാനുണ്ടാകില്ലെന്നായിരുന്നു ബില്‍ ഗേറ്റ്‌സ്‌ ചന്തിച്ചിരുന്നത്‌. അതുകൊണ്ട്‌ കൂടിക്കാഴ്‌ച നിശ്ചയിച്ചത്‌ വെറും അരമണിക്കൂര്‍ നേരത്തേക്കു മാത്രം. എന്നാല്‍ പിരിഞ്ഞതോ പത്തു മണിക്കൂര്‍ കഴിഞ്ഞ്‌. ബില്‍ ഗേറ്റ്‌സ്‌ വാറന്‍ ബഫറ്റിന്റെ ആരാധകനായി മാറിയ കൂടിക്കാഴ്‌ചയായിരുന്നു അത്‌.
വാറന്‍ ബഫറ്റ്‌ യുവാക്കള്‍ക്കു നല്‍കുന്ന ഉപദേശങ്ങളില്‍ ഒന്നാമത്തേത്‌ ബാങ്ക്‌ വായ്‌പകള്‍ എടുക്കരുത്‌ എന്നാണ്‌. പണമല്ല മനുഷ്യനെ സൃഷ്‌ടിക്കുന്നതെന്നും മറിച്ച്‌ മനുഷ്യന്‍ പണത്തെയാണ്‌ ഉണ്ടാക്കുന്നതെന്നും ഓര്‍മിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. നിങ്ങള്‍ നിങ്ങളായി, കഴിയുന്നത്ര ലളിതമായി ജീവിക്കുക, മറ്റുള്ളവര്‍ പറയുന്നതുപോലെ ചെയ്യുന്നതിനു പകരം നിങ്ങള്‍ക്ക്‌ നല്ലതെന്നു തോന്നുന്നത്‌ ചെയ്യുക( മറ്റുള്ളവര്‍ പറയുന്നതിനു ചെവികൊടുക്കുക.), ബ്രാന്‍ഡ്‌ നെയിമുകള്‍ക്കു പിന്നാലെ പോകാതെ നിങ്ങള്‍ക്ക്‌ സൗകര്യപ്രദമായ വസ്‌ത്രങ്ങള്‍ ധരിക്കുക, പണം ആവശ്യത്തിനു മാത്രം ചെലവഴിക്കുക, ആവശ്യമില്ലാത്തതൊന്നും വെറുതേ വാങ്ങിക്കൂട്ടാതിരിക്കുക, ജീവിതം നിങ്ങളുടേതാണ്‌ എന്നോര്‍ക്കുക എന്നീ ഉപദേശങ്ങളും സിഎന്‍ബിസി അഭിമുഖത്തില്‍ വാറന്‍ ബഫറ്റ്‌ നല്‍കി.
അദ്ദേഹം നേരത്തേ സൂപ്പര്‍ ഹിറ്റാണ്‌. അഭിമുഖമോ മെഗാ ഹിറ്റായി.

ഐസ്ക്രീം പൂജപ്പുരയിലെത്തുമോ???


കടപാട്: ബഷിര്‍





ടി വി യില്‍ പലപ്പോഴും കാണിക്കുന്ന ജഗതി ശ്രീകുമാറിന്റെ ഒരു കോമഡി സീനുണ്ട്. തലയിണയും പായയുമായി പോലീസ് സ്റ്റേഷനില്‍ വന്നു 'എന്നെ ലോക്കപ്പിലടക്കൂ സാര്‍ ' എന്ന് പറയുന്ന സീന്‍. ഐസ് ക്രീം കേസിന്റെ പുതിയ പോക്ക് കണ്ടിട്ട് എനിക്ക് ആ രംഗമാണ് മനസ്സിലെത്തുന്നത്. ജഗതി ചെയ്തത് പോലെ കുഞ്ഞാലിക്കുട്ടി സാഹിബിനു ഇനി നല്ലത് വിധി വരുന്നതിനു മുമ്പ് തന്നെ ഒരു പായയും തലയിണയും എടുത്തു ബാലകൃഷ്ണ പിള്ളയെ കാണാന്‍ പോവുകയാണ്. ഏതാണ്ട് ആ ദിശയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. റോസ്‌ലിന്‍, സിന്ധു എന്നീ 'പീഡിത' കളുടെ ലേറ്റസ്റ്റ് മൊഴികളുടെ വരവോടെ കഥ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. കുഞ്ഞാലിക്കുട്ടി മാത്രമല്ല, മൊത്തം ലീഗും വെള്ളത്തിലാകുന്ന ലക്ഷണമാണ് കാണുന്നത്. ലീഗിനോടൊപ്പം കുഞ്ഞൂഞ്ഞു സാറും കോണ്‍ഗ്രസ്സും ആകെ മൊത്തം ഐക്യമുന്നണിയും വെള്ളത്തിലായേക്കാനിടയുണ്ട്.





ഈ കേസ് ഈ പരുവത്തിലാക്കിയത് റഊഫ് ആണ്. കേരളത്തിലെ കാക്കത്തൊള്ളായിരം പീഡനക്കേസുകളുടെ കൂട്ടത്തില്‍ ഒന്നാവേണ്ടിയിരുന്ന ഈ കേസിനെ ഹിമാലയത്തോളം വളര്‍ത്തി വലുതാക്കിയതിന്റെ ക്രെഡിറ്റ്‌ കേരളത്തിലെ മാധ്യമങ്ങള്‍ക്കൊപ്പം റഊഫിന് കൂടി അവകാശപ്പെട്ടതാണ്. പീഡനക്കേസ് പുറത്തു വന്ന ഉടനെ ജഗതി ചെയ്ത പണി കുഞ്ഞാലിക്കുട്ടി ചെയ്തിരുന്നെങ്കില്‍ ഈ പുകിലൊന്നും ഉണ്ടാകുമായിരുന്നില്ല. സംഗതി ഉള്ളതായാലും ഇല്ലാത്തതായാലും ഇത്തരം 'ഉഭയസമ്മത പീഡനക്കേസുകള്‍ ' വന്നാല്‍ നിയമത്തിനു കൊടുക്കാവുന്ന ശിക്ഷക്ക് ഒരു പരിധിയുണ്ട്. ഒരു പെറ്റിക്കേസും ഏതാനും ദിവസത്തെ 'ലോക്കപ്പും' കഴിഞ്ഞാല്‍ സംഗതി ക്ലീന്‍ ക്ലീനായി പുറത്തു വരാം. എന്നാല്‍ കാശിറക്കി റഊഫിനെപ്പോലൊരു ഭൂലോക കില്ലാഡിയെ കേസ് ഇല്ലാതാക്കാന്‍ എല്പിച്ചതാണ് കുഞ്ഞാലിക്കുട്ടി ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം. ഈ പത്തു പതിനഞ്ചു വര്‍ഷത്തിനിടക്ക് ഒരു ജീവപര്യന്തം തടവ്‌ ശിക്ഷ അനുഭവിക്കുന്നതിനേക്കാള്‍ പ്രയാസം കുഞ്ഞാലിക്കുട്ടിയും കുടുംബവും അനുഭവിച്ചു കഴിഞ്ഞിരിക്കണം. പെണ്‍കുട്ടികള്‍ക്ക് കാശ് കൊടുത്തതും വീടുണ്ടാക്കിയതും ഗള്‍ഫില്‍ അയച്ചതും വ്യാജരേഖ ഉണ്ടാക്കിയതും ജഡ്ജിമാരെ കണ്ടതുമെല്ലാം റഊഫിന്റെ മേല്‍നോട്ടത്തില്‍ ആണ്. ഇതെല്ലാം ചെയ്യുന്നതോടൊപ്പം അതിന്റെയൊക്കെ പ്രൂഫും ഫോട്ടോകോപ്പിയും സീഡിയും പുള്ളി സ്വകാര്യമായി സൂക്ഷിച്ചിട്ടുമുണ്ട്‌. 'മൂപ്പരെ' ആപ്പിലാക്കണം എന്ന ഉദ്ദേശം പുള്ളിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു എന്ന് സാരം. ഇത് പോലൊരു ഇളയച്ചനെ ഭൂമിയില്‍ വേറൊരാള്‍ക്കും കൊടുക്കരുതേ പടച്ചോനെ എന്ന് പ്രാര്‍ത്ഥിക്കേണ്ട പരുവത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.




മുനീര്‍ സാഹിബിന്റെ 'സ്വന്തം' ഇന്ത്യാവിഷനിലൂടെ റജീന പീഡന ബോംബു പൊട്ടിച്ച ശേഷം ആദ്യമായി കുഞ്ഞാലിക്കുട്ടിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം കിട്ടിയത് എനിക്കാണ്. പഴയ ഒരു പോസ്റ്റില്‍ അക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. അന്നൊന്നും ഇത്രമാത്രം പുകിലിലേക്ക് ഈ വിഷയം എത്തിയിരുന്നില്ല. അക്ഷോഭ്യനായി പ്രശ്നത്തെ അഭിമുഖീകരിച്ച കുഞ്ഞാലിക്കുട്ടിയെയാണ് അന്ന് കണ്ടത്. ഇന്നിപ്പോള്‍ സ്ഥിതി മാറി. കുഞ്ഞാലിക്കുട്ടിയും ലീഗുകാരുമൊക്കെ അങ്കലാപ്പിലാണ്. ഇന്നലെ ഏഷ്യാനെറ്റിലെയും ഇന്ത്യവിഷനിലെയും ചാനല്‍ ചര്‍ച്ചകളില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വാദിക്കാന്‍ ഒരു ലീഗ് നേതാവും എത്തിയില്ല. അവര്‍ക്ക് പോലും മറുപടി പറയാന്‍ കഴിയാത്ത വിധം പ്രശ്നങ്ങള്‍ കൈവിട്ടു പോയി എന്ന് ചുരുക്കം.ഇതൊക്കെയാണെങ്കിലും ഒന്നും ഉറപ്പിച്ചു പറയാറായിട്ടില്ല. കാശ് കിട്ടിയാല്‍ മൊഴി ഇനിയും മാറ്റാവുന്നതേയുള്ളൂ. 'മൂപ്പര് എനിക്കുള്ളത് തന്നാല്‍ കേസ് ഞാന്‍ തന്നെ ഒതുക്കിക്കൊടുക്കാം' എന്ന് പ്രസാദ് മാസ്റ്ററോട് പറഞ്ഞ റഊഫ് നാളെ വീ എസ്സിനും പാരയാകുമെന്നതില്‍ സംശയമില്ല. ഇനിയും ഐസ് ക്രീം കൊടുത്ത് പുള്ളിയെ മടിയിലിരുത്തി കളിപ്പിക്കാത്തതാണ് വീ എസ്സിനും നല്ലത്.





കേസില്‍ കുഞ്ഞാലിക്കുട്ടി അകത്താകുമെങ്കില്‍ അദ്ദേഹത്തോടൊപ്പം അകത്തു കിടക്കേണ്ടവര്‍ നിരവധിയാണ്. കുഞ്ഞാലിക്കുട്ടിയെ മാത്രം 'പീഡിപ്പിച്ച്' ബാക്കിയുള്ളവരൊക്കെ താരങ്ങളായി വിലസുന്ന ഒരു അവസ്ഥയും ഉണ്ടായിക്കൂടല്ലോ.വ്യാജരേഖകള്‍ ചമക്കുന്നതിനും മൊഴി ഉണ്ടാക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും മൊഴി മാറ്റിക്കുന്നതിനുമൊക്കെ കൂട്ടു നിന്ന റഊഫിനെ കഴിയുന്നതും സാഹിബിന്റെ വലതു വശത്തെ സെല്ലില്‍ തന്നെ പാര്‍പ്പിക്കണം. തുട്ടു വാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥന്മാരും ജഡ്ജിമാരും ഇടതു വശത്തും വേണം. കാശ് വാങ്ങി 'പീഡിപ്പിക്കാന്‍ ' നിന്ന് കൊടുത്ത ശേഷം ബ്ലാക്ക് മെയില്‍ നടത്തി ബംഗ്ലാവും കാറും ഗള്‍ഫ് യാത്രയും ഒപ്പിച്ച മാംസവില്‍പ്പനക്കാരികളും അഴിക്കുള്ളില്‍ കിടക്കണം. കാശിനു വേണ്ടി മൊഴി മാറ്റി മാറ്റി പറഞ്ഞു കോടതിയെയും നിയമ സംവിധാങ്ങളെയും ഇത്രകാലവും കളിപ്പിച്ച അവറ്റകളെ മാത്രം വെറുതെ വിടുന്നത് ശരിയല്ലല്ലോ. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. സമാനപീഡനക്കേസിലെ മറ്റു പ്രതികളായ ശശിയും ദാസനും ഗോപിയുമടക്കമുള്ള സകല സഖാക്കളേയും ഒന്നിച്ചു പാര്‍പ്പിക്കാന്‍ നിയമസഭ ഹാള്‍ പോലെ വിശാലമായ ഒരു മുറി പൂജപ്പുരയില്‍ തയ്യാറാക്കിവെക്കുന്നതും നല്ലതാണ്. എല്ലാ പാര്‍ട്ടിക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ചേംബര്‍ ഉണ്ടായാല്‍ വളരെ നല്ലത്. ഉഷ്ണം ഉഷ്ണേന ശാന്തി..പീഡനം പീഡനേന സ്വാഹ..

Saturday, 24 September 2011


ഫേസ്‌ബുക്കിലെ പുതുതലമുറ ഏകരാണ്‌


സാധാരണയായി പുതിയ സൗഹൃദങ്ങള്‍ തേടിയാണ്‌ പലരും ഫേസ്‌ബുക്ക്‌ പോലെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ എത്തുന്നത്‌. എന്നാല്‍ ഫേസ്‌ബുക്കിലെ യുവതലമുറയ്‌ക്ക്‌ നെറ്റിന്‌ പുറത്ത്‌ കൂടുതല്‍ സുഹൃത്തുക്കില്ലെന്നാണ്‌ ഇതുസംബന്ധിച്ച പഠനം തെളിയിക്കുന്നത്‌.
ഫേസ്‌ബുക്കിലും മറ്റും കൂടുതല്‍ പേരുമായി സൗഹൃദം സ്ഥാപിക്കുകയും നിരന്തരം ചാറ്റ്‌ ചെയ്യുകയും ചെയ്യുന്ന പുതുതലമുറ ഇന്റര്‍നെറ്റ്‌ എന്ന വിസ്‌മയ ലോകത്തിന്‌ പുറത്ത്‌ ഏറെക്കുറെ ഏകരാണത്രെ. ലണ്ടനിലെ പ്രശസ്‌ത ലൈഫ്‌ സ്‌റ്റൈല്‍ മാസികയായ യുവേഴ്‌സ്‌ നടത്തിയ സര്‍വ്വേയിലാണ്‌ ഇക്കാര്യം വ്യക്‌തമായത്‌. 18 വയസിനും 80 വയസിനും ഇടയിലുള്ളവരിലാണ്‌ സര്‍വ്വേ നടത്തിയത്‌. ഇന്റര്‍നെറ്റ്‌, മൊബൈല്‍ എന്നിവയുടെ വരവോടെ സുഹൃത്തുക്കളുമായി നേരിട്ടുള്ള ആശയവിനിമയം വളരെ കുറഞ്ഞിട്ടുണ്ട്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അന്നത്തെ ചെറുപ്പക്കാര്‍ മിക്കദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ അത്‌ ഇല്ലാതായിരിക്കുന്നുവെന്നാണ്‌ പഠനം തെളിയിക്കുന്നത്‌

പെണ്‍കുട്ടികള്‍ മദ്ധ്യവയസ്‌ക്കര്‍ക്കൊപ്പം ഒളിച്ചോടുന്നു; പഴി നെറ്റിന്‌!

E-mailPrintPDF
കൗമാരക്കാരായ പെണ്‍കുട്ടികള്‍ മദ്ധ്യവയസ്‌ക്കരായ പുരുഷന്‍മാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. പാശ്‌ചാത്യ നാടുകളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ 80 പരാതികള്‍ ഈ വര്‍ഷം ലഭിച്ചതായി പൊലീസ്‌ അന്വേഷണ ഏജന്‍സി പറയുന്നു. കഴിഞ്ഞ ദശാബ്‌ദത്തില്‍ ഇത്തരമൊരു പ്രവണതയുണ്ടായിരുന്നെങ്കിലും ഇന്റര്‍നെറ്റിലെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വ്യാപിച്ചതോടെയാണ്‌ ഇത്‌ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.
സാങ്കേതികവിദ്യയും ആശയവിനിമയ സൗകര്യങ്ങളും കൂടുതല്‍ ആധുനികമായതോടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവിടുന്നു. ഇത്തരത്തിലുള്ള പെണ്‍കുട്ടികള്‍ക്ക്‌ പൊതുസമൂഹവുമായി നല്ല ബന്ധമില്ല. അതിനാലാണ്‌ നെറ്റിലൂടെ പ്രായം നോക്കാതെയുള്ള പ്രണയത്തിന്‌ അവര്‍ തയ്യാറാകുന്നതെന്നും വിദഗ്‌ദ്ധര്‍ പറയുന്നത്‌. കഴിഞ്ഞവര്‍ഷം 11,695 കൗമാരക്കാരായ പെണ്‍കുട്ടികളെ കാണാതായി. എന്നാല്‍ ഇവരില്‍ 90 ശതമാനം പേരെയും സുരക്ഷിതമായ നിലയില്‍ കണ്ടെത്താന്‍ സാധിച്ചതായും ന്യൂ സൗത്ത്‌ വെയില്‍സ്‌ പൊലീസ്‌ പറയുന്നു. ഫേസ്‌ബുക്കിലൂടെയും മറ്റും ആരംഭിക്കുന്ന സൗഹൃദം പ്രണയമായി വളരുകയും, അവരോടൊപ്പം ഒളിച്ചോടുകയും ചെയ്യുന്നതാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കി തിരിച്ചുവരുന്നവരാണ്‌ ഇവരില്‍ ഏറെയും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

കംപ്യൂട്ടര്‍ വാഹനമോടിക്കുന്ന കാലം


E-mailPrintPDF
ബാംഗ്‌ളൂര്‍: നിങ്ങളുടെ കാര്‍ കംപ്യൂട്ടര്‍ ഡ്രൈവ്‌ ചെയ്‌താല്‍, നിങ്ങള്‍ക്ക്‌ വരുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കംപ്യൂട്ടര്‍ പരിഭാഷപ്പെടുത്തിയാല്‍, നിങ്ങള്‍ ഒരു കാര്യം മറന്നുവെന്നിരിക്കട്ടെ, അത്‌ കംപ്യൂട്ടര്‍ ഓര്‍മ്മപ്പെടുത്തിയാല്‍. അതെ, അങ്ങനെയൊരു കാലം വരുമത്രെ. ബാംഗ്‌ളൂരില്‍ ടെക്‌ചര്‍ച്ച്‌ സമ്മേളനത്തില്‍ സംസാരിക്കവെ ഗൂഗിള്‍ സി ഇ ഒ എറിക്‌ സ്‌ക്‌മിഡ്‌ത്താണ്‌ ഇത്തരമൊരു കാലത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നത്‌.
ക്‌ളൗഡ്‌ കംപ്യൂട്ടിംഗ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുടെ സഹായത്തോടെ ഗൂഗിളിലൂടെ ഇത്‌ സാധ്യമാകുമത്രെ.
ഒരു വാക്കുപോലും കംപ്യൂട്ടറില്‍ ടൈപ്പ്‌ ചെയ്യാതെ സെര്‍ച്ചിംഗും സാധ്യമാകുമത്രെ. തെരുവിലൂടെ നടക്കുമ്പോള്‍ ഒരു കാര്യത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ അറിയണമെന്നിരിക്കട്ടെ, ക്‌ളൗഡ്‌ കംപ്യൂട്ടിംഗ്‌, മൊബൈല്‍ ഫോണ്‍, ഗൂഗിള്‍ എന്നിവയുടെ സംയോജിത സാങ്കേതിക വിദ്യയിലൂടെ വിവരങ്ങള്‍ നിങ്ങളിലെത്തും. സെറിഡന്‍ഡിപിറ്റി(യാദൃശ്‌ചികമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന) എന്‍ജിന്‍ എന്നാണ്‌ ഇതിനെ ഗൂഗിള്‍ സി ഇ ഒ വിശേഷിപ്പിച്ചത്‌. ഭാവിയില്‍ ലോകത്താകമാനം ലക്ഷകണക്കിന്‌ ജനങ്ങള്‍ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കും.
ഇത്തരത്തില്‍ പുതിയ കംപ്യൂട്ടര്‍ സാങ്കേതികവിദ്യകള്‍ മനുഷ്യരെ ഏകാന്തതയില്‍ നിന്ന്‌ മോചിപ്പിക്കും. എപ്പോഴും സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തിക്കൊണ്ടിരിക്കും. അതേസമയം ഇപ്പോള്‍ സാങ്കേതികവിദ്യയും സ്വകാര്യതയും എന്ന വിഷയത്തെക്കുറിച്ച്‌ ആരോഗ്യകരമായ ചര്‍ച്ചകളാണ്‌ നടക്കുന്നതെന്നും എറിക്‌ സ്‌ക്‌മിഡ്‌ത്ത്‌ പറഞ്ഞു.

സംസാരിക്കുന്ന കാറുകള്‍ വരുന്നു!


E-mailPrintPDF
എന്താ, അത്‌ഭുതം തോന്നുന്നുണ്ടോ? എന്നാല്‍ സംഗതി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്‌. കാറുകള്‍ക്ക്‌ പരസ്‌പരം ആശയവിനിമയം സാധ്യമാക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണ്‌. ഇറ്റലിയിലെ ബൊളോഗ്‌ന സര്‍വ്വകലാശാലയിലെ ഒരുകൂട്ടം ഗവേഷകരാണ്‌ കാറുകള്‍ക്ക്‌ സംസാരശേഷി നല്‍കുന്നത്‌.
പ്രത്യേകമായി വികസിപ്പിച്ചെടുത്ത കംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയറാണ്‌ കാറുകളുടെ ആശയവിനിമയം സാധ്യമാക്കുന്നത്‌. ആദ്യവട്ട പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇത്‌ പ്രാവര്‍ത്തികമാകുന്നതോടെ കാര്‍ അപകടങ്ങള്‍ 40 ശതമാനം വരെ കുറയ്‌ക്കാന്‍ സാധിക്കും. ലോകപ്രശസ്‌തമായ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌സ്‌ എന്ന ജേര്‍ണലില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
ബൊളോഗ്‌ന സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ആദ്യമായി പരീക്ഷിക്കാന്‍ പോകുന്നത്‌ ടയോട്ടയാണ്‌. 2011 ഓഗസ്‌റ്റില്‍ ലോസേഞ്ചല്‍സിലായിരിക്കും ടയോട്ടയുടെ കാറുകള്‍ക്ക്‌ സംസാരശേഷി നല്‍കുക. വളരെ ദൂരെ നിന്നേ എന്ത്‌ സംഭവിക്കുമെന്ന്‌ മനസിലാക്കാനും അതിനനുസരിച്ച്‌ എതിരെവരുന്ന കാറുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാനും കാറുകള്‍ക്ക്‌ ശേഷിയുണ്ടാകും. കംപ്യൂട്ടര്‍ പ്രോഗ്രാമിനൊപ്പം വൈ-ഫൈ സെന്‍സറുകള്‍ വഴിയാണ്‌ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുക. ഇതിന്‌ ആവശ്യമായ സോഫ്‌റ്റ്‌വെയര്‍, കാര്‍ ഓടിക്കുന്നയാളുടെ സ്‌മാര്‍ട്‌ഫോണില്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ സൂക്ഷിക്കണം. കാറിന്‌ മുന്നിലെ തടസങ്ങള്‍ മനസിലാക്കി സ്വയം ബ്രേക്ക്‌ ചെയ്‌ത്‌ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ സാങ്കേതികവിദ്യയ്‌ക്ക്‌ സാധിക്കും. ഇത്തരം സാഹചര്യത്തില്‍ അലാറം സന്ദേശം വഴിയാണ്‌ കാറുകള്‍ തമ്മില്‍ സംസാരിക്കുക.