Saturday, 24 September 2011


പെണ്‍കുട്ടികള്‍ മദ്ധ്യവയസ്‌ക്കര്‍ക്കൊപ്പം ഒളിച്ചോടുന്നു; പഴി നെറ്റിന്‌!

E-mailPrintPDF
കൗമാരക്കാരായ പെണ്‍കുട്ടികള്‍ മദ്ധ്യവയസ്‌ക്കരായ പുരുഷന്‍മാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. പാശ്‌ചാത്യ നാടുകളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ 80 പരാതികള്‍ ഈ വര്‍ഷം ലഭിച്ചതായി പൊലീസ്‌ അന്വേഷണ ഏജന്‍സി പറയുന്നു. കഴിഞ്ഞ ദശാബ്‌ദത്തില്‍ ഇത്തരമൊരു പ്രവണതയുണ്ടായിരുന്നെങ്കിലും ഇന്റര്‍നെറ്റിലെ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വ്യാപിച്ചതോടെയാണ്‌ ഇത്‌ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.
സാങ്കേതികവിദ്യയും ആശയവിനിമയ സൗകര്യങ്ങളും കൂടുതല്‍ ആധുനികമായതോടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവിടുന്നു. ഇത്തരത്തിലുള്ള പെണ്‍കുട്ടികള്‍ക്ക്‌ പൊതുസമൂഹവുമായി നല്ല ബന്ധമില്ല. അതിനാലാണ്‌ നെറ്റിലൂടെ പ്രായം നോക്കാതെയുള്ള പ്രണയത്തിന്‌ അവര്‍ തയ്യാറാകുന്നതെന്നും വിദഗ്‌ദ്ധര്‍ പറയുന്നത്‌. കഴിഞ്ഞവര്‍ഷം 11,695 കൗമാരക്കാരായ പെണ്‍കുട്ടികളെ കാണാതായി. എന്നാല്‍ ഇവരില്‍ 90 ശതമാനം പേരെയും സുരക്ഷിതമായ നിലയില്‍ കണ്ടെത്താന്‍ സാധിച്ചതായും ന്യൂ സൗത്ത്‌ വെയില്‍സ്‌ പൊലീസ്‌ പറയുന്നു. ഫേസ്‌ബുക്കിലൂടെയും മറ്റും ആരംഭിക്കുന്ന സൗഹൃദം പ്രണയമായി വളരുകയും, അവരോടൊപ്പം ഒളിച്ചോടുകയും ചെയ്യുന്നതാണ്‌ കൂടുതലായി കണ്ടുവരുന്നത്‌. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കി തിരിച്ചുവരുന്നവരാണ്‌ ഇവരില്‍ ഏറെയും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

No comments:

Post a Comment