Saturday, 24 September 2011


വജ്രം കൊണ്ടൊരു ഗ്രഹം


E-mailPrintPDF
വജ്രം കൊണ്ടുള്ള ഗ്രഹം കണ്ടെത്തിയെന്ന്‌ ഒരുകൂട്ടം ശാസ്‌ത്രജ്ഞരുടെ അവകാശവാദം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മില്‍ക്കിവേയിലെ വലിയൊരു നക്ഷത്രം ആയിരുന്നത്‌ പിന്നീട്‌ രൂപമാറ്റം സംഭവിച്ച്‌ വജ്രം കൊണ്ടുള്ള ഗ്രഹമായി മാറിയെന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയ, ജര്‍മ്മനി, ബ്രിട്ടന്‍, യു എസ്‌ എന്നീ രാജ്യങ്ങളിലെ ശാസ്‌ത്രജ്ഞര്‍ അവകാശപ്പെടുന്നത്‌.
ഇപ്പോള്‍ കണ്ടെത്തിയ ഈ ഗ്രഹത്തിന്റെ വ്യാസം ഭൂമിയുടെ വ്യാസത്തിന്റെ അഞ്ചു മടങ്ങാണ്‌. ചെറിയ ഇനം നക്ഷത്രമായ ആര്‍.ജെ.1719-1438 എന്ന പള്‍സറിനെ നിരീക്ഷിക്കുന്നതിനിടെയാണ്‌ വജ്രഗ്രഹത്തെ കണ്ടെത്തിയത്‌. കാര്‍ബണും, ഓക്‌സിജനുമാണ്‌ ഗ്രഹത്തില്‍ അടങ്ങിയിരിക്കുന്നത്‌ എന്നാണ്‌ ശാസ്‌ത്രജ്ഞര്‍ അനുമാനിക്കുന്നത്‌. ഭൂമിയില്‍ നിന്ന്‌ 4000 പ്രകാശവര്‍ഷം അകലെ ആകാശഗംഗയിലെ സര്‍പ്പമണ്ഡലത്തിലാണ്‌ ഈ വജ്രഗ്രഹം സ്ഥിതി ചെയ്യുന്നത്‌.

No comments:

Post a Comment