ഫേസ്‌ബുക്കിലെ പുതുതലമുറ ഏകരാണ്
സാധാരണയായി പുതിയ സൗഹൃദങ്ങള്‍ തേടിയാണ് പലരും ഫേസ്‌ബുക്ക് പോലെയുള്ള സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ എത്തുന്നത്. എന്നാല്‍ ഫേസ്‌ബുക്കിലെ യുവതലമുറയ്‌ക്ക് നെറ്റിന് പുറത്ത് കൂടുതല്‍ സുഹൃത്തുക്കില്ലെന്നാണ് ഇതുസംബന്ധിച്ച പഠനം തെളിയിക്കുന്നത്.
ഫേസ്‌ബുക്കിലും മറ്റും കൂടുതല്‍ പേരുമായി സൗഹൃദം സ്ഥാപിക്കുകയും നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്യുന്ന പുതുതലമുറ ഇന്റര്‍നെറ്റ് എന്ന വിസ്‌മയ ലോകത്തിന് പുറത്ത് ഏറെക്കുറെ ഏകരാണത്രെ. ലണ്ടനിലെ പ്രശസ്‌ത ലൈഫ് സ്‌റ്റൈല്‍ മാസികയായ യുവേഴ്‌സ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്‌തമായത്. 18 വയസിനും 80 വയസിനും ഇടയിലുള്ളവരിലാണ് സര്‍വ്വേ നടത്തിയത്. ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവയുടെ വരവോടെ സുഹൃത്തുക്കളുമായി നേരിട്ടുള്ള ആശയവിനിമയം വളരെ കുറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ചെറുപ്പക്കാര്‍ മിക്കദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത് ഇല്ലാതായിരിക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്
No comments:
Post a Comment