വലിയൊരു മനുഷ്യ സ്നേഹി |
രംഗം ഒന്ന് :
************
ഗര്‍ഭിണിയായ ഒരു യുവതിയെ ഒരുപറ്റം 'മനുഷ്യസ്നേഹികള്‍' വളയുന്നു...
കൈയിലിരിക്കുന്ന ശൂലം അവരുടെ ഉദരത്തില്‍ കുത്തിയിറക്കുന്നു...
ഗര്‍ഭസ്ഥ ശിശുവിനെ ആ ശൂലത്തില്‍ കോര്‍ത്തെടുക്കുന്നു...
ആ ചോരക്കുഞ്ഞിനെ കോര്‍ത്തെടുത്ത ശൂലവും ഉയര്‍ത്തിപിടിച്ചുകൊണ്ട്
നിലത്തു വീണു പിടയുന്ന ആ സ്ത്രീക്ക് ചുറ്റും ആ 'മനുഷ്യസ്നേഹികള്‍'
ജയ് റാം ശ്രീ റാം എന്നു പാടി കൊണ്ട് നൃത്തം ചവിട്ടുന്നു...
രംഗം രണ്ട്:
************
ഒരുപറ്റം 'മനുഷ്യസ്നേഹികള്‍' വഴിയില്‍ കൂട്ടമായി നില്‍ക്കുന്നു...
ഒരു അഞ്ചു വയസുകാരന്‍ ബാലന്‍ വഴിയിലൂടെ നടന്നു വരുന്നു..
'മനുഷ്യസ്നേഹികള്‍' അവനെ തടഞ്ഞു നിര്‍ത്തുന്നു..
കൂട്ടത്തില്‍ ചില മനുഷ്യസ്നേഹികള്‍ക്ക് സന്ദേഹം,
"ഇവന്‍ കുഴപ്പക്കാരനാണോ!!!??"
അവര്‍ സംശയനിവാരണത്തിനായി
ബലമായി അവന്‍റെ വസ്ത്രങ്ങള്‍ അഴിച്ചു,
അവന്‍ ഒരു 'കുഴപ്പക്കാരനാ'ണെന്ന് ഉറപ്പു വരുത്തുന്നു...
അവനെ പിടിച്ചു അവന്‍റെ വായില്‍ തങ്ങളുടെ കൈവശമുള്ള
പെട്രോള്‍ ഒഴിക്കുന്നു....
ശേഷം ഒരു തീപ്പെട്ടി കത്തിച്ചു കൊള്ളി അവന്‍റെ വായിലേക്കിടുന്നു...
ആ പിഞ്ചു ബാലന്‍ കത്തിതീരുമ്പോള്‍,
'ജയ് റാം' 'ശ്രീ റാം' വിളികളാല്‍ അവിടം മുഖരിതമായിരുന്നു...
രംഗം മൂന്ന്:
***********
നാം മുന്‍പ് കണ്ട മനുഷ്യസ്നേഹികളെ ഇത്തരം
മനുഷ്യസ്നേഹ പ്രവൃത്തികള്‍ പഠിപ്പിച്ച
വലിയൊരു മനുഷ്യ സ്നേഹി ഉപവാസം അനുഷ്ടിക്കുന്നു..
ലോക സമാധാനത്തിനും, മതമൈത്രിക്കും വേണ്ടി...
ആ ത്യാഗ സമരത്തിന് പിന്തുണയുമായി പതിനായിരങ്ങള്‍
'ഒഴുകി'യെത്തുന്നു....
ഉപവാസം തീരും മുന്‍പേ
മഹാരാജ്യത്തിലെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിച്ചു
ജനാധിപത്യത്തിന്‍റെ 'കാവലാളുകള്‍' , പ്രഖ്യാപിച്ചു
"രാജ്യം ഈ കരങ്ങളില്‍ സുരക്ഷിതം.....!!!!!"
(യവനിക താഴുന്നില്ല..)
No comments:
Post a Comment