Wednesday, 20 July 2011

മര്‍ഡോക് വിതച്ചത് മര്‍ഡോക് കൊയ്യുന്നു

 കടപാട്: എന്‍.പി.രാജേന്ദ്രന്‍
റിച്ചാര്‍ഡ് നിക്‌സണെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താഴെയിറക്കിയ വാട്ടര്‍ഗേറ്റ് ടെലഫോണ്‍ ചോര്‍ത്തല്‍ അപവാദം പുറത്ത് കൊണ്ടുവന്ന രണ്ട് പത്രപ്രവര്‍ത്തകരാണ് ബോബ് വുഡ്‌വാര്‍ഡും കാള്‍ ബേണ്‍സ്റ്റീനും. റുപര്‍ട് മര്‍ഡോക്കിനെ കുളത്തിലിറക്കിയ ന്യൂസ് ഓഫ് ദ വേള്‍ഡ് അപവാദത്തെ കുറിച്ച് ഇവരിലൊരാള്‍-കാള്‍ ബേണ്‍സ്റ്റീന്‍ - എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ' മര്‍ഡോക്കിന്റെ വാട്ടര്‍ഗേറ്റ് ? ' എന്നാണ്. സൂര്യനസ്തമിക്കാത്ത മാധ്യമസാമ്രാജ്യത്തിന്റെ അധിപനായ റൂപര്‍ട് മര്‍ഡോക്കിന്റെ അവസ്ഥ ബ്രിട്ടനിലെങ്കിലും അസ്തമനത്തിലാണ്. ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ആ മാധ്യമ ചക്രവര്‍ത്തി. 

മര്‍ഡോക് സൃഷ്ടിച്ച സംസ്‌കാരത്തിന്റെതന്നെ ഇരയായിരിക്കുകയാണ് അദ്ദേഹം. അത് അനുഭവിച്ചേ തീരൂ. മര്‍ഡോക് അറിയാതെ ഒരു എഡിറ്ററും ഒരു ലേഖകനും ഇത്തരമൊരു മാധ്യമതന്ത്രം രൂപപ്പെടുത്തുകയില്ല- മര്‍ഡോക് സ്ഥാപനത്തിലെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് കാള്‍ ബേണ്‍സ്റ്റീനോട്പറഞ്ഞു. മേല്‍ത്തട്ടിലായാലും കീഴെയായാലും മര്‍ഡോക് അറിയാതെ ഒരില ചലിക്കാത്ത സ്ഥാപനമാണ് ന്യൂസ് കോര്‍പ്പറേഷന്‍. അതിലൊരു സ്ഥാപനം മാത്രമാണ് ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ഞായറാഴ്ചപത്രം. ലോകത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായി ഇത് വളര്‍ന്നത് മാന്യമായ പത്രപ്രവര്‍ത്തനത്തിലൂടെയല്ല. ഏറ്റവും നീചമായ മഞ്ഞപ്പത്ര തന്ത്രങ്ങളിലൂടെയാണ്. അതിലൂടെയുണ്ടാക്കുന്ന സര്‍ക്കുലേഷന്റെയും പരസ്യവരുമാനത്തിന്റെയും മഞ്ഞലോഹക്കിലുക്കത്തില്‍ മതിമറന്നുമയങ്ങുകയായിരുന്നു മര്‍ഡോക്. ഒരു പരിധിയുമില്ലാത്ത നിയമലംഘനം ഒടുവില്‍ ബൂമറാങ്ങായി തിരിച്ചടിച്ചുതുടങ്ങിയപ്പോള്‍, ഇത്രയും കാലം ഒപ്പം നിന്ന ജീവനക്കാരെ പെരുവഴിയിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് മര്‍ഡോക്. ന്യുസ് ഓഫ് ദ വേള്‍ഡ് പത്രം അദ്ദേഹം പുട്ടിക്കഴിഞ്ഞു. ബ്രിട്ടനിലെ പത്രവ്യവസായം തന്നെ അദ്ദേഹം ഉപേക്ഷിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നു. എല്ലാ രഹസ്യങ്ങളും മൂടിവെച്ച് ഇത്രയും കാലം മര്‍ഡോക്കിന്റെ വിശ്വസ്ത കിങ്കരന്മാരായി പ്രവര്‍ത്തിച്ച എഡിറ്റര്‍മാരും ജേണലിസ്റ്റുകളും ഇപ്പോള്‍ മര്‍ഡോക് സാമ്രാജ്യത്തിന്റെ രഹസ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറെടുക്കുകയാണ്.

ഒരു വിവാദമുണ്ടായതുകൊണ്ടൊന്നും പത്രം അടച്ചുപൂട്ടുന്ന ആളല്ല മര്‍ഡോക് എന്ന് അറിയാത്തവരില്ല. കേസ് ഉണ്ടായി എന്നുതന്നെ കരുതുക. എന്തിന് അതിന്റെ പേരില്‍ പത്രം അടച്ചുപൂട്ടണം ? ഒരു സായാഹ്ന പത്ര ഉടമ പോലും പത്രം അടച്ചുപൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കാറില്ല. പിന്നെയല്ലേ ആഗോള മാധ്യമ ഭീമന്‍ അങ്ങനെ ചെയ്യുന്നു ! എന്തോ കുഴപ്പമുണ്ട് എന്ന് വ്യക്തം. ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തനത്തിന്റെയും മര്‍ഡോക്യന്‍ മാധ്യമ ശൈലിയുടെയും രീതികള്‍ മനസ്സിലാക്കാതെ ഈ അത്യപൂര്‍വസംഭവത്തിന്റെ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല.

അമേരിക്കയില്‍ പത്രങ്ങള്‍ പൊതുവെ ചില മാധ്യമ ധാര്‍മിക മര്യാദകളില്‍ നിന്ന് വല്ലാതെയൊന്നും താഴേക്ക് പോകുന്നവയല്ല. മാധ്യമസ്വാതന്ത്ര്യം അവിടെ ഭരണഘടനാപരമായ അവകാശമാണെങ്കിലും ആ സ്വാതന്ത്ര്യം വലുതായൊന്നും ദുരുപയോഗപ്പെടുത്താറില്ല. മാധ്യമങ്ങള്‍ കുറെയെല്ലാം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയാണ്. മര്‍ഡോക് വ്യാപകമായി പത്രങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടും ഇംഗ്ലണ്ടിലെ പത്രശൈലി അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ മര്‍ഡോക് ശ്രമിച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ ടാബ്ലോയ്ഡ് എന്ന് വിളിക്കുന്ന പത്രവിഭാഗം വാര്‍ത്തകളുടെ സെന്‍സേഷനലൈസിങ് അവരുടെ പ്രവര്‍ത്തനശൈലിയുടെ ഭാഗമാക്കിയവരാണ്. സര്‍ക്കുലേഷന്‍ വളരെ കൂടുതലുള്ള വന്‍കിട പത്രങ്ങളാണ് ഇവ. വികസനപരമായി മാത്രമല്ല, സാംസ്‌കാരികമായി പോലും പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് ബ്രിട്ടീഷുകാര്‍ കരുതുന്നുണ്ടാവാം. പക്ഷേ ഇന്ത്യയില്‍ സെന്‍സേഷനല്‍ ടാബ്ലോയ്ഡ് പത്രങ്ങള്‍ക്ക് ബ്രിട്ടനിലെ പോലെ വന്‍ സര്‍ക്കുലേഷന്‍ ഒരു കാലത്തും ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. എല്ലാ ഇന്ത്യന്‍ ഭാഷകളിലും സര്‍ക്കുലേഷനില്‍ മുന്നില്‍ നില്‍ക്കുന്നത് സാമാന്യം ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്ന ദിനപത്രങ്ങള്‍തന്നെയാണ്. ബ്രിട്ടനില്‍ കൂടുതലാളുകള്‍ വാങ്ങുന്നത് സെന്‍സേഷനല്‍ പത്രങ്ങളാണ്. ന്യൂസ് ഓഫ് ദി വേള്‍ഡ് എന്ന ഞായാറാഴ്ച പത്രം എഴുപത്തഞ്ചുലക്ഷം കോപ്പി വില്‍ക്കുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. 75 ലക്ഷം കോപ്പി വില്‍ക്കുന്ന പത്രമാണ് ഒരു കേസ് ഉണ്ടായതിന്റെ പേരില്‍ മര്‍ഡോക് അടച്ചുപൂട്ടിയത്. കേസ്സെങ്കില്‍ കേസ്... കേസ്സിനെതിരെ പൊരുതുകയും ശിക്ഷിക്കപ്പെട്ടാല്‍ പത്രാധിപര്‍ക്ക് യാത്രയയപ്പ് നല്‍കുകയും പറ്റുമെങ്കില്‍ അതൊരു സഹതാപതരംഗമാക്കി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നോക്കുകയുമാണ് മര്‍ഡോക് ശൈലി. പക്ഷേ മര്‍ഡോക് ഇത്തവണ അതല്ല ചെയ്തത്. ഇളയ മര്‍ഡോക് പ്രഭു ജയിംസ് മര്‍ഡോക് സ്ഥാപനത്തിലെ ജേണലിസ്റ്റുകളെ വിളിച്ചുചേര്‍ത്ത് നടത്തിയ പ്രസംഗം വായിച്ചാല്‍ ഇത് നമ്മള്‍ കേട്ട മര്‍ഡോക് തന്നെയോ എന്ന് സംശയം തോന്നിപ്പോകും.

168 വര്‍ഷത്തെ ചരിത്രമുള്ള സ്ഥാപനമാണ് ന്യൂസ് ഓഫ് ദ വേള്‍ഡ്. ' പത്രസ്വാതന്ത്ര്യത്തോടും പത്രപ്രവര്‍ത്തനത്തോടുമുള്ള പ്രതിബദ്ധത ന്യൂസ് ഓഫ് ദ വേള്‍ഡിനെ മറ്റ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും അത് പത്രപ്രവര്‍ത്തകരുടെ സംഭാവനയാണെന്നും കുറ്റകൃത്യങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ സ്ഥാപനം നിരന്തരമായ പോരാട്ടം നടത്തുകയായിരുന്നുവെന്നുമെല്ലാം​ അദ്ദേഹം സ്വന്തം സ്ഥാപനത്തെ പ്രസംഗത്തില്‍ വാനോളം പുകഴ്ത്തുകയുണ്ടായി. 

മറ്റുള്ളവരെക്കൊണ്ട് കണക്ക് പറയിക്കുന്ന സ്ഥാപനമാണ് നമ്മുടേത്. പക്ഷേ ഇപ്പോള്‍ നമ്മള്‍ മറ്റുള്ളവരോട് കണക്ക് പറയേണ്ടിവന്നിരിക്കുന്നു. ഇപ്പോള്‍ പുറത്തുകേള്‍ക്കുന്ന ആരോപണങ്ങള്‍ ശരിയെങ്കില്‍ അവ മനുഷ്യത്വരഹിതമാണ്, നമ്മുടെ സ്ഥാപനത്തില്‍ അവയ്ക്ക് സ്ഥാനം നല്‍കിക്കൂടാ- ജയിംസ് മര്‍ഡോക് പറഞ്ഞു. 2006 ല്‍ രണ്ട് പത്രാധിപന്മാര്‍ ജയിലിലടക്കപ്പെട്ട കാര്യം ജയിംസ് ഓര്‍മ്മിപ്പിച്ചു. നിരന്തരം ഉയര്‍ന്ന ആരോപണങ്ങളെകുറിച്ച് ആഴത്തില്‍ചെന്ന് അന്വേഷിക്കുന്നതിലും പരിഹാര നടപടിയെടുക്കുന്നതിലും സ്ഥാപനം പരാജയപ്പെട്ടു. അതിന്റെ ഫലമാണ് ഇപ്പോഴത്തെ വിവാദങ്ങളും ഗുരുതരമായ ആക്ഷേപങ്ങളുമെന്ന് അദ്ദേഹം കുമ്പസാരിച്ചു. വേണ്ടത്ര വസ്തുതകളറിയാതെയാണ് താന്‍ തന്റെ പത്രത്തെ അകത്തും പുറത്തും ന്യായീകരിച്ചതെന്നും പുറത്ത് ഒത്തുതീര്‍പ്പുകളില്‍ പങ്കാളിയായതെന്നുമുള്ള ഏറ്റുപറച്ചിലും ജയിംസ് മര്‍ഡോക് നടത്തി. തന്റെ സ്ഥാപനത്തില്‍ പത്രപ്രവര്‍ത്തനം തീര്‍ത്തും ധാര്‍മികവും കുറ്റമറ്റതുമായിരിക്കണമെന്നും അത് അങ്ങനെയല്ലാതായിരുന്നു എന്നതിനാല്‍ സ്ഥാപനം എന്നന്നേക്കുമായി അടച്ചുപൂട്ടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത് സ്വാഭാവികമായും പത്രപ്രവര്‍ത്തകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുകാണും.

ഓസ്‌ട്രേലിയയില്‍ നിന്ന് കുടിയേറുകയും തീര്‍ത്തും അധാര്‍മികമായ വഴികളിലൂടെ സഞ്ചരിക്കാന്‍ ഒട്ടും മടിക്കാതിരിക്കുകയും അങ്ങനെ ലോകത്തെമ്പാടുമുള്ള അനേകമനേകം പത്രങ്ങളുടെ ഉടമസ്ഥനാവുകയും ലോക മാധ്യമരംഗത്തെ അടക്കി ഭരിക്കുകയും ചെയ്ത മര്‍ഡോക് കുടുംബത്തെ ഇത്രമേല്‍ അലട്ടുകയും തങ്ങളുടെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ ഉല്‍പ്പന്നത്തെ എന്നന്നേക്കും ഇല്ലായ്മ ചെയ്യുകയും ചെയ്യാന്‍ പ്രേരിപ്പിക്കാന്‍ മാത്രം എന്താണ് സംഭവിച്ചതെന്ന ചോദ്യം ആരുടെയും മനസ്സിലുണരും. മര്‍ഡോക്കിന്റെ പത്രങ്ങള്‍ നിരന്തരം ചെയ്യുന്നതിനപ്പുറമൊന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരുന്നില്ല. 

ന്യൂസ് ഓഫ് ദ വേള്‍ഡ് ഇനത്തില്‍ പെട്ട പത്രങ്ങളെ പൊതുവായി വിശേഷിപ്പിക്കുന്നത് ഗട്ടര്‍ പ്രസ് എന്നാണ്. ഓവുചാല്‍ പത്രം എന്നുതന്നെ! അത്രയേറെ മലീമസമാണ് അവ. കോപ്പി കൂടുതല്‍ വില്‍ക്കുക, ലാഭം കുന്നുകൂട്ടുക എന്നല്ലാതെ പത്രപ്രവര്‍ത്തനത്തിലെ ശരിതെറ്റുകള്‍ അവയെ ഒരിക്കലും അലട്ടുകയുണ്ടായിട്ടില്ല. തീര്‍ച്ചയായും ഇതിനാവശ്യമായ പല വേഷങ്ങളും അവര്‍ കെട്ടാറുണ്ട്. ജനസേവകരായും ജനാവകാശ സംരക്ഷകരായും ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നവരായുമെല്ലാം അവര്‍ വേഷം കെട്ടാറുണ്ട്. പല പൊതുസേവനസംരംഭങ്ങള്‍ക്കും പണംമുടക്കാറുമുണ്ട്. ഇതൊന്നും പക്ഷേ അവയുടെ ഓവുചാല്‍ സ്വഭാവം മറച്ചുവെക്കാന്‍ പര്യാപ്തമാകാറില്ല. മര്‍ഡോക്കിനെ പോലെ ലാഭമുണ്ടാക്കുക തന്നെയാണ് പത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും മഹത്തായ ലക്ഷ്യമെന്ന് പറയാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത ഒരു പത്രമുതലാളിയെ എന്തുകൊണ്ട് ചില അധാര്‍മികതകള്‍ അടിമുടി പിടിച്ചുകുലുക്കി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തോന്നിപ്പോകും. 

നിയമലംഘകര്‍ക്കെതിരെ പോരാടുന്നു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനപിന്തുണ നേടിയ പത്രം നിരന്തരം നടത്തിക്കൊണ്ടിരുന്നത് നിയമലംഘനങ്ങളായിരുന്നു. കുറ്റവാളികളുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താറുണ്ട് എന്ന് അഭിമാനപൂര്‍വം ഏറ്റുപറയാറുള്ള പത്രം ചെയ്തത് കൊലചെയ്യപ്പെട്ട പതിമൂന്നുകാരിയുടെ വോയ്‌സ് മെയിലിലുണ്ടായിരുന്ന സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്ത് പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുകയാണ്. കുട്ടി മരിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അത് ചെയ്തത് എന്ന് അറിഞ്ഞപ്പോള്‍ ജനങ്ങള്‍ ഞെട്ടിത്തരിച്ചുപോയി. സര്‍ക്കുലേഷന്‍ വര്‍ദ്ധനയ്ക്കും ലാഭത്തിനും വേണ്ടി പോകാവുന്നതിന്റെ പരമാവധിയായിരുന്നു അത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. അത് പോലെ നിരവധി കുറ്റകൃത്യങ്ങള്‍ പുറത്തായി. മാനേജ്‌മെന്റ് അറിയാതെ എങ്ങനെ പത്രപ്രവര്‍ത്തകര്‍ക്ക് ആയിരക്കണക്കിന് ഫോണുകള്‍ ചോര്‍ത്താന്‍ കഴിയുക ? അതിന്റെ പണം ആര് മുടക്കി ? കുറ്റവാളികളെ ഡിറ്റക്റ്റീവുകളായി നിയോഗിക്കാനുള്ള വന്‍തുക ആരു മുടക്കി ? നുറുനുറുചോദ്യങ്ങള്‍ ഉയര്‍ന്നു.

ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ നിയമലംഘനങ്ങളെ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടിയത് ഗാര്‍ഡിയന്‍ പത്രമായിരുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ശമ്പളക്കാരായ ഡിറ്റക്റ്റീവുകള്‍ ആരുടെ ഫോണും ചോര്‍ത്താന്‍ പ്രാപ്തരായിരുന്നു. ഫോണ്‍ ചോര്‍ത്തുക ഒരു കുറ്റകൃത്യമാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവരത് ചെയ്തുപോന്നത്. ഈ ഫോണ്‍ചോര്‍ത്തല്‍ പൊലീസിനും അറിവുള്ള കാര്യമായിരുന്നു. ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ ആളുകളും പൊലീസിലെ ഉന്നതരും ചേര്‍ന്നാണ് ഈ കുറ്റകൃത്യങ്ങളേറെയും ചെയ്തുകൂട്ടിയത്. രഹസ്യങ്ങള്‍ പരസ്പരം കൈമാറി അവര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചുപോന്നു. കൊലചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ഫോണ്‍ മാത്രമല്ല, ഭീകരാക്രമണങ്ങളില്‍ മരിച്ച സാധാരണക്കാരുടെയും മരിച്ച സൈനികരുടെയും വരെ ഫോണുകള്‍ ഇങ്ങനെ ചോര്‍ത്തപ്പെട്ടതായി ഗാര്‍ഡിയന്‍ തെളിയിച്ചു. 

ഗട്ടര്‍ പ്രസ്സുകള്‍ക്ക് ഏതളവ് വരെപോകാം എന്നതിന്റെ വ്യക്തമായ ചിത്രമായി ന്യൂസ് ഓഫ് ദ വേള്‍ഡ് വിവാദം. ഒരു പത്രം മാത്രമല്ല പല പത്രങ്ങള്‍ ഇങ്ങനെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടാറുണ്ടെന്ന് തെളിഞ്ഞതാണ്. നാട് മുഴുവന്‍ ഇതെല്ലാം പാട്ടാവുകയും ബ്രിട്ടീഷ് ഗവണ്മെന്‍് ന്യൂസ് കോര്‍പ്പറേഷന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പാകുകയും ചെയ്തപ്പോഴാണ് മര്‍ഡോക് പത്രം അടച്ചുപൂട്ടി നല്ല പിള്ള ചമഞ്ഞത്. ആകെ ലാഭനഷ്ടങ്ങള്‍ കൂട്ടിനോക്കിയേ മര്‍ഡോക് ഒരു കാര്യം ചെയ്യാറുള്ളൂ. ലാഭം വര്‍ദ്ധിപ്പിക്കുക എന്ന ഒറ്റമൂല്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സ്ഥാപനമാണത്. അവരുടെ കണക്കുകള്‍ തെറ്റാറില്ല. 

മാധ്യമപ്രവര്‍ത്തനം മറ്റൊരു വ്യവസായം മാത്രമാണ് എന്ന തത്ത്വശാസ്ത്രമാണ് ഇവിടെ തോലുപൊളിച്ച് നഗ്നമാക്കപ്പെട്ടിരിക്കുന്നത്. റുപര്‍ട് മര്‍ഡോക്കിന്റെ വരവോടെയാണ് സാമൂഹ്യലക്ഷ്യത്തോടെയുള്ള മാധ്യമപ്രവര്‍ത്തനം എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആശയത്തിന് മങ്ങലുണ്ടായത്. വാര്‍ത്തയല്ല, പരസ്യമാണ് പ്രധാനം എന്ന് പറയാന്‍ മര്‍ഡോക് മടിച്ചില്ല. പരസ്യം ആളുകളിലെത്തിക്കാനുള്ള മാധ്യമം മാത്രമാണ് വാര്‍ത്ത എന്ന ആശയംപോലും യാതൊരു മനപ്രയാസവുമില്ലാതെ ഉന്നയിക്കപ്പെട്ടു. 

മാധ്യമവ്യവസായം മറ്റേതൊരു വ്യവസായവും പോലെയാണ് എന്ന് പറയുമ്പോള്‍ തന്നെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന നിലയിലുള്ള സാമൂഹ്യ-രാഷ് ട്രീയ പദവികളും അതിന്റെ മറ്റ് സാമ്പത്തികാനുകൂല്യങ്ങളും നേടാന്‍ ഇവരാരും മടിച്ചില്ല. മര്‍ഡോക് തന്നെ രാഷ്ട്രീയമായ സ്വാധീനത്തിന് വേണ്ടി തന്റെ മാന്യ പത്രങ്ങളെ ഉപയോഗപ്പെടുത്തുകയും പണമുണ്ടാക്കാന്‍ ഗട്ടര്‍ പ്രസ്സുകളെ ഉപയോഗിക്കുകയുമാണ് ചെയ്തുപോന്നത്. 
കച്ചവടത്തില്‍ മാത്രം ഊന്നിയ മാധ്യമത്തിനുണ്ടാകാവുന്ന ഏറ്റവും വലിയ തിരിച്ചടി മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു സ്ഥാപനത്തില്‍ തന്നെ സംഭവിച്ചത് ചരിത്രത്തിന്റെ നീതിയാണെന്ന് തോന്നിപ്പോകുന്നു. ആ തിരിച്ചടിയെ നേരിടാനോ അതില്‍ ഉള്‍പ്പെട്ട അധാര്‍മികതകളെ ന്യായീകരിക്കാനോ കരുത്തില്ലാതെ, ലോകത്തിലെ ഏറ്റവും വലുതെന്ന അവകാശവാദം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ​ ഒരു പത്രത്തിന് അതിന്റെ ശവക്കുഴിയിലേക്ക് പോകേണ്ടി വരിക- മാധ്യമ ചരിത്രത്തിലെ അത്യപൂര്‍വ സംഭവമായി ഇതുമാറുന്നു.

ധാര്‍മികതയെ ഓടയിലെറിഞ്ഞുള്ള ലാഭക്കൊതിയും അത് നേടാനുള്ള കഴുത്തറപ്പന്‍ മത്സരവുമാണ് ഇതിലേക്ക് എത്തിച്ചത്. ഇന്ന് ന്യൂസ് ഓഫ് ദ വേള്‍ഡില്‍ സംഭവിച്ചത് ഏറിയും കുറഞ്ഞും മറ്റെവിടെയും സംഭവിക്കാം. 

ബ്രിട്ടനില്‍ മര്‍ഡോക്കിനെതിരെ ഉയര്‍ന്ന ജനരോഷം മാധ്യമ മര്യാദകള്‍ക്ക് വില കല്പിക്കുന്നവരില്‍ വലിയ സന്തോഷമുയര്‍ത്തിയിരിക്കും. എന്നാല്‍ ഇത് മൊത്തം മാധ്യമങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടികളെടുക്കുന്നതിലേക്കാണ് സര്‍ക്കാറിനെ നയിക്കുന്നതെങ്കില്‍ മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അത് ഹാനികരമാകുമെന്ന കാര്യം തീ

Monday, 18 July 2011

ബ്ലൂ കേരള

ഇപ്പോഴാണ് ജനാധിപത്യമോ സോഷ്യലിസമോ എന്തൊക്കെയോ പൂര്‍ണമായും നടപ്പായത്. സ്ത്രീകളുടെ ലൈംഗികവല്‍ക്കരണം യുഗങ്ങള്‍ക്കു മുമ്പേ സാധിച്ചതാണെങ്കിലും അതില്‍ നിന്ന് അധികം മുമ്പോട്ട് പോകാതെ നിന്നിരുന്ന മലയാളികള്‍ അവറ്റകുളുടെ മാംസവല്‍ക്കരണമാണ് ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്. 90 വയസുള്ള അപ്പാപ്പന്‍മാര് വരെ 10 വയസുള്ള കൊച്ചിനെ പീഡിപ്പിച്ചവരുടെ ലിസ്റ്റില്‍ തെളിയുന്നു, അച്ഛനും അമ്മയും കൂടി സ്വന്തം കുഞ്ഞിനെ ഇറച്ചിവിലയ്‍ക്ക് വില്‍ക്കുന്നു, നാലാം ക്ലാസുകാരന്‍ യുകെജി വിദ്യാര്‍ഥിയെ റേപ് ചെയ്തു കൊല്ലുന്നു, അങ്ങനെ ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ സംസ്ഥാനം മാംസക്കച്ചവടത്തിലെ ആഗോളഭീമന്മാരെ ലജ്ജിപ്പിക്കുന്ന തരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു.
സൂര്യനെല്ലിയായിരുന്നു ട്രെന്‍ഡ് സെറ്റര്‍. പിന്നെയങ്ങോട്ട് എത്രയെത്ര കേസുകള്‍. റെക്കോര്‍ഡ് ആകാന്‍ പോകുന്നത് പറവൂര്‍ കേസാണ്. ലിസ്റ്റില്‍ 200 പേര് കഴിഞ്ഞു. ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന മനോരോഗികളായ അപ്പാപ്പന്മാര്‍ ഗ്രാന്‍ഡ് ചില്‍ഡ്രനെ റേപ് ചെയ്യുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍,പൂവേതാണ് കായേതാണെന്നു തിരിച്ചറിയാത്ത നാലാം ക്ലാസ് പയ്യനൊക്കെ ഇതിനും മാത്രം ലിബിഡോ എവിടെ നിന്നുണ്ടാവുന്നു എന്നത് ആരും അന്വേഷിക്കുന്നില്ല. ഉണ്ടായ ദിവസം മുതല്‍ വയാഗ്ര കലക്കിക്കൊടുത്താലും ഇത്തരം ക്രൂരത നടപ്പാക്കാനുള്ള പ്രചോദനം കിട്ടുമെന്നു തോന്നുന്നില്ല.
സത്യത്തില്‍ 90കാരന്‍ മുതല്‍ 9വയസുകാരന്‍ വരെ എല്ലാ പ്രതിഭകള്‍ക്കും പ്രചോദനമായിട്ടുള്ളത് ഒന്നു തന്നെയാണ്- പോര്‍ണോഗ്രഫി. സിനിമയും ടിവിയും പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ ശക്തമായ ദൃശ്യമാധ്യമമായി മൊബൈല്‍ മാറിയത് അതിലൂടെ നമ്മുടെ കുട്ടികള്‍ കാണുന്ന സിനിമകളുടെ സ്വഭാവം കൊണ്ടാണ്. അശ്ലീലചിത്രം വ്യാപിക്കുന്നു എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറയുകയും അതൊക്കെ ആസ്വദിക്കാന്‍ കഴിയുന്നതില്‍ വൈകൃതതെക്കാള്‍ കുസൃതി കണ്ടെത്തുകയും ചെയ്തിരുന്ന ലാഘവബുദ്ധിയാണ് പരാജയപ്പെടുന്നത്. അതൊക്കെ കണ്ടു കണ്ട് തലമുറയുടെ മനസാണ് മാറിപ്പോയത്. പോര്‍ണോഗ്രഫിക്കെതിരെ ഒന്നും ചെയ്യാതിരിക്കുകയും ലൈംഗികകുറ്റവാളികളുടെ 100 പേജ് നീളുന്ന ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നത് തികഞ്ഞ വിഡ്ഡിത്തമാണ്.
രതിനിര്‍വേദമൊക്കെ പിന്നെയും പിന്നെയും വിജയിക്കുമ്പോള്‍ റിസ്കിലാവുന്നത് അങ്ങേതിലെ ചേച്ചിമാരുടെ ചാരിത്ര്യമാണ് (ചാരിത്ര്യം നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു). പോര്‍ണോഗ്രഫി ആധുനികതലമുറയുടെ ദൃശ്യകലയാണെന്നുള്ള സങ്കല്‍പം പുനപരിശോധിക്കേണ്ടിയിരിക്കുന്നു. ഇടക്കാലത്തെ ലൈംഗികവിപ്ലവത്തില്‍ പോര്‍ണോഗ്രഫിയുടെ പങ്ക് ചെറുതല്ല. എന്നാല്‍ വിപ്ലവം വഴിതെറ്റിയതുപോലെ തന്നെ പോര്‍ണോഗ്രഫിയും മലയാള സിനിമ പോലെ എവിടെയോ എത്തിച്ചേര്‍ന്നിരിക്കുന്നു. പഴയ പോര്‍ണോകളില്‍ രതിയുടെ പ്രണയപര്‍വമാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ പരമാവധി വൈകൃതം അവതരിപ്പിക്കുന്ന സിനിമകളാണ് ഇന്ന് പുതുമയുള്ളത്.
പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക ലൈംഗിതബന്ധം അവതരിപ്പിക്കുന്ന സിനിമകള്‍ പോര്‍ണോഗ്രഫിയിലെ പഴഞ്ചന്‍ ട്രെന്‍ഡ് ആണ്. പരമാവധി വൈകൃതം, പരമാവധി വയലന്‍സ്, പരമാവധി അഗമ്യഗമനം ഇവയാണ് അധുനിക പോര്‍ണോഗ്രഫിയുടെ തത്വശാസ്ത്രം. കാമുകീകാമുകന്മാരുടെ പ്രണയവും ഭാര്യാഭര്‍ത്താക്കന്മാരുടെ രതിയും ആരെയും ത്രസിപ്പിക്കുന്നില്ല. മദാലസയായ അമ്മയെ മകന്‍ പ്രാപിക്കുന്നതും,എട്ടും പൊട്ടും തിരിയാത്ത കൊച്ചുമകളെ അപ്പൂപ്പന്‍ തന്ത്രപരമായി ഭോഗിക്കുന്നതും ട്രെന്‍്ഡ് സെറ്ററുകളാകുമ്പോള്‍ ഇതൊക്കെ കണ്ടും കേട്ടും പുരോഗമിക്കുന്ന നമ്മുടെ നാടു മാത്രം സദാചാരപാതയിലൂടെ ചരിക്കുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്.
ഒന്നിച്ചിരുന്ന് നീലച്ചിത്രം കാണുകയും കണ്ടതൊക്കെ ആവര്‍ത്തിക്കുകയും ചെയ്തിരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ പോസ്റ്റ് മോഡേണ്‍ കപിള്‍സ് ആയിരുന്നു. ഇന്ന് ആ സിഡികള്‍ ഒന്നിച്ചിരുന്ന് കണ്ട് അവരുടെ മകനും മകളും സീനുകള്‍ സ്വീകരണമുറിയിലെ സോഫയില്‍ പുനരാവിഷ്കരിക്കുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്നും പറഞ്ഞ് രണ്ടിനേം കൗണ്‍സിലിങ്ങിനു കൊണ്ടുപോകുന്ന മാതൃകാദമ്പതികളില്‍ നിന്നു തുടങ്ങണം ചികില്‍സ. കേരളസമൂഹത്തില്‍ പോര്‍ണോഗ്രഫി എന്‍ഡോസള്‍ഫാനെക്കാള്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന വിഷമാണ് വിതച്ചിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷം കൊണ്ട് തലമുറകള്‍ കണ്ടു തീര്‍ത്ത തുണ്ടുപടങ്ങളുടെ പ്രേതം സമൂഹത്തെ വേട്ടയാടുകയാണ്.
പീഡനക്കേസ് പ്രതികളുടെ ലിസ്റ്റ് എടുത്താല്‍ ജാതിയോ മതമോ വിദ്യാഭ്യാസമോ രാഷ്ട്രീയമോ ഒന്നും ആ ലിസ്റ്റിനെ സ്വാധീനിച്ചിട്ടില്ല എന്നറിയാം. ബിവറേജസ് ഔട്ട്‍ലെറ്റിന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്ന അതേ മനസ്സോടെ മെലിഞ്ഞുണങ്ങിയ ഒരു പന്ത്രണ്ടുകാരിയുടെ ചോരക്കിടക്കയ്‍ക്കു വേണ്ടി ക്യൂ നില്‍ക്കാല്‍ ബുദ്ധിജീവികളും കലാകാരന്മാരും വിദ്യാസമ്പന്നരുമായ സമൂഹത്തിനു സാധിക്കുന്നു.പീഡനകഥകള്‍ എഴുതി മാധ്യമധര്‍മം നിറവേറ്റുന്നവരും അത് വായിച്ചു ഹരം കൊള്ളുന്ന വായനക്കാരും അതേ രോഗത്തിന്റെ മറുവശമാണ് കാണിക്കുന്നത്.
ചാനല്‍ ചര്ച്ചകളും പ്രചോദനാത്മകലേഖനങ്ങളുമല്ല,പ്രായോഗികനടപടികളാണ് നമുക്കാവശ്യം. ലോകത്ത് മറ്റു രാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുള്ള നിയമങ്ങളും പ്രായോഗിക നടപടികളും എന്താണെന്നു മനസ്സിലാക്കി സമൂഹനന്മയ്‍ക്കു വേണ്ടി സര്‍ക്കാര്‍ അടിയന്തരമായി ഇവയെങ്കിലും ചെയ്യേണ്ടതാണ്.
1. ലൈംഗികവിദ്യാഭ്യാസം ഒന്നാം ക്ലാസില്‍ തന്നെ ആരംഭിക്കുക.
2. ഇന്റര്‍നെറ്റിലെ പോര്‍ണോഗ്രഫിക്ക് ആവശ്യമായ വിലക്കുകളേര്‍പ്പെടുത്തുക.
3. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിനിവേശത്തിന് വിചാരണ കൂടാതെ പരമാവധി ശിക്ഷ നല്‍കുക.
4. ഹൈസ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ലൈംഗികബന്ധത്തെപ്പറ്റി ക്ലാസ് നല്‍കുക


നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.സൂര്യനെല്ലിയില്‍ തുടങ്ങി വിതുര,തങ്കമണി വഴി പറവൂര്‍, കോതമംഗലം......
അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പീഡന പരമ്പരയില്‍ കേരളം തേജസോടെ നില്‍ക്കുന്ന കാഴ്ച എല്ലാ മലയാളികളിലും രോമാഞ്ച മുണ്ടാക്കുന്നു.പത്രക്കാരും ചാനലുകാരും പുതിയ പുതിയ പീഡന വാര്‍ത്തകള്‍ക്കായി നെട്ടോട്ടമോടുന്നു.ഇരകള്‍ വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നു. സ്വന്തം പിതാവ് തന്നെ മകളെ വിറ്റു കാശുണ്ടാക്കുന്നു.എല്ലാത്തിനും സാക്ഷിയായി പ്രതികരിക്കാനാകാതെ അമ്മ.അഞ്ചു വയസുകാരിയെ 10 വയസുകാരന്‍ പീഡിപ്പിക്കുന്നു. ഏഴാം ക്ലാസ്സുകാരിയെ എട്ടാം ക്ലാസ്സുകാരന്‍ പീഡിപ്പിക്കുന്നു.അങ്ങനെ ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകളുമായി മാധ്യമങ്ങള്‍ നമ്മളെ തേടിയെത്തുന്നു.സാക്ഷര കേരളം ലജ്ജിച്ചു പോകുന്ന കാഴ്ചകള്‍. സാദാ ഓട്ടോ ഡ്രൈവര്‍ മുതല്‍ ഡോക്ടറും സബ്ബ് ഇന്‍സ്പെക്ടറും രാഷ്ട്രിയ നേതാവും,നായരും നമ്പൂരിയും ,കൃസ്ത്യാനിയും, മുസല്‍മാനും....അങ്ങനെ നാനാജാതി മതസ്ഥര്‍ ഒത്തൊരുമിച്ചു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി പോരുന്ന ഈ വ്യവസായത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു കഴിഞ്ഞു.പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് 2 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.കേരള സര്‍ക്കാര്‍ വളരെ മുന്‍പ് തന്നെ ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി പ്രോത്സാഹനം നല്‍കി വരുന്നുണ്ട്.
രാജ്യത്ത് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വ്യഭിചരിക്കുന്ന അനേകായിരങ്ങള്‍ ഉണ്ട്.വ്യഭിചരിക്കാന്‍ പോകാതെ മുണ്ട് മുറുക്കിയുടുത്തു കഴിയുന്ന അനേകായിരങ്ങള്‍ വേറെയുമുണ്ട്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം വൈകിട്ട് 6 നു ശേഷം പുരുഷന്മാരെ വളയ്ക്കാന്‍ നില്‍ക്കുന്ന അനേകം സ്ത്രീകളെ കാണാം.സര്‍ക്കാര്‍ ലക്ഷങ്ങള്‍ കാണിച്ചു പ്രലോഭിപ്പിച്ചാല്‍ ഇനി ഇവരെല്ലാം ബലാല്‍സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന കാലം വിദൂരമല്ല.ലക്ഷങ്ങള്‍ കിട്ടിയപ്പോള്‍ വിദേശ മാഗസിന് വേണ്ടി ഉടു തുണിയുരിയാന്‍ നമ്മുടെ പെണ്‍കുട്ടികളുടെ റോള്‍ മോഡലായ ഐശ്വര്യറായി പോലും തയാറായി.പിന്നെ പാവപെട്ട പെണ്‍കുട്ടികളുടെ കാര്യം പറയാനുണ്ടോ? ഇന്നേ വരെ പീഡകര്‍ക്ക് തക്കതായ ശിക്ഷ നേടികൊടുക്കുവാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.മാധ്യമ വിചാരണയോട് കൂടി എല്ലാം അവസാനിക്കുന്നു.രാവിലെ പത്രമെടുത്താല്‍ ചിലര്‍ പ്രാദേശിക പേജ് നോക്കുന്നു, മറ്റു ചിലര്‍ ചരമ പേജ് നോക്കുന്നു. മറ്റു ചിലര്‍ പീഡന വാര്‍ത്ത മാത്രം തിരയുന്നു.(ഇതൊരു അസുഖമാണോ?) ഇവര്‍ക്കായി ഒരു പീഡന പേജ് പത്രത്തില്‍ എന്നാണാവോ തുടങ്ങുന്നത്.ഈ പീഡനോല്സവത്തിനു പ്രോത്സാഹനമായി മലയാള സിനിമ രംഗവും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രതി നിര്‍വേദത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇതാ "അവളുടെ രാവുകള്‍". കൂടാതെ മറ്റനേകം മസാല ചിത്രങ്ങള്‍ മലയാളിയുടെ രുചി മനസിലാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ഇതും വന്‍ വിജയമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് സംശയമില്ല. ഷക്കീല വീണ്ടും തിരിച്ചു വരുമോ എന്നതാണ് ഇപ്പോള്‍ നാട്ടുമ്പുറത്തെ ചായക്കടകളില്‍ മുഖ്യചര്‍ച്ച.തകര്‍ച്ച നേരിടുന്ന മലയാള സിനിമയ്ക്ക് ഒരു ഉയിര്‍ത്തെഴുനെല്‍പ്പിനു അവസരമൊരുങ്ങിയിരിക്കുന്നു.സിനിമാലോകം മലയാളിയുടെ ആസ്വാദന നിലവാരം തിരിച്ചറിഞ്ഞിരിക്കുന്നു.
മലയാളത്തുന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി അനേകം കഥകളും കവിതകളും എഴുതിയങ്കിലും അവരുടെ " എന്‍റെ കഥ " ആണ് മലയാളിയ്ക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌. എല്ലാവരും അത് വാങ്ങി വായിച്ചു "ആസ്വദിച്ചതിനു" ശേഷം പ്രിയ കഥാകാരിയെ ആക്ഷേപിക്കുന്ന കാഴ്ചയാണ് സാംസ്കാരിക കേരളം കണ്ടത്.മനസുകൊണ്ടും ശരീരം കൊണ്ടും, ചിന്ത കൊണ്ടും താന്‍ ചെയ്തതെല്ലാം അല്‍പ്പം ഭാവനയും കൂടി ചേര്‍ത്തു ഉറക്കെ പറയാനുള്ള ആര്‍ജ്ജവം മാധവിക്കുട്ടി കാട്ടിയപ്പോള്‍ , ഹൃദയം കൊണ്ട് മോശം കാര്യങ്ങള്‍ ചിന്തിക്കുകയും രാത്രിയുടെ മറവില്‍ അത് പ്രവര്‍ത്തിക്കുകയും, അദരം കൊണ്ട് നല്ലത് പറയുകയും ചെയ്യുന്ന ശരാശരി മലയാളി പ്രിയ കഥാകാരിയെ മോശക്കാരിയായി മാത്രം കണ്ടു താന്‍ പഠിച്ച വിശ്വാസപ്രമാണങ്ങള്‍ക്ക് അടിവരയിട്ടു.
മലയാളി "എല്ലാം" അടിച്ചമര്‍ത്തി ജീവിക്കുന്നതിന്റെ കുഴപ്പങ്ങളാണ് ഏറെയും. അവസരങ്ങള്‍ക്കായി അവന്‍ കാത്തിരിക്കുന്നു. അവസരങ്ങള്‍ മുതലാക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇവിടെ ആണ്‍ പെണ്‍ വ്യത്യാസം പോലും ഇല്ല.അതിന്റെ തെളിവാണ് സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്ന പരപുരുഷ ബന്ധം.സ്ത്രീകളുടെ വലകളില്‍ പെടുന്ന പുരുഷന്മാരുടെ കണക്കെടുക്കാന്‍ ആരും ഇത് വരെ മുതിരാതിരുന്നത് ഭാഗ്യം. അല്ലങ്കില്‍ ആ പേര് ദോഷവും കേരളത്തിനു സ്വന്തമായേനെ.

ജനലോക്പാല്‍ ബി

"അന്നഹസാരെ നിരാഹാരം തുടങ്ങി, ജനലോക്പാല്‍ ബില്‍ പാസ്‌ ആകുന്നതു വരെ." ഈ വാര്‍ത്ത‍ കേട്ടാന്നു സംഭവം എന്താന്ന് അന്വേഷിക്കാന്‍ തുടങ്ങിയത്. അന്വേഷണം തുടങ്ങി ഒരു പരിതി വരെ എത്തിയപ്പോ മനസ്സിലായി ലോക്പാല്‍ ബില്‍ എന്നത് രാഷ്ട്രിയ മേഘലയില്‍ ഉള്ള അഴിമതി തടയുവാന്നും, അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെതന്നും ഉള്ള ഒരു സംവിധാനം ആന്നെന്നു മനസ്സിലായി.അങ്ങനെ ഒരു ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്‌ ആക്കാന്‍ ഒരുങ്ങുവന്നത്രേ. എങ്കില്‍ പിന്നെ എന്തിനു ഈ നിരാഹാരവും പ്രകടനവും ഒകെ?? അങ്ങനെ ആണ് ഞാന്‍ ജനലോക്പാല്‍ ബില്‍ എന്താന്നു വായിക്കാന്‍ തുടങ്ങിയത്. രണ്ടു ബില്ലും വായിച്ചു കഴിഞ്ഞപ്പോ മനസ്സിലായി ലോക്പാല്‍ ബില്‍ വെറും പേരിനു ഒരണ്ണം മാത്രം.ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ ഉള്ളത്.അതില്‍ അഴിമതിക്കാര്‍ക്ക് രക്ഷപെടാന്‍ പഴുതുകള്‍ ഏറെ.

രണ്ടു ബില്ലുകളില്‍ ഉള്ള വ്യത്യാസം ഇവ ഒക്കെ.(മാതൃഭൂമിയില്‍ വന്നത്)

ജനലോക്പാല്‍ ബില്‍
തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പോലെ സര്‍ക്കാറില്‍ നിന്ന് പൂര്‍ണമായും സ്വതന്ത്രമായ ഏജന്‍സിയായി ലോക്പാല്‍ സ്ഥാപിക്കണം. അഴിമതിക്കേസില്‍ അന്വേഷണത്തിനും വിചാരണയ്ക്കും ശിക്ഷ വിധിക്കുന്നതിനും ലോക്പാലിന് അധികാരം നല്‍കണം. കേന്ദ്ര തലത്തില്‍ ലോക്പാലും സംസ്ഥാന തലത്തില്‍ ലോകായുക്തയും സ്ഥാപിക്കണം. കേസ് രജിസ്റ്റര്‍ ചെയ്യാനും ലോക്പാലിന് അധികാരമുണ്ട്. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കുമെതിരെ അന്വേഷണവുമാവാം.

അഴിമതിക്കേസില്‍ ഒരു വര്‍ഷത്തിനകം അന്വേഷണവും അടുത്ത വര്‍ഷത്തിനകം വിചാരണയും പൂര്‍ത്തിയാക്കണം. രണ്ടുവര്‍ഷത്തിനകം കുറ്റക്കാരെ ജയിലിലടയ്ക്കാന്‍ ഇതുവഴി കഴിയും. അഴിമതിക്കേസില്‍ കുറഞ്ഞത് അഞ്ചുവര്‍ഷവും കൂടിയത് ജീവപര്യന്തവും തടവുശിക്ഷ നല്‍കണം. അഴിമതിമൂലം പൊതുഖജനാവിനുണ്ടായ നഷ്ടം ശിക്ഷാകാലയളവില്‍ കുറ്റക്കാരനില്‍ നിന്ന് ഈടാക്കണം. നിശ്ചിത സമയത്തിനകം സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് സേവനം ലഭ്യമായില്ലെങ്കിലോ, റോഡ്-പാലം തുടങ്ങിയ പൊതുപ്രവൃത്തികളില്‍ ക്രമക്കേട് കണ്ടാലോ സാധാരണ പൗരനുപോലും ലോക്പാലിനെ സമീപിക്കാം. കളങ്കിതനായ ഉദ്യോഗസ്ഥനുമേല്‍ ലോക്പാലിന് പിഴ ചുമത്താം. സ്വമേധയാ കേസെടുക്കാനും ലോക്പാലിന് അധികാരമുണ്ട്.

കേന്ദ്ര വിജിലന്‍സ് കമ്മീഷനും സി.ബി.ഐ.യുടെ അഴിമതി വിരുദ്ധ സെല്ലും ലോക്പാലില്‍ ലയിപ്പിക്കണം. ജഡ്ജിമാരും സിവില്‍ സമൂഹത്തിലെ പ്രതിനിധികളും ചേര്‍ന്നാണ് ലോക്പാല്‍ അധികൃതരെ തിരഞ്ഞെടുക്കുന്നത്. ലോക്പാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ രണ്ട് മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കണം. ലോക്പാലില്‍ നിയമരംഗത്തെ നാല് വിദഗ്ധരുള്‍പ്പെടെ പത്ത് അംഗങ്ങളുണ്ടാകണം. നിയമവിദഗ്ധര്‍, സി.വി.സി., സി.എ.ജി., അന്താരാഷ്ട്ര പുരസ്‌കാര ജേതാക്കള്‍ എന്നിവരടങ്ങിയ സമിതിയാണ് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

സര്‍ക്കാര്‍ ലോക്പാല്‍ ബില്‍
അഴിമതിമൂലമുള്ള നഷ്ടം തിരിച്ചുപിടിക്കാന്‍ ഇതില്‍അധികാരമില്ല. കുറ്റക്കാര്‍ക്കെതിരായ കുറഞ്ഞ ശിക്ഷ ആറുമാസം തടവും കൂടിയത് ഏഴ് വര്‍ഷം തടവും. ലോക്പാലിന് സ്വമേധയാ കേസെടുക്കാനാവില്ല. ലോക്പാല്‍ ഉപദേശക സമിതിയാണ്. കേസന്വേഷിക്കാനേ അതിന് അധികാരമുള്ളൂ. ബന്ധപ്പെട്ട അധികൃതരാണ് ലോക്പാലിന്റെ ശുപാര്‍ശ പ്രകാരം ശിക്ഷ വിധിക്കണമോ എന്നുതീരുമാനിക്കേണ്ടത്. നിസ്സാര പരാതിക്കാര്‍ക്കെതിരെ കര്‍ക്കശ നടപടിയുണ്ടാകും.

അന്വേഷണ കാലയളവ് ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ. എന്നാല്‍ വിചാരണയ്ക്ക് സമയപരിധിയില്ല. എം.പി.മാര്‍ക്കും മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും എതിരെ അന്വേഷണമാവാം. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം സാധ്യമല്ല. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അതിനുള്ള അധികാരം.

ലോക്പാലിന് മൂന്ന് അംഗങ്ങള്‍ മാത്രമേയുള്ളൂ. എല്ലാവരും റിട്ടയേര്‍ഡ് ജഡ്ജിമാരാണ്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഇരുസഭകളിലെയും നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, നിയമമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ ചേര്‍ന്നാണ് ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. വിദേശകാര്യം, സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ അവകാശമില്ല. അഴിമതി വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കാനും വ്യവസ്ഥയില്ല.

ബില്ലിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഒരു ഉപദേശക സമതി കൊണ്ട് ഇവിടെ എന്ത് നടക്കാനാ?? ഇങ്ങനെ കട്ടു മുടിക്കുന്നവരെ ഉപദേശിച്ചു നന്നാക്കണോ?? ഇപ്പൊ ഓരോ ദിവസവും ഓരോ അഴിമതിയാ ഒന്നിന് പുറകെ ഒന്നായി പൊങ്ങി വരുന്നേ. ഇനിയും എന്തെല്ലും അഴിമതി നടന്നത് വെളിച്ചത് എത്തിയില്ലങ്ങില്‍ അത് ഇനി അടുത്ത തിരഞ്ഞെടുപ്പ് അടുക്കുമ്പോ പ്രതിപക്ഷം പൊക്കികൊണ്ട് വരും. വിചാരണക്ക് സമയപരിതി വെച്ചിട്ടില്ലങ്കില്‍ പിന്നെ ഇങ്ങനെ ഒരു നിയമം കൊണ്ട് വന്നിട്ട് എന്ത് ഗുണം? വിധി വരുമ്പോളേക്കും പ്രതി ചത്ത്‌ മണ്ണ് ആയിക്കാണും.ഉദാഹരണമായി നമ്മുടെ മുന്നില്‍ കിടക്കുവല്ലേ ഇടമലയാറും ലാവലിനും ഒകെ.എത്ര കൊല്ലമായി ഇതൊകെ നടന്നിട്ട്.അത് പോലെ തന്നെ ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ കാലാവധി വെച്ചതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. ജനങ്ങളുടെ കാശ് കട്ടു മുടിച്ചിട്ടു ഒരു ആറു മാസം ജയിലില്‍ കിടന്ന എന്താ, വീണ്ടും വന്നു കട്ടു മുടിക്കമെല്ലോ.അഴിമതി മൂലം പൊതുഖജനാവിനുണ്ടായ നഷ്ടം കുറ്റക്കാരനില്‍നിന്ന് ഈടാക്കണമെന്ന് എന്ന് പറയുന്ന ജനലോക്പാല്‍ ബില്ലിനോട് പൂര്‍ണമായും ഞാന്‍ യോജിക്കുന്നു.പിന്തുണ പ്രഖ്യാപിച്ച് വന്ന രാഷ്ട്രിയ പാര്‍ട്ടിക്കാരുടെ പിന്തുണ ഒന്നും തന്നെ ആവശ്യമില്ല എന്ന് ഹസാരെ പറഞ്ഞത് വളരെ നന്നായി.അല്ലേല്ലും ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങുമ്പോ അവസരവാധികളായ ആ കള്ളന്‍മാരുടെ പിന്തുണ എന്തിനു?? 
ഇപ്പോളത്തെ യുവത്വം വസിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഈ വിഷയം ആളിക്കതുകയാണ്.അന്നഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബൂകിലും ട്വിറ്റെറിലും നിരവധി പേര്‍ വന്നിരിക്കുന്നു.അവരുടെ എണ്ണം നിമിഷം തോറും വര്‍ധിച്ചു കൊണ്ട് ഇരിക്കുന്നു.അങ്ങ് ടുനഷ്യയിലും ഈജിപ്പറ്റിലും വിവ്ലവം കൊണ്ടുവരാന്‍ സഹായിച്ച ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്നു നമ്മുടെ നാട്ടില്‍ അഴിമതിക്ക് എതിരെ ഉള്ള ഈ വിപ്ലവം വിജയിപ്പിക്കാന്‍ കഴിയും എന്ന് കരുതുന്നു.അഴിമതികളുടെ സിംഹാസനത്തില്‍ കേറി ഇരിക്കുന്ന പല രാഷ്ട്രിയക്കരനെയും വലിച്ചു താഴയേ ഇടാന്‍ എന്താ അഴിമാതിയാല്‍ പൊരുതി മുട്ടി നില്‍ക്കുന്ന ജനങ്ങള്‍ ഇനിയും  ഉയര്‍ന്നു വരും. വരില്ലേ നിങ്ങള്‍?? അതോ പ്രതികരണ ശേഷി ഇല്ലാത്ത ഇതൊന്നും എന്‍റെ പണി അല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന വെറും കഴുതകള്‍ ആയി മാത്രം ജീവിക്കുമോ?

Saturday, 16 July 2011

കഴിഞ്ഞ 5 കൊല്ലം കൊണ്ട് കേരള ജനത കുടിച്ചു തീര്‍ത്തത് 21717 കോടി രൂപയുടെ മദ്യം ...
അതായതു, ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ കണ്ടെത്തിയ ഒരു ലക്ഷം കോടി, നമുക്ക് വെറും 20 കൊല്ലം വെള്ളമാടിക്കാനെ തികയൂ......

"നിധിയാണ്‌ പോലും നിധി"..!!!!! :)

Monday, 11 July 2011

ഓര്‍മ്മയില്‍ ഒരു മഴത്തുള്ളി ! ==============================​==



ഒരുപാടു നോവുകള്‍ ഒരുമിച്ചു പെയ്യുന്ന -
മഴനീര് പൊഴിയുന്ന രാത്രി ഒന്നില്‍ .
ഇടനെന്ജിലെവിടെയോ ഉടയാതെ സൂക്ഷിച്ച -
കനവിന്‍റെ മണ്‍കുടം നനവണിഞ്ഞു.

മനസ്സിന്‍റെ ഗോവണിപ്പടികളില്‍ പടവുകള്‍ -
കുളിരുന്ന തുള്ളികള്‍ താഴന്നിറങ്ങേ,
മറയത്ത് കുറുകാതെ മറപറ്റി നിന്നൊരെന്‍ -
ഓര്‍മ്മതന്‍ പ്രാവുകള്‍ മഴനനഞ്ഞു.

ഒരുപാടു കാത്തിരുന്നൊരുദിനം പൊഴിയുന്ന -
മഴമണിത്തുള്ളികള്‍ കൂട്ടിവെയ്ക്കാന്‍ .
ഇനിയും മറക്കുന്ന മനസ്സിന്‍റെ വേഴാമ്പല്‍
അതിയായ കൊതിയോടെ മഴ നുകര്‍ന്നു.

ഓടിയെന്‍ കൈകളാല്‍ കോവിലിന്നിറയത്തു -
മറവിതന്‍ തുള്ളികള്‍ തോട്ടെടുക്കെ.
മതി !എന്നു പരിഭവം ചൊരിയുന്ന മോഴിയോടെ
അവളെന്‍റെ കൈകളെ തട്ടിമാറ്റി .

ഇനിയുമെന്നോര്‍മ്മതന്‍ മണലിട്ട മുറ്റത്തു-
പ്രണയമായ്‌, പ്രളയമായ് പെയ്തിറങ്ങാന്‍ .
"തിരികെ വരും" എന്ന മോഴിവാക്കുതന്നിട്ടു -
മുടിയഴിച്ചിട്ടവള്‍ പടികടന്നു .

"ഒരുപാടു മഴനനഞ്ഞെരിയുന്ന കണ്ണുമായ്‌
വിട പറഞ്ഞവളെ ഞാന്‍ കാത്തിരുന്നു.
ഒരുപാടു കാമുകന്മാരവള്ക്കുണ്ടെന്നത്-
അറിയാം അതെങ്കിലും കാത്തിരുന്നു.

Sunday, 10 July 2011

റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച


അഴിമതി നമുക്കു വലിയ അല്‍ഭുതമോ വാര്‍ത്തയോ ഒന്നുമല്ല , അഴിമതിയില്ലെങ്കില്‍ അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാവിക പ്രക്രിയയായികഴിഞ്ഞിരിക്കുന്നു അത് . പക്ഷെ അഴിമതിയുടെ കോര്‍പ്പറേറ്റ് തലങ്ങള്‍ അധോലോകത്തെക്കാള്‍ ഭീകരമാം വിധത്തില്‍ ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും അതേ കോര്‍പ്പറേറ്റുകളെ ഭരണകൂടങ്ങള്‍ രക്ഷകരായി അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ നമുക്കു കാര്യമായ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു . സി എ ജി വീണ്ടും ബോംബ് പൊട്ടിച്ചിരിക്കുന്നു ,ഇത്തവണ പക്ഷെ ആര്‍ക്കും വലിയ കൌതുകമൊന്നുമില്ല . ഓയില്‍ വില കൂട്ടിയതു എണ്ണകമ്പനികള്‍ നഷ്ടം സഹിക്കുന്നുവെന്ന വാദഗതിയിന്മേലാണ് .പക്ഷെ ഇപ്പോള്‍ സി എ ജി റിപ്പോര്‍ട്ടു പറയുന്നതു റിലയന്‍സ് അടക്കമുള്ള എണ്ണ കമ്പനികളെ വഴി വിട്ടൂ സഹായിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ ഖജനാവിനു നഷ്ടമായിട്ടുള്ളത് ലക്ഷം കോടിയോളമാണെന്നാണ് .രാജസ്ഥാന്‍ മേഖലയില്‍ ഉള്ള കെയിണ്‍ഇന്‍ഡ്യാ ലിമിറ്റഡിനും ഈ ഉപകാരം ചെയ്തിട്ടുണ്ട് . എണ്ണ കമ്പനികള്‍ നടത്തുന്ന മൂലധന നിക്ഷേപത്തിനു പകരമായി വാതക വില്പനയിലൂടെ ഈടാക്കാം എന്ന ഉടമ്പടിയെ ഉപയോഗിച്ചാണ് ഈ ഉപകാരം .നിര്‍ദ്ദേശിക്കപ്പെട്ട മൂലധന നിക്ഷേപത്തിനെക്കാളും പലമടങ്ങു പെരുപ്പിച്ചാണ് ഇപ്പോഴത്തെ മൂലധന നിക്ഷേപം കാണിച്ചിരിക്കുന്നത് . ഇതു മൂലം സര്‍ക്കാര്‍ ഖജനാവിനും രാജ്യത്തിനും കോടികളാണ് നഷ്ടമായിട്ടുള്ളത് .മുന്‍ പെട്രോളിയം മന്ത്രി മുരളി ദിയോറയാണ് റിലയന്‍സിനു വേണ്ടി ഈ സഹായം ചെയ്തിട്ടുള്ളത് . റിലയന്‍സിന്റെ ഇതപര്യന്തമുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലെന്തെങ്കിലും പുതുമയോ അല്‍ഭുതമോ ഒന്നുമില്ല .സാമ്പത്തിക തിരിമറികളിലൂടെ സ്വാര്‍ത്ഥ ലാഭം സൃഷ്ടിക്കാനും ഇന്‍ഡ്യയിലെ ഭരണകൂടങ്ങളെ സാമ്പത്തിക സ്വാധീനമുപയോഗിച്ചുഎങ്ങനെ നിയന്ത്രിക്കച്ചിരുന്നതെന്നും എങ്ങനെ അവര്‍ക്കനുകൂലമായി ഗവണ്മെന്റ് നയങ്ങള്‍ രൂപപ്പെടുത്തിയിരുന്നതെന്നും റിലയന്‍സിന്റെ ഭൂത കാലം മാത്രം മതി സാക്ഷി .

“ഇന്‍ഡ്യയില്‍ രണ്ട് തരം ഭരണകൂടങ്ങള്‍ മാത്രമാണുള്ളത് ഒന്ന് റിലയന്‍സ് അനുകൂലം മറ്റൊന്ന് റിലയന്‍സ് പ്രതികൂലം " .

ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട , ഹമീഷ് മക് ഡൊണാള്‍ഡിന്റെ “The Polyester Prince: The Rise of Dhirubhai Ambani“ - എന്ന കൃതിയിലെ പരാമര്‍ശമാണിത് . റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അംബാനി സൃഷ്ടിച്ച കോര്‍പ്പറേറ്റ് - അധോലോക സംസ്കാരത്തെക്കുറിച്ചൂം വിശദമാക്കുന്ന ഒരു കൃതിയാണിത് .ഇന്‍ഡ്യയില്‍ ഒരു കൃതി നിരോധിക്കണമെങ്കില്‍ അതിനെ സംബന്ധിച്ചു മത വിരുദ്ധമോ , അതിനെതിരെ പൊതുജന പ്രക്ഷോഭമോ വസ്തുതയ്ക്കു നിരക്കാത്തതോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ വിവാദമോ ഉണ്ടാകണമെന്നതാണ് സാമാന്യ ന്യായം .ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമ സംസ്കാരത്തെക്കുറിച്ചും ഏറെ വാചാലമാകുന്നൊരു നാട്ടില്‍ യാതൊരു വിവാദത്തിനും ഇടം നല്‍കാതെ , കാരണം എന്താണെന്നു പോലുമറിയാതെ നിശബ്ദമായി ഈ കൃതി നിരോധിക്കപ്പെട്ടിരിക്കുന്നു .ഇന്‍ഡ്യയില്‍ മതങ്ങളെ , ദൈവങ്ങളെ , രാഷ്ട്രപിതാവിനെ വരെ നമുക്കു വിമര്‍ശിക്കാം , പുസ്തകമെഴുതാം പക്ഷെ കോര്‍പ്പറേറ്റുകളെക്കുറിച്ച് വസ്തുതകള്‍ പോലും എഴുതാന്‍ ഭരണ കൂടങ്ങള്‍ നമ്മെ അനുവദിക്കില്ല . ഇന്‍ഡ്യയില്‍ റിലയന്‍സിനു മതങ്ങളെക്കാളും ദൈവത്തെക്കാളും എല്ലാം പ്രഭാവമുണ്ടെന്നു തോന്നുന്നു .!!

വി പി സിങ്ങുമായി റിലയന്‍സിന്റെ ധീരുഭായി അംബാനിക്കുണ്ടായിരുന്ന അത്ര സുഖകരമല്ലാത്ത ബന്ധത്തെ സൂചിപ്പിച്ച് കൊണ്ടായിരിക്കണം റിലയന്‍സ് പ്രതികൂല ഭരണ കൂടം എന്ന് ഹമീഷ് വിലയിരുത്തിയത് . പക്ഷെ 1990 കളിലെയും അതിനു മുമ്പത്തെയും രാഷ്ട്രീയ - കോര്‍പ്പറേറ്റ് സാഹചര്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ പുസ്തകം ഇപ്പോള്‍ തിരുത്തിയാല്‍ ഇങ്ങനെ വായിക്കാം ഒരേ ഒരു ഭരണകൂടം മാത്രമേ ഇന്‍ഡ്യയില്‍ നിലവിലുള്ളു അംബാനിമാര്‍ക്കു ദാസ്യവേല ചെയ്യുന്ന ഭരണ കൂടം .

ധീരുഭായി അംബാനിയുടെ ഉദയം

1950 കളില്‍ യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാം വിധം ദൌര്‍ലഭ്യം ഏര്‍പ്പെട്ടു തുടങ്ങി .അവിടത്തെ നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്‍ഡ്യന്‍ ചെറുപ്പക്കാരനിലാണ് . റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്‍ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍ നിന്ന് വെള്ളി ഉരുക്കി വിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു .ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നതൊരു ജനിതകഗുണമായി , രക്തത്തില്‍ പണത്തെ ആകര്‍ഷിക്കുന്ന ഒരു ഘടകമുള്ള ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി . ആ ജന്മ ഗുണം ഗുജറാത്തി മോധ് ബനിയ എന്ന വൈശ്യ - വിഭാഗത്തിന്റെ പ്രത്യേകതയാണ് . .ഗുജറാത്തിയില്‍ ഒരു ചൊല്ലുണ്ട് - ഒരു മോധ്ബനിയ നിങ്ങള്‍ക്കു അതിഥിയായി എത്തുന്നതിലും ഭേദം നെറ്റിയില്‍ പാണ്ട് വരുന്നതാണ് എന്നു - അത്ര മാത്രം കൌശലക്കാരും ലാഭക്കണ്ണുള്ളവരുമാണ് അവരെന്നാണ് ആ ചൊല്ലിനര്‍ത്ഥം


1932 ല്‍ ഗുജറാത്തിലെ ചോര്‍വാഡാ [ചോര്‍വാഡ എന്നാല്‍ കള്ളന്മാരുടെ സ്ഥലം ] എന്ന ചെറുപട്ടണത്തിലാണ് ധീരജ് ലാല്‍ ഹിരാചന്ദ് അംബാനി എന്ന ധീരു ഭായി അംബാനി ജനിക്കുന്നത് . മോധ് ബനിയ സമൂഹത്തിലേക്കു ഓരോ കുട്ടിയും ജനിച്ചു വീഴുന്നതു കച്ചവടം ചെയ്യാനും പണം സമ്പാദിക്കാനും മാത്രമാണ് , ഹുണ്ടികളും പലിശയും കച്ചവടവുമായി സമ്പത്ത് കുമിഞ്ഞു കൂട്ടുക എന്നതാണ് ഇന്‍ഡ്യയിലെ ജൂതന്മാര്‍ എന്നു വേണമെങ്കില്‍ പറയാവുന്ന അവരുടെ ലക്ഷ്യം .മട്രിക്കുലേഷന് ക്ഴിഞ്ഞു മിഡില്‍ ഈസ്റ്റില്‍ ജോലിക്കു പോയി പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഡ്യയിലേക്കു തിരിച്ചു വരുമ്പോള്‍ പണം ഉണ്ടാക്കാന്‍ ലോകത്തു ഏറ്റവും എളുപ്പമുള്ള സ്ഥലം ഇന്‍ഡ്യയാണെന്നു അംബാനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു .


ഭരണകൂട - മാധ്യമ - കോര്‍പ്പറേറ്റ് അച്ചു തണ്ട്

ഭരണ കൂടങ്ങളെ വിലയ്ക്കെടുത്തു തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒന്നുമില്ലായ്മയില്‍ നിന്നു സഹസ്ര കോടിയിലേക്കു കുതിക്കുവാന്‍ ധീരുഭായി അംബാനിയെ പ്രാപ്തനാക്കിയത് . അന്നും ഇന്നും ഗവണ്മെന്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്നും സ്വാധീനിക്കണമെന്നും അംബാനിമാര്‍ക്കു നല്ല പോലെ അറിയാം .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം . അതിനു വേണ്ടി എപ്പോഴും ഒരു പറ്റം രാഷ്ട്രീയക്കാരെയും പത്രക്കാരെയും ചെല്ലും ചെലവും കൊടുത്തു അംബാനി നിലനിര്‍ത്തി ,അതില്‍ കക്ഷി രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല . കോണ്‍ഗ്രസ്സിന്റെ പ്രണബ് മുഖര്‍ജിയും മുരളി ദിയോറയും ബി ജെ പി യുടെ പ്രമോദ് മഹാജനുമെല്ല്ലാം അംബാനി ആശ്രിത വത്സരരാക്കി വളര്‍ത്തിക്കൊണ്ടു വന്നതാണ് .ഏതു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ വന്നാലും അതു റിലയന്‍സിന്റെ സ്വന്തം സര്‍ക്കാര്‍ ആയി മാറുന്ന കാഴ്ച നാം കണ്ടതാണ് . കോണ്‍ഗ്രസ്സ് ആകട്ടെ ബി ജെ പി ആകട്ടെ ഈ നിലയില്‍ മാറ്റമില്ലാത്ത വിധം സ്വാധീനം ചെലുത്താന്‍ തക്ക ആശ്രിത വത്സരരുടെ ഒരു നിര തന്നെ ഈ പാര്‍ട്ടികളില്‍ അംബാനിക്കുണ്ടായിരുന്നു . വാണിജ്യ എതിരാളികളെ രാഷ്ട്രീയമായി ആരോഗ്യകരമായ മത്സരങ്ങളിലൂടെ നേരിടുന്നതിലൊന്നും അംബാനി ഒരിക്കലും വിശ്വസിച്ചിരുന്നില്ല .രാഷ്ട്രീയമായും ഭരണകൂടങ്ങളെ സ്വാധീനിച്ചുമാണ് ബിസിനസ്സ് എതിരാളികളെ നേരിട്ടിരുന്നത് . വസ്ത്ര വ്യാപാര രംഗത്തു തുടങ്ങിയ ആ മത്സരത്തില്‍ അന്നത്തെ പ്രധാന എതിരാളിയായ ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയെയും ഇത്തരത്തില്‍ ഭരണ കൂടങ്ങളുമായുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയത്തില്‍ ഒരു പാടു അഭ്യുദയ കാംക്ഷികളുണ്ടായിരുന്ന മാന്യനായ വ്യവസായിയായ നുസ്ലി വാഡിയയെ എളുപ്പം ഒതുക്കാനായില്ല [നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ ചെറു മകനാണ് ] അവസാനം മുംബൈ അധോലോകത്തിലെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ പോലും ശ്രമിച്ചു . ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ സഹിതം റിലയന്‍സിന്റെ കീര്‍ത്തി അംബാനിയെ അന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അതു പോലും ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രത്തിന്റെ നിരന്തര പ്രചരണം മൂലമായിരുന്നു .


റിലയന്‍സിനു അധോലോകവുമായുള്ള ബന്ധങ്ങള്‍ മുംബെയിലെ പത്രക്കാര്‍ക്കു അന്നേ സുപരിചിതമായിരുന്നെങ്കിലും ഒരു പത്രത്തിലും അതേക്കുറിച്ചു വാര്‍ത്ത വന്നില്ല , Paid Journalism ഉം Envelop journalism ഉം ഇന്‍ഡ്യന്‍ പത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ചതിനു പിന്നില്‍ ധീരുഭായി അംബാനിയായിരുന്നു .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് വിജയങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം .ടൈം ഓഫ് ഇന്‍ഡ്യയുടെ ഗിരി ലാല്‍ ജെയിനും ഇന്‍ഡ്യന്‍ എക്സ്പ്രെസ്സിന്റെ ഗോയങ്കയുമെല്ലാം ഈ വലയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് അംബാനിയുടെ അധോലോക പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് ഗോയങ്ക സ്വയം റിലയന്‍സിന്റെ ശത്രു പക്ഷത്തേക്കു മാറുകയായിരുന്നു . ഈ പിന്‍ മാറ്റത്തിനു ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയോടുള്ള അനുഭാവവുമുണ്ടായിരുന്നു .ഈ വിയോജിപ്പാണ് പിന്നീടു ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കോറ്പറേറ്റ് - മീഡിയാ യുദ്ധത്തിനു കാരണം . രാം നാഥ് ഗോയങ്കയുടെ ഈ വിയോജിപ്പുകള്‍ പ്രകടമായി തന്നെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലൂടെ വരാന്‍ തുടങ്ങി .റിലയന്‍സിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും കുറിച്ചു നിരവധി ലേഖനങ്ങള്‍ കൃത്യമായ തെളിവുകളോടെ ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരുന്നു . ചാര്‍ട്ടേഡ് എക്കൌണ്ടന്റ്റും സ്വദേശി സാമ്പത്തിക വാദിയുമായ എസ്. ഗുരുമൂര്‍ത്തിയായിരുന്നു ഈ ലേഖനങ്ങളുടെയെല്ലാം പിന്നില്‍ . ഗുരുമൂര്‍ത്തിയുടെ ആദര്‍ശങ്ങളില്‍ റിലയന്‍സിനെപ്പോലുള്ള ഒരു വന്‍ കിട കമ്പനി രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിരുന്നു .യഥാര്‍ത്ഥത്തില്‍ അതു ശരിയുമായിരുന്നു റിലയന്‍സിനെപ്പോലെ ഒരു കുത്തക ആഗോള വല്‍ക്കരണത്തിന്റെ ആനുകൂല്യം മുതലെടുത്തു ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സോഷ്യലിസ്റ്റ് മിതത്വത്തില്‍ നിന്നു കാപിറ്റലിസ്റ്റ് വ്യവസ്ഥയിലേക്കു തള്ളി വിടുകയായിരുന്നു .അതിനെക്കുറിച്ചൊരു സാമ്പത്തികവിശകലനത്തിനോ സ്ഥിതി വിവര പഠനത്തിനോ ഇന്നു വരെ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം . ഗുരുമൂര്‍ത്തിയുടെ ശ്രമങ്ങള്‍ ഒരു ദാവീദ് - ഗോലിയാത്ത് പോരാട്ടം തന്നെയായിരുന്നു , അതു കൊണ്ടു തന്നെ രാഷ്ട്രീയമായ ഭീഷണികള്‍ ഒരുപാടുണ്ടായി ഒരിക്കല്‍ ഗുരുമൂര്‍ത്തിയെ ഒരു വ്യാജ ആരൊപണത്തിന്മേല്‍ അറസ്റ്റ് ചെയ്യിക്കുക പോലുമുണ്ടായി . 1991 ല്‍ മരിക്കുന്നതു വരെ ഈ പോരാട്ടം തുടര്‍ന്നെങ്കിലും അംബാനിയെ തളര്‍ത്താന്‍ ഗോയങ്കയ്ക്കായില്ല . ആഗോള വല്‍ക്കരണത്തിന്റെ കാലത്തു അംബാനി ആര്‍ക്കും തൊടാനാകാത്തത്ര ഉയരത്തില്‍ ഭരണകൂടങ്ങളെ പോലും ഭരിക്കുന്ന സൂപ്പര്‍ പവര്‍ ആയി മാറിക്കഴിഞ്ഞിരുന്നു .

മുംബെയിലെ ആന്റിലയും ചേരികളും

മുംബെയിലെ ദാരിദ്ര്യത്തിന്റെ പുഴുവരിക്കുന്ന ചേരികള്‍ക്കു ബദലായി ആറായിരം കോടിയുടെ ആന്റിലയുടെ ആഡംബരം ഉണ്ടെന്നു നമ്മള്‍ ലോകത്തിന്റെ മുമ്പില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ നോക്കുമ്പോള്‍ പണ്ടു തൊഴിലാളികളുടേതായിരുന്ന ചേരികള്‍ വേശ്യകളുടെതും ഗുണ്ടകളുടേതും മാത്രമായിത്തീര്‍ന്ന ഒരു ചരിത്രത്തില്‍ റിലയന്‍സിന്റെ പങ്ക് വിസമരിക്കാനാവില്ല സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതം മുതല്‍ക്കെ മുംബെയില്‍ ചേരികളുണ്ട് , നിര്‍മ്മാണ തൊഴിലുകള്‍ക്കായി മറ്റു സ്ഥലങ്ങളില്‍ നിന്നു കൊണ്ടു വന്നിരുന്ന തുച്ഛ വേതനക്കാരായ നിര്‍മ്മാണ തൊഴിലാളികളുടെയും കോട്ടണ്‍ മില്‍ ജീവനക്കാരുടെയും അഭയമായിരുന്നു ചേരികള്‍ . അന്നു ചേരികളിലുള്ളവര്‍ വേശ്യകളും ഗുണ്ടകളുമായിരുന്നില്ല ,തൊഴിലാളികളായിരുന്നു . പിന്നീട് 80 കളിലാണ് റിലയന്‍സിന്റെ പോളിസ്റ്റര്‍ വിപ്ലവം കടന്നു വരുന്നത് .കോട്ടണ്‍ മില്ലുകളുടെ ടെക്നോളജി പരാജയപ്പെട്ടതാണ് പോളിസ്റ്റര്‍ വസ്ത്ര വ്യവസായവുമായി പിടിച്ചു നില്‍ക്കാനാവാത്തതെന്ന വിലയിരുത്തലുകള്‍ക്കപ്പുറത്തു റിലയന്‍സിന്റെ പോളിസ്റ്റര്‍ വ്യവസായത്തിനു അന്നത്തെ ഗവണ്മെന്റുകള്‍ അനര്‍ഹവും അസ്വാഭാവികവുമായ ഒരു പാടു ഇളവുകള്‍ നല്‍കിയിരുന്നു , ഇളവുകള്‍ മാത്രമായിരുന്നില്ല റിലയന്‍സിനു വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം പോലും നടത്തിയിരുന്നു .പോളിസ്റ്റര്‍ വസ്ത്ര വ്യവസായത്തിലെ അസംസ്കൃത വസ്തുവായ Purified Terephthalic Acid നെ പൊതു ഇറക്കു മതി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വന്‍ തോതില്‍ നികുതി ഇളവ് ലഭിക്കുന്ന നിയമം അന്നത്തെ രാജീവ് ഗാന്ധി ഗവണ്മെന്റ് ഉണ്ടാക്കിയതു പോലും റിലയന്‍സിനു വേണ്ടി മാത്രമായിരുന്നു . ഇതു നികുതി വരുമാനത്തിന്മേല്‍ രാജ്യത്തിനു വന്‍ നഷ്ടം സൃഷ്ടിച്ചു എന്നു മാത്രമല്ല പോളിസ്റ്റര്‍ വ്യവസായത്തിനു കൃത്രിമമായ മുന്‍ തൂക്കം നല്‍കുന്നതിനും പരുത്തി വസ്ത്ര വ്യവസായത്തെ തകര്‍ക്കാനും വഴി വെച്ചു .അതു കൊണ്ടു തന്നെ ബോംബെയിലെ കോട്ടണ്‍ മില്ലുകളുടേതൊരു സ്വാഭാവിക മൃത്യു ആയിരുന്നില്ല , അതൊരു തരത്തില്‍ പറഞ്ഞാല്‍ റിലയന്‍സിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നിര്‍മ്മാര്‍ജ്ജനം തന്നെയായിരുന്നു . 90 കളുടെ ആദ്യത്തില്‍ സംഭവിച്ച ആഗോള വല്‍ക്കരണവും നഷ്ടങ്ങള്‍ സൃഷ്ടിച്ച തൊഴിലാളി പ്രശ്നങ്ങളും മൂലം കോട്ടണ്‍ മില്ലുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി ആ കെട്ടിടങ്ങള്‍ പുറമ്പോക്കിലെ അനാഥമായ കെട്ടിടങ്ങളായിത്തീര്‍ന്നു , തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ ചേരികളുടെ ദാരിദ്ര്യവുമായി സമരസപ്പെട്ടു വേശ്യകളും ഗുണ്ടകളുമായിത്തീരുകയായിരുന്നു . 

അതു കൊണ്ടു തന്നെ കോട്ടണ്‍ മില്ലുകളുടേത് സ്വാഭാവിക മരണങ്ങളായിരുന്നില്ല , കുപ്രസിദ്ധമായ ചേരികളുടെ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും റിലയന്‍സിനു ചെറുതല്ലാത്ത ഒരു പങ്കുണ്ട് .



2005 ല്‍ ഫ്രീ പ്രെസ്സ് ജേണല്‍ എന്ന മാസിക പുറത്തിറങ്ങിയിരുന്നു .അതിന്റെ ആദ്യ ലക്കത്തില്‍ തന്നെ റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഭരണകൂടങ്ങളുടെ നയപരമായ തീരുമാനങ്ങള്‍ റിലയന്‍സിനു അനുകൂലമാക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ചും അതു വഴി ഗവണ്മെന്റിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിശദമായ പഠനമായിരുന്നു ആ ലക്കം മുഴുവന്‍ . ഓഹരിക്കമ്പോളത്തില്‍ കൃത്രിമമായി ഇടപെടലുകള്‍ നടത്തി അതിന്റെ ഏറ്റക്കുറച്ചിലുകളെ ഫലപ്രദമായി തങ്ങള്‍ക്കനുകൂലമാക്കുന്ന ക്രമക്കേടുകളെക്കുറിച്ചൂ അന്നു തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു . ഷെല്‍ കമ്പനികളെ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരത്തില്‍ കൃത്രിമമായി ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത് [ A shell company is a company that exists but does not actually do any business or have any assets ]. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഡമ്മി കമ്പനി . ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാന്‍ , കള്ളപ്പണം ഒളിപ്പിക്കാന്‍, നികുതി വെട്ടിക്കാന്‍ ഇങ്ങനെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഒരു ഷെല്‍കമ്പനി കൊണ്ടു പോലും സാധ്യമാണ് .ഇത്തരത്തില്‍ നൂറു കണക്കിനു ഷെല്‍ കമ്പനികളായിരുന്നു റിലയന്‍സിനുണ്ടായിരുന്നത് ഇങ്ങനെ . ഒരു രാജ്യത്തിന്റെ ഓഹരി വിപണിയെ മൊത്തമായി തന്നെ നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയും . ഈ നൂറുകണക്കിനു ഷെല്‍ കമ്പനികളുടെ പേരും വിലാസവും അടങ്ങിയതായിരുന്നു ആ ലക്കം ഫ്രീ പ്രസ്സ് ജേണല്‍ . പക്ഷെ എന്തു കൊണ്ടോ മൂന്നു നാലു ലക്കങ്ങള്‍ക്കപ്പുറം ആ പ്രസിദ്ധീകരണം തുടര്‍ന്നില്ല .

നാട്ടുമ്പുറത്തു ഒരു ചൊല്ലുണ്ട് അട്ടയുടെ പൊക്കിള്‍ കണ്ടവന്‍ എന്നു , അതായിരുന്നു അംബാനി . തനിക്കെതിരെയുള്ള ഏതു ആരൊപണങ്ങളെയും നീക്കങ്ങളെയും എങ്ങനെ ഇല്ലാതാക്കണമെന്നു അംബാനിക്കറിയാമായിരുന്നു . കൃഷ്ണ ഗോദാവരി പ്രകൃതി വാതകം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹങ്ങള്‍ക്കു ശേഷമാണ് വൈ എസ് രാജ ശേഖര റെഡ്ഡി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് , അതു പോലെ തന്നെ അരുണാചല്‍ പ്രദേശിലെ ജല വൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അവിടെ സംരംഭകരായ സ്വകാര്യ കമ്പനികളില്‍ നിന്നു പദ്ധതികള്‍ റദ്ദ് ചെയ്യുമെന്നു താക്കീതു നല്‍കിയതിനു പിന്നാലെയാണ് മുഖ്യുമന്ത്രി ഡോര്‍ജി ഖണ്ടുവും വൈ എസ് രാജശേഖര റെഡ്ഡിയെ പോലെ സമാനമായ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതു , എല്ലാം യാദൃശ്ചികമാകാം പക്ഷെ എല്ലാ യാദൃശ്ചികതകളും അനുഗ്രഹമാകുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് ആണ് അംബാനിമാര്‍ .

പ്രതിച്ഛായ സൃഷ്ടിക്കാനും തങ്ങള്‍ നല്‍കിയ നേട്ടങ്ങളും സംഭാവനകളും കൊണ്ടാണ് ഇന്‍ഡ്യയെന്ന രാജ്യം നില നില്‍ക്കുന്നതെന്നും സ്ഥാപിക്കാനായി ഒരു പാടു പണവും ഗവണ്മെന്റ് പ്രചരണങ്ങളും സംഘടിപ്പിക്കുന്നവരാണ് അംബാനിമാര്‍ . വലിയ രാഷ്ട്രീയവും സാമൂഹ്യ നീതിയുമെല്ലാം പറയുന്ന മണി രത്നം പോലും ഗുരു എന്ന സിനിമയിലൂടെ സൃഷ്ടിച്ച കള്ളത്തരവും ആ പ്രചരണമാണ് . കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്നൊക്കെ നമുക്കു വെറും വാക്കില്‍ പറഞ്ഞു പോകാം അതില്‍ വലിയ ഗൌരവമൊന്നും കൊടുക്കണ്ട പക്ഷെ കളവും വഞ്ചനയും രാജ്യദ്രോഹവും നടത്തി അതിന്റെ നെറുകയില്‍ സിംഹാസനമുറപ്പിച്ചിരിക്കുന്ന ഒരു കുടുംബ വ്യവസായമാണ് ഇന്ന് ബിസിനസ്സ് സ്കൂളുകളില്‍ മാതൃകാ കേസ് സ്റ്റഡികളായി പരിഗണിക്കുന്നത് . എന്റര്‍പ്രനര്‍ ഷിപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ധീരു ഭായി അംബാനിയുടെയും മക്കളുടെയും കഥകള്‍ വാഴ്ത്തി വിവരിക്കുമ്പോളും ഒരു ഇന്‍ഡ്യക്കാരന്‍ ലോകത്തെ ഒന്നാം നമ്പര്‍ സമ്പന്നനായതില്‍ അഭിമാന വിജൃംഭിതരാകുമ്പോഴും അവര്‍ രാജ്യത്തോടും ജനങ്ങളോടും ചെയ്തതും ചെയ്യുന്നതും കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു 

രക്ഷിതാക്കളേ ശ്രദ്ധിക്കൂ... ഒരു നിമിഷം.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍വിട്ടു വരുമ്പോള്‍ ബൈക്കിലെത്തിയ പയ്യന്‍ ഒരു പൊതി കൈമാറുന്നു. ആദ്യം അമ്പരന്ന കുട്ടി അഴിച്ചപ്പോള്‍ പുത്തന്‍ മൊബൈല്‍ സെറ്റ്. തന്റെ നമ്പറും പേരും അതിലുണ്ടെന്നും മൊബൈല്‍ സൈലന്റ്‌മോഡിലാണെന്നും പറഞ്ഞ് കക്ഷി മിന്നായം പോലെ സ്ഥലം വിട്ടു. ഏഴാം ക്ലാസുകാരി ചൂണ്ടയിലകപ്പെടാന്‍ പിന്നെ സമയം വേണ്ടി വന്നില്ല. ക്ലാസില്‍ മായാലോകത്തിരുന്ന കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അധ്യാപകര്‍ വിവരം അറിയിച്ചപ്പോഴാണ് രക്ഷിതാക്കള്‍ മകളുടെ മൊബൈല്‍ ബന്ധം അറിയുന്നത്. അവളെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാതനായ 'ചേട്ടന്‍' നല്‍കിയ സമ്മാനവും അവര്‍ തമ്മിലുള്ള ബന്ധവും ഞെട്ടലോടെ രക്ഷിതാക്കള്‍ മനസ്സിലാക്കിയത്. മൊബൈല്‍ കിട്ടിയിട്ട് നാലു ദിവസമേ ആയുള്ളൂ എന്ന് കുട്ടി. മകളെ വലയിലാക്കിയവരെ കണ്ടെത്താന്‍ പിതാവ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒപ്പം മകളെ കൗണ്‍സലങ്ങിന് വിധേയയാക്കി. മൊബൈല്‍ നല്‍കിയ 'ചേട്ടനു'മായി ബന്ധം തുടങ്ങിയിട്ട് രണ്ടു മാസമായെന്ന് കൗണ്‍സലറുടെ മുഖത്തുനോക്കി 12കാരി കൂസലില്ലാതെ പറഞ്ഞു. ആളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായി കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മകളുടെ പിറകെയുള്ളവനെ കണ്ടെത്തണമെന്ന വാശിയോടെ പിതാവ് മുന്നോട്ടുപോയപ്പോള്‍ വ്യാജ അഡ്രസിലുള്ള സിംകാര്‍ഡാണ് കാമുകന്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ആളെ തന്ത്രപരമായി സ്‌റ്റേഷനിലെത്തിച്ചപ്പോഴാണ് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതിയാണെന്ന് ഞെട്ടലോടെ പൊലീസ് തിരിച്ചറിയുന്നത്. കുട്ടിയെ കൊണ്ടുവന്ന് കാമുകന്റെ
യഥാര്‍ഥമുഖം ബോധ്യപ്പെടുത്തിയതോടെ ആ ബന്ധം അവസാനിച്ചു. പക്ഷേ അപ്പോഴേക്കും ആ കുഞ്ഞുമനസ്സ് പിടിവിട്ടു പോയിരുന്നു.
ഏക മകളുടെ മൊബൈലിലേക്ക് വരുന്ന കോളുകള്‍ കാമുകന്റെതാണെന്ന് വൈകിയാണ്
മാതാപിതാക്കള്‍ അറിഞ്ഞത്. നിരവധി മിസിങ് കേസുകള്‍ അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായ പിതാവ് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇനി
അങ്ങനെയൊന്നുമുണ്ടാവില്ലെന്ന് കുട്ടി സത്യം ചെയ്തു. മകളെ വിശ്വസിച്ച പിതാവ് മൊബൈല്‍ അവള്‍ക്ക് തിരിച്ചുനല്‍കി. അതിന് താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന്
ആ പിതാവ് അറിഞ്ഞില്ല. ഏകമകളെ കാണാതായതിന്റെ വേദനയില്‍ നീറി കഴിയുന്ന, എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന മാതാപിതാക്കളുള്ള വീടാണ് അവിടമിപ്പോള്‍.

****

തരക്കേടില്ലാത്ത കുടുംബങ്ങളിലുള്ളവരായതുകൊണ്ട് കമിതാക്കളുടെ രക്ഷിതാക്കള്‍ ഒന്നിച്ചിരുന്ന് വിവാഹത്തെക്കുറിച്ച് ആലോചിച്ചു. തുടക്കത്തില്‍ കുഴപ്പമില്ലാതെ നീങ്ങിയ ആലോചനയുടെ അവസാനം കാമുകന് കാര്യമായ അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറി. ദിവസങ്ങള്‍ക്കുള്ളില്‍ മകളുടെയും കാമുകന്റെയും പ്രണയരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പടര്‍ന്നുപിടിച്ചു.കാമുകനെതിരെ പെണ്‍വീട്ടുകാര്‍ സൈബര്‍ സെല്ലിനെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങളുടെ ഉറവിടം ചികഞ്ഞു. അന്യസംസ്ഥാനത്തുള്ള ഏതോ ഒരു കേന്ദ്രത്തിലേക്കാണ് തുടക്കത്തില്‍ അന്വേഷണം എത്തിയത്. പിന്നെയും ചികഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലെത്തിച്ച കമ്പ്യൂട്ടര്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചുകൊണ്ട് ഇരുകുടുംബങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, സമൂഹത്തില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന ഒരാളുടെ വീട്ടിലുള്ളതായിരുന്നു ആ കമ്പ്യൂട്ടര്‍. തുടരന്വേഷണത്തിലാണ്, കാമുകനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നിലവിലുള്ള കാമുകി പൂര്‍ണമായി വെറുത്താല്‍ അവനെ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലില്‍ പിതാവിന്റെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ഇന്‍ര്‍നെറ്റില്‍ എത്തിക്കുകയായിരുന്നു എന്ന സത്യം ഞെട്ടലോടെ മൂന്നു കുടുംബങ്ങള്‍ തിരിച്ചറിഞ്ഞത്.

****

വിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.

****

പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ പെണ്ണുകാണാന്‍ ചെക്കനും കൂട്ടുകാരുമെത്തി. പെണ്ണിനെ ബോധിച്ച വരനും സംഘവും ആ വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച് മടങ്ങി. തൊട്ടടുത്ത ദിവസം തന്നെ വരന്റെ രക്ഷിതാക്കളെത്തി. ഇരു കുടുംബങ്ങളും പരസ്‌പരം ഇഷ്ടപ്പെട്ടതോടെ നിശ്ചയത്തിനുള്ള തീയതി ഉറപ്പിച്ച് അവര്‍ മടങ്ങി. വിവാഹനിശ്ചയത്തിന്റെ തലേന്ന് വിദ്യാര്‍ഥിനിയുടെ മൊബൈലില്‍നിന്ന് മെസേജ് പറന്നു. പിറ്റേ ദിവസം പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് അവള്‍ വീടു വിട്ടിറങ്ങി. വഴിയില്‍ കാത്തു നിന്ന കാമുകനും കൂട്ടുകാരും കൊണ്ടുവന്ന കാറിലാണ് ആ യാത്ര അവസാനിച്ചത്. സ്‌കൂള്‍ വിട്ട് മകളെത്താതിരുന്നതോടെ രക്ഷിതാക്കളുടെ കണ്ണില്‍ ഇരുട്ട് കയറി. നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്നു. ആധികയറിയ പിതാവ് തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു. ഈ സമയം മകളെയും കൊണ്ട് കാമുകന്റെ കാര്‍ ദേശീയ പാതയിലൂടെ പായുകയായിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ പരിശോധനയില്‍ കുടുങ്ങിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായതുകൊണ്ട് കൂടുതല്‍ ദുരന്തമുണ്ടായില്ല. പക്ഷേ, ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ പാടെ മാഞ്ഞു പോകാന്‍ അതു ധാരാളമായിരുന്നു. മാസങ്ങളായി പാതിരാവില്‍ മകളുടെ മൊബൈലില്‍ നിന്ന് കാമുകന് വിളി പോകുന്നുണ്ടെന്ന് മാതാപിതാക്കള്‍ അറിയുന്നത് പൊലീസുകാരില്‍ നിന്നാണ്.

****

പത്താം ക്ലാസില്‍ പഠിക്കുന്ന സാധാരണ വീട്ടിലെ കുട്ടിക്ക് മൊബൈല്‍ സമ്മാനിച്ചത് കാമുകനായിരുന്നു. കുട്ടിയുടെ ദിനചര്യകള്‍ മാറിയത് പൊടുന്നനെയാണ്. കുളിക്കാന്‍ കയറിയാല്‍ ദീര്‍ഘനേരം കഴിഞ്ഞാണ് മകള്‍ പുറത്തെത്തിയിരുന്നത്. സംശയം തോന്നിയ അച്ഛന്‍ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ എത്തി നോക്കിയപ്പോഴാണ് ടാപ്പു തുറന്നുവെച്ച് മൊബൈലില്‍ സംസാരിക്കുന്ന മകളെ കണ്ട് ഞെട്ടിയത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഉറപ്പിച്ച് പറഞ്ഞു. മണ്ണെണ്ണയൊഴിച്ച് തീകൊടുക്കാന്‍ നോക്കിയെങ്കിലും തീപ്പെട്ടിക്കൊള്ളി നനഞ്ഞതുകൊണ്ട് ആദ്യ ശ്രമം പാഴായി. സ്‌കൂളിന്റെ മുകളിലെ നിലയില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കി. മനശ്ശാസ്ത്രജ്ഞന്റെ അടുക്കലെത്തിച്ചപ്പോഴാണ് മകളുടെ ബന്ധത്തിന്റെ ആഴം രക്ഷിതാക്കള്‍ അറിയുന്നത്. താളം തെറ്റിയ മനസ്സ് വീണ്ടെടുക്കാന്‍ പ്രാര്‍ഥനയുമായി ഒരു കുടുംബം മുഴുവന്‍ കാത്തിരിക്കുകയാണ്.

****

സ്‌കൂള്‍ പരിസരത്തുവെച്ച് മെമ്മറി കാര്‍ഡുള്ള മൊബൈലുകളില്‍ അശ്ലീല വീഡിയോ ക്ലിപ്പിങ്ങുകള്‍ സെയ്‌വ് ചെയ്ത് വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്നു കൂടിരക്ഷിതാക്കള്‍ അറിയുക. ഇടക്കെപ്പോഴെങ്കിലും പരിശോധിക്കാന്‍ തയാറായാല്‍ 99 ശതമാനം മൊബൈലുകളിലും അത്തരം വീഡിയോ ദൃശ്യങ്ങള്‍ ലഭിക്കുമെന്ന് തീര്‍ച്ചയാണ്. വിദ്യാലയ പരിസരത്തുള്ള ഇന്റര്‍നെറ്റ് കഫേകളില്‍ പരിശോധിച്ചാല്‍ നമ്മുടെ മക്കളില്‍ പലരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെ ഏകദേശ രൂപം പിടികിട്ടും. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന മക്കള്‍ എവിടെ പോകുന്നുവെന്നും അവരുടെ കൂട്ടുകെട്ട് ആരുമായിട്ടാണെന്നും രക്ഷിതാക്കള്‍ അറിയണം. അവരുടെ ബാഗുകളും പുസ്തകങ്ങളും ഇടക്ക് പരിശോധിക്കണം. എന്റെ മകന്‍/മകള്‍ അങ്ങനെയൊന്നും ചെയ്യുന്നില്ലെന്ന് പൂര്‍ണമായി വിശ്വസിക്കരുത്. ഇത്രയും നിങ്ങള്‍ ചെയ്തില്ലെങ്കില്‍ അവരില്‍ പലരും പരിധിക്ക് പുറത്താവുന്നത് വേദനയോടെ കാണേണ്ടി വരും. പുറത്തു പോകുന്ന കുട്ടികളുടെ കഥയിതാണെങ്കില്‍ അകത്തിരിക്കുന്നവീട്ടമ്മമാരുടെ അവസ്ഥയും മറിച്ചല്ല. അവരെ വട്ടമിട്ടും കഴുകക്കണ്ണുകളുണ്ട്.
നമ്മുടെ കിടപ്പുമുറി പോലും സുരക്ഷിതമല്ല....
ഈ ദുരവസ്ഥ നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ..

Saturday, 9 July 2011

പത്രപ്രവർത്തനം





അംഗീകൃതപത്രപ്രവർത്തകർ

വാർത്തകളുടെ ശേഖരണത്തിനും വിതരണത്തിനും ഗവൺമെൻറ് ഏർപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പത്രപ്രവർത്തകനെ അർഹനാക്കുന്ന അംഗീകരണപ്രക്രിയയാണ് അക്രെഡിറ്റേഷൻ. പത്രപ്രവർത്തകരെക്കൂടാതെ റേഡിയോ,ടെലിവിഷൻ, മറ്റു വാർത്താവിനിമയ മാധ്യമങ്ങൾ എന്നിവയുടെ ലേഖകർക്കും കേന്ദ്രത്തിലും സംസ്ഥാനത്തിലും അക്രെഡിറ്റേഷൻ നൽകപ്പെടുന്നു. വിദേശപത്രങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയുടെ പ്രതിനിധികളും ഗവൺമെന്റിൻറെ ആനുകൂല്യങ്ങൾക്ക് അർഹരാണ്.

മിക്ക ഗവൺമെന്റുകൾക്കും ഒരു അക്രെഡിറ്റേഷൻ കമ്മിറ്റിയുണ്ട്. പത്രലേഖകരും ഇതിൽ അംഗങ്ങളാണ്. ഈ കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ഗവൺമെന്റിലേക്ക് ശുപാർശചെയ്യുന്നു. അങ്ങനെ അംഗീകൃതരായിത്തീരുന്ന ലേഖകർക്ക് അവരുടെ പ്രവർത്തനത്തിന് സഹായകമായ ഒട്ടേറെ സൗകര്യങ്ങൾ ഗവൺമെന്റിൽനിന്നു ലഭിക്കുന്നു.

യുദ്ധമുന്നണിയിൽ പ്രവർത്തിക്കുന്ന ലേഖകർക്കും അക്രെഡിറ്റേഷൻ നല്കപ്പെടുന്നു. സൈനികാധികാരികളാണ് ഇതു നല്കുന്നത്.

ചരിത്രം
വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയുണ്‌ പത്രപ്രവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്‌. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌. അതൊരു ദൈവാരികയായിരുന്നു. ദി ഡയലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായിരുന്നു അത്‌. 1690 ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു. ഈ കാലഘട്ടത്തിൽ ഈ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. 1800 ആയപ്പോഴേക്കും അമേരിക്കയിൽ നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു.

മറ്റു രീതികൾ

പത്രങ്ങളിലും ആനുകാലികങ്ങളിലും പലപ്പോഴായി ഫീച്ചറുകളും പ്രസിദ്ധീകരിക്കാറുണ്ട്‌. വാർത്തകളിൽ നിന്ന്‌ അൽപ്പം വ്യത്യസ്‌തമായി ദീർഘമേറിയ എഴുത്തുരൂപമാണ്‌ ഫീച്ചറുകൾ. ഫോട്ടോ ഗ്രാഫുകൾ, ചിത്രകലകൾ തുടങ്ങിയവ ഫീച്ചറുകളോടൊപ്പം ചേർക്കുന്ന രീതിയുണ്ട്‌. അച്ചടിയിലും, നിറങ്ങൾ നൽകുന്നതിലും ഫീച്ചറുകൾ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. വാർത്തകളെപ്പോലെ കൃത്യമായ വിവരങ്ങൾ പത്രപ്രവർത്തകൻ ഫീച്ചറുകളിൽ നൽകുന്നതിനുപുറമെ തന്റേതായ സർഗപരതയും( creative )കൂടി ഫീച്ചറുകളിൽ സന്നിവേശിപ്പിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിന്ന്‌ വ്യത്യസ്‌തമായി പത്രപ്രവർത്തകരും, പ്രസാധകരും എഴുത്തിന്റെ വിവിധ സമീപനങ്ങൾ പരീക്ഷിക്കുകയാണിപ്പോൾ. ടോം വോൾഫ്‍‍‍‍,ഗെ ടാല്‌സ്‌, എസ്‌. ഹൻടർ, തോംപ്‌സൺ എന്നിവർ ഈ പുതിയ രീതി അവലമ്പിക്കുന്നവരിൽ ചിലരാണ്‌.

പത്രപ്രവർത്തനത്തിന്റെ പങ്ക്‌[

1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌.ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും,തത്വചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്വചിന്തകൾ ഇന്നും തുടരു

അമ്മ





ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒാരമ്മപെറ്റവരായിരുന്നുഒന്‍പതുപ​േരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നുകല്ലുകള്‍ച്ചെത്തിപ്പ​ടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നുനല്ല​പകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നുഒരുകല്ലടുപ്പിലെ​ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നുഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പുംഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനുംഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍അ കൈവിരുതു പുകഴ്തുമാരും അ പുകഴ്‌ ഏതിനും മീതെയല്ലോകോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവുംഅവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേഒന്‍പതുകല്‍പ്പണിക​്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു

അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്‌ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ്‌ ശബ്ദഘോഷമായി കല്ലിനും മീതെയായ്‌ ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടുചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി വല്ലായ്മയാര്‍ന്നുപോയി

ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും​ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും​ ...
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറിവല്ലയ്മയാര്‍ന​്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും​കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കിചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കിതെറ്റിയതെന്താണെവിട​െയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും​എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്​തയവരില്‍ പുകഞ്ഞുനില്‍ക്കെവെളിപാടുകൊണ്ടാ​രോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലിഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താല്‍ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും

ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെക്രൂരമ​ാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തുംകൂട്ടത്തിലേറ്റ​വും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയിഇന്നുച്ചനേരത്ത്‌ കഞ്ഞിയുമായ്‌ വന്നെത്തിടുന്നവള്‍ ആരുമാട്ടെഅവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കുംഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സുംഎങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂഅശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയിഒത്ത​ു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നുതങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരുംഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോഅക്കഞ്ഞിപാര്‍ന്നതി​ന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടികഞ്ഞിക്കലവും തലയിലേന്തി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേമ​ുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെചുണ്ടത്ത്‌ തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോമൂക്കി​ന്റെതുമ്പത്ത്‌ തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളിമുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നുഉച്ചക്കുകഞ്​ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നുഒന്‍പതുപേരവര​്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സുംഎങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങികോട്ടി​യ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചുഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചുകുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെഈ​ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തംകാര്യങ്ങളെല്ലാമറിഞ്​ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേവൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കികൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായിഗത്ഗതത്തോ​ടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നിഅന്ത്​യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞുഭിത്തിയുറക്കാനീപ്പെണ്ണിന​േയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തികെട്ടിപ്പടുക്കുമുന്‍പ​ൊന്നെനിക്കുണ്ട്‌ ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍ ‍കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കെല്ലേയെന്റെ കയ്യുംഎന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക്‌ കൊണ്ടുപോരൂഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നുമണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ്‌ മധിച്ചവര്‍ക്കായിഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നില്‍ഇന്നുകണ്ടേനപ്പെണ്ണിന്​‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പംഎന്തിനോവേണ്ട​ി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യുംഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്നമാം മാറുംകണ്ടുണര്‍ന്നെന്റെയുള്ളിലെ​ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ 
അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു

Friday, 8 July 2011

ഈ വലയില്‍ കുടുങ്ങാതിരിക്കുക...

"നിങ്ങളുടെ ജോലിയെയോ പഠനത്തെയോ തടസ്സപ്പെടുത്താതെ, ഒഴിവു സമയം ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ഒരു ബിസിനസ്. വലിയ തുക മുടക്കു മുതലില്ലാതെ ആരംഭിക്കാന്‍ സാധിക്കുന്ന ഒന്ന്. മുടക്കിയ പണത്തിന് ഉല്‍പ്പന്നം ലഭിക്കുന്നതിനാല്‍ ഒരിക്കലും തന്നെ നഷ്ടം ഭയപ്പെടേണ്ടതില്ല.'' നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍ സ്ഥിരം കേള്‍ക്കുന്ന ആകര്‍ഷകമായ ഓഫര്‍.


സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ, മോഹവലയം സൃഷ്ടിച്ച് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വേരൂന്നിയ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ 10 വര്‍ഷത്തിനകം ആയിരക്കണക്കിന് കോടി രൂപയാണ് സാധാരണക്കാരുടെ പോക്കറ്റില്‍ നിന്ന് കൊള്ളയടിച്ചത്. രജിസ്റര്‍ ചെയ്തതനുസരിച്ച് ആയിരം കോടി രൂപയുടെ തട്ടിപ്പു നടന്നതായി ഡി.ജി.പി. വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ എത്രയോ ഇരട്ടിയാണ് യഥാര്‍ഥ കണക്ക്. ആര്‍.എം.പി, ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്സല്‍, മോഡികെയര്‍, അജന്തകെയര്‍, കോണിബയോ, ഗുഡ്വേ.... ആളുകള്‍ക്ക് താഴെ ആളുകളെ ചേര്‍ക്കുന്നവരെല്ലാം ഇതില്‍ പെട്ടവരാണ്. മധ്യവര്‍ഗ സമൂഹത്തിലെ വിദ്യാര്‍ഥികളെയും യുവാക്കളെയുമാണ് ഇവര്‍ വലയില്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത്.



എന്താണ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ്


'മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്' എന്നും അറിയപ്പെടുന്ന ഇത് പഴയ മണിചെയിന്‍ തട്ടിപ്പ് തന്നെയാണ്. പിരമിഡ് സ്കീം എന്ന് പടിഞ്ഞാറന്‍ നാടുകളില്‍ അറിയപ്പെടുന്ന തട്ടിപ്പ്. നിയമക്കുരുക്കില്‍ നിന്ന് രക്ഷ നേടുന്നതിനായി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മറപിടിച്ചാണ് ഇന്ന് ഇവ വ്യാപിച്ചു കൊണ്ടിരിക്കുന്നത്. അല്‍ബേനിയ, റഷ്യ, റുമേനിയ തുടങ്ങി പലരാജ്യങ്ങളുടെയും സാമ്പത്തികാടിത്തറ പാപ്പരാക്കിയത് ഇതത്രെ.


ഓരോ ഡിസ്ട്രിബ്യൂട്ടര്‍ക്കും തന്റെ താഴെ തട്ടിലുള്ളവരുടെ വില്‍പനകളില്‍ നിന്ന് ലാഭവിഹിതം ലഭിക്കുന്ന ഒരു മാര്‍ക്കറ്റിംഗ് ശൈലിയാണ് ഇത്. സാധാരണ ബിസിനസില്‍ ഒരു വ്യാപാരി/ഡീലര്‍ നേരിട്ട് വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്നും, നല്‍കുന്ന സേവനങ്ങളില്‍ നിന്നുമാണ് ലാഭം നേടുന്നത്. എന്നാല്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗില്‍ ഒരാളുടെ ഇടപാടുകള്‍ തീര്‍ന്നതിന് ശേഷവും താഴെ തട്ടുകളില്‍ നടക്കുന്ന കച്ചവടങ്ങളിലൂടെ അയാള്‍ക്ക് ലാഭം ലഭിച്ചു കൊണ്ടിരിക്കും.


ഒരു ഉപഭോക്താവ് ഉയര്‍ന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍വാങ്ങി കണ്ണിചേരുന്നു. അയാള്‍ രണ്ട് പേരെ കണ്ണി ചേര്‍ക്കുന്നു. ഇങ്ങനെ കണ്ണികള്‍ 1,2,4,8,16,32..... ആയി പെരുകുമ്പോള്‍ ഓരോ ജോഡിക്കും നിശ്ചിത സംഖ്യ മുകള്‍ തട്ടിലുള്ളവര്‍ക്ക് ലഭിക്കുന്നു. വരുമാനം മാസത്തില്‍ പതിനായിരവും ലക്ഷവുമായി വര്‍ദ്ധിക്കും. കേട്ടാല്‍ അത്ഭുതം തോന്നുമെങ്കിലും ഇത്തരം കമ്പനികള്‍ നല്‍കുന്ന കപട വാഗ്ദാനങ്ങളാണ് ഇതെല്ലാം. ഇത്രയും ഉയര്‍ന്ന വരുമാനം ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുകയില്ല. ഉല്‍പന്നങ്ങളാകട്ടെ ഉയര്‍ന്ന വിലയുള്ളവയും ഗുണനിലവാരം കുറഞ്ഞവയും ഇല്ലാത്ത ഗുണവിശേഷണങ്ങളോട് കൂടി പരിചയപ്പെടുത്തപ്പെട്ടവയും നിത്യോപയോഗ വസ്തുക്കളുടെ ഗണത്തില്‍ ഉള്‍പ്പെടാത്തവയുമായിരിക്കും. വില്‍പനയിലൂടെ ഇവര്‍ നല്‍കുന്ന കമീഷന്‍ ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനമാണ്. ഉല്‍പന്നം എന്നത് കണ്ണിചേര്‍ക്കുന്നതിനുള്ള ഒരു മറമാത്രം. ഈ ബിസിനസുകളുടെ ഊന്നല്‍ ഉല്‍പന്നങ്ങളിലല്ല, മറിച്ച് താഴെ തട്ടില്‍ കണ്ണിചേര്‍ക്കാനും അതിന്റെ കമീഷന്‍ പറ്റാനുമാണ്.


ഇത്തരം കമ്പനികളുടെയൊന്നും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അവരുടെ ഉല്‍പന്നങ്ങളുമായി വീടുകളില്‍ കയറിയിറങ്ങി വില്‍പന നടത്തുന്നതോ സ്ഥാപനങ്ങള്‍ (കടകള്‍) വഴി വില്‍പന നടത്തുന്നതോ നാം കാണുന്നില്ല. തങ്ങളുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും ബിസിനസിനെ കുറിച്ച് ഇവര്‍ സംസാരിക്കുകയാണ് ചെയ്യുക. ഇവരുടെ ബിസിനസ് മീറ്റിങ്ങുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍മാരെ കണ്ണിചേര്‍ക്കുന്നതിനെ കുറിച്ചും അതിലൂടെ ലഭിക്കുന്ന പണത്തിന്റെ വിസ്മയിപ്പിക്കുന്ന കണക്കിനെ കുറിച്ചുമാണ് ചര്‍ച്ച. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലക്കുറവോ അല്ല, മറിച്ച് ധാരാളം ആളുകളെ കണ്ണിചേര്‍ത്തു കൊണ്ടിരുന്നാല്‍ തങ്ങളും ഒരുനാള്‍ മുകള്‍ തട്ടിലെത്തുകയും മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനത്തിനുടമയായി തീരുമെന്നുമുള്ള വ്യാമോഹമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരം മീറ്റിംഗുകളില്‍ വാടകക്കെടുത്തതോ കടം വാങ്ങിയതോ ലോണിന് തരപ്പെടുത്തിയതോ ആയ മേത്തരം വാഹനങ്ങളില്‍ വന്നിറങ്ങുന്ന മുകള്‍ തട്ടിലുള്ള ഡിസ്ട്രിബ്യൂട്ടര്‍മാരുടെ പൊങ്ങച്ച പ്രകടനങ്ങളും വേഷഭൂഷാദികളും ചെറുപ്പക്കാരെ ഈ വലയില്‍ വീഴ്ത്തുന്നു. ധാരാളം ആളുകളെ പുതുതായി കണ്ണിചേര്‍ത്തുകൊണ്ടിരുന്നാല്‍ നിങ്ങളും ഒരുനാള്‍ മുകളിലെത്തുകയും ധാരാളം പണം നേടുകയും ചെയ്യുമെന്ന് പിരമിഡിന്റെ താഴെയുള്ളവര്‍ക്ക് ഇവര്‍ വാഗ്ദാനം നല്‍കുന്നു.



വിമര്‍ശനം എന്തുകൊണ്ട്?


ഇത്തരം കമ്പനികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കച്ചവടമല്ല. കച്ചവടമെന്നാല്‍ ഉല്‍പന്നങ്ങള്‍/ സേവനങ്ങള്‍ വിറ്റഴിക്കലാണ്. ഇവിടെ പുതിയ കണ്ണിയെ അഥവാ വിതരണക്കാരനെ ഉണ്ടാക്കുന്നതിനാണ് പ്രാധാന്യം. തന്റെ ഉല്‍പന്നം വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിതരണക്കാരന്‍ പുതിയ വിതരണക്കാരനെ ഉണ്ടാക്കുകയില്ല. ഇനി ഇതൊരു ബിസിനസാണെങ്കില്‍ ഈ രംഗത്തേക്ക് കടന്ന് വരുന്ന ഒരു പുതിയ വിതരണക്കാരന്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. താന്‍ വിതരണക്കാരനാകാന്‍ പോകുന്ന പ്രദേശത്ത് നിലവില്‍ എത്ര വിതരണക്കാര്‍ (ഡിസ്ട്രിബ്യൂട്ടര്‍/ ഏജന്റ്) ഉണ്ട്? പുതുതായി എത്രയാളുകളെ നിയമിക്കും? ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള പ്രദേശം ഏതാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ ഉത്തരമില്ലാതെ ഒരാള്‍ക്കെങ്ങനെ പുതിയ വിതരണക്കാരനാകാന്‍ കഴിയും? ഉപഭോക്താക്കള്‍ മുഴുവന്‍ ഡിസ്ട്രിബ്യൂട്ടര്‍മാരായി മാറിയാല്‍ ആര്‍ക്കാണ് വില്‍പന നടത്തുക? അപ്പോള്‍ പ്രൊഡക്റ്റ് എന്നത് കണ്ണി ചേര്‍ക്കുന്നതിനുള്ള ഒരു മറമാത്രമാണ്. കണ്ണി വികസിപ്പിക്കുക എന്നതാണ് ലാഭം ലഭിക്കുന്നതിനുള്ള മാര്‍ഗം എന്ന് വ്യക്തം.



കണ്ണിചേര്‍ക്കല്‍ തട്ടിപ്പാകുന്നത്


നെറ്റ്വര്‍ക്കില്‍ അംഗമാകുന്നതോടെ ലാഭം കൊയ്യുന്നതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ താഴെ 2 കണ്ണി ചേര്‍ക്കുക (ഒരാള്‍ക്ക് താഴെ എത്ര പേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാമെന്ന് പറഞ്ഞ വമ്പന്മാരുമുണ്ട്). അവരുടെ താഴെ 4 ഇങ്ങനെ കണ്ണികള്‍ 1, 2, 4, 8, 16, 32...... ആയി പെരുകി താഴേക്ക് വികസിക്കുമ്പോള്‍ ഓരോ ജോഡിക്കും നിശ്ചിത തുക ലാഭമായി ലഭിക്കും. ലഭിക്കുന്ന സംഖ്യ കമ്പനികള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും.


ഇത് ഓര്‍മിപ്പിക്കുന്നത് പഴയ ഒരു കഥയാണ്. കഥ ഇങ്ങനെ. പണ്ട് ഒരു രാജാവും ഒരു ഗ്രാമീണനും ചെസ് മത്സരത്തില്‍ ഏര്‍പ്പെട്ടു. കളിയില്‍ സമര്‍ഥനായ രാജാവിനെ തോല്‍പിക്കുന്നവര്‍ക്ക് ചോദിക്കുന്ന എന്തും സമ്മാനമായി നല്‍കാമെന്നാണ് വാഗ്ദാനം. പലരും തോറ്റ് പിന്മാറിയെങ്കിലും നമ്മുടെ ഗ്രാമീണന്‍ കളിയില്‍ രാജാവിനെ പരാജയപ്പെടുത്തി. രാജാവ് സമ്മാനം ആവശ്യപ്പെടാന്‍ പറഞ്ഞു. ഗ്രാമീണന്റെ ആവശ്യം വളരെ ലളിതമായിരുന്നു. ചെസ് ബോര്‍ഡില്‍ 64 കളങ്ങളുണ്ട്. അതിനാല്‍ 64 ദിവസം രാജാവ് ഗ്രാമീണന് അരി നല്‍കണം. ഒന്നാമത്തെ ദിവസം ഒരു ചാക്ക്. രണ്ടാം ദിവസം രണ്ട് ചാക്ക്. മൂന്നാം ദിവസം നാല് ചാക്ക്. രാജാവിന് ആവശ്യം വളരെ നിസാരമായി തോന്നി. അരി നല്‍കി തുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് സമ്മാനത്തിന്റെ വില രാജാവിന് ബോധ്യമായത്. 1, 2, 3, 4, 8, 16.... ഈ ക്രമത്തില്‍ പത്താം ദിവസം 512 ചാക്കും പതിനഞ്ചാം ദിവസം 16384 ചാക്കും ഇരുപതാം ദിവസം 16777216 ചാക്കും! ഇങ്ങനെ പോയാല്‍ 64 ദിവസം കൊണ്ട് രാജാവ് ആകെ എത്ര ചാക്ക് അരിയാണ് ഗ്രാമീണന് കൊടുക്കേണ്ടി വരിക!!!?


രണ്ട് പേരെ വീതം താഴേക്ക് ചേര്‍ത്തി കണ്ണി വികസിപ്പിക്കുക എന്നത് അത്ര ലളിതമല്ലെന്നര്‍ഥം. മുപ്പത്തിമൂന്നാമത്തെ ലെവലില്‍ ലോക ജനത മുഴുവന്‍ ഇതില്‍ കണ്ണി ചേര്‍ന്ന് തീര്‍ന്നിരിക്കും. മുകള്‍ തട്ടിലുള്ളവര്‍ക്ക് ലാഭം കൂടുതല്‍ ലഭിക്കും. താഴേക്ക് വരുന്ന മുറക്ക് ലാഭം കുറഞ്ഞ് വരും. താഴെ തട്ട് പൂരിതമാകുമ്പോള്‍ ലാഭം കിട്ടാതായും വരും. പിരമിഡില്‍ നേരത്തെ കയറിപ്പറ്റുക, അല്ലെങ്കില്‍ അതി കൌശലക്കാരനായി താഴെ തട്ടിലുള്ളവരെ വഞ്ചിക്കുക. ഇതാണ് ഈ പദ്ധതിയില്‍ വിജയം കൊയ്യാനുള്ള മാര്‍ഗം. എന്തായാലും ഇതില്‍ നഷ്ടം പറ്റുന്ന ഒരാളുണ്ട്. അത് നമ്മളാവാതിരിക്കലാണ് തന്ത്രം.


ഉദാഹരണമായി ആര്‍.എം.പി.യെ എടുക്കാം. ഒരു പ്രദേശത്ത് 15 ആളുകള്‍ 1, 2, 4, 8 എന്ന ക്രമത്തില്‍ കമ്പനിയില്‍ കണ്ണികളായി എന്ന് സങ്കല്‍പ്പിക്കുക. ഒരാളില്‍ നിന്ന് കമ്പനി 7000 രൂപ ഈടാക്കുകയാണെങ്കില്‍ കമ്പനിക്ക് 105000 രൂപ ലഭിക്കുന്നു. ഈ പിരമിഡില്‍ ഒന്നാമത്തെ കണ്ണിക്ക് മാത്രമേ മുടക്കിയ കാശ് ലഭിക്കുകയുള്ളൂ. ഇതില്‍ എട്ട്പേര്‍ ഏറ്റവും താഴെയാണ് ഉള്ളത്. ഇവര്‍ക്ക് മുടക്കിയ പണം ലഭിക്കണമെങ്കില്‍ അവരുടെ താഴെ 112 ആളുകള്‍ കൂടി കൃത്യമായി വന്നുചേരേണ്ടതുണ്ട്. അപ്പോള്‍ നെറ്റ്വര്‍ക്കില്‍ ആകെ 127 പേരുണ്ടാകും. ഇതില്‍ ഏഴ് പേര്‍ക്ക് മാത്രമേ ലാഭം ലഭിക്കുകയുള്ളൂ. അതായത് 5.51 ശതമാനം പേര്‍ക്ക് മാത്രം. ബാക്കി 94.49 ശതമാനം പേര്‍ക്കും ലാഭമില്ലെന്ന് മാത്രമല്ല, 112 ആളുകള്‍ക്ക് (88.19 ശതമാനം) മുടക്കിയ കാശ് പോലും ലഭിക്കുകയില്ല. അതായത് താഴെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ നഷ്ടത്തില്‍ നിന്ന് മുകളിലെ ന്യൂനപക്ഷത്തിന് ലാഭം നല്‍കുന്ന ഘടനയാണ് ഇതിനുള്ളത്.


സ്വന്തമായി ഉല്‍പന്നങ്ങളുള്ള ഒരാള്‍ക്ക് താഴെ എത്രപേരെ വേണമെങ്കിലും കണ്ണിചേര്‍ക്കാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എം. കമ്പനിയാണ് ആംവേ. ഇതില്‍ കണ്ണിചേര്‍ന്ന താഴെ തട്ടിലുള്ളവരുടെ അവസ്ഥ എത്ര ദയനീയം! ഏറ്റവും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന, ലോകത്താകമാനം ശൃംഖലകളുള്ള, അമേരിക്കയിലെ മിച്ചിഗണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹു രാഷ്ട്ര കുത്തക ഭീമനാണ് ആംവെ. സൌന്ദര്യ വര്‍ധക വസ്തുക്കള്‍, ക്ളീനിംഗ് ലോഷനുകള്‍, ഫുഡ് സപ്ളിമെന്റുകള്‍ തുടങ്ങിയവയാണ് ഇവരുടെ ഉല്‍പന്നങ്ങള്‍. ബിസിനസ് രീതിയുമായും ഉല്‍പന്നങ്ങളുമായും ബന്ധപ്പെട്ട് കേരളത്തിലുള്‍പ്പെടെ ഇവര്‍ക്കെതിരില്‍ കേസുകള്‍ നിലവിലുണ്ട്.


ആംവെയുടെ ഗ്ളുക്കോസാമിന്‍ എന്ന ഉല്‍പന്നത്തിനെതിരില്‍ ഡ്രഗ്സ് അധികൃതര്‍ കേസെടുക്കുകയുണ്ടായി. ഇതില്‍ സന്ധിവേദനക്ക് ശമനം ലഭിക്കുന്നതിനുള്ള വേദന സംഹാരിയാണ് അടങ്ങിയിരിക്കുന്നത്. ഇതിനുള്ള യഥാര്‍ഥ മരുന്ന് ലൈസന്‍സുള്ള കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നത് മെഡിക്കല്‍ സ്റോറുകളില്‍ ഒരു ഗുളികക്ക് ഒരുരൂപയില്‍ കുറവേ വരൂ. എന്നാല്‍ ഫുഡ് സപ്ളിമെന്റ് എന്ന പേരില്‍ വില്‍ക്കുമ്പോള്‍ വില തോന്നിയ പോലെയാവാം. കഴിഞ്ഞ നൂറ്റാണ്ടില്‍ ശരാശരി ഒരു ആംവെ ഡിസ്ട്രിബ്യൂട്ടര്‍ക്ക് ലാഭമായി കിട്ടിയിരുന്നത് 700 ഡോളറാണ്. എന്നാല്‍ ആംവേ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടി അയാള്‍ 1000 ഡോളര്‍ ചെലവഴിക്കുന്നു. ഇതു തന്നെയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എന്ന ഓമനപ്പേരിട്ട് ലോകമെമ്പാടും ലക്ഷക്കണക്കിന് സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിച്ചെടുക്കുക. ആംവെ ഡിസ്ട്രിബ്യൂട്ടര്‍മാരില്‍ 10% ത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ ലാഭം ലഭിക്കുന്നുള്ളൂ. തന്റെ താഴെയുള്ളവര്‍ വാങ്ങുന്ന ഉല്‍പന്നങ്ങളുടെ വിലയുടെ നല്ലൊരു ശതമാനം പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് എന്ന പേരിലും റോയല്‍റ്റി എന്ന പേരിലും മുകള്‍ തട്ടിലുള്ളവര്‍ കീശയിലാക്കുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസേര്‍ എന്ന കമ്പനിയും സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഷെയര്‍ ബിസിനസ്, റിയല്‍ എസ്റേറ്റ് തുടങ്ങിയവയിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്താണ് കോടികള്‍ തട്ടിയത്. പേരും സൂത്രങ്ങളും മാറിമാറി ഉപയോഗിച്ച് കൊണ്ട് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന ചൂഷണ വല നമ്മുടെ നാട്ടിന്‍ പുറങ്ങളിലേക്ക് തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ച് കഴിഞ്ഞു. അടുത്ത ദിനങ്ങളിലായി വാര്‍ത്തകളില്‍ ഇടംപിടിച്ച ടൈക്കൂണ്‍, ബിസേര്‍ എന്നിവ ഈ ഗണത്തില്‍ അവസാനത്തേതല്ല എന്നുറപ്പ്.



സാമൂഹിക ധാര്‍മിക പ്രശ്നങ്ങള്‍


വ്യക്തികള്‍ തമ്മിലുള്ള മാര്‍ക്കറ്റിംഗ് ശൈലിയായതിനാല്‍ താഴെ തട്ടിലേക്ക് ആളെ കിട്ടുന്നതിന് വ്യക്തിബന്ധങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. കുടുംബ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും കണ്ണിചേര്‍ക്കുന്നു. ഇവര്‍ക്ക് ലാഭം കിട്ടാതെ പോകുന്നതോടെ സാമൂഹിക ബന്ധങ്ങള്‍ വഷളാകുന്നു. ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിലും സമുദ്രത്തിലെ ഹിമമല പോലെ ചെറിയൊരു ഭാഗം മാത്രമേ വെളിപ്പെട്ടിട്ടുള്ളു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണിച്ചേര്‍ക്കുന്നതിനാല്‍ ഇരകളാരും തന്നെ തന്റെ മുകള്‍ തട്ടിലുള്ള കണ്ണിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയില്ല. കേസുകള്‍ കുറഞ്ഞു പോകുന്നതിന്റെ കാരണം ഇതുകൂടിയാണ്. അപമാനം സഹിക്കവയ്യാതെ വീടും നാടും ഉപേക്ഷിച്ചു പോയവരെയും ആത്മഹത്യയില്‍ അഭയം തേടിയവരെയും നമുക്ക് ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും.


നെറ്റ്വര്‍ക്കില്‍ കണ്ണിചേരുന്ന മുഴുവന്‍ ആളുകള്‍ക്കും വലിയ ലാഭം ലഭിക്കുമെന്ന് പ്രതീക്ഷ നല്‍കിയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് കടുത്ത വഞ്ചനയാണ്. പിരമിഡിലെ ഏറ്റവും മുകള്‍തട്ടിലുള്ളവരെ മാത്രമേ ഈ ബിസിനസ് ലക്ഷ്യം വെക്കുന്നുള്ളൂ. അത് കൊണ്ട് തന്നെ ഇത് തട്ടിപ്പും വഞ്ചനയുമാണ്.


അമിതമായ ലാഭ പ്രതീക്ഷ നല്‍കുന്നതിനാല്‍ ഇത് ചൂതാട്ടത്തിന്റെ വിഭാഗത്തില്‍ ഉള്‍പെടുമെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അനുവദിക്കപ്പെട്ട ഒരു കച്ചവട രീതിയിലും ഇത് പെടുന്നില്ല.


പലിശക്ക് കടമെടുത്തും ലോണ്‍ വാങ്ങിയും പണമുണ്ടാക്കി ഈ ബിസിനസില്‍ ചേര്‍ന്നവന്റെ കണ്ണീരില്‍ കുതിര്‍ന്ന കറന്‍സിയാണ് ലാഭമെന്ന പേരില്‍ മുകള്‍ തട്ടിലുള്ളവര്‍ തിന്നുകൊണ്ടിരിക്കുന്നത്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് കേവലം ഒരു നിരോധിത വ്യാപാര ഇടപാട് മാത്രമല്ല, മുതലാളിത്ത പദ്ധതിയുടെ വിശാല അജണ്ടയില്‍ പെട്ട ഗൂഢ ലക്ഷ്യംകൂടിയാണ്.


ലോകത്തെ ധനമൊന്നാകെ ഏതാനും വന്‍കിട കുത്തകകളിലേക്ക് കേന്ദ്രീകരിച്ച് ആഗോള മേധാവിത്വവും അധീശത്വവും അരക്കിട്ടുറപ്പിക്കുക എന്നതാണ് ഇതിന്റെ യഥാര്‍ഥ ലക്ഷ്യം. പലിശയധിഷ്ഠിത സാമ്പത്തിക സ്ഥാപനങ്ങള്‍, അവര്‍ നല്‍കുന്ന വായ്പകള്‍, ഊഹ മൂലധനത്തിന്റെ ഉയര്‍ന്ന തോതിലുള്ള ഇടപാടുകള്‍ എന്നിവയെല്ലാം ഇവരുടെ ഉപകരണങ്ങളാണ്. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗും അത്തരം ഒരു ഉപകരണമാണ്. ഒരിക്കലും യാഥാര്‍ഥ്യമാകാത്ത സ്വപ്ന പദ്ധതികളില്‍ പണമെറിഞ്ഞ് ലക്ഷക്കണക്കിന് ആളുകളെ ചതിയിലകപ്പെടുത്തുകയാണ്. മാത്രമല്ല, ഇത്തരം ആഗോള കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിരം ഉപഭോക്താക്കളെ സൃഷ്ടിക്കലും ഇവരുടെ ലക്ഷ്യമാണ്. അതിനാല്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ പിന്നിലുള്ള മറ്റു ഗൂഢോദ്ദേശ്യങ്ങള്‍ കൂടി പുറത്ത് വരുമ്പോള്‍ ഇതുണ്ടാക്കുന്ന വിപത്ത് ഇരട്ടിക്കുകയാണ്.


ഒരു എസ്.എസ്.എല്‍.സി ക്കാരന്റെ നിലവാരത്തിലുള്ള ഗണിതക്രിയപോലും ചെയ്യാന്‍ പറ്റാത്തവിധം ആര്‍ത്തിമൂത്ത ഒരു സമൂഹത്തിന്റെ ദുരവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഉള്ളതുകൊണ്ട് മാന്യമായി ജീവിക്കാനും വരുമാനത്തിനനുസരിച്ച് സ്വപ്നങ്ങള്‍ നെയ്യാനും ഇനിയും നാം പഠിക്കേണ്ടിയിരിക്കുനു. അമിതമായ പണവും ലാഭവും വാഗ്ദാനം ചെയ്ത് നമ്മുടെ മുമ്പിലെത്തുന്ന സ്ഥാപനങ്ങളില്‍ വാരിക്കോരി പണം നിക്ഷേപിച്ച് തട്ടിപ്പിന് തലവെച്ചു കൊടുക്കുന്നവര്‍ തന്നെയാണ് ഇതില്‍ ഒന്നാം പ്രതി.


നീതിയും സമത്വവും ചൂഷിതരോടുള്ള അനുഭാവവും ഉയര്‍ത്തിപ്പിടിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഈ നീച വ്യാപാരശൈലിയില്‍ നിന്ന് മാറി നില്‍ക്കുക എന്നതിലപ്പുറം, ഇത്തരം പൈശാചികതകള്‍ക്കെതിരെ ശക്തമായി മുന്നോട്ട് വരിക എന്നതും ധാര്‍മിക ബാധ്യതയാണ്.
പ്രണയം വിപ്ലവം ആണെന്ന് കരുതി 
എന്റെ ചാരെയിരുന്നു കവിത എഴുതിത്തുടങ്ങിയ
സഖാവ് പഥികന്റെ കയ്യില്‍ അവര്‍ 
ആരുമറിയാതെ ഒരു ചെങ്കൊടി നല്‍കി ..!

എട്ടു മണിക്കൂര്‍ വിശ്രമം , ശേഷം ഫോണ്‍ വിളി, പിന്നെ
എട്ടു മണിക്കൂര്‍ ചാറ്റിംഗ് എന്നീ മിനിമം ആവശ്യവുമായി
അവര്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി ,
പഥികന്‍ വോട്ട് ആന്‍റ് ടോക്കില്‍ അതിഥിയായെത്തി ..!

അവനു നഷ്ടപ്പെടാന്‍ ഒന്നുമില്ല ഒരല്പം വിശ്വാസം മാത്രം ..!
എന്നാല്‍ , വിശ്വാസികള്‍ അവനെയൊരു കുഞ്ഞാടാക്കി .
അവന്‍ വളര്‍ന്നു ..., ഒടുവില്‍ ആ ദിനം വന്നെത്തി ...
സഖാവ് പഥികന്റെ ധീരരക്തസാക്ഷി ദിനം ...!

ഇതേ ദിനത്തില്‍ പഥികന്‍ വാഴ്ത്തപ്പെട്ടവനായി
മനോരമ സെന്‍റ് പഥികനെ കുറിച്ച് മുഖപ്രസംഗമെഴുതി ,
ദീപിക സപ്ലിമെന്റിറക്കി ...എന്നാല്‍ സമരപോരാട്ടങ്ങളുടെ
പഴയ ചിത്രങ്ങള്‍ സഹിതം ദേശാഭിമാനി ഓര്‍മ്മക്കുറിപ്പെഴുതി ...
"മാറ്റമില്ലാത്തത് ....!